Widgets Magazine
05
Jul / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

സി.പി.എം. പട്ടിക കണ്ട് കണ്ണുതള്ളിയവര്‍ക്ക്... ജയ സാധ്യതയുള്ളവരെമാത്രം തെരഞ്ഞ് പിടിച്ച് സിപിഎം സ്ഥാനാര്‍ത്ഥികളാക്കിയപ്പോള്‍ ശരിക്കും ഞെട്ടിയത് കോണ്‍ഗ്രസ്; ആളും ബലവും കണ്ട് കരുത്തരായ ജനകീയ സ്ഥാനാര്‍ത്ഥികളെ നിര്‍ത്താന്‍ കോണ്‍ഗ്രസ്

08 MARCH 2019 10:00 AM IST
മലയാളി വാര്‍ത്ത

More Stories...

സംസ്ഥാനത്ത് ഇന്ന് ആറു ജില്ലകളില്‍ യെലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദം തീവ്ര ന്യൂനമര്‍ദമായി ശക്തിപ്രാപിച്ചു...

സ്വര്‍ണം സ്ഥാപന ഉടമ അറിയാതെ തിരിമറി നടത്തിയിരുന്നവരാണ് ആത്മഹത്യക്ക് ശ്രമിച്ചവരും പ്രതിയാക്കപ്പെട്ട് പിടിയിലായ സിന്ധുവും

വിമാന യാത്രയ്ക്കിടെ നെഞ്ചുവേദന അനുഭവപ്പെട്ട യാത്രക്കാരന് തൃശൂര്‍ സ്വദേശിക്ക് ദാരുണാന്ത്യം

എല്ലാത്തിനെയും ഞാൻ കൊല്ലും..! ആര്യനാട് CIA കസേരയ്ക്ക് അടിച്ച് തലപിളർത്തി യദു.. സ്റ്റേഷനിൽ കയറി വിളയാട്ടം

രാഷ്ട്രപതിയുടെ പൈലറ്റിന്റെ അമ്മയുടെ ഫ്രോഡ് പണി ഗതികെട്ട് അഞ്ജുവും മരിച്ചു വീട് വളഞ്ഞ് സിന്ധുവിന്റെ അറസ്റ്റ്

സി പി എമ്മിന്റെ സ്ഥാനാര്‍ത്ഥി പട്ടിക പുറത്തു വന്നതോടെ ഉമ്മന്‍ ചാണ്ടിയെയും കെ. സുധാകരനെയും മുല്ലപ്പള്ളിയെയും സുധീരനെയും ഉള്‍പ്പെടെയുള്ള നേതാക്കളെ രംഗത്തിറക്കി കെ.പി.സി.സി. ഞെട്ടിക്കും . വരുന്ന തിങ്കളാഴചക്ക് മുമ്പ് സ്ഥാനാര്‍ത്ഥിപട്ടികയില്‍ അന്തിമരൂപമാകും. ഞായറാഴ്ച ഡല്‍ഹിക്ക് പോകുന്ന നേതാക്കള്‍ ഞായറാഴ്ച തന്നെ പട്ടികക്ക് കേന്ദ്രത്തിന്റെ അംഗീകാരം വാങ്ങും.

ഉമ്മന്‍ ചാണ്ടിയെ കോട്ടയത്തും ഇടുക്കിയിലും പരിഗണിക്കുന്നു . കോട്ടയം കേരള കോണ്‍ഗ്രസിന് വേണ്ടെന്നു പറഞ്ഞാല്‍ മാത്രം അവിടെ മത്സരിപ്പിക്കും . ഇപ്പോഴത്തെ കണക്ക് അനുസരിച്ച് ഇടുക്കിക്കാണ് മുന്‍തൂക്കം. ജോയിസ് ജോര്‍ജിനെ പൊളിക്കാന്‍ ഡീന്‍ കുര്യാക്കോസിന് കഴിയില്ലെന്നാണ് കണക്കു കൂട്ടല്‍. സഭയുടെ പിന്തുണയോടെ മത്സരിക്കുന്ന ജോയ്‌സിനെതിരെ ഉമ്മന്‍ ചാണ്ടി വന്നാല്‍ സഭയുടെ മുട്ട് വിറയ്ക്കും. പുതുപ്പള്ളിയില്‍ ഉമ്മന്‍ ചാണ്ടിയുടെ മകന്‍ ജനവിധി തേടും.

