Widgets Magazine
28
Aug / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഭൂമിക്കടിയിൽ തുടങ്ങിയ ചലനം, തകർന്നുവീണ ഹിമാനി; നേപ്പാളിനെ നടുക്കിയ മഹാപ്രളയത്തിന് പിന്നിലെ യഥാർത്ഥ കാരണങ്ങൾ പുറത്ത്...!


ജാഗ്രതൈ! വരും മണിക്കൂറുകളിൽ ശക്തമായ കാറ്റും മഴയും; തീരദേശങ്ങളിൽ 'കള്ളക്കടൽ' ജാഗ്രതാ നിർദ്ദേശം ...


കാക്കൂരിൽ വിവാഹ ബസ് പെട്രോൾ പമ്പിലേക്ക് മറിഞ്ഞു; വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്..!


ഞെട്ടിപ്പിക്കുന്ന ഉപഗ്രഹ ദൃശ്യം... നേപ്പാളിൽ പ്രളയദുരന്തം; നിമിഷങ്ങൾകൊണ്ട് നിലംപൊത്തി കെട്ടിടങ്ങൾ, ഒലിച്ചുപോയി ​ഗ്രാമങ്ങൾ; 157 മരണം; 133 ഇന്ത്യക്കാരടക്കം 750-ഓളം പേരെ കാണാതായി, ഇന്ത്യയിലും ജാഗ്രത


ഓണത്തിന്‍റെ നിറക്കാഴ്ചകള്‍ക്ക് കലയുടെ ചാരുത; കനകക്കുന്നില്‍ ആഘോഷത്തിന്‍റെ പൂക്കാലം

പിടിക്കാമായിരുന്നിട്ടും അതിന് മുതിരാതെ വെടി വച്ചുകൊന്നു; ജലീലിനെ കൊന്നത് പോലീസാണോ അതോ റിസോർട്ട് ഉടമകളോ; വയനാട്ടിൽ കൊല്ലപ്പെട്ട കബനീദളം നേതാവ് സി പി. ജലീലിനെ കൊന്നതിൽ ദുരൂഹതയേറുന്നു

07 MARCH 2019 08:50 PM IST
മലയാളി വാര്‍ത്ത

വയനാട്ടിൽ കൊല്ലപ്പെട്ട കബനീദളം നേതാവ് സി പി. ജലീലിനെ കൊന്നതിൽ ദുരൂഹതയേറുന്നു. ജലീലിനെ കൊന്നത് പോലീസാണോ അതോ റിസോർട്ട് ഉടമകളാണോ എന്ന ചർച്ചയും വയനാട്ടിൽ സജീവമാണ്. ജലീലിനെ പിടിക്കാമായിരുന്നിട്ടും അതിന് മുതിരാതെ വെടി വച്ചുകൊല്ലുകയായിരുന്നു എന്നും സൂചനയുണ്ട്. ഇതിനെതിരെ ബന്ധുക്കൾ ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ടിട്ടുണ്ട്.

തെരഞ്ഞടുപ്പിന് ഏതാനും ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെയുണ്ടായ മാവോയിസ്റ്റ് കൊലപാതകം സർക്കാരിന് കീറാമുട്ടിയിയേക്കും. കഴിഞ്ഞ ദിവസം ജലീൽ സർക്കാരിനെതിരെ പ്രസംഗിച്ചത് വാർത്തയായിരുന്നു. അതിന്റെ വൈരാഗ്യമാണ് കൊലയ്ക്ക് പിന്നിലെന്നും ആരോപണമുണ്ട്. കുറ്റവാളികളെ നിയമത്തിന് മുന്നിലെത്തിക്കുന്നതിനു പകരം കൊലചെയ്യുന്ന കെ. കരുണാകരന്റെ രീതി പിണറായിയും സ്വീകരിക്കുകയാണോ എന്ന സംശയവും രാഷ്ട്രീയ തലങ്ങളിൽ സജീവ ചർച്ചാ വിഷയമാണ്. നക്സലൈറ്റ് രാജൻ കരുണാകരൻ ആഭ്യന്തരമന്ത്രിയായിരിക്കെയാണ് കൊല്ലപ്പെട്ടത്. തങ്ങൾ നടത്തിയത് കൊലപാതകമല്ലെന്ന് പോലീസ് ആവർത്തിക്കുന്നുണ്ടെങ്കിലും അതാരും വിശ്വസിച്ചിട്ടില്ല. ഏറ്റു മുട്ടൽ വ്യാജം എന്ന സംശയത്തിലാണ് കേരളം

