ഗ്രീന്‍ലാന്‍ഡില്‍ സുനാമി; നാലു പേരെ കാണാതായി, നിരവധി വീടുകള്‍ തകര്‍ന്നു

ഭൂചലനത്തെ തുടര്‍ന്ന് അറ്റ്‌ലാന്റിക് സമുദ്രത്തിനും ആര്‍ടിക് സമുദ്രത്തിനും ഇടയില്‍ സ്ഥിതി ചെയ്യുന്ന ഗ്രീന്‍ലാന്‍ഡ് ദ്വീപില്‍ സുനാമി തിരകള്‍ ആഞ്ഞടിച്ചു. നാലു പേരെ കാണാതായതായും 11 വീടുകള്‍ തകര്‍ന്നതായും റിപ്പോര്‍ട്ടുണ്ട്.
ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് നിരവധി വീടുകളില്‍നിന്ന് ജനങ്ങളെ ഒഴിപ്പിച്ചു. റിക്ടര്‍ സ്‌കെയിലില്‍ 4.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്. വടക്കുപടിഞ്ഞാറന്‍ ഗ്രാമമായ ന്യുഗാഷിയയില്‍നിന്നും 28 കിലോ മീറ്റര്‍ മാറിയാണ് ഭൂചലനം അനുഭവപ്പെട്ടതെന്നും അധികൃതര്‍ അറിയിച്ചു.
https://www.facebook.com/Malayalivartha























