Widgets Magazine
28
Aug / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഭൂമിക്കടിയിൽ തുടങ്ങിയ ചലനം, തകർന്നുവീണ ഹിമാനി; നേപ്പാളിനെ നടുക്കിയ മഹാപ്രളയത്തിന് പിന്നിലെ യഥാർത്ഥ കാരണങ്ങൾ പുറത്ത്...!


ജാഗ്രതൈ! വരും മണിക്കൂറുകളിൽ ശക്തമായ കാറ്റും മഴയും; തീരദേശങ്ങളിൽ 'കള്ളക്കടൽ' ജാഗ്രതാ നിർദ്ദേശം ...


കാക്കൂരിൽ വിവാഹ ബസ് പെട്രോൾ പമ്പിലേക്ക് മറിഞ്ഞു; വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്..!


ഞെട്ടിപ്പിക്കുന്ന ഉപഗ്രഹ ദൃശ്യം... നേപ്പാളിൽ പ്രളയദുരന്തം; നിമിഷങ്ങൾകൊണ്ട് നിലംപൊത്തി കെട്ടിടങ്ങൾ, ഒലിച്ചുപോയി ​ഗ്രാമങ്ങൾ; 157 മരണം; 133 ഇന്ത്യക്കാരടക്കം 750-ഓളം പേരെ കാണാതായി, ഇന്ത്യയിലും ജാഗ്രത


ഓണത്തിന്‍റെ നിറക്കാഴ്ചകള്‍ക്ക് കലയുടെ ചാരുത; കനകക്കുന്നില്‍ ആഘോഷത്തിന്‍റെ പൂക്കാലം

കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസിന്റെ വിചാരണ ഈ നവംബറിന് മുമ്പ് പൂര്‍ത്തിയാകുമ്പോള്‍ ഗൂഢാലോചന നടത്തിയതിന് ദിലീപ് അഴിക്കുള്ളിലാകുമോ? സിനിമാ ലോകവും ആരാധകരും ഉറ്റുനോക്കുന്നത് അതാണ്

07 MARCH 2019 08:08 PM IST
മലയാളി വാര്‍ത്ത

കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസിന്റെ വിചാരണ ഈ നവംബറിന് മുമ്പ് പൂര്‍ത്തിയാകുമ്പോള്‍ ഗൂഢാലോചന നടത്തിയതിന് ദിലീപ് അഴിക്കുള്ളിലാകുമോ? സിനിമാ ലോകവും ആരാധകരും ഉറ്റുനോക്കുന്നത് അതാണ്. അവസാനം ഇറങ്ങിയ കോടതി സമക്ഷം ബാലന്‍ വലിയ പരാജയമായിരുന്നു. പുതിയ ചിത്രങ്ങളൊന്നും താരം കരാര്‍ ഒപ്പിട്ടിട്ടില്ല. പ്രൊഫസര്‍ ഡിങ്കനാണ് പൂര്‍ത്തിയാക്കാനുണ്ട്. വേഗത്തില്‍ വാചാരണ പൂര്‍ത്തിയാക്കണമെന്ന് ഹൈക്കോടതി നിര്‍ദ്ദേശിച്ചതിനാല്‍ ദിലീപ് ചിത്രങ്ങള്‍ക്ക് മുതല്‍ മുടക്കാന്‍ നിര്‍മാതാക്കളില്‍ പലരും തയ്യാറാകുന്നില്ല. ചാക്കിലെ പൂച്ച പുറത്തായെന്ന് ഇന്ന് ഹൈക്കോടതി വിമര്‍ശനം കൂടി നടത്തിയതോടെ ദിലീപിന് വലിയ തിരിച്ചടിയാണ്. 

