Widgets Magazine
27
Aug / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഭൂമിക്കടിയിൽ തുടങ്ങിയ ചലനം, തകർന്നുവീണ ഹിമാനി; നേപ്പാളിനെ നടുക്കിയ മഹാപ്രളയത്തിന് പിന്നിലെ യഥാർത്ഥ കാരണങ്ങൾ പുറത്ത്...!


ജാഗ്രതൈ! വരും മണിക്കൂറുകളിൽ ശക്തമായ കാറ്റും മഴയും; തീരദേശങ്ങളിൽ 'കള്ളക്കടൽ' ജാഗ്രതാ നിർദ്ദേശം ...


കാക്കൂരിൽ വിവാഹ ബസ് പെട്രോൾ പമ്പിലേക്ക് മറിഞ്ഞു; വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്..!


ഞെട്ടിപ്പിക്കുന്ന ഉപഗ്രഹ ദൃശ്യം... നേപ്പാളിൽ പ്രളയദുരന്തം; നിമിഷങ്ങൾകൊണ്ട് നിലംപൊത്തി കെട്ടിടങ്ങൾ, ഒലിച്ചുപോയി ​ഗ്രാമങ്ങൾ; 157 മരണം; 133 ഇന്ത്യക്കാരടക്കം 750-ഓളം പേരെ കാണാതായി, ഇന്ത്യയിലും ജാഗ്രത


ഓണത്തിന്‍റെ നിറക്കാഴ്ചകള്‍ക്ക് കലയുടെ ചാരുത; കനകക്കുന്നില്‍ ആഘോഷത്തിന്‍റെ പൂക്കാലം

അടിച്ചുപൊളി വിദ്യാര്‍ഥികള്‍ക്ക് ലഹരി സൗജന്യമായി ഉപയോഗിക്കാന്‍ നല്‍കി ആ ശീലത്തിന് അടിമകളാക്കുന്നത് മാഫിയയുടെ പുത്തന്‍ തന്ത്രം, ചെങ്ങന്നൂരില്‍ വിദ്യാര്‍ഥികളില്‍ ലഹരി ഉപയോഗം വ്യാപകമാകുന്നു

27 FEBRUARY 2019 03:52 PM IST
മലയാളി വാര്‍ത്ത

ചെങ്ങന്നൂര്‍ താലൂക്കിലെ സ്‌കൂളുകള്‍ കേന്ദ്രീകരിച്ച് ലഹരി വില്പന വ്യാപകമാകുന്നതായി പരാതി. ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ഥികളെയാണ് ലഹരി മാഫിയകള്‍ സാധാരണയായി വലയില്‍ വീഴ്ത്തി ഏജന്റുമാരാക്കി മാറ്റുന്നത്. ഇങ്ങനെ ഏജന്റുമാരാകുന്ന വിദ്യാര്‍ഥികളെ ഉപയോഗിച്ചാണ് പുതിയ ഉപഭോക്താക്കളായ വിദ്യാര്‍ഥികള്‍ ഉള്‍പ്പടെയുള്ളവരെയും മറ്റു ഏജന്റുമാരെയും കണ്ടത്തുന്നത്.

ഒരു രസത്തിന് ലഹരി ഉപയോഗം തുടങ്ങുന്ന ഇവര്‍ പിന്നിട് ഇതിന് അടിമയായി മാറുകയാണ്. ഏഴാം ക്ലാസില്‍ പഠിക്കുമ്പോഴാണ് ലഹരി ഉപയോഗം ആദ്യം തുടങ്ങിയതെന്നും ഇത് പിന്നീട് ജീവിതത്തിന്റെ തന്നെ ഭാഗമായി മാറുകയായിരുന്നുവെന്ന് പേര് വെളുപ്പെടുത്താന്‍ ആഗ്രഹിക്കാത്ത ഒരു വിദ്യാര്‍ഥി പറഞ്ഞു.


ജീവിതം അടിച്ചു പൊളിക്കാന്‍ വെമ്പല്‍ കൊള്ളുന്ന വിദ്യാര്‍ഥികളെ ഇതിന്റെ കച്ചവടക്കാരാക്കുന്നതാണ് ലഹരി മാഫിയായുടെ രീതി. ഇതിനായി പാവപ്പെട്ട കുട്ടികളെയാണ് കൂടുതലും തെരഞ്ഞെടുക്കുന്നത്. തുടക്കത്തില്‍ ലഹരി മിഠായികളില്‍ തുടങ്ങി ചെറു കഞ്ചാവ് പൊതികളില്‍ വരെ എത്തുന്നതാണ് കച്ചവടരീതി.

ഏജന്റുമാരായി നില്‍ക്കുന്ന വിദ്യാര്‍ഥികള്‍ക്ക് കമ്മീഷന്‍ ഇനത്തില്‍ ചെറിയ തുകകള്‍ ലഭിക്കുന്നതോടെ ഇവരുടെ ജീവിത രീതിയിലും മാറ്റം വരുന്നു. തുടര്‍ന്ന് അടിപൊളി ജീവിതം ആഗ്രഹിക്കുന്ന ഈ കൂട്ടര്‍, ആണ്‍ പെണ്‍ വ്യത്യാസമില്ലാതെ സഹപാഠികളെ സ്ഥിരം ഇടപാടുകരാക്കുന്നു. ഇതോടെ കച്ചവടം പൊടിപൊടിക്കുന്നു.