ഏതാനും വർഷങ്ങൾക്ക് മുമ്പുണ്ടായ മാവേയിസ്റ്റ് ഏറ്റുമുട്ടലിലും ദുരുഹതയുള്ളതായി വാർത്തകൾ ഉണ്ടായിരുന്നു. ജലീലിന്റെ മൃതദേഹം കണ്ടെത്തിയത് റിസോർട്ടിൽ വെള്ളം ഒഴുകിപോകുന്ന സ്ഥലത്തുള്ള പാറക്കെട്ടിലാണ് . രാവിലെ മുതൽ തങ്ങൾ വെടിയുതുർക്കുകയായിരുന്നു എന്നാണ് പോലീസിന്റെ വിശദീകരണം. എന്നാൽ ഇത്രയധികം ഉണ്ടകൾ പോലീസിന്റെയും മാവോയിസ്റ്റിന്റെയും കൈയിലുണ്ടോ എന്നാണ് മരിച്ച ജലീലിന്റെ സഹോദരങ്ങൾ ചോദിക്കുന്നത്.

മാവോയിസ്റ്റ് ആക്രമണങ്ങളും ഏറ്റുമുട്ടലും പലപ്പോഴും വ്യാജമായി സൃഷ്ടിക്കുന്നതാണ്. നക്സലൈറ്റുകളെ കൈയിൽ കിട്ടിയാൽ കൊന്നുകളയുക എന്ന രീതിയാണ് സേന നടത്തുന്നത്. പാകിസ്ഥാനും ഇന്ത്യയും തമ്മിൽ ഏറ്റുമുട്ടുന്നത് പോലെയാണ് കേരളം മാവേയിസ്റ്റുകളെ കൈകാര്യം ചെയ്യുന്നത്. ഇടതുപക്ഷം സംസ്ഥാനം ഭരിക്കുമ്പോൾ ഇത്തരമൊരുരീതി ശരിയല്ലെന്നാണ് തീവ്ര ഇടത് വിശ്വാസികൾ വാദിക്കുന്നത്.

കേരളത്തിലെ മാവോയസ്ററുകൾക്ക് ശക്തി തീരെ കുറവാണ്. എഴുപതുകളിലും മറ്റും ഉണ്ടായിരുന്ന നക്സൽ ബാരി പ്രസ്ഥാനത്തിന്റെ അണികൾ ചെയ്തു കൂട്ടിയതിന്റെ പകുതികാര്യങ്ങൾ പോലും ഇവർ ചെയ്യുന്നില്ല. ആദിവാസി വിഷയങ്ങൾ ഉയർത്തി കാണിച്ചാണ് ഇവർ സമരം ചെയ്യുന്നതെങ്കിലും മാവോയിസ്റ്റുകളുടെ ഇത്തരം സമരങ്ങളിൽ യാതൊരു ആത്മാർത്ഥതയുമില്ല. യഥാർത്ഥത്തിൽ കേരളത്തിലെ വനാന്തരങ്ങളിൽ താമസിക്കുന്ന മാവോയിസ്റ്റുകൾ കിട്ടുന്നവരെ കൊള്ളയടിച്ച് സർക്കാരിനെതിരെ പ്രസംഗിച്ച് നടക്കുന്നവരാണ്.

വൈത്തിരി റിസോർട്ടിൽ മാവോയിസ്റ്റുകൾ എത്തിയത് പണം വാങ്ങാനാണ്. 10,000 രൂപ നൽകിയതിന് പിന്നാലെ വിവരം പോലീസിനെ അറിയിക്കുകയായിരുന്നു റിസോർട്ടുകാർ . രാത്രി മുതൽ പോലീസ് വെടിവയ്ക്കുകയായിരുന്നു. എന്നാൽ മാവോയിസ്റ്റുകളാണ് ആദ്യം വെടിവയ്പ് നടത്തിയതെന്ന് ഐജി ബലറാം കുമാർ ഉപാദ്ധ്യായ പറഞ്ഞു. 18 മാവോയിസ്റ്റുകളാണ് റിസോർട്ടിലെത്തിയതെന്നും അദ്ദേഹം പറഞ്ഞു.