ദിലീപ് കേസില്‍പ്പെട്ടതിന് പിന്നാലെ മലയാളസിനിമയില്‍ വര്‍ഷങ്ങളായി നിലനിന്ന പല അനാവശ്യ കീഴ്‌വഴക്കങ്ങളും അവസാനിച്ചെന്നാണ് ആര്‍ടിസ്റ്റുകളും സാങ്കേതിക വിദഗ്ധരും രഹസ്യമായി പറയുന്നത്. തനിക്കെതിരെ ശബ്ദിക്കുന്നവരെ സിനിമയില്‍ നിന്ന് ഒഴിവാക്കുന്നത് ദിലീപിന്റെ രീതിയായിരുന്നെന്ന് നടന്‍ അനൂപ് ചന്ദ്രന്‍ അടക്കമുള്ളവര്‍ പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്. മഞ്ജുവാര്യരുടെ സിനിമയില്‍ അഭിനയിക്കരുതെന്ന് പരോക്ഷമായി ഭീഷണിപ്പെടുത്തിയെന്ന് കുഞ്ചാക്കോബോബനും അന്വേഷണ സംഘത്തിന് മൊഴി നല്‍കിയിട്ടുണ്ട്. മാത്രമല്ല വര്‍ഷങ്ങളായി പലരീതിയില്‍ ദിലീപ് ദ്രോഹിച്ച തുളസീദാസിനേയും രാജസേനനേയും പോലുള്ള സംവിധായകരും മറ്റ് ചില സാങ്കേതികപ്രവര്‍ത്തകരും ദിലീപിന്റെ പതനം കാണാന്‍ കാത്തിരിക്കുകയാണ്. 

മമ്മൂട്ടിക്ക് പിന്നാലെ മോഹന്‍ലാലുമായും ദിലീപ് അകന്നെന്നാണ് സിനിമാവൃത്തങ്ങളിലുള്ളവര്‍ പറയുന്നത്. അമ്മയില്‍ നിന്ന് ആദ്യം ദിലീപിനെ പുറത്താക്കിയത്, പൃഥ്വിരാജിന്റെ നിര്‍ബന്ധത്തിന് വഴങ്ങി മമ്മൂട്ടി ചെയ്ത പണിയാണെന്നാണ് ദിലീപുമായി അടുത്ത ബന്ധമുള്ളവര്‍ ആരോപിക്കുന്നത്. ജാമ്യത്തിലിറങ്ങിയ ശേഷം ദിലീപ് ഇതുവരെ മമ്മൂട്ടിയെ കാണാനോ, അല്ലെങ്കില്‍ മമ്മൂട്ടി ദിലീപിനെ കാണാനോ തയ്യാറായിട്ടില്ല. മുമ്പ് ചക്കരയും തേനും പോലെ കഴിഞ്ഞിരുന്നവരാണ് ഇരുവരും. രണ്ട് പേര്‍ക്കും ഇടയിലുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ആരും മുന്നോട്ട് വന്നിട്ടില്ല എന്നതും ശ്രദ്ധേയമാണ്. ദിലീപിന്റെ ആവശ്യപ്രകാരം മഞ്ജുവര്യരെ നായികയാക്കാന്‍ മുമ്പ് മമ്മൂട്ടി തയ്യാറായിരുന്നില്ലെന്ന് സിനിമയില്‍ അങ്ങാടിപ്പാട്ടാണ്. എന്നാല്‍ മോഹന്‍ലാലിനോട് ഇതേ കാര്യം ആവശ്യപ്പെട്ടെങ്കിലും വഴങ്ങിയില്ലെന്ന് മാത്രമല്ല മോഹന്‍ലാലിന്റെ മിക്ക സിനിമകളിലും മഞ്ജുവാണ് നായിക.

വിമന്‍ ഇന്‍ കളക്ടീവ് സിനിമയുടെയും സാംസ്‌കാരിക വകുപ്പ് മന്ത്രി എ.കെ ബാലന്റെയും നിര്‍ബന്ധത്തിന് വഴങ്ങി മോഹന്‍ലാല്‍ തന്നെ അമ്മയില്‍ നിന്ന് പുറത്താക്കുക മാത്രമല്ല അക്കാര്യ വാര്‍ത്താസമ്മേളനത്തില്‍ പ്രഖ്യാപിച്ചത് ദിലീപിനെ ചൊടിപ്പിച്ചെന്നാണ് സിനിമാ ഇന്‍ഡസ്ട്രിയില്‍ നിന്ന് ലഭിക്കുന്ന സൂചന. മോഹന്‍ലാലിന്റെ പ്രഖ്യാപനത്തിന് പിന്നാലെ തന്നെ പുറത്താക്കിയതല്ലെന്നും രാജിവെച്ചതാണെന്നും ദിലീപ് ഫെയിസ്ബുക്കിലൂടെ അറിയിച്ചു. പുറത്താക്കിയെന്ന മോഹന്‍ലാലിന്റെ പ്രഖ്യാപനം ദിലീപിന് വലിയ നാണക്കേടാണ് ഉണ്ടാക്കിയത്. ദിലീപിനും കാവ്യയ്ക്കും മകള്‍ ജനിച്ചിട്ടും ഇന്‍ഡസ്ട്രിയിലുള്ളവരെ നൂല്‌കെട്ടിനടക്കം ക്ഷണിച്ചില്ല എന്നതും ശ്രദ്ധേയമാണ്. സിദ്ധിഖിനെയും നാദിര്‍ഷയേയും പോലുള്ള ചുരുക്കം ചിലരാണ് ഇപ്പോഴും ദിലീപിന് കട്ടസപ്പോര്‍ട്ടുമായുള്ളത്. അതിനാല്‍ വിചാരണയ്ക്ക് ശേഷം കോടതി എന്തായിരിക്കും വിധി പറയുക എന്നതിനെ ആശ്രയിച്ചിരിക്കും ദിലീപിന്റെ ഭാവി. 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഹരിയാന്‍വി ഗായകനും യൂട്യൂബറുമായ അങ്കിത് ബല്യാന്‍ വെടിയേറ്റ് മരിച്ചു  (8 hours ago)

