ആറു വയസുകാരന്‍ അഞ്ചു വയസുകാരിയെ വിവാഹം ചെയ്തു; കണ്ടുനിന്നവരുടെ കണ്ണുകള്‍ നിറഞ്ഞു

ലണ്ടനില്‍ ആറു വയസുകാരന്‍ ഹാരിസണ്‍ ഗ്രിയര്‍ അഞ്ച് വയസുകാരിയായ ഐലി പാറ്റേസണിന്റെ കൈകളില്‍ വിവാഹമോതിരം അണിയിച്ചപ്പോള്‍ കണ്ടുനിന്നവരുടെ കണ്ണുകള്‍ നിറഞ്ഞു. കാരണം കരളലിയിപ്പിക്കുന്നതാണ്. ക്യാന്‍സര്‍ ബാധിതയായ ഐലിയുടെ അവസാന ആഗ്രഹമായിരുന്നു ആ വിവാഹം.
റോബ്ലാസ്‌റ്റോമ എന്ന വിഭാഗം ക്യാന്‍സറാണ് അവളെ ബാധിച്ചത്. 82 ലക്ഷം രൂപയോളം മുടക്കി അവളെ അമേരിക്കയില്‍ കൊണ്ടുപോയി ചികിത്സിച്ചെങ്കിലും ഫലമുണ്ടായില്ല.
രക്ഷാമാര്‍ഗങ്ങള്‍ അടഞ്ഞെന്നു തോന്നിയതോടെയാണ് അവളുടെ അമ്മ ഗെയില്‍ ഐലിയുടെ ആഗ്രഹങ്ങള്‍ സാധിച്ചുകൊടുക്കാന്‍ തീരുമാനിച്ചത്. ഡോള്‍ഫിനുകള്‍ക്കൊപ്പം നീന്തുക, വാട്ടര്‍ പാര്‍ക്ക് സന്ദര്‍ശനം തുടങ്ങിയ ആവശ്യങ്ങള്‍ ഗെയില്‍ അനായാസം സാധിച്ചു കൊടുത്തു. ഇതിനിടെയാണു ഹാരിസണെ പരിചയപ്പെട്ടത്. ഇരുവരും ഉറ്റസുഹൃത്തുക്കളായി മാറി.
കല്യാണത്തിന് മാലാഖയെപ്പോലെ അണിഞ്ഞൊരുങ്ങണമെന്നായിരുന്നു ഐലിയുടെ മോഹം. ഇതിന് ഹാരിസണിന്റെ അച്ഛന്‍ ബില്ലി അനുമതി നല്‍കിയതോടെ എല്ലാം ശുഭമായി. തിങ്കളാഴ്ചയായിരുന്നു വിവാഹം. ബന്ധുക്കളും അടുത്ത സുഹൃത്തുക്കളും പങ്കെടുത്ത ചടങ്ങില്‍ ഐലിക്കു ഹരിസണ്‍ വിവാഹ മോതിരവും മാലയും കൈമാറി. സൂപ്പര്‍ ഹീറോകളുടെയും രാജകുമാരികളുടെയും വേഷമണിഞ്ഞാണു അതിഥികള്‍ വിവാഹച്ചടങ്ങില്‍ എത്തിയത്.
https://www.facebook.com/Malayalivartha























