Widgets Magazine
05
Jul / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

അമിത്ഷായുടെ കണക്കുകൂട്ടല്‍ നടക്കും... മുഖ്യമന്ത്രിയും 4 മന്ത്രിമാരും വീട്ടില്‍ എത്തിയിട്ടും തുഷാര്‍ വെള്ളാപ്പള്ളി മാറിയില്ല; അച്ഛന്‍ വെള്ളാപ്പള്ളിയുടെ അന്ത്യശാസനം മറികടന്ന് തുഷാര്‍ തൃശൂരില്‍ ബിഡിജെഎസ് സ്ഥാനാര്‍ത്ഥിയാകും ; എസ്എന്‍ഡിപി യോഗം വൈസ് പ്രസിഡന്റ് സ്ഥാനവും ഒഴിയില്ല

07 MARCH 2019 11:24 PM IST
മലയാളി വാര്‍ത്ത

More Stories...

സംസ്ഥാനത്ത് ഇന്ന് ആറു ജില്ലകളില്‍ യെലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദം തീവ്ര ന്യൂനമര്‍ദമായി ശക്തിപ്രാപിച്ചു...

സ്വര്‍ണം സ്ഥാപന ഉടമ അറിയാതെ തിരിമറി നടത്തിയിരുന്നവരാണ് ആത്മഹത്യക്ക് ശ്രമിച്ചവരും പ്രതിയാക്കപ്പെട്ട് പിടിയിലായ സിന്ധുവും

വിമാന യാത്രയ്ക്കിടെ നെഞ്ചുവേദന അനുഭവപ്പെട്ട യാത്രക്കാരന് തൃശൂര്‍ സ്വദേശിക്ക് ദാരുണാന്ത്യം

എല്ലാത്തിനെയും ഞാൻ കൊല്ലും..! ആര്യനാട് CIA കസേരയ്ക്ക് അടിച്ച് തലപിളർത്തി യദു.. സ്റ്റേഷനിൽ കയറി വിളയാട്ടം

രാഷ്ട്രപതിയുടെ പൈലറ്റിന്റെ അമ്മയുടെ ഫ്രോഡ് പണി ഗതികെട്ട് അഞ്ജുവും മരിച്ചു വീട് വളഞ്ഞ് സിന്ധുവിന്റെ അറസ്റ്റ്

ലോക്‌സഭ തെരഞ്ഞെടുപ്പ് അടുക്കവെ എസ്എന്‍ഡിപി യോഗത്തെയും വെള്ളാപ്പള്ളി നടേശനെയും പ്രതിസന്ധിയിലേക്കിക്കൊണ്ട് തുഷാര്‍ വെള്ളാപ്പള്ളി തൃശൂരില്‍ ബിഡിജെഎസ് സ്ഥാനാര്‍ത്ഥിയാകും. എസ്എന്‍ഡിപി യോഗത്തിന്റെ ഭാരവാഹികള്‍ മത്സരിക്കരുതെന്ന ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ നിര്‍ദേശം തള്ളിക്കൊണ്ട് യോഗത്തിന്റെ വൈസ് പ്രസിഡന്റ് പദവി രാജി വെയ്ക്കാതെ തന്നെയാണ് തുഷാര്‍ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ എന്‍ഡിഎയ്‌ക്കൊപ്പം മത്സരിക്കാന്‍ എത്തുന്നത്.

ബിജെപി ദേശീയ നേതൃത്വത്തിന്റെ സമ്മര്‍ദ്ദത്തിന് വഴങ്ങിയാണ് തുഷാര്‍ മത്സര രംഗത്ത് എത്തിയതെന്നാണ് സൂചന. നേരത്തേ മത്സരിക്കാന്‍ വിസമ്മതം പ്രകടിപ്പിച്ച തുഷാര്‍ വെള്ളപ്പള്ളിയുമായി ചര്‍ച്ച നടത്തിയ ശേഷം മത്സരിക്കുമോ ഇല്ലയോ എന്ന് വ്യക്തമാക്കാമെന്നായിരുന്നു പറഞ്ഞിരുന്നത്. തൊട്ടുപിന്നാലെ തന്നെ ഒന്നുകില്‍ എസ്എന്‍ഡിപി അല്ലെങ്കില്‍ ബിഡിജെഎസ് എന്ന് വെള്ളാപ്പള്ളി നടേശന്‍ അന്ത്യശാസനം നല്‍കുകയും ചെയ്തിരുന്നു. തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ഇറങ്ങുന്നത് എസ്എന്‍ഡിപി യോഗത്തിന്റെ വൈസ് പ്രസിഡന്റ് സ്ഥാനം രാജി വെച്ചിട്ട് മതിയെന്ന് തുഷാറിനോട് വെള്ളാപ്പള്ളി തീര്‍ത്തു പറയുകയും ചെയ്തു.

