തൃശൂരിലെ മൂന്നു നില പള്ളിക്കെട്ടിടം ഏഴടിയോളം തള്ളി നീക്കി

തൃശൂര്‍ നെടുപുഴയിലുള്ള മൂന്നു നില പള്ളിക്കെട്ടിടം ഏഴടിയോളം തള്ളി നീക്കി. പള്ളി ഒന്നാകെ തള്ളി നീക്കുന്നത് ഹരിയാനയില്‍ നിന്നുള്ള വിദഗ്ധ സംഘമാണ്.
പണി തീരാന്‍ രണ്ടാഴ്ച കൂടിയെടുക്കും. മൂന്നു നില പള്ളിക്കെട്ടിടത്തിന് 3100 ചതുരശ്രയടി വിസ്തീര്‍ണമാണുള്ളത്.പള്ളിക്കകത്ത് കൂടുതല്‍ സ്ഥലം കിട്ടാന്‍ പൊളിച്ചു പണിയാനായിരുന്നു പദ്ധതി.
അതിന് ഏകദേശം നാല്‍പത്തിയാറു ലക്ഷം രൂപയോളം വേണം. എന്നാല്‍, പള്ളി നിരക്കി നീക്കണമെങ്കില്‍ 22 ലക്ഷം രൂപ ചെലവു മതി. ഇരുപത്തിയഞ്ചു വര്‍ഷക്കാലം കെട്ടിടത്തിന് യാതൊരു തകരാറും സംഭവിക്കുകയില്ലെന്ന് നിര്‍മാണം ഏറ്റെടുത്ത ഹരിയാന കമ്പനി ഉറപ്പുനല്‍കിയിട്ടുണ്ട്.
ഹരിയാനയില്‍ നിന്നുള്ള ഇരുപത്തിയഞ്ചംഗ സംഘം, കെട്ടിടത്തിനെ നാനൂറു ജാക്കികള്‍ ഉപയോഗിച്ചാണ് ഉറപ്പിച്ചു നിര്‍ത്തിയത്. ഇരുപതു ലക്ഷം കിലോ ഭാരമാണ് രണ്ടാഴ്ച കൊണ്ട് നിരക്കി നീക്കുന്നത്. 23 അടിയോളം പുറകിലേക്ക് പള്ളി നീക്കും. പള്ളിയുടെ മുമ്പില്‍ കൂടുതല്‍ സ്ഥലം ലഭിക്കും.
ഇരുപതുവര്‍ഷം മുമ്പ് പണിത പള്ളിയാണിത്. അള്‍ത്താര പൊളിച്ചു പണിയുന്നതില്‍ വിശ്വാസികള്‍ക്കു മാനസിക പ്രയാസമുണ്ടായിരുന്നു. 350 പേര്‍ക്കു കൂടി പള്ളിയില്‍ ഇരിക്കാന്‍ കഴിയുന്ന സൗകര്യമാണ് ഒരുക്കുന്നത്. ഒറ്റനോട്ടത്തില്‍ പള്ളി നീങ്ങുന്നത് മനസിലാകില്ല. രണ്ടാഴ്ച കഴിയുമ്പോള്‍ 23 അടി പള്ളി നീങ്ങിക്കഴിയും.
https://www.facebook.com/Malayalivartha

























