Widgets Magazine
28
Aug / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഭൂമിക്കടിയിൽ തുടങ്ങിയ ചലനം, തകർന്നുവീണ ഹിമാനി; നേപ്പാളിനെ നടുക്കിയ മഹാപ്രളയത്തിന് പിന്നിലെ യഥാർത്ഥ കാരണങ്ങൾ പുറത്ത്...!


ജാഗ്രതൈ! വരും മണിക്കൂറുകളിൽ ശക്തമായ കാറ്റും മഴയും; തീരദേശങ്ങളിൽ 'കള്ളക്കടൽ' ജാഗ്രതാ നിർദ്ദേശം ...


കാക്കൂരിൽ വിവാഹ ബസ് പെട്രോൾ പമ്പിലേക്ക് മറിഞ്ഞു; വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്..!


ഞെട്ടിപ്പിക്കുന്ന ഉപഗ്രഹ ദൃശ്യം... നേപ്പാളിൽ പ്രളയദുരന്തം; നിമിഷങ്ങൾകൊണ്ട് നിലംപൊത്തി കെട്ടിടങ്ങൾ, ഒലിച്ചുപോയി ​ഗ്രാമങ്ങൾ; 157 മരണം; 133 ഇന്ത്യക്കാരടക്കം 750-ഓളം പേരെ കാണാതായി, ഇന്ത്യയിലും ജാഗ്രത


ഓണത്തിന്‍റെ നിറക്കാഴ്ചകള്‍ക്ക് കലയുടെ ചാരുത; കനകക്കുന്നില്‍ ആഘോഷത്തിന്‍റെ പൂക്കാലം

ഏതെങ്കിലും ധനകാര്യ സ്ഥാപനങ്ങൾ കുടിശികയുടെ പേരിൽ കർഷകരെയോ അവരുടെ ബന്ധുക്കളെയോ ഫോണിൽ വിളിച്ചോ മറ്റ് ഏതെങ്കിലും രീതിയിലൊ ബുദ്ധിമുട്ടിച്ചാൽ ക്രിമിനൽ കേസ്

08 MARCH 2019 03:45 PM IST
മലയാളി വാര്‍ത്ത

ഇനി ബാങ്ക് വായ്പ തിരിച്ചടക്കുന്നതു വൈകി എന്നതിന്റെ പേരിൽ കർഷകരെ ഭീഷണിപ്പെടുത്താനാവില്ല

ഏതെങ്കിലും ധനകാര്യ സ്ഥാപനങ്ങൾ കുടിശികയുടെ പേരിൽ കർഷകരെയോ അവരുടെ ബന്ധുക്കളെയോ ഫോണിൽ വിളിച്ചോ മറ്റ് ഏതെങ്കിലും രീതിയിലൊ ബുദ്ധിമുട്ടിച്ചാൽ ക്രിമിനൽ കേസ് എടുക്കുമെന്ന് കൃഷിവകുപ്പ് മന്ത്രി വി.എസ്. സുനിൽകുമാർ പറഞ്ഞു. ആത്മഹത്യ പ്രേരക കുറ്റം ആയിരിക്കും ഇവർക്ക് മേൽ ചുമത്തപ്പെടുന്നത്

സ്വകാര്യ പണമിടപാട് സ്ഥാപനങ്ങൾക്കും ഈ നിയമം ബാധകമായിരിക്കുമെന്നും മന്ത്രി അറിയിച്ചു.

ഇടുക്കിയിലെ കർഷക ആത്മഹത്യകളുടെ പശ്ചാത്തലത്തിൽ കഴിഞ്ഞദിവസം ചേർന്ന അടിയന്തിര മന്ത്രിസഭായോഗത്തിന്റെ തീരുമാനപ്രകാരം കൃഷിവകുപ്പ് ഉദ്യോഗസ്ഥരും ബാങ്ക് പ്രതിനിധികളുമായി തൊടുപുഴയിൽ നടത്തിയ ചർച്ചയ്ക്ക് ശേഷം മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി

