Widgets Magazine
05
Jul / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ലക്കിടിയിലെ റിസോര്‍ട്ടില്‍ പോലീസുമായുണ്ടായ ഏറ്റുമുട്ടലില്‍ മാവോവാദി നേതാവ് സി.പി. ജലീല്‍ കൊല്ലപ്പെട്ടതിന്റെ പ്രത്യാക്രമണങ്ങള്‍ മുന്നില്‍ കണ്ട് വയനാട്ടില്‍ അതീവസുരക്ഷ, ജില്ലയിലുടനീളം പോലീസ് നിരീക്ഷണം ശക്തം

08 MARCH 2019 08:45 AM IST
മലയാളി വാര്‍ത്ത

More Stories...

സംസ്ഥാനത്ത് ഇന്ന് ആറു ജില്ലകളില്‍ യെലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദം തീവ്ര ന്യൂനമര്‍ദമായി ശക്തിപ്രാപിച്ചു...

സ്വര്‍ണം സ്ഥാപന ഉടമ അറിയാതെ തിരിമറി നടത്തിയിരുന്നവരാണ് ആത്മഹത്യക്ക് ശ്രമിച്ചവരും പ്രതിയാക്കപ്പെട്ട് പിടിയിലായ സിന്ധുവും

വിമാന യാത്രയ്ക്കിടെ നെഞ്ചുവേദന അനുഭവപ്പെട്ട യാത്രക്കാരന് തൃശൂര്‍ സ്വദേശിക്ക് ദാരുണാന്ത്യം

എല്ലാത്തിനെയും ഞാൻ കൊല്ലും..! ആര്യനാട് CIA കസേരയ്ക്ക് അടിച്ച് തലപിളർത്തി യദു.. സ്റ്റേഷനിൽ കയറി വിളയാട്ടം

രാഷ്ട്രപതിയുടെ പൈലറ്റിന്റെ അമ്മയുടെ ഫ്രോഡ് പണി ഗതികെട്ട് അഞ്ജുവും മരിച്ചു വീട് വളഞ്ഞ് സിന്ധുവിന്റെ അറസ്റ്റ്

ലക്കിടിയിലെ റിസോര്‍ട്ടില്‍ പോലീസുമായുണ്ടായ ഏറ്റുമുട്ടലില്‍ മാവോവാദി നേതാവ് സി.പി. ജലീല്‍ കൊല്ലപ്പെട്ടതിന്റെ പ്രത്യാക്രമണങ്ങള്‍ മുന്നില്‍കണ്ട് വയനാട്ടില്‍ അതീവസുരക്ഷ. മലപ്പുറം, പാലക്കാട് ജില്ലകളില്‍ മാവോവാദി സാന്നിധ്യമുള്ള മേഖലകളിലും സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. സംഭവത്തില്‍ മാവോവാദികള്‍ എതുതരത്തില്‍ പ്രതികരിക്കുമെന്ന ആശങ്കയിലാണ് പോലീസ്. ബുധനാഴ്ച രാത്രിയുണ്ടായ പോലീസിന്റെ ശക്തമായ ആക്രമണത്തില്‍ മാവോവാദികള്‍ പിന്‍വലിഞ്ഞിട്ടുണ്ടെങ്കിലും ഏതുനിമിഷവും അവരുടെ ഭാഗത്തുനിന്ന് തിരിച്ചടി പ്രതീക്ഷിക്കുന്നുണ്ട്.
മാവോവാദി സംഘങ്ങള്‍ ജില്ലയുടെ പലഭാഗങ്ങളിലായി തമ്പടിച്ചിട്ടുള്ളതിനാല്‍ ജില്ലയിലുടനീളം പോലീസ് നിരീക്ഷണം ശക്തമാണ്.
തിരുനെല്ലി, തലപ്പുഴ, പടിഞ്ഞാറത്തറ, വെള്ളമുണ്ട, മാനന്തവാടി, മേപ്പാടി, പുല്പള്ളി, കേണിച്ചിറ, തൊണ്ടര്‍നാട് പോലീസ് സ്‌റ്റേഷനുകളില്‍ സുരക്ഷ വര്‍ധിപ്പിച്ചിട്ടുണ്ട്. രണ്ടു വര്‍ഷത്തിനിടെ സംസ്ഥാനത്ത് പോലീസുമായുണ്ടായ ഏറ്റുമുട്ടലില്‍ മൂന്ന് മാവോവാദി നേതാക്കളാണ് കൊല്ലപ്പെട്ടത്. നേതാക്കള്‍ നഷ്ടമായെങ്കിലും സംഘടനയുടെ ശക്തി ക്ഷയിച്ചിട്ടില്ലെന്ന് ബോധ്യപ്പെടുത്താന്‍ മാവോവാദികള്‍ തീര്‍ച്ചയായും ആക്രമണത്തിന് മുതിരുമെന്നാണ് രഹസ്യാന്വേഷണ വിഭാഗങ്ങള്‍ കരുതുന്നത്.

