ബ്രസല്‍സ് സെന്റര്‍ റെയില്‍വേ സ്‌റ്റേഷനില്‍ സ്‌ഫോടനം; ചാവേറിനെ പോലീസ് വെടിവെച്ചു കൊന്നു

ബ്രസല്‍സ് സെന്റര്‍ റെയില്‍വേ സ്‌റ്റേഷനില്‍ സ്‌ഫോടനം. ശക്തി കുറഞ്ഞ സ്‌ഫോടനമായതിനാല്‍ ആര്‍ക്കും പരിക്കില്ല. സംഭവത്തിനു ശേഷം സെന്റര്‍ സ്‌റ്റേഷനില്‍ ഒരു ചാവേറിനെ പൊലീസ് വെടിവെച്ചു വീഴ്ത്തി. സ്‌ഫോടനം തീവ്രവാദി ആക്രമണമാണെന്നാണ് അധികൃതര്‍ കരുതുന്നത്.
പൊലീസ് വെടിവെച്ചു വീഴ്ത്തിയയാള്‍ ബെല്‍റ്റ് ബോംബ് ധരിച്ചിരുന്നുവെന്ന് പ്രദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ചാവേറിനെ പൊലീസ് സംശയിച്ച ഉടന്‍ അയാള്‍ ഒരു സ്യൂട്ട്‌കേസ് വലിച്ചെറിയുകയും അത് പൊട്ടിത്തെറിക്കുകയുമായിരുന്നു എന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്.
https://www.facebook.com/Malayalivartha