കാര്‍ഷിക കാര്‍ഷികേതര വായ്പകളുടെ പേരില്‍ ബാങ്കുകള്‍ കര്‍ഷകരെ സമ്മര്‍ദത്തിലാക്കിയാല്‍ കൃഷിവകുപ്പ് ആ ബാങ്കുകളുമായുള്ള ബന്ധം അവസാനിപ്പിക്കുമെന്നു വി.എസ്.സുനില്‍കുമാര്‍ പറഞ്ഞിരുന്നു. ഇടുക്കിയില്‍ കര്‍ഷകര്‍ കാര്‍ഷിക വായ്പകളേക്കാള്‍ അധികം കാര്‍ഷികേതര വായ്പകളാണ് എടുത്തിട്ടുള്ളത്. ഈ കാരണം പറഞ്ഞാണ് വായ്പ്പാതിരിച്ചടവിനു ബാങ്കുകൾ നിർബന്ധം പിടിക്കുന്നത് . കര്‍ഷകരുടെ വായ്പ തിരിച്ചുപിടിക്കാന്‍ സമ്മര്‍ദം ചെലുത്തുന്ന ബാങ്കുകള്‍ വലിയ വായ്പകള്‍ ഉള്ളവരെ കണ്ടില്ലെന്ന് നടിക്കുകയാണെന്നു മന്ത്രി കുറ്റപ്പെടുത്തി.

ഇക്കഴിഞ്ഞ പ്രളയം ഇടുക്കിയിലെ കാർഷിക മേഖലയെ കൊണ്ടെത്തിച്ചത് കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായിരുന്നു, വായ്പാ തിരിച്ചടവിന് ബാങ്കുകള്‍ സമ്മര്‍ദ്ദം ശക്തമാക്കിയതോടെ ഇടുക്കിയില്‍ മാത്രം ആറ് കര്‍ഷകര്‍ ജീവനൊടുക്കിയതായാണ് കണക്ക്. പതിനയ്യായിരത്തോളം കർഷകർക്കാണ് ബാങ്കുകളുടെ ജപ്തി നോട്ടീസ് കിട്ടിയത്

അതേസമയം കര്‍ഷകരെടുത്ത കാര്‍ഷിക, കാര്‍ഷികേതര വായ്പകള്‍ക്ക് ഡിസംബര്‍ 31 വരെ സര്‍ക്കാര്‍ മൊറട്ടോറിയം പ്രഖ്യാപിച്ചിട്ടുണ്ട്. ഇതനുവരിച്ചു ഈ കാലയളവിൽ വായ്‌പ്പാ തിരിച്ചടച്ചില്ലെന്നതിന്റെ പേരിൽ ബാങ്കുകൾക്ക് നടപടിയെടുക്കാനാവില്ല .

കാര്‍ഷിക കടാശ്വാസ കമ്മിഷന്റെ വായ്പാ പരിധി രണ്ടു ലക്ഷമാക്കി ഉയര്‍ത്താനും മന്ത്രിസഭായോഗം തീരുമാനിച്ചു. വിളനാശത്തിന് നല്‍കുന്ന നഷ്ടപരിഹാരം ഇരട്ടിയാക്കി ഉയര്‍ത്തുമെന്നും മുഖ്യമന്ത്രി തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞിരുന്നു

കര്‍ഷക ആത്മഹത്യകള്‍ വ്യാപിക്കുന്നതിനിടയിൽ ഇനിയും അത്തരം സന്ദർഭങ്ങൾ ഉണ്ടാകില്ലെന്ന് ഉറപ്പ് വരുത്താനായാണ് അടിയന്തിര പ്രാധാന്യത്തോടെ വിഷയം മന്ത്രിസഭ പരിഗണിച്ചത്.

പൊതുമേഖല, വാണിജ്യ സഹകരണബാങ്കുകളില്‍ നിന്ന് കര്‍ഷക രെടുത്ത എല്ലാ വായ്പകള്‍ക്കും ഡിസംബര്‍ 31 വരെ മൊറട്ടോറിയം പ്രഖ്യാപിച്ചിട്ടുണ്ട്. . 2018 ഒാഗസ്റ്റ് 31 വരെവയനാട് , ഇടുക്കി ജില്ലകളിലുള്ളവരെടുത്ത കാര്‍ഷികവായ്പകളും മറ്റ് ജില്ലകളില്‍ 2014 മാര്‍ച്ച് 31 വരെയെടുത്തകാര്‍ഷികവായ്പകളുമാണ് മൊറട്ടോറിയത്തിന് കീഴില്‍വരിക.