നിലമ്പൂര്‍ ഏറ്റുമുട്ടലിന് പ്രതികാരം ചെയ്യുന്നതിനായി കേരളത്തിലെ പ്രധാന ശക്തികേന്ദ്രമായ വയനാട്ടില്‍ മാവോവാദികള്‍ ആക്രമണത്തിന് തയ്യാറെടുക്കുന്നതായി ഇന്റലിജന്‍സ് മുന്നറിയിപ്പുണ്ടായിരുന്നു. നിലമ്പൂര്‍ ഏറ്റുമുട്ടലിന് തിരിച്ചടി നല്‍കുന്നതിനും വയനാട് കേന്ദ്രമായി പ്രവര്‍ത്തനം ശക്തമാക്കുന്നതിനുമായി രൂപവത്കരിച്ച വരാഹിണി ദളത്തിനായിരുന്നു ആക്രമണം നടത്തുന്നതിനുള്ള ചുമതല.

ഏറ്റുമുട്ടലിന്റെ ഒന്നാം വാര്‍ഷികത്തിന് മുന്നോടിയായി അയല്‍സംസ്ഥാനങ്ങളില്‍ നിന്നുള്‍പ്പെടെ ഒട്ടേറെ മാവോവാദികള്‍ ജില്ലയിലെത്തിയെങ്കിലും പോലീസ് അതീവജാഗ്രത പുലര്‍ത്തിയതിനാല്‍ തിരിച്ചടിയ്ക്കാനായില്ല. പക്ഷെ, നാടുനീളെ പോലീസ് വലവിരിച്ചിട്ടും മാനന്തവാടിയില്‍ നിന്ന് മാവോവാദി നേതാവ് ചന്ദ്രു ബസ് മാര്‍ഗം കൈതക്കൊല്ലിയിലും മാവോവാദി നേതാവ് ലത ബസ് മാര്‍ഗം തൃശ്ശിലേരിയിലും എത്തിയത് വിവാദമായിരുന്നു.

നിലമ്പൂരില്‍ രണ്ട് നേതാക്കളെ പോലീസ് വെടിവെച്ച് കൊലപ്പെടുത്തിയിട്ട് രണ്ട് വര്‍ഷം കഴിഞ്ഞിട്ടും തിരിച്ചടി നല്‍കാനാവാത്തതില്‍ മാവോവാദികള്‍ക്കിടയില്‍ കടുത്ത അമര്‍ഷമുണ്ട്. ഇതിനിടെ ജലീലിന്റെ രക്തസാക്ഷിത്വത്തിനും തിരിച്ചടിനല്‍കാനായില്ലെങ്കില്‍ മാവോവാദികളുടെ ആത്മവീര്യത്തെ കെടുത്തുമെന്നതിനാല്‍ ശക്തമായ തിരിച്ചടിയുണ്ടാകുമെന്നാണ് കരുതുന്നത്.  

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിവാഹം കഴിഞ്ഞ് മൂന്ന് മാസം തികയുന്നതിന് മുൻപ് ഡൽഹിയിൽ നവവധു കെട്ടിടത്തിന് മുകളിൽനിന്ന് വീണ് മരിച്ച സംഭവത്തിൽ ദുരൂഹതയാരോപിച്ച് കുടുംബം  (1 hour ago)

സംസ്ഥാനത്ത് ഇന്ന് ആറു ജില്ലകളില്‍ യെലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദം തീവ്ര ന്യൂനമര്‍ദമായി ശക്തിപ്രാപിച്ചു...  (1 hour ago)

ഡൽഹിയിലെ നജഫ്ഗഡിൽ കുടുംബതർക്കത്തിനിടെ ഭാര്യയെ അടുക്കളയിലെ തവ (ചട്ടി) കൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തിയ ശേഷം ഭർത്താവ് പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി  (1 hour ago)

