Widgets Magazine
28
Aug / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഭൂമിക്കടിയിൽ തുടങ്ങിയ ചലനം, തകർന്നുവീണ ഹിമാനി; നേപ്പാളിനെ നടുക്കിയ മഹാപ്രളയത്തിന് പിന്നിലെ യഥാർത്ഥ കാരണങ്ങൾ പുറത്ത്...!


ജാഗ്രതൈ! വരും മണിക്കൂറുകളിൽ ശക്തമായ കാറ്റും മഴയും; തീരദേശങ്ങളിൽ 'കള്ളക്കടൽ' ജാഗ്രതാ നിർദ്ദേശം ...


കാക്കൂരിൽ വിവാഹ ബസ് പെട്രോൾ പമ്പിലേക്ക് മറിഞ്ഞു; വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്..!


ഞെട്ടിപ്പിക്കുന്ന ഉപഗ്രഹ ദൃശ്യം... നേപ്പാളിൽ പ്രളയദുരന്തം; നിമിഷങ്ങൾകൊണ്ട് നിലംപൊത്തി കെട്ടിടങ്ങൾ, ഒലിച്ചുപോയി ​ഗ്രാമങ്ങൾ; 157 മരണം; 133 ഇന്ത്യക്കാരടക്കം 750-ഓളം പേരെ കാണാതായി, ഇന്ത്യയിലും ജാഗ്രത


ഓണത്തിന്‍റെ നിറക്കാഴ്ചകള്‍ക്ക് കലയുടെ ചാരുത; കനകക്കുന്നില്‍ ആഘോഷത്തിന്‍റെ പൂക്കാലം

പളളി വക വസ്തുക്കൾ വൈദികരുടെ ഇഷ്ടാനുസരണം കൈകാര്യം ചെയ്യാനും കന്യാസ്ത്രീകളെ യഥാശക്തി പീഡിപ്പിക്കാനുമുളള അവകാശം ദൈവദത്തമാണ്; മുഖ്യമന്ത്രി പിണറായി വിജയനെ പരിഹസിച്ച് അഡ്വ. എ ജയശങ്കര്‍

07 MARCH 2019 08:52 PM IST
മലയാളി വാര്‍ത്ത

ചര്‍ച്ച് ആക്ട് നടപ്പാക്കില്ലെന്ന് ക്രൈസ്തവ സഭാ മേലധ്യക്ഷന്‍മാര്‍ക്ക് മുഖ്യമന്ത്രി പിണറായി വിജയന് ഉറപ്പ് നല്‍കിയതിനു പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയനെ പരിഹസിച്ച് ര്ഷ്ട്രീയ നിരീക്ഷകന്‍ അഡ്വ. എ ജയശങ്കര്‍ രംഗത്ത്. ചര്‍ച്ച് ആക്ട് ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ പ്രകടന പത്രികയിലോ ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗത്തിലോ ധനമന്ത്രി അവതരിപ്പിച്ച ഈ വര്‍ഷത്തെ ബഡ്ജറ്റിലോ പറഞ്ഞിട്ടുളള കാര്യമല്ല. അങ്ങനെ ഒരു ഉദ്ദേശ്യം മുന്നണിക്കോ സര്‍ക്കാരിനോ ഉണ്ടായിട്ടേയില്ല എന്നും ജയശങ്കര്‍ പറഞ്ഞു.

നിതാന്ത വന്ദ്യ മഹാമഹിമ ശ്രീമാന്മാരായ മെത്രാന്മാരേ, അഭിവന്ദ്യ വൈദികരേ, പ്രിയ വിശ്വാസി സുഹൃത്തുക്കളേ, നിങ്ങള്‍ തെറ്റിദ്ധരിക്കരുതേ! ചര്‍ച്ച് ആക്ട് പാസാക്കാന്‍ ഇടതുപക്ഷ സര്‍ക്കാരിന് പരിപാടിയില്ല എന്നും ജയശങ്കര്‍ തന്റെ ഫേസ്ബുക്‌പോസ്റ്റിലൂടെ പരിഹസിച്ചു


അഡ്വ. ജയശങ്കറിന്റെ ഫേസ്ബുക്‌പോസ്റ്റ് ഇങ്ങനെ;

