Widgets Magazine
05
Jul / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

വയനാട് അടക്കമുള്ള വടക്കന്‍ ജില്ലകളില്‍ മാവോയിസ്റ്റുകളുടെ ശല്യം കാരണം സൈ്വര്യജീവിതം നഷ്ടപ്പെട്ടെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു, സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെയുള്ള നാട്ടുകാര്‍ നേരിടുന്ന ബുദ്ധിമുട്ടുകള്‍ വിവരിക്കാനാവില്ല

07 MARCH 2019 08:32 PM IST
മലയാളി വാര്‍ത്ത

More Stories...

സംസ്ഥാനത്ത് ഇന്ന് ആറു ജില്ലകളില്‍ യെലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദം തീവ്ര ന്യൂനമര്‍ദമായി ശക്തിപ്രാപിച്ചു...

സ്വര്‍ണം സ്ഥാപന ഉടമ അറിയാതെ തിരിമറി നടത്തിയിരുന്നവരാണ് ആത്മഹത്യക്ക് ശ്രമിച്ചവരും പ്രതിയാക്കപ്പെട്ട് പിടിയിലായ സിന്ധുവും

വിമാന യാത്രയ്ക്കിടെ നെഞ്ചുവേദന അനുഭവപ്പെട്ട യാത്രക്കാരന് തൃശൂര്‍ സ്വദേശിക്ക് ദാരുണാന്ത്യം

എല്ലാത്തിനെയും ഞാൻ കൊല്ലും..! ആര്യനാട് CIA കസേരയ്ക്ക് അടിച്ച് തലപിളർത്തി യദു.. സ്റ്റേഷനിൽ കയറി വിളയാട്ടം

രാഷ്ട്രപതിയുടെ പൈലറ്റിന്റെ അമ്മയുടെ ഫ്രോഡ് പണി ഗതികെട്ട് അഞ്ജുവും മരിച്ചു വീട് വളഞ്ഞ് സിന്ധുവിന്റെ അറസ്റ്റ്

വയനാട് അടക്കമുള്ള വടക്കന്‍ ജില്ലകളില്‍ മാവോയിസ്റ്റുകളുടെ ശല്യം കാരണം സൈ്വര്യജീവിതം നഷ്ടപ്പെട്ടെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു. സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെയുള്ള നാട്ടുകാര്‍ നേരിടുന്ന ബുദ്ധിമുട്ടുകള്‍ വിവരിക്കാനാവില്ല. ഇത് സംബന്ധിച്ച് നാട്ടുകാരും തൊഴിലാളികളും കച്ചവടക്കാരും സര്‍ക്കാരിനും പൊലീസിനും ധാരാളം പരാതികള്‍ നല്‍കിയിരുന്നു. അര്‍ധരാത്രി വീടുകളില്‍ മുട്ടിവിളിച്ച് ഭീഷണിപ്പെടുത്തുന്നതും പണവും ഭക്ഷണവും ചോദിച്ചുവാങ്ങുന്നതും പതിവാണ്. ആദിവാസി ഊരുകളിലും മറ്റും രാത്രിയെത്തി ഭക്ഷണവും അരിയും ഉള്‍പ്പെടെ വാങ്ങാറുണ്ട്. എതിര്‍ത്താല്‍ ഭീഷണിയും മര്‍ദ്ദനവും ഉറപ്പാണ്. പൊലീസിന് വിവരം നല്‍കുന്നവരെയും ആക്രമിക്കും.

