വൈത്തിരിയിലെ ഏറ്റുമുട്ടൽ; ആദ്യം വെടിവച്ചത് പൊലീസ് തന്നെ; കള്ളിവെളിച്ചത്ത്; പോലീസിന്റെ വാദം പൊളിച്ചടുക്കി റിസോർട്ട് ജീവനക്കാർ

വയനാട് ലക്കിടയിലെ വൈത്തിരിയിൽ പൊലീസും മാവോയിസ്റ്റുകളും തമ്മിലുണ്ടായ ഏറ്റുമുട്ടലിലെ പൊലീസിന്റെ വാദം പാടെ പൊളിയുന്നു. ഏറ്റുമുട്ടലിൽ ആദ്യം വെടിവെച്ചത് മാവോയിസ്റ്റുകളെന്ന പൊലീസിന്റെ വാദം തള്ളി ഉപവൻ റിസോർട്ടിലെ ജീവനക്കാർ രംഗത്ത്.
റിസോർട്ടിൽ മാവോയിസ്റ്റുകള്‍ എത്തിയിട്ടുണ്ടെന്ന വിവരമറിഞ്ഞെത്തിയ പൊലീസ് ആദ്യം വെടിയുതിർക്കുകയായിരുന്നുവെന്ന് ഉപവൻ റിസോർട്ട് മാനേജർ പറഞ്ഞു. ഇതോടെ മാവോയിസ്റ്റുകൾ പ്രകോപന അന്തരീക്ഷം സൃഷ്ടിച്ചെന്ന പൊലീസ് വാദത്തെ തുടർന്നുള്ള കള്ളി വെളിച്ചത്താവുകയാണ് . മാവോയിസ്റ്റുകൾ പ്രകോപനം സൃഷ്ടിച്ചില്ലെന്ന് റിസോർട്ട് മാനേജർ മാധ്യമങ്ങളോട് പറഞ്ഞു.
വെടിവയ്പ് ആരംഭിച്ചത് മാവോയിസ്റ്റുകളെന്നാണ് പൊലീസിന്‍റെ വാദം. പൊലീസ് തിരിച്ച് വെടിവയ്ക്കുകയായിരുന്നെന്ന് കണ്ണൂർ റേഞ്ച് ഐ ജി ബല്‍റാം കുമാര്‍ ഉപാധ്യായ മാധ്യമങ്ങളോട് പറഞ്ഞത്. പൊലീസുകാർക്ക് പരിക്കില്ലെന്നും കണ്ണൂർ റേഞ്ച് ഐ ജി വ്യക്തമാക്കിയിരുന്നു. ഈ വാദമാണിപ്പോൾ പൊളിഞ്ഞിരിക്കുന്നത് .
ബുധനാഴ്ച രാത്രിയോടെയാണ് വൈത്തിരിയില്‍ സ്വകാര്യ റിസോര്‍ട്ടില്‍ വച്ച് പൊലീസും മാവോയിസ്റ്റുകളും ഏറ്റമുട്ടിയത്. റിസോര്‍ട്ടിലെത്തിയ മാവോയിസ്റ്റുകള്‍ ഉടമയോട് പണം ആവശ്യപ്പെടുകയും ഇത് വാക്ക് തര്‍ക്കത്തിലെത്തുകയും ചെയ്തുവെന്നാണ് റിപ്പോര്‍ട്ട്. സംഘത്തില്‍ ആയുധധാരികളായ അഞ്ച് പേരുണ്ടായിരുന്നുവെന്നും പുലര്‍ച്ചെ നാലര വരെ ഏറ്റുമുട്ടല്‍ നീണ്ടു നിന്നതായിട്ടുമാണ് പൊലീസ് ഭാഷ്യം .
