Widgets Magazine
27
Aug / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഭൂമിക്കടിയിൽ തുടങ്ങിയ ചലനം, തകർന്നുവീണ ഹിമാനി; നേപ്പാളിനെ നടുക്കിയ മഹാപ്രളയത്തിന് പിന്നിലെ യഥാർത്ഥ കാരണങ്ങൾ പുറത്ത്...!


ജാഗ്രതൈ! വരും മണിക്കൂറുകളിൽ ശക്തമായ കാറ്റും മഴയും; തീരദേശങ്ങളിൽ 'കള്ളക്കടൽ' ജാഗ്രതാ നിർദ്ദേശം ...


കാക്കൂരിൽ വിവാഹ ബസ് പെട്രോൾ പമ്പിലേക്ക് മറിഞ്ഞു; വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്..!


ഞെട്ടിപ്പിക്കുന്ന ഉപഗ്രഹ ദൃശ്യം... നേപ്പാളിൽ പ്രളയദുരന്തം; നിമിഷങ്ങൾകൊണ്ട് നിലംപൊത്തി കെട്ടിടങ്ങൾ, ഒലിച്ചുപോയി ​ഗ്രാമങ്ങൾ; 157 മരണം; 133 ഇന്ത്യക്കാരടക്കം 750-ഓളം പേരെ കാണാതായി, ഇന്ത്യയിലും ജാഗ്രത


ഓണത്തിന്‍റെ നിറക്കാഴ്ചകള്‍ക്ക് കലയുടെ ചാരുത; കനകക്കുന്നില്‍ ആഘോഷത്തിന്‍റെ പൂക്കാലം

സംസ്ഥാന ചലച്ചിത്ര അവാര്‍ഡ്: ജയസൂര്യയും സൗബിന്‍ സാഹിറും മികച്ച നടന്‍മാര്‍, നിമിഷ സജയന്‍ മികച്ച നടി, കാന്തന്‍, ദ ലവര്‍ ഓഫ് കളര്‍ മികച്ച സിനിമ, ശ്യാമപ്രസാദ് സംവിധായകന്‍

27 FEBRUARY 2019 02:38 PM IST
മലയാളി വാര്‍ത്ത

ജയസൂര്യയും സൗബിന്‍ സാഹിറും മികച്ച നടന്‍മാരായും നിമിഷ സജയന്‍ മികച്ച നടിയായും സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് കമ്മിറ്റി തെരഞ്ഞെടുത്തു. ക്യാപ്ടന്‍, ഞാന്‍മേരിക്കുട്ടി എന്നീ സിനിമകളിലെ അഭിനയത്തിന് ജയസര്യയും സുഡാനി ഫ്രം നൈജീരിയയിലെ അഭിനയത്തിന് സൗബിനും പുരസ്‌ക്കാരം പങ്കിടുകയായിരുന്നു. ചോല, കുപ്രസിദ്ധപയ്യന്‍ എന്നീ സിനിമകളിലെ പ്രകടനത്തിനാണ് നിമിഷ സജയന് പുരസ്‌ക്കാരം ലഭിച്ചത്. സാംസ്‌ക്കാരിക മന്ത്രി എ.കെ ബാലന്‍ വാര്‍ത്താസമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്. 50,000 രൂപയും പ്രശസ്തിപത്രവും ശില്‍പ്പവും മികച്ച നടന്‍മാര്‍ക്ക് ലഭിക്കും. ഒരു ഞായറാഴ്ച എന്ന ചിത്രം ശ്യാമപ്രസാദിനെ മികച്ച സംവിധായകനാക്കി. കാന്തന്‍, ദ ലവര്‍ ഓഫ് കളര്‍ ആണ് മികച്ച ചിത്രം. ഷെരീഫ് എന്ന നവാഗതനാണ് ചിത്രം നിര്‍മിച്ചതും സംവിധാനം ചെയ്തതും.