സ്വര്‍ണം സ്ഥാപന ഉടമ അറിയാതെ തിരിമറി നടത്തിയിരുന്നവരാണ് ആത്മഹത്യക്ക് ശ്രമിച്ചവരും പ്രതിയാക്കപ്പെട്ട് പിടിയിലായ സിന്ധുവും  (1 hour ago)

വിമാന യാത്രയ്ക്കിടെ നെഞ്ചുവേദന അനുഭവപ്പെട്ട യാത്രക്കാരന് തൃശൂര്‍ സ്വദേശിക്ക് ദാരുണാന്ത്യം  (1 hour ago)

എംബാം ചെയ്യാതെ തലയറ്റ് ഖമേനി ഫ്രീസറിൽ...! ഇറാനിൽ 3000 പേർ പിടഞ്ഞ് മരിക്കും..പ്രവചനം ഇങ്ങനെ  (1 hour ago)

എല്ലാത്തിനെയും ഞാൻ കൊല്ലും..! ആര്യനാട് CIA കസേരയ്ക്ക് അടിച്ച് തലപിളർത്തി യദു.. സ്റ്റേഷനിൽ കയറി വിളയാട്ടം  (1 hour ago)

ഇറാന്‍ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിക്ക് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ ലക്ഷക്കണക്കിന് ജനങ്ങള്‍ തെരുവിലിറങ്ങിയ വിലാപയാത്രയില്‍  (1 hour ago)

രാഷ്ട്രപതിയുടെ പൈലറ്റിന്റെ അമ്മയുടെ ഫ്രോഡ് പണി ഗതികെട്ട് അഞ്ജുവും മരിച്ചു വീട് വളഞ്ഞ് സിന്ധുവിന്റെ അറസ്റ്റ്  (2 hours ago)

ഇറാനിൽ കൂട്ട കരച്ചിൽ അമേരിക്കയിൽ പൊട്ടിച്ചിരി നിനയൊക്കെ ഒരൊറ്റ ഷോട്ടിൽ ഇല്ലാതാക്കും ഇറാനികൾക്ക് അവസാന മുന്നറിയിപ്പ്..!  (2 hours ago)

ദുബായിൽ നിന്ന് കൊച്ചിയിലേക്ക് പുറപ്പെടേണ്ട വിമാനം തിരിച്ചിറക്കി..! പ്രവാസികൾ തിരിച്ചു പോയി യാത്രകൾ മാറ്റി..ഇനി നാട്ടിലേക്കില്ല  (2 hours ago)

ഇറാനിൽ വൻ ദുരന്തം 3000 പേർ പിടഞ്ഞ് ചാവും..! എംബാം ചെയ്യാതെ തലയറ്റ് ഖമേനി ഫ്രീസറിൽ..!ഉയിർപ്പ്..?  (2 hours ago)

മെഡിക്കൽ കോളേജുകളിലും വിവിധ ആശുപത്രികളിലും കോടികൾ മുടക്കി ഉപകരണങ്ങൾ വാങ്ങിയിട്ടും കാലങ്ങളായി ആരും തിരിഞ്ഞു നോക്കുന്നില്ല; സമഗ്രമായ വകുപ്പ് തല അന്വേഷണം നടത്തുമെന്ന് മന്ത്രി കെ.മുരളീധരൻ  (3 hours ago)

കെഎസ്ആർടിസി, കെഎസ്ഇബി, ജല അതോറിറ്റി തുടങ്ങിയ വകുപ്പുകളിൽ അംഗീകൃത തൊഴിലാളി സംഘടനകളുമായിപ്പോലും ആലോചിക്കാതെയാണ് സർക്കാർ ഏകപക്ഷീയമായ സ്ഥലംമാറ്റ നടപടികൾ ആരംഭിച്ചിരിക്കുന്നത്; ഇതിനെതിരെ ശക്തമായ പ്രതിഷേധം ഉ  (3 hours ago)

ഓപ്പറേഷൻ തൂഫാൻ; പോലീസ് മേധാവി നേരിട്ട്‌ നേതൃത്വം നൽകുന്ന പ്രത്യേക സ്പെഷ്യൽ ടാസ്‌ക് ഫോഴ്‌സ് രൂപീകരിക്കും; ലഹരി ശൃംഖലകൾ സംസ്ഥാന അതിർത്തികൾ കടന്നാണ് പ്രവർത്തിക്കുന്നതെന്ന് ആഭ്യന്തര വകുപ്പ് മന്ത്രി രമേശ്  (3 hours ago)

Malayali Vartha Recommends