കാർഷികകടാശ്വാസ പരിധി ഒരു ലക്ഷത്തില്‍നിന്ന് രണ്ട് ലക്ഷമാക്കി ഉയര്‍ത്തിഎത്തും കർഷകർക്ക് ആശ്വാസമായി. . വാണിജ്യബാങ്കുകളുടെ വായ്പകളും കടാശ്വാസ കമ്മിഷന്‍പരിധിയില്‍കൊണ്ടുവരുന്നത് സർക്കാരിന്റെ പരിഗണനയിലാണ്. വിളനാശത്തിന് നഷ്ടപരിഹാരം നല്‍കാന്‍ 85 കോടി അനുവദിച്ചു , അർഹരായ കർഷകർക്ക് ഇതിന്റെ പ്രയോജനം കിട്ടുമെന്നും മന്ത്രി വ്യക്തമാക്കി .

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ മഴയ്ക്ക് സാധ്യത; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്  (6 minutes ago)

72 മണിക്കൂറിനുള്ളിൽ ആ DAM പൊട്ടും..!ജനങ്ങൾ ഒഴിയണം ചൈനയുടെ മുന്നറിയിപ്പ് , 'ഹൈ' ALERT 4 ജില്ലകൾ ഒഴിപ്പിച്ചു..!  (19 minutes ago)

ഹരിയാന്‍വി ഗായകനും യൂട്യൂബറുമായ അങ്കിത് ബല്യാന്‍ വെടിയേറ്റ് മരിച്ചു  (10 hours ago)

ഓട്ടോ ഡ്രൈവറുടെ ആത്മഹത്യ: നടുക്കവും വിഷമവും തോന്നി, ഷൗക്കത്തലിയുടെ മരണം നമ്മുടെ പരാജയം  (10 hours ago)

നേപ്പാളിനെ ആശങ്കപ്പെടുത്തി മുന്നറിയിപ്പുമായി ചൈന  (10 hours ago)

കേരളത്തിൽ നിന്നുള്ളവരുമായി ബന്ധപ്പെടാൻ കഴിഞ്ഞില്ല...നേപ്പാളിലെ മിന്നൽ പ്രളയം; മരണ സംഖ്യ 270ആയി ഉയർന്നു  (11 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയത്തിന് സാധ്യത....പുതുതായി രൂപപ്പെട്ട തടാകത്തിന്റെ മൺതിട്ട 72 മണിക്കൂറിനകം ഏതുനിമിഷവും തകരാൻ സാധ്യത  (11 hours ago)

ഇന്ത്യയ്ക്ക് തലയ്ക്ക് മുകളിൽ ചൈനയുടെ 'ടൈം ബോംബ്'! ജല ബോംബ് പിളർന്നാൽ രാജ്യം അപ്രത്യക്ഷം.. മുന്നറിയിപ്പ്!  (11 hours ago)

ഹോട്ടലില്‍ മന്തിക്കൊപ്പം അധികം റൈസ് ആവശ്യപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് മര്‍ദനം; കടയുടമയടക്കം മൂന്ന് പേര്‍ കസ്റ്റഡിയില്‍  (11 hours ago)

റിയാദില്‍ ചികിത്സയിലിരിക്കെ ഇറങ്ങിപ്പോയ മലയാളി യുവാവ് മരിച്ച നിലയില്‍  (11 hours ago)

പ്രവാസിയെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച് പണം കവര്‍ന്ന സംഭവം: ഒളിവില്‍പോയ 12 പേര്‍ക്കെതിരെ കേസെടുത്ത് പൊലീസ്  (12 hours ago)

ഓട്ടോ ഡ്രൈവര്‍ ജീവനൊടുക്കിയ സംഭവം ; ഗതാഗത വകുപ്പ് സെക്രട്ടറി ടി.വി അനുപമ അന്വേഷിക്കും  (13 hours ago)

പരിശീലന വിമാനം തകര്‍ന്ന് ട്രെയിനി പൈലറ്റിനും ഇന്‍സ്ട്രക്ടര്‍ക്കും ദാരുണാന്ത്യം  (13 hours ago)

വാഹനത്തിന് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചില്ല; ഓട്ടോ ഡ്രൈവര്‍ ജീവനൊടുക്കി  (15 hours ago)

കാറിടിച്ച് വഴിയാത്രക്കാരന്‍ മരിച്ച സംഭവത്തില്‍ ഡിവൈഎഫ്‌ഐ നേതാവുള്‍പ്പെടെ രണ്ടുപേര്‍ അറസ്റ്റില്‍  (16 hours ago)

Malayali Vartha Recommends