കുട്ടികളുടെ നാല് ചിത്രങ്ങള്‍ ഉള്‍പ്പെടെ 104 സിനിമകളാണ് മത്സരത്തിനെത്തിയത്. 57 പുതുമുഖ സംവിധായകരുടെയും മൂന്ന് വനിതാ സംവിധായകരുടെയും സിനിമകളുണ്ടായിരുന്നു. മൂന്ന് കമ്മിറ്റികളുടെ നേതൃത്വത്തില്‍ ഈ സിനിമകള്‍ കണ്ട ശേഷം 20 ചിത്രങ്ങള്‍ ജൂറിക്ക് സെലക്ട് ചെയ്യുകയായിരുന്നു. ഒരു ഞായറാഴ്ച മികച്ച രണ്ടാമത്തെ ചിത്രമായി. ജോസഫിലെയും ചോലയിലെയും പ്രകടനം ജോജുജോര്‍ജ്ജിനെ മികച്ച സ്വഭാവ നടനാക്കി. സുഡാനി ഫ്രം നൈജിരിയയില്‍ തകര്‍ത്ത് അഭിനയിച്ച നടക നടിമാരായ സാവത്രി ശ്രീധരനും സരസ്വതി ബാലുശേരിയും സ്വഭാവനടിമാരായി. ഇതേ ചിത്രത്തിന്റെ സംവിധായകന്‍ മികച്ച തിരക്കഥാകൃത്തുമായി. മികച്ച നവാഗത സംവിധായകനും സക്കരിയ തന്നെ. കാര്‍ബണ്‍ എന്ന സിനിമയ്ക്ക് ക്യാമറ ചലിപ്പിച്ച കെ.യു വേണുവാണ് മികച്ച ഛായാഗ്രാഹകന്‍. കാര്‍ബണിലെ പാട്ടുകള്‍ക്ക് ഈണമിട്ട വിശാല്‍ ഭരദ്വാജ് സംഗീതസംവിധായകനായി. ബിജിബാലാണ് മികച്ച പശ്ചാത്തല സംഗീത സംവിധായകന്‍.

ജോസഫിലെ പൂ മുത്തോളെ എന്ന ഗാനം പാടിയ വിജയ് യേശുദാസാണ് മികച്ച ഗായകന്‍. ഗായിക ശ്രേയാ ഘോഷാല്‍, മികച്ച ചിത്രസംയോജകന്‍ അരവിന്ദ് മന്‍മഥനാണ്. കുമാര്‍ സാഹ്‌നി അധ്യക്ഷനായ ജൂറിയാണ് അവാര്‍ഡ് തെരഞ്ഞെടുത്തത്. മികച്ച ചിത്രവും രണ്ടാമത്തെ ചിത്രവും ഇതുവരെ തിയേറ്ററുകളില്‍ എത്തിയിട്ടില്ല. ആര്‍ട്ടിസ്റ്റ് എന്ന സിനിമയ്ക്ക് ശേഷമാണ് ശ്യാമപ്രസാദിന് അവാര്‍ഡ് കിട്ടുന്നത്. അഞ്ചാമത്തെ സംസ്ഥാന അവാര്‍ഡാണിത്. അഗ്നിസാക്ഷി ആയിരുന്നു ആദ്യം മികച്ച സംവിധായകനുള്ള പുരസ്‌ക്കാരം നേടിക്കൊടുത്തത്. ഒരു ഞായറാഴ്ച രണ്ട് കഥകളാണ് പറയുന്നത്. ജെന്‍ഡര്‍ ഇക്വാളിറ്റിയാണ് സിനിമ ചര്‍ച്ച ചെയ്യുന്നത്. പുരസ്‌ക്കാരങ്ങള്‍ക്ക് വേണ്ടിയല്ല സിനിമ ചെയ്യുന്നതെന്ന് ശ്യാമപ്രസാദ് പറഞ്ഞു.

മമ്മൂട്ടിയും മോഹന്‍ലാലും ഉള്‍പ്പെടെയുള്ള മുതിര്‍ന്ന താരങ്ങളൊന്നും പുരസ്‌ക്കാര മത്സര രംഗത്ത് ഒരിക്കല്‍ പോലും ഉണ്ടായിരുന്നില്ല എന്നതും ശ്രദ്ധേയമായി. ജയസൂര്യയെ മുമ്പും സംസ്ഥാന അവാര്‍ഡിന് പരിഗണിച്ചിരുന്നെങ്കിലും കിട്ടിയിരുന്നില്ല. വിനായകനും ഇന്ദ്രന്‍സിനും പിന്നാലെ താരങ്ങള്‍ക്ക് അവാര്‍ഡ് നല്‍കാതെ മികച്ച അഭിനേതാക്കള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ വീണ്ടും അവാര്‍ഡ് നല്‍കി എന്നത് വലിയ കാര്യമായാണ് വിലയിരുത്തുന്നത്. 

