അശാന്തമാകാതെ അതിർത്തി; സ്ഥിതിഗതികള്‍ വഷളായതിനെ തുടര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ഉന്നതതലയോഗം വിളിച്ചു

അതിര്‍ത്തിയില്‍ സ്ഥിതിഗതികള്‍ വഷളായതിനെ തുടര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ഉന്നതതലയോഗം വിളിച്ചു. രഹസ്യാന്വേഷണ, സുരക്ഷാ ഉദ്യോഗസ്ഥരുടെ യോഗമാണ് പ്രധാനമന്ത്രി വിളിച്ചു ചേര്‍ത്തത്. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍, നാവിക കര വ്യോമ സേനകളുടെ ഉന്നത ഉദ്യോഗസ്ഥരും രഹസ്യാന്വേഷണ വിഭാഗത്തിലെ ഉന്നത ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുത്തു. പാക്കിസ്ഥാന് ഇന്ത്യന്‍ വ്യോമാതിര്‍ത്തി ലംഘിക്കുകയും പൈലറ്റിനെ തട്ടിയെടുക്കുകയും ചെയ്ത സാഹചര്യം വിലയിരുത്താനാണ് യോഗം വിളിച്ചിരിക്കുന്നത്. ഒരു വൈമാനികനെ കാണാനില്ലെന്നു വിദേശകാര്യമന്ത്രാലയ വക്താവ് രവിഷ് കുമാര്‍ സ്ഥിരീകരിച്ചിരുന്നു. കാണാതായ വൈമാനികനെ സംബന്ധിച്ച വിവരങ്ങള്‍ ഇന്ത്യ പുറത്തുവിട്ടിട്ടില്ല. മൂന്ന് പാക് വിമാനങ്ങളാണ് വ്യോമാതിര്‍ത്തി ലംഘിച്ച് രജൗരി സെക്ടറിലെ നൗഷേരയില്‍ ബോംബുകള്‍ വര്‍ഷിച്ചത്.
അതേസമയം ഇന്ത്യയുടെ രണ്ട് യുദ്ധവിമാനങ്ങള്‍ വെടിവച്ചിട്ടതായി പാക്കിസ്ഥാന് അവകാശവാദം ഉന്നയിച്ചിരുന്നു. ഒരു വൈമാനികന് തങ്ങളുടെ കസ്റ്റഡിയി ലുണ്ടെന്നും പാക് സൈനിക മേധാവി അറിയിച്ചിരുന്നു.
https://www.facebook.com/Malayalivartha



