വ്യാപാരസ്ഥാപനങ്ങളിലും ടൂറിസവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന ഹോട്ടലുകളിലും ഹോംസ്‌റ്റേകളിലും റിസോര്‍ട്ടുകളിലുമൊക്കെ കടന്നുകയറി പണം പിരിക്കുന്ന പ്രവണതയും അടുത്തിടെ വ്യാപകമാകമായി. റിസോര്‍ട്ടിന്റെ പണിനടക്കുന്ന സൈറ്റില്‍ എത്തി തൊഴിലാളികളെ ഭീഷണിപ്പെടുത്തുകയും സാധനങ്ങള്‍ വാങ്ങിക്കൊണ്ട് വരാന്‍ നിര്‍ബന്ധിക്കുകയും ചെയ്ത സംഭവങ്ങളും ഉണ്ടായിട്ടുണ്ട്. കൃഷി വിളകള്‍ മോഷണം പോയെന്നും പരാതികള്‍ ഉയര്‍ന്നിട്ടുണ്ട്. ദേശവിരുദ്ധ പരാമര്‍ശങ്ങള്‍ അടങ്ങിയ പോസ്റ്ററുകള്‍ നാട്ടില്‍ പലയിടത്തും പതിക്കുന്നതും സായുധസമരത്തിന് ആഹ്വാനം ചെയ്യുന്നതും പതിവായി. ഇത് ടൂറിസത്തെയും ജനങ്ങളുടെ സമാധാനത്തെയും ബാധിച്ചു.

നൂറ്റാണ്ടുകളായി വനത്തില്‍ താമസിക്കുന്ന പട്ടികവര്‍ഗ്ഗ വിഭാഗങ്ങളെ ഭീഷണിപ്പെടുത്തുന്ന സ്ഥിതിവിശേഷവും ഉണ്ടായി. സംസ്ഥാനത്തിന്റെ വടക്കന്‍ ജില്ലകളില്‍ മാവോയിസ്റ്റുകളുടെ പ്രവര്‍ത്തനം വ്യാപിച്ചതോടെയാണ് തങ്ങള്‍ നടപടി സ്വീകരിച്ചതെന്ന് പൊലീസ് പറയുന്നു. വയനാട്ടിലെ വൈത്തിരി പോലീസ് സ്‌റ്റേഷന്‍ പരിധിയിലെ ലക്കിടി ഉപവന്‍ റിസോര്‍ട്ടില്‍ ആയുധധാരികളായ ഒരു സംഘം മാവോയിസ്റ്റുകള്‍ ബുധനാഴ്ച രാത്രി 8.30തോടെയാണ് എത്തിയത്. പണം പിടിച്ചുവാങ്ങാനും ഭക്ഷണം കരസ്ഥമാക്കാനും ശ്രമിച്ചു. സായുധ പോലീസ് സംഘത്തെ കണ്ടപ്പോള്‍ അക്രമിസംഘം ആദ്യം അവര്‍ക്കുനേരേ വെടിവെച്ചു. തുടര്‍ന്നുണ്ടായ സംഘര്‍ഷത്തിനിടയില്‍ ഒരാള്‍ മരിച്ചു. സി.പി. ജലീല്‍ എന്ന മാവോയിസ്റ്റ് പ്രവര്‍ത്തകനാണ് മരണമടഞ്ഞത്.

സംസ്ഥാന പോലീസ് മേധാവിയുടെ നിര്‍ദ്ദേശാനുസരണം സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സുപ്രീം കോടതി പുറപ്പെടുവിച്ച മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പ്രകാരമുള്ള െ്രെകം ബ്രാഞ്ച്, മജിസ്റ്റീരിയല്‍ തല അന്വേഷണങ്ങള്‍ ഉടന്‍ ആരംഭിക്കും. പൊലീസ് സംഘം അന്വേഷണവും തിരച്ചിലും തുടരുകയാണ്. മൃതശരീരം ഇന്‍ക്വസ്റ്റിനുശേഷം പോസ്റ്റ്‌മോര്‍ട്ടത്തിനായി കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേയ്ക്ക് മാറ്റിയിട്ടുണ്ട്. പ്രത്യേക മെഡിക്കല്‍ സംഘമാണ് പോസ്റ്റ് മോര്‍ട്ടം നടത്തുന്നത്. കണ്ണൂര്‍ റേഞ്ച് ഐ.ജി ബല്‍റാം കുമാര്‍ ഉപാധ്യായ, വയനാട് ജില്ലാ പോലീസ് മേധാവി കറുപ്പസ്വാമി ആര്‍., എസ്.പി (ഓപ്പറേഷന്‍സ്) ദേബേഷ് കുമാര്‍ ബെഹ്‌റ എന്നിവര്‍ സംഭവസ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്.

