Widgets Magazine
28
Aug / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഭൂമിക്കടിയിൽ തുടങ്ങിയ ചലനം, തകർന്നുവീണ ഹിമാനി; നേപ്പാളിനെ നടുക്കിയ മഹാപ്രളയത്തിന് പിന്നിലെ യഥാർത്ഥ കാരണങ്ങൾ പുറത്ത്...!


ജാഗ്രതൈ! വരും മണിക്കൂറുകളിൽ ശക്തമായ കാറ്റും മഴയും; തീരദേശങ്ങളിൽ 'കള്ളക്കടൽ' ജാഗ്രതാ നിർദ്ദേശം ...


കാക്കൂരിൽ വിവാഹ ബസ് പെട്രോൾ പമ്പിലേക്ക് മറിഞ്ഞു; വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്..!


ഞെട്ടിപ്പിക്കുന്ന ഉപഗ്രഹ ദൃശ്യം... നേപ്പാളിൽ പ്രളയദുരന്തം; നിമിഷങ്ങൾകൊണ്ട് നിലംപൊത്തി കെട്ടിടങ്ങൾ, ഒലിച്ചുപോയി ​ഗ്രാമങ്ങൾ; 157 മരണം; 133 ഇന്ത്യക്കാരടക്കം 750-ഓളം പേരെ കാണാതായി, ഇന്ത്യയിലും ജാഗ്രത


ഓണത്തിന്‍റെ നിറക്കാഴ്ചകള്‍ക്ക് കലയുടെ ചാരുത; കനകക്കുന്നില്‍ ആഘോഷത്തിന്‍റെ പൂക്കാലം

കൈയും കെട്ടി നിന്നവരെ കൊന്നതിൽ സി പി എമ്മിലും അസ്വസ്ഥത; സി പി ജലീൽ കൊല്ലപ്പെട്ടത് വ്യാജ ഏറ്റുമുട്ടലിലൂടെയാണെന്ന് ആദ്യം പുറത്തുവിട്ടത് മലയാളിവാർത്ത

08 MARCH 2019 01:18 PM IST
മലയാളി വാര്‍ത്ത

മാവോയിസ്റ്റ് നേതാവ് സി പി ജലീൽ കൊല്ലപ്പെട്ടത് വ്യാജ ഏറ്റുമുട്ടലിലൂടെയാണെന്ന് ആദ്യം പുറത്തുവിട്ടത് മലയാളിവാർത്ത. വ്യാഴാഴ്ച രാത്രി തന്നെ ഇക്കാര്യം മലയാളി വാർത്ത പുറത്തു വിട്ടിരുന്നു.

ജലീലിനെ ആദ്യം വെടിവച്ചത് പോലീസാണെന്ന് റിസോർട്ട് ജീവനക്കാർ വെളിപ്പെടുത്തിയത് വെള്ളിയാഴ്ച്ച രാവിലെയാണ്. റിസോർട്ടിലെത്തിയ മാവോയിസ്റ്റുകൾ മര്യാദയോടെയാണ് തങ്ങളോട് പെരുമാറിയതെന്നും ജീവനക്കാർ പറഞ്ഞു. റിസോർട്ടിലെത്തിയ അതിഥികൾ കാണാതിരിക്കാൻ മാവോയിസ്റ്റുകൾ ഒരു മുറിയിലേക്ക് മാറിയെന്നും ജീവനക്കാർ പറഞ്ഞു. ഇതിൽ നിന്നും ഏറ്റുമുട്ടലിന്റെ സാഹചര്യം ഉണ്ടായിരുന്നില്ലെന്ന് വ്യക്തമാണ്.

ഇതിന്റെ ചുവടുപിടിച്ചാണ് സർക്കാർ ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ഉത്തരവിട്ടത്. നടന്നത് കൊലപാതകമാണെന്നും ഏറ്റുമുട്ടലല്ലെന്നും സർക്കാരിന് ബോധ്യമായി. എന്നാൽ പോലീസിന്റെ ഭാഗത്താണ് ശരിയെന്ന് മുഖ്യമന്ത്രി വിശ്വസിക്കുന്നു എന്നാണ് വിവരം. അതേ സമയം സി പി എമ്മിൽ സർക്കാരിനെതിരെ കലാപം ഉയരുന്നു. തെരഞ്ഞടുപ്പ് സമയത്ത് ഇത്തരമൊരു നീക്കം അനാവശ്യമായിരുന്നു എന്നാണ് വയനാട്ടിലെ ജനപ്രതിനിധികൾ ഉൾപ്പെടെയുള്ളവർ പറയുന്നത്.