നിതാന്ത വന്ദ്യ മഹാമഹിമ ശ്രീമാന്മാരായ മെത്രാന്മാരേ, അഭിവന്ദ്യ വൈദികരേ, പ്രിയ വിശ്വാസി സുഹൃത്തുക്കളേ, നിങ്ങൾ തെറ്റിദ്ധരിക്കരുതേ! ചർച്ച് ആക്ട് പാസാക്കാൻ ഇടതുപക്ഷ സർക്കാരിന് പരിപാടിയില്ല. ചർച്ച് ആക്ട് ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ പ്രകടന പത്രികയിലോ ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തിലോ ധനമന്ത്രി അവതരിപ്പിച്ച ഈ വർഷത്തെ ബഡ്ജറ്റിലോ പറഞ്ഞിട്ടുളള കാര്യമല്ല. അങ്ങനെ ഒരു ഉദ്ദേശ്യം മുന്നണിക്കോ സർക്കാരിനോ ഉണ്ടായിട്ടേയില്ല.

സർക്കാരിനോടു ചോദിച്ചിട്ടല്ല, നിയമ പരിഷ്കാര കമ്മീഷൻ ചർച്ച് ബില്ലിൻ്റെ കരട് എഴുതി സമർപ്പിച്ചത്. അത് നിയമസഭയിൽ അവതരിപ്പിച്ചു പാസാക്കാൻ ഞങ്ങൾക്കു ബാധ്യതയില്ല. ഈ തെരഞ്ഞെടുപ്പ് അടുത്ത സമയത്ത് ഇപ്രകാരം അസംബന്ധ നിർഭരമായ ഒരു ബില്ലിൻ്റെ കരട് സമർപ്പിച്ചതിൻ്റെ പിന്നിൽ സാമ്രാജ്യത്വ ഫാസിസ്റ്റ് ശക്തികളുടെ ഗൂഢാലോചനയുണ്ട്. അതെപ്പറ്റി പാർട്ടി അന്വേഷണം നടത്തും.

പളളി വക വസ്തുക്കൾ വൈദികരുടെ ഇഷ്ടാനുസരണം കൈകാര്യം ചെയ്യാനും കന്യാസ്ത്രീകളെ യഥാശക്തി പീഡിപ്പിക്കാനുമുളള അവകാശം ദൈവദത്തമാണ്. അതിൽ സർക്കാർ ഇടപെടില്ല. മെത്രാനുളളത് മെത്രാന്, പാർട്ടിക്കുളളത് പാർട്ടിക്ക്. എന്നാണ് ജയശങ്കറിന്റെ ഫേസ്ബുപോസ്റ്റ്.

വിവിധ ക്രിസ്ത്യൻ വിഭാഗങ്ങളുടെ പള്ളിസ്വത്തു സംബന്ധിച്ച തർക്കം പരിഹരിക്കുന്നതിനു നിയമ പരിഷ്കാര കമ്മിഷൻ ബിൽ തയാറാക്കിയതു സർക്കാരുമായി ആലോചിച്ചല്ലെന്നും അത്തരമൊരു നിയമം കൊണ്ടുവരാൻ സർക്കാരിന് ഉദ്ദേശ്യമില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. കമ്മിഷൻ തയാറാക്കിയ ബിൽ ഒരു തരത്തിലും നടപ്പാക്കില്ലെന്നും കത്തോലിക്കാ സഭാധ്യക്ഷൻമാരുമായി നടത്തിയ ചർച്ചയിൽ അദ്ദേഹം വ്യക്തമാക്കി. ചർച്ച് നിയമം കൊണ്ടുവരികയെന്ന അജൻഡ സർക്കാരിനില്ലെന്നും 2006-2011 ലെ എൽഡിഎഫ് സർക്കാരിനു മുന്നിൽ ഇത്തരമൊരു നിർദേശം അന്നത്തെ നിയമപരിഷ്കാര കമ്മിഷൻ ഉന്നയിച്ചപ്പോൾ തള്ളുകയാണുണ്ടായതെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

