ലണ്ടനില്‍ കാല്‍നടയാത്രികര്‍ക്കിടയിലേക്ക് വാന്‍ ഇടിച്ചു കയറി; ഭീകരാക്രമണമെന്ന് സംശയം

വടക്കന്‍ ലണ്ടനില്‍ കാല്‍നട യാത്രക്കാര്‍ക്കിടയിലേക്ക് വാഹനം ഇടിച്ചു കയറി നിരവധി പേര്‍ക്ക് പരിക്കേറ്റു. ഫിന്‍സ്ബറി പാര്‍ക്ക് പള്ളിയില്‍ റമദാന്റെ ഭാഗമായി പ്രാര്‍ഥന കഴിഞ്ഞ് ഇറങ്ങിയവരാണ് അപകടത്തില്‍ പെട്ടത്.
മുസ്‌ലിംകളെ ലക്ഷ്യം വെച്ച് വാനാണെന്നും അപകടമല്ലെന്നും ബ്രിട്ടനിലെ മുസ്‌ലിം കൗണ്‍സിലില്‍ മേധാവി ഹാരുണ്‍ ഖാന്‍ പറഞ്ഞു. എന്നാല്‍ ഇത് പൊലീസ് സ്ഥിരീകരിച്ചിട്ടില്ല. അതേസമയം, അപകടത്തിന്റെ ഉത്തരവാദികളില്‍ ഒരാളെ പൊലീസ് പിടികൂടി.
https://www.facebook.com/Malayalivartha