പിണറായി പിന്തുടരുന്നത് കെ. കരുണാകരന്റെ വഴിയോ എന്ന തലക്കെട്ടിലാണ് വാർത്ത പുറം ലോകത്തെ അറിയിച്ചത്. സി.പി. ജലീൽ മരിച്ച് കിടന്നത്റിസോർട്ടിന് ഉള്ളിലാണ്. അവിടെ ഏറ്റുമുട്ടൽ നടന്നതിന്റെ യാതൊരു ലക്ഷണവും ഉണ്ടായിരുന്നില്ല. ജലീലിന്റെ സമീപത്ത് നിന്നും ലഭിച്ചതായി പോലീസ് പറയുന്ന തോക്ക് പോലീസ് തന്നെ കൊണ്ടിട്ടതാണെന്നാണ് സംശയം .

ഏറ്റു മുട്ടൽ നടന്നെങ്കിൽ തണ്ടർബോൾട്ടിനും പരിക്കേൽക്കുമായിരുന്നു. എന്നാൽ പരിക്കേറ്റില്ല. തണ്ടർ ബോൾട്ടിന്റെ വാഹനം മാത്രമാണ് തകർന്നത്. അത് മാവോയിസ്റ്റുകൾ വെടിവയ്ക്കുമ്പോൾ തകർന്നതാണെന്ന് പോലീസ് പറയുന്നുണ്ടെങ്കിലും വ്യക്തമല്ല.

നേരത്തെ കുപ്പു ദേവരാജിനെയും അജിതയെയും കൊന്നതും ഇങ്ങനെ തന്നെ. രോഗാതുരനായ കുപ്പു സ്വാമി ചെ ഏറ്റു മുട്ടലിലൂടെ കൊന്നു എന്നാണ് പോലീസ് പറഞ്ഞത്. എന്നാൽ ദേവരാജ് എഴുന്നേൽക്കാൻ വയ്യാത്ത അവസ്ഥയിലായിരുന്നു. ഇക്കാര്യം മനുഷ്യാവകാശ കമ്മീഷൻ ശരിവച്ചതാണ്.

തണ്ടർ ബോൾട്ടിന്റെ പ്രവർത്തനം സർക്കാരിന്റെ നിയന്ത്രണത്തിലല്ല. പട്ടാളചിട്ടയിലാണ് തണ്ടർബോൾട്ട് പ്രതികരി ക്കുന്നത്. കേരളം പോലൊരു സംസ്ഥാനത്ത് പട്ടാളചിട്ട കൊണ്ട് പ്രയോജനമില്ല. വടക്കേയിന്ത്യയിലേത് പോലെ കേരളത്തിലെ മാവോയിസ്റ്റുകൾ കുഴപ്പക്കാരുമല്ല . അവർ പണം വാങ്ങി നിത്യവൃത്തി നടത്തുന്നവരാണ്. അവർക്ക് കലാപത്തെക്കാൾ കൂടുതൽ പ്രസംഗത്തിലാണ് താത്പര്യം.

മാവോയിസ്റ്റുകളെ അവസാനിപ്പിക്കേണ്ടത് സി പി എമ്മിന്റെ താത്പര്യമാണ്. അവർക്ക് മാവോയിസ്റ്റുകളെ സഹിക്കാനാവില്ല. ഇടതു മുന്നണിയുടെ ആശയങ്ങൾ തന്നെയാണ് മാവോയിസ്റ്റുകളും പിന്തുടരുന്നത്. ഇടതുപക്ഷത്തെക്കാൾ അത് തീവ്രമാണെന്ന് മാത്രം. പണ്ട് നക്സലുകളും ഇതാണ് ചെയ്തിരുന്നത്. അന്ന് ഇടതുപക്ഷം ഇത്തരകാർക്ക് പിന്തുണ നൽകിയിരുന്നു. അങ്ങനെയാണ് കരുണാകരൻ നക്സലുകളെ കർശനമാ യി നേരിട്ടത്. കരുണാകരനെ പിന്തുടർന്ന അഛന്റെ ശാപം അങ്ങനെയുണ്ടായതാണ്. രാജന്റെ മരണം ഇന്നും കേരളം മറന്നിട്ടില്ല. രാജന്റെ പിതാവ് ഈച്ചരവാര്യരുടെ ദുഃഖവും. അതേ വഴിയിലൂടെ പിണറായിയും സഞ്ചരിക്കുന്നു.