മുലപ്പള്ളി രാമചന്ദ്രന്‍ തന്നെ വടകരയില്‍ ജയരാജനെ നേരിടാന്‍ തീരുമാനിക്കും. കൊലപാതക രാഷ്ട്രീയത്തിന് പുതിയ മാനങ്ങള്‍ നല്‍കിയ ജയരാജനെ ഇല്ലാതാക്കാന്‍ മുല്ലപള്ളിയെ പോലൊരു ഗാന്ധിയന് മാത്രമേ കഴിയു എന്ന കണക്കു കൂട്ടലിലാണ് കോണ്‍ഗ്രസ് നേതൃത്വം എത്തിയിരിക്കുന്നത്. അടൂര്‍ പ്രകാശ് ആറിങ്ങലില്‍ സമ്പത്തിനെ തളയ്ക്കും. വെള്ളാപ്പള്ളിയുടെ ശിഷ്യനാണ് അടൂര്‍.

ഈഴവ വോട്ടുകളുടെ കേന്ദ്രീകരണമുള്ള ആറ്റിങ്ങലില്‍ അടൂര്‍ ഇറങ്ങിയാല്‍ ഒരു ലക്ഷം വോട്ടിന്റെ യെങ്കിലും ഭൂരിപക്ഷം ലഭിക്കുമെന്നാണ് കണക്കുകൂട്ടല്‍ . കോന്നി കോണ്‍ഗ്രസിന്റെ എക്കാലത്തെയും ഉറച്ച മണ്ഡലമാണ്. അവിടെ ഏത് കുറ്റിചൂലിനെ കൈപ്പത്തിയുടെ അനുഗ്രഹത്തോടെ നിര്‍ത്തിയാലും ജയിക്കും. ഹൈബി ഈഡന്‍ പി.രാജീവിനെ തളയ്ക്കുമെന്നകാര്യത്തില്‍ ഒരു സംശയവും വേണ്ട. എറണാകുളത്തിന്റെ പ്രിയപ്പെട്ട ഈഡന്റെ മകന് താലപ്പൊലി സ്വീകരണമായായിരിക്കും എറണാകുളത്തുകാര്‍ നല്‍കുക. സുധീരനെയും പ്രതാപനെയും തൃശൂരിലേക്ക് പരിഗണിക്കുന്നുണ്ടെങ്കിലും സുധീരനാണ് മുന്‍തൂക്കം.

ബെന്നി ബഹനാന്‍ ചാലക്കുടി പുഴ നീന്തികയറുന്നത് ഇന്നസെന്റിനോടുള്ള വിരോധം കൂടി മുതലെടുത്തു കൊണ്ടായിരിക്കും. ഇന്നച്ചനെ മത്സരിപ്പിക്കരുതെന്ന് ചാലക്കുടിയിലെ സി പി എമ്മുകാര്‍ ആവശ്യപ്പെട്ടതാണ്. ഷാനി മോള്‍ ഉസ്മാനെയും സിദ്ധിഖിനെയും വയനാട്ടില്‍ പരിഗണിക്കുന്നുണ്ടെങ്കിലും ഷാനി മോള്‍ക്കായിരിക്കും സാധ്യത. പി. കെ ശ്രീമതിയെ തോല്‍പ്പിക്കാന്‍ കെ. സുധാകരന് കഴിയും എന്ന് കോണ്‍ഗ്രസ് വിശ്വസിക്കുന്നു.

