Widgets Magazine
27
Aug / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഭൂമിക്കടിയിൽ തുടങ്ങിയ ചലനം, തകർന്നുവീണ ഹിമാനി; നേപ്പാളിനെ നടുക്കിയ മഹാപ്രളയത്തിന് പിന്നിലെ യഥാർത്ഥ കാരണങ്ങൾ പുറത്ത്...!


ജാഗ്രതൈ! വരും മണിക്കൂറുകളിൽ ശക്തമായ കാറ്റും മഴയും; തീരദേശങ്ങളിൽ 'കള്ളക്കടൽ' ജാഗ്രതാ നിർദ്ദേശം ...


കാക്കൂരിൽ വിവാഹ ബസ് പെട്രോൾ പമ്പിലേക്ക് മറിഞ്ഞു; വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്..!


ഞെട്ടിപ്പിക്കുന്ന ഉപഗ്രഹ ദൃശ്യം... നേപ്പാളിൽ പ്രളയദുരന്തം; നിമിഷങ്ങൾകൊണ്ട് നിലംപൊത്തി കെട്ടിടങ്ങൾ, ഒലിച്ചുപോയി ​ഗ്രാമങ്ങൾ; 157 മരണം; 133 ഇന്ത്യക്കാരടക്കം 750-ഓളം പേരെ കാണാതായി, ഇന്ത്യയിലും ജാഗ്രത


ഓണത്തിന്‍റെ നിറക്കാഴ്ചകള്‍ക്ക് കലയുടെ ചാരുത; കനകക്കുന്നില്‍ ആഘോഷത്തിന്‍റെ പൂക്കാലം

കണ്ണാശുപത്രി സ്‌പെഷ്യാലിറ്റി ബ്ലോക്കിന്റെ പ്രവര്‍ത്തനോദ്ഘാടനം മുഖ്യമന്ത്രി നിര്‍വഹിച്ചു

27 FEBRUARY 2019 04:05 PM IST
മലയാളി വാര്‍ത്ത

തിരുവനന്തപുരം റീജിയണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഒഫ്താല്‍മോളജിയുടെ (ആര്‍.ഐ.ഒ.) പുതിയ സ്‌പെഷ്യാലിറ്റി ബ്ലോക്കിന്റെ പ്രവര്‍ത്തനോദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിച്ചു. നേത്രചികിത്സാ രംഗത്ത് മുന്നില്‍ നില്‍ക്കുന്ന തിരുവനന്തപുരം കണ്ണാശുപത്രിയുടെ വലിയ അഭിമാനമാണ് ഈ സ്‌പെഷ്യാലിറ്റി ബ്ലോക്കെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച ആരോഗ്യ സാമൂഹ്യനീതി വനിത ശിശുവികസന വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ പറഞ്ഞു.

സ്ഥലപരിമിതി കാരണം രോഗികള്‍ അനുഭവിക്കുന്ന ബുദ്ധിമുട്ട് പരിഹരിക്കാന്‍ ഇതിലൂടെ സാധിക്കുന്നതാണ്. സര്‍ക്കാരിന്റെ പ്രധാന മിഷനുകളിലൊന്നായ ആര്‍ദ്രം മിഷന്റെ ഭാഗമായി സര്‍ക്കാരാശുപത്രികളില്‍ മികച്ച സൗകര്യങ്ങളൊരുക്കി ജനസൗഹൃദമാക്കി വരികയാണ്. അതിന്റെ ഭാഗമായാണ് സ്‌പെഷ്യാലിറ്റി ബ്ലോക്കില്‍ ഇ-ഹെല്‍ത്ത് ഉള്‍പ്പെടെയുള്ള മികച്ച സൗകര്യങ്ങളൊരുക്കി വരുന്നത്.

2010 സെപ്റ്റംബറില്‍ ഈ ബ്ലോക്കിന് ശിലാസ്ഥാപനം നടത്തിയെങ്കിലും കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് കെട്ടിടത്തിന്റെ ചട്ടക്കൂട് മാത്രമാണ് പൂര്‍ത്തിയാക്കിയത്. ഈ സര്‍ക്കാര്‍ വന്നതിന് ശേഷമാണ് നിരവധി മീറ്റിംഗുകളും ഇടപെടലുകളും നടത്തി ഇലട്രിക്കല്‍, സ്വീവേജ്, വാട്ടര്‍ സപ്ലൈ, വൈദ്യുതി, ആധുനിക മെഷീനുകള്‍, തസ്തികകള്‍ എന്നിവയെല്ലാം സജ്ജമാക്കിയത്. മികച്ച സൗകര്യങ്ങളൊരുക്കുന്നതിന് ആധുനിക ഉപകരണങ്ങളും മതിയായ ജീവനക്കാരും വേണം. ഇതിന്റെ ഭാഗമായാണ് അധ്യാപകര്‍, അനധ്യാപകര്‍ ഉള്‍പ്പെടെ 92 പുതിയ തസ്തികകള്‍ ഈ ബ്ലോക്കിന് വേണ്ടി സൃഷ്ടിച്ചത്.