ഒരു ഇടത് സർക്കാർ ഇത്തരത്തിൽ ജനങ്ങളെ വെടിവച്ച് കൊല്ലുന്നത് ശരിയല്ലെന്ന് തീവ്ര ഇടതുവിശ്വാസികളായ ഗ്രോ വാസുവും അജിതയും മാധ്യമങ്ങളോട് പറഞ്ഞു. വയനാട്ടിലെ റിസോർട്ട് ഉടമകളുടെ വാക്കുകളെ കേരളം ഞ്ഞെട്ടലോടെയാണ് കേട്ടത്. കൈയും കെട്ടി നിന്നവരെ കൊന്ന് സർക്കാർ മേനി ചമയുകയായിരുന്നു എന്ന് കേരളം അപ്പോഴാണ് മനസിലാക്കിയത്.

 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഹരിയാന്‍വി ഗായകനും യൂട്യൂബറുമായ അങ്കിത് ബല്യാന്‍ വെടിയേറ്റ് മരിച്ചു  (9 hours ago)

ഓട്ടോ ഡ്രൈവറുടെ ആത്മഹത്യ: നടുക്കവും വിഷമവും തോന്നി, ഷൗക്കത്തലിയുടെ മരണം നമ്മുടെ പരാജയം  (9 hours ago)

നേപ്പാളിനെ ആശങ്കപ്പെടുത്തി മുന്നറിയിപ്പുമായി ചൈന  (10 hours ago)

കേരളത്തിൽ നിന്നുള്ളവരുമായി ബന്ധപ്പെടാൻ കഴിഞ്ഞില്ല...നേപ്പാളിലെ മിന്നൽ പ്രളയം; മരണ സംഖ്യ 270ആയി ഉയർന്നു  (10 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയത്തിന് സാധ്യത....പുതുതായി രൂപപ്പെട്ട തടാകത്തിന്റെ മൺതിട്ട 72 മണിക്കൂറിനകം ഏതുനിമിഷവും തകരാൻ സാധ്യത  (10 hours ago)

ഇന്ത്യയ്ക്ക് തലയ്ക്ക് മുകളിൽ ചൈനയുടെ 'ടൈം ബോംബ്'! ജല ബോംബ് പിളർന്നാൽ രാജ്യം അപ്രത്യക്ഷം.. മുന്നറിയിപ്പ്!  (10 hours ago)

ഹോട്ടലില്‍ മന്തിക്കൊപ്പം അധികം റൈസ് ആവശ്യപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് മര്‍ദനം; കടയുടമയടക്കം മൂന്ന് പേര്‍ കസ്റ്റഡിയില്‍  (10 hours ago)

റിയാദില്‍ ചികിത്സയിലിരിക്കെ ഇറങ്ങിപ്പോയ മലയാളി യുവാവ് മരിച്ച നിലയില്‍  (10 hours ago)

പ്രവാസിയെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച് പണം കവര്‍ന്ന സംഭവം: ഒളിവില്‍പോയ 12 പേര്‍ക്കെതിരെ കേസെടുത്ത് പൊലീസ്  (11 hours ago)

ഓട്ടോ ഡ്രൈവര്‍ ജീവനൊടുക്കിയ സംഭവം ; ഗതാഗത വകുപ്പ് സെക്രട്ടറി ടി.വി അനുപമ അന്വേഷിക്കും  (12 hours ago)

പരിശീലന വിമാനം തകര്‍ന്ന് ട്രെയിനി പൈലറ്റിനും ഇന്‍സ്ട്രക്ടര്‍ക്കും ദാരുണാന്ത്യം  (12 hours ago)

വാഹനത്തിന് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചില്ല; ഓട്ടോ ഡ്രൈവര്‍ ജീവനൊടുക്കി  (14 hours ago)

കാറിടിച്ച് വഴിയാത്രക്കാരന്‍ മരിച്ച സംഭവത്തില്‍ ഡിവൈഎഫ്‌ഐ നേതാവുള്‍പ്പെടെ രണ്ടുപേര്‍ അറസ്റ്റില്‍  (15 hours ago)

നേപ്പാളിലെ മിന്നല്‍ പ്രളയം: വെള്ളപ്പൊക്കത്തില്‍ മരണസംഖ്യ 270 കടന്നു  (15 hours ago)

എംഐടി-ഡബ്ല്യുപിയുവിൽ റെക്കോർഡ് പ്ലേസ്‌മെന്റ്...  (15 hours ago)

Malayali Vartha Recommends