Widgets Magazine
28
Aug / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഭൂമിക്കടിയിൽ തുടങ്ങിയ ചലനം, തകർന്നുവീണ ഹിമാനി; നേപ്പാളിനെ നടുക്കിയ മഹാപ്രളയത്തിന് പിന്നിലെ യഥാർത്ഥ കാരണങ്ങൾ പുറത്ത്...!


ജാഗ്രതൈ! വരും മണിക്കൂറുകളിൽ ശക്തമായ കാറ്റും മഴയും; തീരദേശങ്ങളിൽ 'കള്ളക്കടൽ' ജാഗ്രതാ നിർദ്ദേശം ...


കാക്കൂരിൽ വിവാഹ ബസ് പെട്രോൾ പമ്പിലേക്ക് മറിഞ്ഞു; വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്..!


ഞെട്ടിപ്പിക്കുന്ന ഉപഗ്രഹ ദൃശ്യം... നേപ്പാളിൽ പ്രളയദുരന്തം; നിമിഷങ്ങൾകൊണ്ട് നിലംപൊത്തി കെട്ടിടങ്ങൾ, ഒലിച്ചുപോയി ​ഗ്രാമങ്ങൾ; 157 മരണം; 133 ഇന്ത്യക്കാരടക്കം 750-ഓളം പേരെ കാണാതായി, ഇന്ത്യയിലും ജാഗ്രത


ഓണത്തിന്‍റെ നിറക്കാഴ്ചകള്‍ക്ക് കലയുടെ ചാരുത; കനകക്കുന്നില്‍ ആഘോഷത്തിന്‍റെ പൂക്കാലം

ഗൾഫിൽ നിന്ന് ലീവിന് നാട്ടിൽ വന്നതോടെ മൂന്ന് മക്കളെയും കുടുംബത്തെയും മറന്ന് സുഹൃത്തിന്റെ ഭാര്യയെ കാമുകിയാക്കി; രണ്ട് മക്കളെയും ഉപേക്ഷിച്ച് സുഹൃത്തിന്റെ ഭാര്യ കാമുകനൊപ്പം താമസമാക്കിയതോടെ, കടവും കുന്നുകൂടി! ഒടുവിൽ ദാരിദ്ര്യം മറികടക്കാൻ അധ്യാപികയുടെ തലക്കടിച്ച് കവർച്ച നടത്താൻ പ്രവാസി കാമുകന് ധൈര്യം പകർന്ന് കാമുകിയുടെ സാഹസികത

08 MARCH 2019 02:53 PM IST
മലയാളി വാര്‍ത്ത

തൃപ്പൂണിത്തുറ എരൂരില്‍ റിട്ട അധ്യാപികയായ വയോധികയെ വീട്ടില്‍ക്കയറി തലക്കടിച്ച് വീഴ്ത്തി ആറര പവന്‍ കവര്‍ച്ച ചെയ്ത സംഭവത്തില്‍ കമിതാക്കൾ പോലീസ് പിടിയിൽ. കാഞ്ഞിരമറ്റം ചാലക്കപ്പാറ മന്ത്രപ്പറമ്ബില്‍ വീട്ടില്‍ അബിന്‍സ് (36), തമ്മനം സ്വദേശി മഞ്ജുഷ (30) എന്നിവരാണു പിടിയിലായത്. വിവാഹിതനും മൂന്നു കുട്ടികളുടെ പിതാവുമാണ് അബിന്‍സ്, രണ്ടു കുട്ടികളുടെ അമ്മയാണ് മഞ്ജുഷ.

ഗള്‍ഫില്‍ ഓഫീസ് ബോയ് ആയിരുന്ന അബിന്‍സ് രണ്ടുമാസം മുമ്ബാണു നാട്ടില്‍ വന്നത്. ഇയാളുടെ സുഹൃത്തിന്റെ ഭാര്യയാണു മഞ്ജുഷ. ഇരുവരും ഏറെ നാളായി അടുപ്പത്തിലായിരുന്നു. അബിന്‍സ് നാട്ടിലെത്തിയ ശേഷം ഇരുവരും മക്കളെയും കുടുംബത്തെയും വിട്ട് ഒരുമിച്ചു താമസിക്കുകയായിരുന്നു. കഴിഞ്ഞ 22-ന് ഉച്ചകഴിഞ്ഞ് 12.30-ന് എരൂര്‍ ലേബര്‍ കോര്‍ണര്‍-വടക്കേ െവെമീതി റോഡില്‍ കൊച്ചുപുരയ്ക്കല്‍ പരേതനായ രാമന്റെ ഭാര്യ റിട്ട. അധ്യാപിക രഘുപതി(78)യെ ആക്രമിച്ചാണ് അബിന്‍സ് സ്വര്‍ണം കവര്‍ന്നത്.

