Widgets Magazine
28
Aug / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഭൂമിക്കടിയിൽ തുടങ്ങിയ ചലനം, തകർന്നുവീണ ഹിമാനി; നേപ്പാളിനെ നടുക്കിയ മഹാപ്രളയത്തിന് പിന്നിലെ യഥാർത്ഥ കാരണങ്ങൾ പുറത്ത്...!


ജാഗ്രതൈ! വരും മണിക്കൂറുകളിൽ ശക്തമായ കാറ്റും മഴയും; തീരദേശങ്ങളിൽ 'കള്ളക്കടൽ' ജാഗ്രതാ നിർദ്ദേശം ...


കാക്കൂരിൽ വിവാഹ ബസ് പെട്രോൾ പമ്പിലേക്ക് മറിഞ്ഞു; വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്..!


ഞെട്ടിപ്പിക്കുന്ന ഉപഗ്രഹ ദൃശ്യം... നേപ്പാളിൽ പ്രളയദുരന്തം; നിമിഷങ്ങൾകൊണ്ട് നിലംപൊത്തി കെട്ടിടങ്ങൾ, ഒലിച്ചുപോയി ​ഗ്രാമങ്ങൾ; 157 മരണം; 133 ഇന്ത്യക്കാരടക്കം 750-ഓളം പേരെ കാണാതായി, ഇന്ത്യയിലും ജാഗ്രത


ഓണത്തിന്‍റെ നിറക്കാഴ്ചകള്‍ക്ക് കലയുടെ ചാരുത; കനകക്കുന്നില്‍ ആഘോഷത്തിന്‍റെ പൂക്കാലം

തൊട്ടവനെ വെറുതെ വിടരുത്; ഒരു പെണ്ണായിരിക്കുന്നതില്‍ ആനന്ദിക്കണമെന്നും അഭിമാനിക്കണമെന്നും പഠിപ്പിച്ച രേണു രാജിനെ ആരും മറന്നുകാണില്ല; ദേവീകുളം സബ്കലക്ടര്‍ രേണുരാജ് ഐഎഎസ്. വനിതാ ദിനത്തില്‍ എടുത്തുപറയേണ്ട പേരുകളിലൊന്ന്

08 MARCH 2019 12:45 PM IST
മലയാളി വാര്‍ത്ത

രേണു രാജ് വീണ്ടും വരുന്നു. തൊട്ടവനെ വെറുതെ വിടരുത്. എന്ന ഉശിരുള്ള പെണ്ണിന്റെ ശബ്ദവുമായി. ലോക വനിതാ ദിനത്തില്‍ ഇത് തന്നെയാണ് പറയാനുള്ളതും. ഒരു പെണ്ണായിരിക്കുന്നതില്‍ ആനന്ദിക്കണമെന്നും അഭിമാനിക്കണമെന്നും പഠിപ്പിച്ച രേണു രാജിനെ ആരും മറന്നുകാണില്ല. ദേവീകുളം സബ്കലക്ടര്‍ രേണുരാജ് ഐഎഎസ്. വനിതാദിനത്തില്‍ എടുത്തുപറയേണ്ട പേരുകളിലൊന്ന്. പോരാട്ട വീര്യം എന്തെന്ന് മലയാളികള്‍ രേണുവിലൂടെ കണ്ടു.