എന്നാല്‍ സംഘടനയുടെ വൈസ് പ്രസിഡന്റ് സ്ഥാനം രാജി വെയ്ക്കാതെ തന്നെയാണ് തുഷാര്‍ മത്സരിക്കാന്‍ സമ്മതം മൂളിയത്. ഇതോടെ നേരത്തേ തന്നെ ബിജെപിയെ തള്ളി നിലപാട് സ്വീകരിച്ച വെള്ളാപ്പള്ളിയുടെ അടുത്ത നീക്കം എന്താണെന്ന ആകാംഷ ഉയരുന്നുണ്ട്. നേരത്തേ തന്നെ രാഷ്ട്രീയപരമായ കാര്യത്തില്‍ വെള്ളാപ്പള്ളിയും തുഷാറും തമ്മിലുള്ള വൈരുദ്ധ്യം പുറത്തു വന്നിരുന്നു. ബിജെപിയോട് അനുഭാവം പ്രകടിപ്പിച്ച് തുഷാര്‍ നില കൊണ്ടപ്പോള്‍ സിപിഎം പാളയത്തിനൊപ്പമാണ് താനെന്ന് വെള്ളാപ്പള്ളിയും വ്യക്തമാക്കി. ശബരിമല വിഷയത്തെ നവോത്ഥാനം കൊണ്ട് സിപിഎം പ്രതിരോധിച്ചപ്പോള്‍ ഒപ്പം നിന്നത് വെള്ളാപ്പള്ളിയായിരുന്നു.

എന്‍ഡിഎയ്‌ക്കൊപ്പമായിരുന്ന ബിഡിജെഎസിന് വേണ്ടി കഴിഞ്ഞ തവണ പ്രചരണത്തിന് ഇറങ്ങിയത് തന്നെ തെറ്റായിപ്പോയെന്ന് പരസ്യമായി പറയുകയും ചെയ്തിരുന്നു. വെള്ളാപ്പള്ളി തുടര്‍ച്ചയായി ബിജെപി വിരുദ്ധ പരാമര്‍ശം നടത്തുന്നതിനിടയിലാണ് എന്‍ഡിഎയില്‍ ബിഡിജെഎസിന് അഞ്ച് സീറ്റ് ബിജെപിഅനുവദിച്ചത്. ഇവയില്‍ വിജയസാധ്യത മുന്നില്‍ നിര്‍ത്തി ബിജെപി കണക്കുകൂട്ടുന്ന എ പഌ് മണ്ഡലത്തില്‍ തുഷാറിനെ നിര്‍ത്തുന്നതിലൂടെ വെള്ളാപ്പള്ളിയുടെ വായയും കെട്ടാമെന്നതാണ് ബിജെപിയുടെ തന്ത്രം. പ്രായോഗിക ബുദ്ധിമുട്ട് പറഞ്ഞ് മത്സരരംഗത്ത് നിന്നും ഒഴിവാകാന്‍ ശ്രമിച്ചെങ്കിലും ആത്മാര്‍ത്ഥത ബോദ്ധ്യപ്പെടുത്തേണ്ട ഘട്ടത്തില്‍ തുഷാറിന് സമ്മതം മൂളുകയല്ലാതെ വേറെ മാര്‍ഗ്ഗമില്ലാതെയായി.

അതേസമയം പിതാവും പുത്രനും രണ്ടു പക്ഷത്താകുന്നതും പുതിയ സംഭവവികാസങ്ങളും എസ്എന്‍ഡിപി യോഗത്തെയും ബിഡിജെഎസിനെയും പിളര്‍ത്തിക്കളയുമോ എന്ന ആശങ്കകളും ഉയരുന്നുണ്ട്. ബിഡിജെഎസ് നേതൃത്വവുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്ന് വൈസ് പ്രസിഡന്റ് അക്കീരമണ്‍ കാളിദാസ ഭട്ടതിരിപ്പാട് പാര്‍ട്ടി വിടുന്നു എന്ന് റിപ്പോര്‍ട്ടുകളുണ്ട്. നേരത്തെ പാര്‍ട്ടി തലവന്‍ തുഷാര്‍ വെള്ളാപ്പള്ളിയുടെ നിലപാടുകള്‍ക്കെതിരെ രംഗത്തു വന്നിരുന്ന അക്കീരമണ്‍ കഴിഞ്ഞ മൂന്നു മാസമായി പാര്‍ട്ടി പ്രവര്‍ത്തനങ്ങളില്‍ നിന്ന് ഒഴിഞ്ഞു നില്‍ക്കുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