മാവോയിസ്റ്റ് നേതാവ് സി പി ജലീലാണ് മരിച്ചത്. മാവോയിസ്റ്റുകള്‍ ആവശ്യപ്പെട്ട തുക ഹോട്ടലില്‍ ഇല്ലാതെ വന്നതോടെ ജീവനക്കാരന്‍ എടിഎമ്മില്‍ നിന്നും പണം എടുത്ത് നല്‍കിയിരുന്നു. ഈ തുക സി പി ജലീലിന്റെ മൃതദേഹത്തില്‍ നിന്ന് കണ്ടെത്തിയിട്ടുണ്ട്. മുഖം മറച്ചാണ് സംഘം റിസോര്‍ട്ടിലെത്തിയത്.
മാവോയിസ്റ്റ് സിപി ജലീലിന്‍റെ പോസ്റ്റ് മോർട്ടം ഇന്ന് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ നടക്കും.മൃതദേഹം വിട്ടു നല്‍കണമെന്ന ബന്ധുക്കളുടെ ആവശ്യത്തില്‍ ഇതുവരെ പൊലീസ് തീരുമാനം എടുത്തിട്ടില്ല.മെഡിക്കല്‍ കോളേജ് ഫോറന്‍സിക് വിഭാഗം മേധാവി ഡോ.പ്രസന്നന്റെ നേതൃത്വത്തിലാവും പോസ്റ്റ്മോര്‍ട്ടം നടത്തുക.
പോസ്റ്റ്മോര്‍ട്ടം കഴിഞ്ഞ് മൃതദേഹം ഏറ്റുവാങ്ങാന്‍ ജലീലിന്റെ ബന്ധുകള്‍ തന്നെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്ന് ഗ്രോ വാസു അറിയിച്ചു. പൊലീസ് അനുവദിക്കുന്ന പക്ഷം മൃതദേഹം താന്‍ തന്നെ ഏറ്റുവാങ്ങുമെന്നും അദ്ദേഹം വ്യക്തമാക്കി. പത്ത് മണിയോടെ ഇത് സംബന്ധിച്ച് തീരുമാനം ബന്ധുക്കളെ അറിയിക്കും.
ഇന്നലെ നാല് മണിയോടെ ജലീലിന്റെ മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഉന്നതതല നിര്‍ദേശത്തെ തുടര്‍ന്ന് പോസ്റ്റ്‌മോര്‍ട്ടം ഇന്നത്തേക്ക് മാറ്റുകയായിരുന്നു. തിരക്കിട്ട് പോസ്റ്റ്‌മോര്‍ട്ടം നടത്തേണ്ടതില്ലെന്നായിരുന്നു തീരുമാനം.
നേരത്തെ മാവോയിസ്റ്റ് നേതാവ് സിപി ജലീല്‍ തന്റെ സഹോദരനാണെന്ന് പറഞ്ഞുകൊണ്ട് മനുഷ്യവകാശ പ്രവർത്തകൻ സിപി റഷീദ് രംഗത്തെത്തിയിരുന്നു . കൊലപാതകത്തിൽ സംശയമുണ്ടെന്ന് സിപി റഷീദ് പറഞ്ഞിരുന്നു .
കൊലപാതകത്തിൽ സംശയമുണ്ട്. സഖാവ് സി പി ജലീൽ ആണെങ്കിൽ അതെന്റെ അനിയനാണ്. എന്തുകൊണ്ട് ഡെഡ്ബോഡി കാണാൻ അനുവദിക്കുന്നില്ല". റഷീദ് ചോദിച്ചു . ജലീലിന്റെ കൊലപാതകത്തിൽ തനിക്കും ബന്ധുക്കൾക്കും സംശയമുണ്ട്. ജലീലിനെ തണ്ടർ ബോൾട്ട് അന്യായമായി കൊലപ്പെടുത്തുകയായിരുന്നുവെന്നും റഷീദ് ആരോപിച്ചിരുന്നു
റിസോര്‍ട്ട് ജീവനക്കാര്‍ അറിയിച്ചതിനെ തുടർന്നാണ് സ്ഥലത്തെത്തിയ പൊലീസും മാവോയിസ്റ്റുകളും തമ്മില്‍ വെടിവയ്പ് നടന്നത്.
https://www.facebook.com/Malayalivartha

