ശ്രീമതിക്ക് ഡല്‍ഹിയില്‍ നിന്നും കാര്യമായ ഒരു സംഭാവനയും കണ്ണൂരിലേക്ക് കൊണ്ടു വരാന്‍ കഴിഞ്ഞിട്ടില്ല. കെ.സി. വേണുഗോപാല്‍ തന്നെ ആലപ്പുഴ മതിസരിക്കും. ആരീഫിന്റെ ജനപ്രീതിയെ നേരിട്ടാന്‍ വേണു വേണം എന്നു തന്നെയാണ് കോണ്‍ഗ്രസ് പറയുന്നത്. ആരിഫിന്റെ ജാതി സമവാക്യങ്ങളും വേണുവിനെ രംഗത്തിറക്കിയാല്‍ കോണ്‍ഗ്രസിനെ സഹായിക്കുമെന്ന് കരുതുന്നു. വേണുവിന് നായര്‍ സര്‍വീസ് സൊസൈറ്റിയുടെ പിന്തുണയും ലഭിക്കും. കെ വി തോമസിനെയും ആന്റോ ആന്റണിയെയും രംഗത്തിറക്കരുതു് എന്നാണ് കോണ്‍ഗ്രസ് നേതാക്കളുടെ ആവശ്യം. അക്കാര്യം അംഗീകരിക്കപ്പെട്ടു കഴിഞ്ഞു.

ഞായറാഴ്ച ലിസ്റ്റിന് അന്തിമ രൂപം നല്‍കും. രാഹുല്‍ ഗാന്ധിയായിരിക്കും ഇക്കാര്യത്തില്‍ തീരുമാനമെടുക്കുക. ഇടതുമുന്നണിയുടെ പട്ടിക പുറത്തു വരാനാണ് കോണ്‍ഗ്രസ് കാത്തിരുന്നത്. പട്ടിക പുറത്തായ സാഹചര്യത്തില്‍ വലതു മുന്നണി ഞ്ഞെട്ടിക്കുക തന്നെ ചെയ്യും. ഇത്തവണത്തെ തെരഞ്ഞടുപ്പില്‍ കേരളത്തില്‍ വലതു മുന്നണി കരകയറിയില്ലെങ്കില്‍ ബുദ്ധിമുട്ടും എന്ന കണക്കുകൂട്ടലാണ് കോണ്‍ഗ്രസിന് ഉള്ളത്. ഇത്രയും അനുകൂല സാഹചര്യം മുതലാക്കാനായില്ലെങ്കില്‍ നിയമസഭയുടെ കാര്യവും പ്രതിസന്ധിയിലാകുമെന്ന് കോണ്‍ഗ്രസ് കരുതുന്നു. രാഹുല്‍ ഗാന്ധിക്ക് ഏറെ പ്രതീക്ഷയുള്ള സംസ്ഥാനമാണ് കേരളം.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിവാഹം കഴിഞ്ഞ് മൂന്ന് മാസം തികയുന്നതിന് മുൻപ് ഡൽഹിയിൽ നവവധു കെട്ടിടത്തിന് മുകളിൽനിന്ന് വീണ് മരിച്ച സംഭവത്തിൽ ദുരൂഹതയാരോപിച്ച് കുടുംബം  (4 minutes ago)

സംസ്ഥാനത്ത് ഇന്ന് ആറു ജില്ലകളില്‍ യെലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദം തീവ്ര ന്യൂനമര്‍ദമായി ശക്തിപ്രാപിച്ചു...  (6 minutes ago)

ഡൽഹിയിലെ നജഫ്ഗഡിൽ കുടുംബതർക്കത്തിനിടെ ഭാര്യയെ അടുക്കളയിലെ തവ (ചട്ടി) കൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തിയ ശേഷം ഭർത്താവ് പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി  (10 minutes ago)

സ്വര്‍ണം സ്ഥാപന ഉടമ അറിയാതെ തിരിമറി നടത്തിയിരുന്നവരാണ് ആത്മഹത്യക്ക് ശ്രമിച്ചവരും പ്രതിയാക്കപ്പെട്ട് പിടിയിലായ സിന്ധുവും  (17 minutes ago)

വിമാന യാത്രയ്ക്കിടെ നെഞ്ചുവേദന അനുഭവപ്പെട്ട യാത്രക്കാരന് തൃശൂര്‍ സ്വദേശിക്ക് ദാരുണാന്ത്യം  (19 minutes ago)