ലഹരി മാഫിയില്‍പെട്ട ആണ്‍സുഹൃത്തുക്കള്‍ക്ക് വേണ്ടി ചില പെണ്‍കുട്ടികളും കാരിയറായി പ്രവര്‍ത്തിക്കുന്നുണ്ടന്ന് പറയപ്പെടുന്നു. ഒരു കിലോയില്‍ താഴെയാണ് പിടിക്കപ്പെടുന്നതെങ്കില്‍ ജാമ്യം കിട്ടുന്നത് കൊണ്ട് ചെറു പൊതികളാക്കി വില്പനയ്ക്കായി കൊടുക്കുന്ന രീതിയാണ് മാഫിയകള്‍ അവലംബിക്കുന്നതെന്നാണ് ലഭ്യമായ വിവരം.

പിടിക്കപ്പെടുന്ന വിദ്യാര്‍ഥികള്‍ക്ക് ജാമ്യം എടുക്കാനായി പ്രത്യേക ടീം തന്നെ ഇവര്‍ക്ക് പിന്നിലുണ്ട്. വിദ്യാര്‍ഥികളിലെ ലഹരി ഉപയോഗം തടയുന്നതിനും ബോധവത്ക്കരണം നടത്തുന്നതിനും എക്‌സൈസ് വകുപ്പിന്റെ നേത്യത്വത്തില്‍ വിവിധ പരിപാടികളാണ് സ്‌കൂള്‍-കോളജ് കേന്ദ്രികരിച്ച് നടത്തി വരുന്നത്. എന്നാല്‍ അവയുടെ സന്ദേശം എല്ലാവരിലും ശരിയായ രീതിയില്‍ എത്താതെ പോകുന്നുവെന്ന് സ്‌കൂള്‍ അധികൃതര്‍ പറയുന്നു.

 
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കേരളത്തിൽ നിന്നുള്ളവരുമായി ബന്ധപ്പെടാൻ കഴിഞ്ഞില്ല...നേപ്പാളിലെ മിന്നൽ പ്രളയം; മരണ സംഖ്യ 270ആയി ഉയർന്നു  (11 minutes ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയത്തിന് സാധ്യത....പുതുതായി രൂപപ്പെട്ട തടാകത്തിന്റെ മൺതിട്ട 72 മണിക്കൂറിനകം ഏതുനിമിഷവും തകരാൻ സാധ്യത  (14 minutes ago)

ഇന്ത്യയ്ക്ക് തലയ്ക്ക് മുകളിൽ ചൈനയുടെ 'ടൈം ബോംബ്'! ജല ബോംബ് പിളർന്നാൽ രാജ്യം അപ്രത്യക്ഷം.. മുന്നറിയിപ്പ്!  (26 minutes ago)

ഹോട്ടലില്‍ മന്തിക്കൊപ്പം അധികം റൈസ് ആവശ്യപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് മര്‍ദനം; കടയുടമയടക്കം മൂന്ന് പേര്‍ കസ്റ്റഡിയില്‍  (36 minutes ago)

റിയാദില്‍ ചികിത്സയിലിരിക്കെ ഇറങ്ങിപ്പോയ മലയാളി യുവാവ് മരിച്ച നിലയില്‍  (51 minutes ago)

പ്രവാസിയെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച് പണം കവര്‍ന്ന സംഭവം: ഒളിവില്‍പോയ 12 പേര്‍ക്കെതിരെ കേസെടുത്ത് പൊലീസ്  (1 hour ago)

ഓട്ടോ ഡ്രൈവര്‍ ജീവനൊടുക്കിയ സംഭവം ; ഗതാഗത വകുപ്പ് സെക്രട്ടറി ടി.വി അനുപമ അന്വേഷിക്കും  (2 hours ago)

പരിശീലന വിമാനം തകര്‍ന്ന് ട്രെയിനി പൈലറ്റിനും ഇന്‍സ്ട്രക്ടര്‍ക്കും ദാരുണാന്ത്യം  (2 hours ago)

വാഹനത്തിന് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചില്ല; ഓട്ടോ ഡ്രൈവര്‍ ജീവനൊടുക്കി  (4 hours ago)

കാറിടിച്ച് വഴിയാത്രക്കാരന്‍ മരിച്ച സംഭവത്തില്‍ ഡിവൈഎഫ്‌ഐ നേതാവുള്‍പ്പെടെ രണ്ടുപേര്‍ അറസ്റ്റില്‍  (5 hours ago)

നേപ്പാളിലെ മിന്നല്‍ പ്രളയം: വെള്ളപ്പൊക്കത്തില്‍ മരണസംഖ്യ 270 കടന്നു  (5 hours ago)

എംഐടി-ഡബ്ല്യുപിയുവിൽ റെക്കോർഡ് പ്ലേസ്‌മെന്റ്...  (5 hours ago)

ഓണത്തിന്‍റെ നിറക്കാഴ്ചകള്‍ക്ക് കലയുടെ ചാരുത; കനകക്കുന്നില്‍ ആഘോഷത്തിന്‍റെ പൂക്കാലം  (5 hours ago)

'ഒരു ദിവസം മലയാളിയാകാം': അനുഭവവേദ്യ ടൂറിസത്തിന്‍റെ പുതിയ ആശയവുമായി മന്ത്രി പി.സി വിഷ്ണുനാഥ്  (5 hours ago)

ഓണം ടൂറിസം വാരാഘോഷം: കാഴ്ചക്കാരെ ആകര്‍ഷിച്ച് കനകക്കുന്നിലെ 'ഫ്യൂച്ചര്‍ സോണ്‍'  (5 hours ago)

Malayali Vartha Recommends