രഹസ്യാന്വേഷണ വിഭാഗങ്ങള്‍ നിരീക്ഷണം ശക്തിപ്പെടുത്തുകയും മാവോയിസ്റ്റ് പ്രവര്‍ത്തകരുടെ നീക്കങ്ങള്‍ കൃത്യമായി മനസ്സിലാക്കുകയുമുണ്ടായി. ശേഖരിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ മാവോയിസ്റ്റുകള്‍ക്കെതിരെയുള്ള നീക്കം ശക്തിപ്പെടുത്താന്‍ കര്‍മ്മപദ്ധതി തയ്യാറാക്കിയിരുന്നു. ഇതിനെത്തുടര്‍ന്നാണ് കഴിഞ്ഞ ഡിസംബര്‍ മുതല്‍ വയനാട്, കോഴിക്കോട് റൂറല്‍, മലപ്പുറം, കണ്ണൂര്‍ ജില്ലകളില്‍ ഓപ്പറേഷന്‍ അനക്കൊണ്ട എന്ന പേരില്‍ പോലീസ് തിരച്ചില്‍ ഊര്‍ജ്ജിതമാക്കിയത്. തണ്ടര്‍ ബോള്‍ട്ട്, ആന്റി നക്‌സല്‍ സ്‌ക്വാഡ്, ലോക്കല്‍ പോലീസ് എന്നിവയുടെ പൂര്‍ണ്ണപങ്കാളിത്തത്തോടെ പ്രത്യേകം പരിശീലനം ലഭിച്ച പോലീസ് സേനാംഗങ്ങളാണ് തിരച്ചിലില്‍ പങ്കെടുക്കുന്നത്. മാവോയിസ്റ്റുകളുടെ പ്രവര്‍ത്തനം പൂര്‍ണ്ണമായി അവസാനിപ്പിക്കുന്നതുവരെ അവര്‍ക്കെതിരെയുള്ള പോലീസ് നടപടികള്‍ തുടരുമെന്നും പൊലീസ് അറിയിച്ചു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിവാഹം കഴിഞ്ഞ് മൂന്ന് മാസം തികയുന്നതിന് മുൻപ് ഡൽഹിയിൽ നവവധു കെട്ടിടത്തിന് മുകളിൽനിന്ന് വീണ് മരിച്ച സംഭവത്തിൽ ദുരൂഹതയാരോപിച്ച് കുടുംബം  (1 hour ago)

സംസ്ഥാനത്ത് ഇന്ന് ആറു ജില്ലകളില്‍ യെലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദം തീവ്ര ന്യൂനമര്‍ദമായി ശക്തിപ്രാപിച്ചു...  (1 hour ago)

ഡൽഹിയിലെ നജഫ്ഗഡിൽ കുടുംബതർക്കത്തിനിടെ ഭാര്യയെ അടുക്കളയിലെ തവ (ചട്ടി) കൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തിയ ശേഷം ഭർത്താവ് പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി  (1 hour ago)

സ്വര്‍ണം സ്ഥാപന ഉടമ അറിയാതെ തിരിമറി നടത്തിയിരുന്നവരാണ് ആത്മഹത്യക്ക് ശ്രമിച്ചവരും പ്രതിയാക്കപ്പെട്ട് പിടിയിലായ സിന്ധുവും  (1 hour ago)

വിമാന യാത്രയ്ക്കിടെ നെഞ്ചുവേദന അനുഭവപ്പെട്ട യാത്രക്കാരന് തൃശൂര്‍ സ്വദേശിക്ക് ദാരുണാന്ത്യം  (1 hour ago)