ഓട്ടോ ഡ്രൈവറുടെ ആത്മഹത്യ: നടുക്കവും വിഷമവും തോന്നി, ഷൗക്കത്തലിയുടെ മരണം നമ്മുടെ പരാജയം  (8 hours ago)

നേപ്പാളിനെ ആശങ്കപ്പെടുത്തി മുന്നറിയിപ്പുമായി ചൈന  (9 hours ago)

കേരളത്തിൽ നിന്നുള്ളവരുമായി ബന്ധപ്പെടാൻ കഴിഞ്ഞില്ല...നേപ്പാളിലെ മിന്നൽ പ്രളയം; മരണ സംഖ്യ 270ആയി ഉയർന്നു  (9 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയത്തിന് സാധ്യത....പുതുതായി രൂപപ്പെട്ട തടാകത്തിന്റെ മൺതിട്ട 72 മണിക്കൂറിനകം ഏതുനിമിഷവും തകരാൻ സാധ്യത  (9 hours ago)

ഇന്ത്യയ്ക്ക് തലയ്ക്ക് മുകളിൽ ചൈനയുടെ 'ടൈം ബോംബ്'! ജല ബോംബ് പിളർന്നാൽ രാജ്യം അപ്രത്യക്ഷം.. മുന്നറിയിപ്പ്!  (9 hours ago)

ഹോട്ടലില്‍ മന്തിക്കൊപ്പം അധികം റൈസ് ആവശ്യപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് മര്‍ദനം; കടയുടമയടക്കം മൂന്ന് പേര്‍ കസ്റ്റഡിയില്‍  (9 hours ago)

റിയാദില്‍ ചികിത്സയിലിരിക്കെ ഇറങ്ങിപ്പോയ മലയാളി യുവാവ് മരിച്ച നിലയില്‍  (9 hours ago)

പ്രവാസിയെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച് പണം കവര്‍ന്ന സംഭവം: ഒളിവില്‍പോയ 12 പേര്‍ക്കെതിരെ കേസെടുത്ത് പൊലീസ്  (11 hours ago)

ഓട്ടോ ഡ്രൈവര്‍ ജീവനൊടുക്കിയ സംഭവം ; ഗതാഗത വകുപ്പ് സെക്രട്ടറി ടി.വി അനുപമ അന്വേഷിക്കും  (11 hours ago)

പരിശീലന വിമാനം തകര്‍ന്ന് ട്രെയിനി പൈലറ്റിനും ഇന്‍സ്ട്രക്ടര്‍ക്കും ദാരുണാന്ത്യം  (11 hours ago)

വാഹനത്തിന് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചില്ല; ഓട്ടോ ഡ്രൈവര്‍ ജീവനൊടുക്കി  (13 hours ago)

കാറിടിച്ച് വഴിയാത്രക്കാരന്‍ മരിച്ച സംഭവത്തില്‍ ഡിവൈഎഫ്‌ഐ നേതാവുള്‍പ്പെടെ രണ്ടുപേര്‍ അറസ്റ്റില്‍  (14 hours ago)

നേപ്പാളിലെ മിന്നല്‍ പ്രളയം: വെള്ളപ്പൊക്കത്തില്‍ മരണസംഖ്യ 270 കടന്നു  (14 hours ago)

എംഐടി-ഡബ്ല്യുപിയുവിൽ റെക്കോർഡ് പ്ലേസ്‌മെന്റ്...  (14 hours ago)

Malayali Vartha Recommends