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കേരളത്തിൽ നിന്നുള്ളവരുമായി ബന്ധപ്പെടാൻ കഴിഞ്ഞില്ല...നേപ്പാളിലെ മിന്നൽ പ്രളയം; മരണ സംഖ്യ 270ആയി ഉയർന്നു  (11 minutes ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയത്തിന് സാധ്യത....പുതുതായി രൂപപ്പെട്ട തടാകത്തിന്റെ മൺതിട്ട 72 മണിക്കൂറിനകം ഏതുനിമിഷവും തകരാൻ സാധ്യത  (14 minutes ago)

ഇന്ത്യയ്ക്ക് തലയ്ക്ക് മുകളിൽ ചൈനയുടെ 'ടൈം ബോംബ്'! ജല ബോംബ് പിളർന്നാൽ രാജ്യം അപ്രത്യക്ഷം.. മുന്നറിയിപ്പ്!  (26 minutes ago)

ഹോട്ടലില്‍ മന്തിക്കൊപ്പം അധികം റൈസ് ആവശ്യപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് മര്‍ദനം; കടയുടമയടക്കം മൂന്ന് പേര്‍ കസ്റ്റഡിയില്‍  (36 minutes ago)

റിയാദില്‍ ചികിത്സയിലിരിക്കെ ഇറങ്ങിപ്പോയ മലയാളി യുവാവ് മരിച്ച നിലയില്‍  (51 minutes ago)

പ്രവാസിയെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച് പണം കവര്‍ന്ന സംഭവം: ഒളിവില്‍പോയ 12 പേര്‍ക്കെതിരെ കേസെടുത്ത് പൊലീസ്  (1 hour ago)

ഓട്ടോ ഡ്രൈവര്‍ ജീവനൊടുക്കിയ സംഭവം ; ഗതാഗത വകുപ്പ് സെക്രട്ടറി ടി.വി അനുപമ അന്വേഷിക്കും  (2 hours ago)

പരിശീലന വിമാനം തകര്‍ന്ന് ട്രെയിനി പൈലറ്റിനും ഇന്‍സ്ട്രക്ടര്‍ക്കും ദാരുണാന്ത്യം  (2 hours ago)

വാഹനത്തിന് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചില്ല; ഓട്ടോ ഡ്രൈവര്‍ ജീവനൊടുക്കി  (4 hours ago)

കാറിടിച്ച് വഴിയാത്രക്കാരന്‍ മരിച്ച സംഭവത്തില്‍ ഡിവൈഎഫ്‌ഐ നേതാവുള്‍പ്പെടെ രണ്ടുപേര്‍ അറസ്റ്റില്‍  (5 hours ago)

നേപ്പാളിലെ മിന്നല്‍ പ്രളയം: വെള്ളപ്പൊക്കത്തില്‍ മരണസംഖ്യ 270 കടന്നു  (5 hours ago)

എംഐടി-ഡബ്ല്യുപിയുവിൽ റെക്കോർഡ് പ്ലേസ്‌മെന്റ്...  (5 hours ago)

ഓണത്തിന്‍റെ നിറക്കാഴ്ചകള്‍ക്ക് കലയുടെ ചാരുത; കനകക്കുന്നില്‍ ആഘോഷത്തിന്‍റെ പൂക്കാലം  (5 hours ago)

'ഒരു ദിവസം മലയാളിയാകാം': അനുഭവവേദ്യ ടൂറിസത്തിന്‍റെ പുതിയ ആശയവുമായി മന്ത്രി പി.സി വിഷ്ണുനാഥ്  (5 hours ago)

ഓണം ടൂറിസം വാരാഘോഷം: കാഴ്ചക്കാരെ ആകര്‍ഷിച്ച് കനകക്കുന്നിലെ 'ഫ്യൂച്ചര്‍ സോണ്‍'  (5 hours ago)

Malayali Vartha Recommends