എംബാം ചെയ്യാതെ തലയറ്റ് ഖമേനി ഫ്രീസറിൽ...! ഇറാനിൽ 3000 പേർ പിടഞ്ഞ് മരിക്കും..പ്രവചനം ഇങ്ങനെ  (1 hour ago)

എല്ലാത്തിനെയും ഞാൻ കൊല്ലും..! ആര്യനാട് CIA കസേരയ്ക്ക് അടിച്ച് തലപിളർത്തി യദു.. സ്റ്റേഷനിൽ കയറി വിളയാട്ടം  (1 hour ago)

ഇറാന്‍ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിക്ക് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ ലക്ഷക്കണക്കിന് ജനങ്ങള്‍ തെരുവിലിറങ്ങിയ വിലാപയാത്രയില്‍  (1 hour ago)

രാഷ്ട്രപതിയുടെ പൈലറ്റിന്റെ അമ്മയുടെ ഫ്രോഡ് പണി ഗതികെട്ട് അഞ്ജുവും മരിച്ചു വീട് വളഞ്ഞ് സിന്ധുവിന്റെ അറസ്റ്റ്  (2 hours ago)

ഇറാനിൽ കൂട്ട കരച്ചിൽ അമേരിക്കയിൽ പൊട്ടിച്ചിരി നിനയൊക്കെ ഒരൊറ്റ ഷോട്ടിൽ ഇല്ലാതാക്കും ഇറാനികൾക്ക് അവസാന മുന്നറിയിപ്പ്..!  (2 hours ago)

ദുബായിൽ നിന്ന് കൊച്ചിയിലേക്ക് പുറപ്പെടേണ്ട വിമാനം തിരിച്ചിറക്കി..! പ്രവാസികൾ തിരിച്ചു പോയി യാത്രകൾ മാറ്റി..ഇനി നാട്ടിലേക്കില്ല  (2 hours ago)

ഇറാനിൽ വൻ ദുരന്തം 3000 പേർ പിടഞ്ഞ് ചാവും..! എംബാം ചെയ്യാതെ തലയറ്റ് ഖമേനി ഫ്രീസറിൽ..!ഉയിർപ്പ്..?  (2 hours ago)

മെഡിക്കൽ കോളേജുകളിലും വിവിധ ആശുപത്രികളിലും കോടികൾ മുടക്കി ഉപകരണങ്ങൾ വാങ്ങിയിട്ടും കാലങ്ങളായി ആരും തിരിഞ്ഞു നോക്കുന്നില്ല; സമഗ്രമായ വകുപ്പ് തല അന്വേഷണം നടത്തുമെന്ന് മന്ത്രി കെ.മുരളീധരൻ  (3 hours ago)

കെഎസ്ആർടിസി, കെഎസ്ഇബി, ജല അതോറിറ്റി തുടങ്ങിയ വകുപ്പുകളിൽ അംഗീകൃത തൊഴിലാളി സംഘടനകളുമായിപ്പോലും ആലോചിക്കാതെയാണ് സർക്കാർ ഏകപക്ഷീയമായ സ്ഥലംമാറ്റ നടപടികൾ ആരംഭിച്ചിരിക്കുന്നത്; ഇതിനെതിരെ ശക്തമായ പ്രതിഷേധം ഉ  (3 hours ago)

ഓപ്പറേഷൻ തൂഫാൻ; പോലീസ് മേധാവി നേരിട്ട്‌ നേതൃത്വം നൽകുന്ന പ്രത്യേക സ്പെഷ്യൽ ടാസ്‌ക് ഫോഴ്‌സ് രൂപീകരിക്കും; ലഹരി ശൃംഖലകൾ സംസ്ഥാന അതിർത്തികൾ കടന്നാണ് പ്രവർത്തിക്കുന്നതെന്ന് ആഭ്യന്തര വകുപ്പ് മന്ത്രി രമേശ്  (3 hours ago)

Malayali Vartha Recommends