മുന്‍ പ്രസിഡന്റ് കൂടിയായ അക്കീരമണ്‍ പഴയ യോഗക്ഷേമ സഭാ പ്രവര്‍ത്തനങ്ങളില്‍ കൂടുതല്‍ സജീവമാകാനാണ് പാര്‍ട്ടി വിടുന്നതെന്നാണ് വിശദീകരണം. എന്നാല്‍ ബിഡിജെഎസ് രൂപീകൃതമായതു മുതല്‍ നേതൃസ്ഥാനത്തുണ്ടായിരുന്നു. നിയമസഭാ തെരഞ്ഞെടുപ്പില്‍ എന്‍ഡിഎ സ്ഥാനാര്‍ഥിയായി തിരുവല്ലയില്‍ മത്സരിക്കുകയും 31,439 വോട്ടുകള്‍ നേടുകയും ചെയ്തിരുന്നു. ബിഡിജെഎസ് നേതൃത്വവുമായി നേരത്തേ ഉടക്കി പുറത്തുപോയ തിരുവനന്തപുരം ജില്ലാ പ്രസിഡന്റായിരുന്ന ചൂഴാല്‍ നിര്‍മലന്‍ പുതിയ പാര്‍ട്ടി രൂപീകരിച്ചിരുന്നു. ഇതിനു പിന്നാലെയാണ് അക്കീരമണും പാര്‍ട്ടി വിടുന്നത്. ഇതിനെല്ലാം പുറമേ വെള്ളാപ്പള്ളിയുടെ കടുത്ത നിലപാടും ബിഡിജെഎസിന് തിരിച്ചടിയാകുമോ എന്ന ആശങ്കകളും ഉയരുന്നുണ്ട്.

ശബരിമല വിഷയത്തില്‍ കടുത്ത പ്രതിഷേധം നടന്ന ഇടങ്ങളിലൊന്നായ തൃശൂര്‍ ഇത്തവണ അനുകൂല സാഹചര്യമുള്ളതായി ബിജെപി കണക്കു കൂട്ടുന്നുണ്ട്. അതേസമയം കഴിഞ്ഞ തവണ തൃശൂരില്‍ മറ്റു സ്ഥാനാര്‍ത്ഥികള്‍ക്ക് മുന്നര ലക്ഷത്തിന് മുകളില്‍ വോട്ട് കിട്ടിയപ്പോള്‍ ബിജെപി സ്ഥാനാര്‍ത്ഥിക്ക് ഒരു ലക്ഷത്തില്‍ പരം വോട്ടുകളായിരുന്നു. സിപിഐ യുടെ സിഎന്‍ ജയദേവന്‍ 38,000 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ ജയിച്ചു കയറുകയും ചെയ്തു. ജയദേവന്‍ 3,89,209 വോട്ടുകള്‍ നേടിയപ്പോള്‍ കോണ്‍ഗ്രസിന്റെ കെ.പി. ധനപാലന്‍ 3,50,982 വോട്ടുകളും നേടി. ബിജെപി സ്ഥാനാര്‍ത്ഥി ശ്രീശന് കിട്ടിയത് 1,02,681 വോട്ടുകളായിരുന്നു കേവലം 11.15 ശതമാനം വോട്ടുകള്‍.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിവാഹം കഴിഞ്ഞ് മൂന്ന് മാസം തികയുന്നതിന് മുൻപ് ഡൽഹിയിൽ നവവധു കെട്ടിടത്തിന് മുകളിൽനിന്ന് വീണ് മരിച്ച സംഭവത്തിൽ ദുരൂഹതയാരോപിച്ച് കുടുംബം  (4 minutes ago)

സംസ്ഥാനത്ത് ഇന്ന് ആറു ജില്ലകളില്‍ യെലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദം തീവ്ര ന്യൂനമര്‍ദമായി ശക്തിപ്രാപിച്ചു...  (6 minutes ago)

ഡൽഹിയിലെ നജഫ്ഗഡിൽ കുടുംബതർക്കത്തിനിടെ ഭാര്യയെ അടുക്കളയിലെ തവ (ചട്ടി) കൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തിയ ശേഷം ഭർത്താവ് പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി  (10 minutes ago)