രേണുവിന്റെ തന്നെ വാക്കുകളില്‍, ഒരു സ്വകാര്യ മാധ്യമ സ്ഥാപനത്തോട് പറഞ്ഞത് പോലെ ഒരു സിവില്‍ സെര്‍വന്റ് എന്നതിന്റെ ഒരു ന്യൂനത നമ്മള്‍ പൊതുമണ്ഡലത്തിലുള്ള ഒരു വ്യക്തിയാണെന്നതാണ്. ആര്‍ക്കു വേണമെങ്കിലും നമ്മളുമായി സഹകരിക്കാനും നമ്മളെ ആക്രമിക്കാനും പറ്റും. നമ്മളൊരു പബ്ലിക് ഫിഗറാണെന്നുള്ളത് മറച്ചുവച്ച് ഒതുങ്ങി നില്‍ക്കാനാകില്ല. ആഗ്രഹം പോലെ പ്രവര്‍ത്തിക്കാന്‍ പറ്റുമോയെന്നു ചോദ്യത്തിന് ഈ ജോലി നമ്മള്‍ സിനിമയില്‍ കാണുന്നതു പോലെയല്ലെന്ന ഓര്‍മപ്പെടുത്തലായിരുന്നു രേണു രാജിന്റെ മറുപടി. ജോലി സ്ത്രീയെ സംബന്ധിച്ചിടത്തോളം ഒരേസമയം വല്ലുവിളിയും അവസരവുമാണ്. ജോലിയുമായി ബന്ധപ്പെട്ട വെല്ലുവിളികളും പ്രശ്‌നങ്ങളും സ്വകാര്യമായി എടുക്കുമ്പോഴാണ് വ്യക്തിയെന്ന നിലയില്‍ തകര്‍ന്നു പോകുന്നത്. ജോലിയുമായി ബന്ധപ്പെട്ടുണ്ടായ ഇത്തരം വെല്ലുവിളികളോ പ്രശ്‌നങ്ങളോ ഒരു വ്യക്തി എന്ന നിലയിലോ സ്ത്രീ എന്ന നിലയിലോ ബാധിക്കാന്‍ പാടില്ല. അതായിരിക്കണം മുന്നോട്ടു പോകാനുള്ള കരുത്ത്. അതാണ് രേണു രാജ് പകര്‍ന്ന് നല്‍കിയതും. ഒരു സ്ത്രീ അധികാരമുള്ള കസേരയിലിരിക്കുമ്പോള്‍ അതൊരു വലിയ വെല്ലുവിളിയും ഒപ്പം വലിയ അവസരവുമാണ്. ഒരു പെണ്ണല്ലേ ഇരിക്കുന്നത് എന്ന ചിന്തയാണ് പൊതുവെ കണ്ടുവരുന്നത് എന്തെല്ലാം വിദ്യാഭ്യാസ യോഗ്യതയും കഴിവുമുണ്ടെങ്കിലും സ്വയം തെളിയിക്കാന്‍ നിര്‍ബന്ധിതയാകുന്നു. അതിനാല്‍ തന്നെ ഒരു പെണ്ണായതു കൊണ്ടു താഴ്ത്തിക്കെട്ടേണ്ടതില്ലെന്നു തെളിയിക്കാനുള്ള അധികബാധ്യത സ്ത്രീകളുടെ മേലുണ്ട്. അതാണ് വലിയ വെല്ലുവിളിയായി തോന്നിയിട്ടുള്ളത്. രേണു രാജ് പങ്കുവച്ച് ഈ വെല്ലുവിളി തന്നെയാണ് പല സ്ത്രീകളും പറഞ്ഞിട്ടുള്ളതും. ഇതിന് മാറ്റം വരണം. നമ്മളെ ങ്ങളെ തൊട്ടവരെ ഒരു തരത്തിലും വെറുതെ വിടരുത്, അക്കാര്യത്തിലാണ് വാശി വേണ്ടത്. പുരുഷന്‍മാരുടെ കൂട്ടത്തിലും ഒരു 90 ശതമാനം ആളുകളും നല്ലവരാണ്. സ്ത്രീകളെ ബഹുമാനിക്കുന്നവരും അവര്‍ മുന്നോട്ടുവരണമെന്നു ആഗ്രഹിക്കുന്നവരും പിന്തുണയ്ക്കുന്നവരുമാണ്.

പക്ഷേ അത്തരത്തിലല്ലാത്തവരുമുണ്ട്. സ്ത്രീകളുടെ ഇടയിലും ഇത്തരം ആളുകളുണ്ട്. രേണു രാജിനെപ്പോലെ നിരവധി സ്ത്രീകളാണ് വനിതാ ദിനത്തില്‍ നിലപാടുകള്‍ പങ്കുവച്ചിരിക്കുന്നത്. സ്ത്രീകള്‍ താല്‍പര്യങ്ങള്‍ തുറന്നുപറയുന്നത് പുരുഷന്മാര്‍ക്ക് ദഹിക്കില്ല; ലൈംഗിക താല്‍പ്പര്യം തുറന്നു പറയുന്നത് എങ്ങനെയാണ് സമൂഹത്തിന് ദോഷമാകുന്നത്. ഈ ചോദ്യങ്ങളുമായാണ് സംവിധായക അനിത ഉദീപ വന്നത്. 90 എംഎല്‍ സിനിമക്കെതിരെ ഉയരുന്ന വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി സംവിധായക അനിത ഉദീപ് രംഗത്ത്. സ്ത്രീകള്‍ ആഘോഷിക്കുന്നതും ലൈംഗിക താല്‍പ്പര്യത്തെക്കുറിച്ച് തുറന്നു പറയുന്നതുമെല്ലാം എങ്ങനെയാണ് സമൂഹത്തിന് ദോഷമാകുന്നതെന്ന് അനിത ചോദിക്കുന്നു.