അതേസമയം കമ്മിഷൻ മുന്നോട്ടുവച്ച നിർദേശങ്ങൾ കമ്മിഷന്റേതു മാത്രമാണെന്നും സർക്കാർ നിർദേശപ്രകാരമുള്ളതല്ലെന്നും മുഖ്യമന്ത്രി അറിയിച്ചതായി കർദിനാൾ മാർ ബസേലിയോസ് ക്ലീമീസ് കാതോലിക്കാ ബാവാ പറഞ്ഞു. സർക്കാരിന് കൃത്യമായ നിലപാടുണ്ട്. കമ്മിഷൻ ശുപാർശയുടെ അടിസ്ഥാനത്തിൽ ഒരു തരത്തിലുള്ള തുടർ നടപടിയും സ്വീകരിക്കില്ലെന്ന ഉറപ്പ് മുഖ്യമന്ത്രി നൽകി. കമ്മിഷന്റെ ഉദ്ദേശ്യത്തിൽ സഭകൾക്കും വിശ്വാസികൾക്കും ആശങ്കയുണ്ട്. മുഖ്യമന്ത്രിയുടെ ഉറപ്പിനെ പൂർണ വിശ്വാസത്തിൽ എടുക്കുന്നു. ചർച്ച് ബില്ലിനെതിരെ കോട്ടയത്തു നടത്തുന്ന സംഗമത്തിൽ മുഖ്യമന്ത്രിയുടെ ഉറപ്പ് അറിയിക്കും എന്നും കാതോലിക്കാ ബാവാ പറഞ്ഞു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഹരിയാന്‍വി ഗായകനും യൂട്യൂബറുമായ അങ്കിത് ബല്യാന്‍ വെടിയേറ്റ് മരിച്ചു  (8 hours ago)

ഓട്ടോ ഡ്രൈവറുടെ ആത്മഹത്യ: നടുക്കവും വിഷമവും തോന്നി, ഷൗക്കത്തലിയുടെ മരണം നമ്മുടെ പരാജയം  (8 hours ago)

നേപ്പാളിനെ ആശങ്കപ്പെടുത്തി മുന്നറിയിപ്പുമായി ചൈന  (9 hours ago)

കേരളത്തിൽ നിന്നുള്ളവരുമായി ബന്ധപ്പെടാൻ കഴിഞ്ഞില്ല...നേപ്പാളിലെ മിന്നൽ പ്രളയം; മരണ സംഖ്യ 270ആയി ഉയർന്നു  (9 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയത്തിന് സാധ്യത....പുതുതായി രൂപപ്പെട്ട തടാകത്തിന്റെ മൺതിട്ട 72 മണിക്കൂറിനകം ഏതുനിമിഷവും തകരാൻ സാധ്യത  (9 hours ago)

ഇന്ത്യയ്ക്ക് തലയ്ക്ക് മുകളിൽ ചൈനയുടെ 'ടൈം ബോംബ്'! ജല ബോംബ് പിളർന്നാൽ രാജ്യം അപ്രത്യക്ഷം.. മുന്നറിയിപ്പ്!  (9 hours ago)

ഹോട്ടലില്‍ മന്തിക്കൊപ്പം അധികം റൈസ് ആവശ്യപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് മര്‍ദനം; കടയുടമയടക്കം മൂന്ന് പേര്‍ കസ്റ്റഡിയില്‍  (9 hours ago)

റിയാദില്‍ ചികിത്സയിലിരിക്കെ ഇറങ്ങിപ്പോയ മലയാളി യുവാവ് മരിച്ച നിലയില്‍  (10 hours ago)

പ്രവാസിയെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച് പണം കവര്‍ന്ന സംഭവം: ഒളിവില്‍പോയ 12 പേര്‍ക്കെതിരെ കേസെടുത്ത് പൊലീസ്  (11 hours ago)

ഓട്ടോ ഡ്രൈവര്‍ ജീവനൊടുക്കിയ സംഭവം ; ഗതാഗത വകുപ്പ് സെക്രട്ടറി ടി.വി അനുപമ അന്വേഷിക്കും  (11 hours ago)

പരിശീലന വിമാനം തകര്‍ന്ന് ട്രെയിനി പൈലറ്റിനും ഇന്‍സ്ട്രക്ടര്‍ക്കും ദാരുണാന്ത്യം  (11 hours ago)

വാഹനത്തിന് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചില്ല; ഓട്ടോ ഡ്രൈവര്‍ ജീവനൊടുക്കി  (14 hours ago)

കാറിടിച്ച് വഴിയാത്രക്കാരന്‍ മരിച്ച സംഭവത്തില്‍ ഡിവൈഎഫ്‌ഐ നേതാവുള്‍പ്പെടെ രണ്ടുപേര്‍ അറസ്റ്റില്‍  (14 hours ago)

നേപ്പാളിലെ മിന്നല്‍ പ്രളയം: വെള്ളപ്പൊക്കത്തില്‍ മരണസംഖ്യ 270 കടന്നു  (14 hours ago)

എംഐടി-ഡബ്ല്യുപിയുവിൽ റെക്കോർഡ് പ്ലേസ്‌മെന്റ്...  (14 hours ago)

Malayali Vartha Recommends