സ്വര്‍ണം സ്ഥാപന ഉടമ അറിയാതെ തിരിമറി നടത്തിയിരുന്നവരാണ് ആത്മഹത്യക്ക് ശ്രമിച്ചവരും പ്രതിയാക്കപ്പെട്ട് പിടിയിലായ സിന്ധുവും  (17 minutes ago)

വിമാന യാത്രയ്ക്കിടെ നെഞ്ചുവേദന അനുഭവപ്പെട്ട യാത്രക്കാരന് തൃശൂര്‍ സ്വദേശിക്ക് ദാരുണാന്ത്യം  (19 minutes ago)

എംബാം ചെയ്യാതെ തലയറ്റ് ഖമേനി ഫ്രീസറിൽ...! ഇറാനിൽ 3000 പേർ പിടഞ്ഞ് മരിക്കും..പ്രവചനം ഇങ്ങനെ  (25 minutes ago)

എല്ലാത്തിനെയും ഞാൻ കൊല്ലും..! ആര്യനാട് CIA കസേരയ്ക്ക് അടിച്ച് തലപിളർത്തി യദു.. സ്റ്റേഷനിൽ കയറി വിളയാട്ടം  (31 minutes ago)

ഇറാന്‍ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിക്ക് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ ലക്ഷക്കണക്കിന് ജനങ്ങള്‍ തെരുവിലിറങ്ങിയ വിലാപയാത്രയില്‍  (47 minutes ago)

രാഷ്ട്രപതിയുടെ പൈലറ്റിന്റെ അമ്മയുടെ ഫ്രോഡ് പണി ഗതികെട്ട് അഞ്ജുവും മരിച്ചു വീട് വളഞ്ഞ് സിന്ധുവിന്റെ അറസ്റ്റ്  (1 hour ago)

ഇറാനിൽ കൂട്ട കരച്ചിൽ അമേരിക്കയിൽ പൊട്ടിച്ചിരി നിനയൊക്കെ ഒരൊറ്റ ഷോട്ടിൽ ഇല്ലാതാക്കും ഇറാനികൾക്ക് അവസാന മുന്നറിയിപ്പ്..!  (1 hour ago)

ദുബായിൽ നിന്ന് കൊച്ചിയിലേക്ക് പുറപ്പെടേണ്ട വിമാനം തിരിച്ചിറക്കി..! പ്രവാസികൾ തിരിച്ചു പോയി യാത്രകൾ മാറ്റി..ഇനി നാട്ടിലേക്കില്ല  (1 hour ago)

ഇറാനിൽ വൻ ദുരന്തം 3000 പേർ പിടഞ്ഞ് ചാവും..! എംബാം ചെയ്യാതെ തലയറ്റ് ഖമേനി ഫ്രീസറിൽ..!ഉയിർപ്പ്..?  (1 hour ago)

മെഡിക്കൽ കോളേജുകളിലും വിവിധ ആശുപത്രികളിലും കോടികൾ മുടക്കി ഉപകരണങ്ങൾ വാങ്ങിയിട്ടും കാലങ്ങളായി ആരും തിരിഞ്ഞു നോക്കുന്നില്ല; സമഗ്രമായ വകുപ്പ് തല അന്വേഷണം നടത്തുമെന്ന് മന്ത്രി കെ.മുരളീധരൻ  (2 hours ago)

കെഎസ്ആർടിസി, കെഎസ്ഇബി, ജല അതോറിറ്റി തുടങ്ങിയ വകുപ്പുകളിൽ അംഗീകൃത തൊഴിലാളി സംഘടനകളുമായിപ്പോലും ആലോചിക്കാതെയാണ് സർക്കാർ ഏകപക്ഷീയമായ സ്ഥലംമാറ്റ നടപടികൾ ആരംഭിച്ചിരിക്കുന്നത്; ഇതിനെതിരെ ശക്തമായ പ്രതിഷേധം ഉ  (2 hours ago)

ഓപ്പറേഷൻ തൂഫാൻ; പോലീസ് മേധാവി നേരിട്ട്‌ നേതൃത്വം നൽകുന്ന പ്രത്യേക സ്പെഷ്യൽ ടാസ്‌ക് ഫോഴ്‌സ് രൂപീകരിക്കും; ലഹരി ശൃംഖലകൾ സംസ്ഥാന അതിർത്തികൾ കടന്നാണ് പ്രവർത്തിക്കുന്നതെന്ന് ആഭ്യന്തര വകുപ്പ് മന്ത്രി രമേശ്  (2 hours ago)

Malayali Vartha Recommends