എംബാം ചെയ്യാതെ തലയറ്റ് ഖമേനി ഫ്രീസറിൽ...! ഇറാനിൽ 3000 പേർ പിടഞ്ഞ് മരിക്കും..പ്രവചനം ഇങ്ങനെ  (25 minutes ago)

എല്ലാത്തിനെയും ഞാൻ കൊല്ലും..! ആര്യനാട് CIA കസേരയ്ക്ക് അടിച്ച് തലപിളർത്തി യദു.. സ്റ്റേഷനിൽ കയറി വിളയാട്ടം  (31 minutes ago)

ഇറാന്‍ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിക്ക് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ ലക്ഷക്കണക്കിന് ജനങ്ങള്‍ തെരുവിലിറങ്ങിയ വിലാപയാത്രയില്‍  (47 minutes ago)

രാഷ്ട്രപതിയുടെ പൈലറ്റിന്റെ അമ്മയുടെ ഫ്രോഡ് പണി ഗതികെട്ട് അഞ്ജുവും മരിച്ചു വീട് വളഞ്ഞ് സിന്ധുവിന്റെ അറസ്റ്റ്  (1 hour ago)

ഇറാനിൽ കൂട്ട കരച്ചിൽ അമേരിക്കയിൽ പൊട്ടിച്ചിരി നിനയൊക്കെ ഒരൊറ്റ ഷോട്ടിൽ ഇല്ലാതാക്കും ഇറാനികൾക്ക് അവസാന മുന്നറിയിപ്പ്..!  (1 hour ago)

ദുബായിൽ നിന്ന് കൊച്ചിയിലേക്ക് പുറപ്പെടേണ്ട വിമാനം തിരിച്ചിറക്കി..! പ്രവാസികൾ തിരിച്ചു പോയി യാത്രകൾ മാറ്റി..ഇനി നാട്ടിലേക്കില്ല  (1 hour ago)

ഇറാനിൽ വൻ ദുരന്തം 3000 പേർ പിടഞ്ഞ് ചാവും..! എംബാം ചെയ്യാതെ തലയറ്റ് ഖമേനി ഫ്രീസറിൽ..!ഉയിർപ്പ്..?  (1 hour ago)

മെഡിക്കൽ കോളേജുകളിലും വിവിധ ആശുപത്രികളിലും കോടികൾ മുടക്കി ഉപകരണങ്ങൾ വാങ്ങിയിട്ടും കാലങ്ങളായി ആരും തിരിഞ്ഞു നോക്കുന്നില്ല; സമഗ്രമായ വകുപ്പ് തല അന്വേഷണം നടത്തുമെന്ന് മന്ത്രി കെ.മുരളീധരൻ  (2 hours ago)

കെഎസ്ആർടിസി, കെഎസ്ഇബി, ജല അതോറിറ്റി തുടങ്ങിയ വകുപ്പുകളിൽ അംഗീകൃത തൊഴിലാളി സംഘടനകളുമായിപ്പോലും ആലോചിക്കാതെയാണ് സർക്കാർ ഏകപക്ഷീയമായ സ്ഥലംമാറ്റ നടപടികൾ ആരംഭിച്ചിരിക്കുന്നത്; ഇതിനെതിരെ ശക്തമായ പ്രതിഷേധം ഉ  (2 hours ago)

ഓപ്പറേഷൻ തൂഫാൻ; പോലീസ് മേധാവി നേരിട്ട്‌ നേതൃത്വം നൽകുന്ന പ്രത്യേക സ്പെഷ്യൽ ടാസ്‌ക് ഫോഴ്‌സ് രൂപീകരിക്കും; ലഹരി ശൃംഖലകൾ സംസ്ഥാന അതിർത്തികൾ കടന്നാണ് പ്രവർത്തിക്കുന്നതെന്ന് ആഭ്യന്തര വകുപ്പ് മന്ത്രി രമേശ്  (2 hours ago)

Malayali Vartha Recommends