സ്ത്രീകള്‍ അവരുടെ താല്‍പ്പര്യങ്ങളും ഇഷ്ടങ്ങളും തുറന്നു പറയുന്നത് പുരുഷന്മാര്‍ക്ക് ദഹിക്കില്ലെന്നും സ്ത്രീകളുടെ ത്യാഗങ്ങള്‍ പോലും അവര്‍ക്ക് മനസിലാക്കാനാവില്ല. സ്ത്രീപക്ഷ സിനിമകള്‍ എല്ലാം സമൂഹത്തിലെ പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യുന്നവയോ സന്ദേശത്തോടെ അവസാനിക്കുന്നവയോ ആവേണ്ടതില്ല. മോശം കമന്റുകളില്‍ തനിക്ക് വേദനയില്ലെന്നും എന്നാല്‍ ചിത്രത്തെ പിന്തുണച്ചുകൊണ്ട് നിരവധി പുരുഷന്മാര്‍ എത്തുന്നതില്‍ വളരെ അധികം സന്തോഷമുണ്ടെന്നും അനിത പറഞ്ഞു. ഏതായാലും വനിതാദിനത്തില്‍ ഇതുംകൂടിയായിരിക്കണം ചര്‍ച്ചകളാവേണ്ടത്. രേണു രാജ് പറഞ്ഞത് പോലെ തൊട്ടവനെ വെറുതെ വിടരുത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഹരിയാന്‍വി ഗായകനും യൂട്യൂബറുമായ അങ്കിത് ബല്യാന്‍ വെടിയേറ്റ് മരിച്ചു  (9 hours ago)

ഓട്ടോ ഡ്രൈവറുടെ ആത്മഹത്യ: നടുക്കവും വിഷമവും തോന്നി, ഷൗക്കത്തലിയുടെ മരണം നമ്മുടെ പരാജയം  (9 hours ago)

നേപ്പാളിനെ ആശങ്കപ്പെടുത്തി മുന്നറിയിപ്പുമായി ചൈന  (10 hours ago)

കേരളത്തിൽ നിന്നുള്ളവരുമായി ബന്ധപ്പെടാൻ കഴിഞ്ഞില്ല...നേപ്പാളിലെ മിന്നൽ പ്രളയം; മരണ സംഖ്യ 270ആയി ഉയർന്നു  (10 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയത്തിന് സാധ്യത....പുതുതായി രൂപപ്പെട്ട തടാകത്തിന്റെ മൺതിട്ട 72 മണിക്കൂറിനകം ഏതുനിമിഷവും തകരാൻ സാധ്യത  (10 hours ago)

ഇന്ത്യയ്ക്ക് തലയ്ക്ക് മുകളിൽ ചൈനയുടെ 'ടൈം ബോംബ്'! ജല ബോംബ് പിളർന്നാൽ രാജ്യം അപ്രത്യക്ഷം.. മുന്നറിയിപ്പ്!  (10 hours ago)

ഹോട്ടലില്‍ മന്തിക്കൊപ്പം അധികം റൈസ് ആവശ്യപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് മര്‍ദനം; കടയുടമയടക്കം മൂന്ന് പേര്‍ കസ്റ്റഡിയില്‍  (10 hours ago)

റിയാദില്‍ ചികിത്സയിലിരിക്കെ ഇറങ്ങിപ്പോയ മലയാളി യുവാവ് മരിച്ച നിലയില്‍  (10 hours ago)

പ്രവാസിയെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച് പണം കവര്‍ന്ന സംഭവം: ഒളിവില്‍പോയ 12 പേര്‍ക്കെതിരെ കേസെടുത്ത് പൊലീസ്  (11 hours ago)

ഓട്ടോ ഡ്രൈവര്‍ ജീവനൊടുക്കിയ സംഭവം ; ഗതാഗത വകുപ്പ് സെക്രട്ടറി ടി.വി അനുപമ അന്വേഷിക്കും  (12 hours ago)

പരിശീലന വിമാനം തകര്‍ന്ന് ട്രെയിനി പൈലറ്റിനും ഇന്‍സ്ട്രക്ടര്‍ക്കും ദാരുണാന്ത്യം  (12 hours ago)

വാഹനത്തിന് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചില്ല; ഓട്ടോ ഡ്രൈവര്‍ ജീവനൊടുക്കി  (14 hours ago)

കാറിടിച്ച് വഴിയാത്രക്കാരന്‍ മരിച്ച സംഭവത്തില്‍ ഡിവൈഎഫ്‌ഐ നേതാവുള്‍പ്പെടെ രണ്ടുപേര്‍ അറസ്റ്റില്‍  (15 hours ago)

നേപ്പാളിലെ മിന്നല്‍ പ്രളയം: വെള്ളപ്പൊക്കത്തില്‍ മരണസംഖ്യ 270 കടന്നു  (15 hours ago)

എംഐടി-ഡബ്ല്യുപിയുവിൽ റെക്കോർഡ് പ്ലേസ്‌മെന്റ്...  (15 hours ago)

Malayali Vartha Recommends