2016 നവംബർ 24നാണ് ഇതിനു മുമ്പ് മാവോയിസ്റ്റ് വേട്ട നടന്നത്. കുപ്പു ദേവരാജും അജിതയുമാണ് ആണ് അന്ന് കൊല്ലപ്പെട്ടത്. ഇതിൽ ദേവരാജ് രോഗ ബാധിതനായിരുന്നു. എഴുന്നേറ്റ് നിൽക്കാൻ പോലും കഴിയാതിരുന്ന ദേവരാജിനെ കൊന്നത് വിശ്വസനീയമല്ലെന്നും സംഭവത്തിൽ അന്വേഷണം വേണമെന്നും മനുഷ്യാവകാശ കമ്മീഷൻ ആവശ്യപ്പെട്ടിരുന്നു. എന്നാൽ നടപടികൾ ഉണ്ടായില്ല.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഹരിയാന്‍വി ഗായകനും യൂട്യൂബറുമായ അങ്കിത് ബല്യാന്‍ വെടിയേറ്റ് മരിച്ചു  (8 hours ago)

ഓട്ടോ ഡ്രൈവറുടെ ആത്മഹത്യ: നടുക്കവും വിഷമവും തോന്നി, ഷൗക്കത്തലിയുടെ മരണം നമ്മുടെ പരാജയം  (8 hours ago)

നേപ്പാളിനെ ആശങ്കപ്പെടുത്തി മുന്നറിയിപ്പുമായി ചൈന  (9 hours ago)

കേരളത്തിൽ നിന്നുള്ളവരുമായി ബന്ധപ്പെടാൻ കഴിഞ്ഞില്ല...നേപ്പാളിലെ മിന്നൽ പ്രളയം; മരണ സംഖ്യ 270ആയി ഉയർന്നു  (9 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയത്തിന് സാധ്യത....പുതുതായി രൂപപ്പെട്ട തടാകത്തിന്റെ മൺതിട്ട 72 മണിക്കൂറിനകം ഏതുനിമിഷവും തകരാൻ സാധ്യത  (9 hours ago)

ഇന്ത്യയ്ക്ക് തലയ്ക്ക് മുകളിൽ ചൈനയുടെ 'ടൈം ബോംബ്'! ജല ബോംബ് പിളർന്നാൽ രാജ്യം അപ്രത്യക്ഷം.. മുന്നറിയിപ്പ്!  (9 hours ago)

ഹോട്ടലില്‍ മന്തിക്കൊപ്പം അധികം റൈസ് ആവശ്യപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് മര്‍ദനം; കടയുടമയടക്കം മൂന്ന് പേര്‍ കസ്റ്റഡിയില്‍  (9 hours ago)

റിയാദില്‍ ചികിത്സയിലിരിക്കെ ഇറങ്ങിപ്പോയ മലയാളി യുവാവ് മരിച്ച നിലയില്‍  (10 hours ago)

പ്രവാസിയെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച് പണം കവര്‍ന്ന സംഭവം: ഒളിവില്‍പോയ 12 പേര്‍ക്കെതിരെ കേസെടുത്ത് പൊലീസ്  (11 hours ago)

ഓട്ടോ ഡ്രൈവര്‍ ജീവനൊടുക്കിയ സംഭവം ; ഗതാഗത വകുപ്പ് സെക്രട്ടറി ടി.വി അനുപമ അന്വേഷിക്കും  (11 hours ago)

പരിശീലന വിമാനം തകര്‍ന്ന് ട്രെയിനി പൈലറ്റിനും ഇന്‍സ്ട്രക്ടര്‍ക്കും ദാരുണാന്ത്യം  (11 hours ago)

വാഹനത്തിന് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചില്ല; ഓട്ടോ ഡ്രൈവര്‍ ജീവനൊടുക്കി  (14 hours ago)

കാറിടിച്ച് വഴിയാത്രക്കാരന്‍ മരിച്ച സംഭവത്തില്‍ ഡിവൈഎഫ്‌ഐ നേതാവുള്‍പ്പെടെ രണ്ടുപേര്‍ അറസ്റ്റില്‍  (14 hours ago)

നേപ്പാളിലെ മിന്നല്‍ പ്രളയം: വെള്ളപ്പൊക്കത്തില്‍ മരണസംഖ്യ 270 കടന്നു  (14 hours ago)

എംഐടി-ഡബ്ല്യുപിയുവിൽ റെക്കോർഡ് പ്ലേസ്‌മെന്റ്...  (14 hours ago)

Malayali Vartha Recommends