വളരെയധികം പഴക്കമുള്ള കണ്ണാശുപത്രിയിലെ പഴയ കെട്ടിടം നവീകരിച്ച് പൈതൃകമായി നിലനിര്‍ത്തുമെന്ന് മന്ത്രി വ്യക്തമാക്കി. മൂന്നു സ്‌പെഷ്യാലിറ്റി ക്ലിനിക്കുകള്‍ പുതിയ ബ്ലോക്കിലേക്ക് മാറുന്നതോടെ ഒഴിവു വരുന്ന മുറികളില്‍ റെറ്റിന, ലോ വിഷന്‍, കോണ്ടാക്ട് ലെന്‍സ് എന്നീ ക്ലിനിക്കുകള്‍, കാഴ്ച പരിമിതര്‍ക്കുള്ള പുനരധിവാസ പദ്ധതിയായ പുനര്‍ജ്യോതി എന്നിവ വിപുലമായ സൗകര്യങ്ങളോടെ സജ്ജമാക്കുന്നതാണെന്നും മന്ത്രി വ്യക്തമാക്കി.


ആര്‍.ഐ.ഒ. ഡയറക്ടര്‍ ഡോ. വി. സഹസ്രനാമം സ്വാഗതമാശംസിച്ച ചടങ്ങില്‍ നഗരസഭാ മേയര്‍ വി.കെ. പ്രശാന്ത് വിശിഷ്ടാതിഥിയായി. മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ ഡോ. എ. റംലാബീവി, പൊതുമരാമത്ത് ചീഫ് എഞ്ചിനീയര്‍ ഹൈദ്രു ഇ.കെ., കൗണ്‍സിലര്‍മാരായ വഞ്ചിയൂര്‍ ബാബു, അഡ്വ. സതീഷ് കുമാര്‍, മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോ. തോമസ് മാത്യു, ആര്‍.ഐ.ഒ. സൂപ്രണ്ട് ഡോ. ഷീബ സി.എസ്. എന്നിവര്‍ പങ്കെടുത്തു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കേരളത്തിൽ നിന്നുള്ളവരുമായി ബന്ധപ്പെടാൻ കഴിഞ്ഞില്ല...നേപ്പാളിലെ മിന്നൽ പ്രളയം; മരണ സംഖ്യ 270ആയി ഉയർന്നു  (13 minutes ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയത്തിന് സാധ്യത....പുതുതായി രൂപപ്പെട്ട തടാകത്തിന്റെ മൺതിട്ട 72 മണിക്കൂറിനകം ഏതുനിമിഷവും തകരാൻ സാധ്യത  (16 minutes ago)

ഇന്ത്യയ്ക്ക് തലയ്ക്ക് മുകളിൽ ചൈനയുടെ 'ടൈം ബോംബ്'! ജല ബോംബ് പിളർന്നാൽ രാജ്യം അപ്രത്യക്ഷം.. മുന്നറിയിപ്പ്!  (28 minutes ago)

ഹോട്ടലില്‍ മന്തിക്കൊപ്പം അധികം റൈസ് ആവശ്യപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് മര്‍ദനം; കടയുടമയടക്കം മൂന്ന് പേര്‍ കസ്റ്റഡിയില്‍  (38 minutes ago)

റിയാദില്‍ ചികിത്സയിലിരിക്കെ ഇറങ്ങിപ്പോയ മലയാളി യുവാവ് മരിച്ച നിലയില്‍  (53 minutes ago)

പ്രവാസിയെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച് പണം കവര്‍ന്ന സംഭവം: ഒളിവില്‍പോയ 12 പേര്‍ക്കെതിരെ കേസെടുത്ത് പൊലീസ്  (1 hour ago)

ഓട്ടോ ഡ്രൈവര്‍ ജീവനൊടുക്കിയ സംഭവം ; ഗതാഗത വകുപ്പ് സെക്രട്ടറി ടി.വി അനുപമ അന്വേഷിക്കും  (2 hours ago)

പരിശീലന വിമാനം തകര്‍ന്ന് ട്രെയിനി പൈലറ്റിനും ഇന്‍സ്ട്രക്ടര്‍ക്കും ദാരുണാന്ത്യം  (2 hours ago)

വാഹനത്തിന് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചില്ല; ഓട്ടോ ഡ്രൈവര്‍ ജീവനൊടുക്കി  (4 hours ago)

കാറിടിച്ച് വഴിയാത്രക്കാരന്‍ മരിച്ച സംഭവത്തില്‍ ഡിവൈഎഫ്‌ഐ നേതാവുള്‍പ്പെടെ രണ്ടുപേര്‍ അറസ്റ്റില്‍  (5 hours ago)

നേപ്പാളിലെ മിന്നല്‍ പ്രളയം: വെള്ളപ്പൊക്കത്തില്‍ മരണസംഖ്യ 270 കടന്നു  (5 hours ago)

എംഐടി-ഡബ്ല്യുപിയുവിൽ റെക്കോർഡ് പ്ലേസ്‌മെന്റ്...  (5 hours ago)

ഓണത്തിന്‍റെ നിറക്കാഴ്ചകള്‍ക്ക് കലയുടെ ചാരുത; കനകക്കുന്നില്‍ ആഘോഷത്തിന്‍റെ പൂക്കാലം  (5 hours ago)

'ഒരു ദിവസം മലയാളിയാകാം': അനുഭവവേദ്യ ടൂറിസത്തിന്‍റെ പുതിയ ആശയവുമായി മന്ത്രി പി.സി വിഷ്ണുനാഥ്  (5 hours ago)

ഓണം ടൂറിസം വാരാഘോഷം: കാഴ്ചക്കാരെ ആകര്‍ഷിച്ച് കനകക്കുന്നിലെ 'ഫ്യൂച്ചര്‍ സോണ്‍'  (6 hours ago)

Malayali Vartha Recommends