ഭീകരാക്രമണശ്രമം തടഞ്ഞു; ബ്രസല്‍സില്‍ സ്‌ഫോടനം നടത്താനെത്തിയ ചാവേറിനെ വധിച്ച് സുരക്ഷാസേന

ബ്രസല്‍സില്‍ വീണ്ടും ഭീകരാക്രമണശ്രമം. ബെല്‍ജിയം തലസ്ഥാനം ബ്രസല്‍സിലെ സെന്‍ട്രല്‍ സ്‌റ്റേഷനില്‍ സ്‌ഫോടനം നടത്താനെത്തിയ ചാവേറിനെ സുരക്ഷാസേന വധിച്ചു. അരയില്‍ ബെല്‍റ്റ് ബോംബ് ധരിച്ചെത്തിയ ചാവേറിനെയാണ് സുരക്ഷാസേന കീഴ്‌പ്പെടുത്തിയത്. സുരക്ഷാസേനയുടെ വെടിവയ്പിനെ തുടര്‍ന്ന് ചെറിയ തോതില്‍ സ്‌ഫോടനമുണ്ടായി. എന്നാല്‍ ആര്‍ക്കും പരിക്കൊന്നും സംഭവിച്ചില്ലെന്ന് പോലീസ് വക്താവ് അറിയിച്ചു.
ഇതിനെ തുടര്‍ന്ന് തുടര്‍ന്ന് ബ്രസല്‍സില്‍ എല്ലായിടത്തും സുരക്ഷ ശക്തമായ സുരക്ഷ ഉറപ്പാക്കി. കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ ബ്രസല്‍സിലുണ്ടായ ഐഎസ് ഭീകരാക്രമണത്തില്‍ 32 പേര്‍ മരിച്ചിരുന്നു.
https://www.facebook.com/Malayalivartha