സാമ്ബത്തിക ബാധ്യത തീര്‍ക്കാനാണ് കവര്‍ച്ച ആസൂത്രണം ചെയ്തതെന്ന് ഇരുവരും പോലീസിനോട് പറഞ്ഞു. കവര്‍ച്ച നടന്ന വീടിനു സമീപത്തെ സി.സി. ടിവി ദൃശ്യങ്ങള്‍ പോലീസ് സാമൂഹികമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഇരുവരും പിടിയിലായത്. കവര്‍ച്ച നടക്കുന്നതിന് കുറച്ചു ദിവസങ്ങള്‍ക്കു മുന്‍പ് അബിന്‍സ് ബൈക്കില്‍ രഘുപതിയുടെ വീടിനു മുന്നിലൂടെ വരുമ്ബോള്‍ ബൈക്കിന്റെ ചെയിന്‍ തെറ്റിയെന്നും കൈ തുടക്കാന്‍ തുണി ഉണ്ടോയെന്നും ചോദിച്ച്‌ ഈ വീട്ടില്‍ കയറി.രഘുപതി തുണി നല്‍കി. കുടിക്കുവാന്‍ വെള്ളവും നല്‍കി. വീട്ടിലെ കാര്യങ്ങളെല്ലാം ആ സമയത്ത് രഘുപതിയോട് ചോദിച്ച്‌ മനസ്സിലാക്കി. വയോധികയെ ആക്രമിച്ചു കവര്‍ച്ച നടത്താന്‍ കാമുകനു ധൈര്യം പകര്‍ന്നതു മഞ്ജുഷ. കവര്‍ച്ച നടത്തുന്നതിനു ദിവസങ്ങള്‍ക്കു മുമ്ബ് പ്രതി അബിന്‍സ് ബൈക്കിൽ രഘുപതിയുടെ വീടിനു മുന്നിലൂടെ സഞ്ചരിച്ചു.

ബൈക്ക് ചെയിന്‍ തെറ്റിയെന്നു പറഞ്ഞ്, കൈ തുടയ്ക്കാന്‍ തുണി ആവശ്യപ്പെട്ട് ഈ വീട്ടില്‍ കയറി. രഘുപതി തുണിയും കുടിക്കാന്‍ വെള്ളവും നല്‍കി. ഇതിനിടെ വീട്ടിലെ കാര്യങ്ങളെല്ലാം അബിന്‍സ് ചോദിച്ചറിഞ്ഞു. പകല്‍ വയോധിക തനിച്ചാണെന്നു മനസിലാക്കി. കവര്‍ച്ചയ്ക്ക് രണ്ടുദിവസം മുമ്ബും പ്രതികള്‍ ഇതേ വീട്ടില്‍ വന്നിരുന്നു. പക്ഷേ അന്നു സമീപത്ത് ആളുകള്‍ ഉണ്ടായിരുന്നതിനാല്‍ പദ്ധതി പാളി.

കഴിഞ്ഞ 22-നു രാവിലെ 11-ന് എത്തിയെങ്കിലും കവര്‍ച്ചയ്ക്കുള്ള മാനസികാവസ്ഥയിലല്ലെന്ന് അബിന്‍സ് പറഞ്ഞു. തുടര്‍ന്ന് ഇരുവരും മടങ്ങിപ്പോയി. എരൂര്‍ ആനപ്പറമ്ബിനു സമീപം എത്തിയപ്പോള്‍ മഞ്ജുഷ െധെര്യം നല്‍കി. സമീപത്തെ കടയില്‍നിന്നു നാരങ്ങാവെള്ളം വാങ്ങിക്കുടിച്ചശേഷം വീണ്ടും വന്ന് കവര്‍ച്ച നടത്തി. ടി.വിയുടെ സെറ്റ് അപ് ബോക്‌സ് ശരിയാക്കാന്‍ എന്ന വ്യാജേനയാണ് അബിന്‍സ് വീട്ടില്‍ കയറിയത്. ഈ സമയം മഞ്ജുഷ വീടിനു വെളിയില്‍ കാവല്‍നിന്നു. എരൂരിലെ ആക്രിക്കടയില്‍നിന്നു വാങ്ങിയ കമ്ബിവടി ഉപയോഗിച്ചാണ് രഘുപതിയെ തലയ്ക്കടിച്ചു വീഴ്ത്തിയത്.

തുടര്‍ന്ന് ആഭരണങ്ങള്‍ ഊരിയെടുത്തു. ഇവ എറണാകുളത്തെ സ്വകാര്യസ്ഥാപനത്തില്‍ പണയംവച്ച്‌ ഇരുവരും ഗുരുവായൂരിലെത്തി നാലുദിവസം ലോഡ്ജില്‍ ഒളിച്ചുതാമസിച്ചു. അന്വേഷണം മന്ദഗതിയിലായെന്നു തോന്നിയപ്പോള്‍ എറണാകുളത്ത് തിരിച്ചെത്തി. പ്രതികളെ എരൂരിലെ വീട്ടില്‍ കൊണ്ടുവന്നു തെളിവെടുത്തു. അബിന്‍സിനെ രഘുപതി തിരിച്ചറിഞ്ഞു. കവര്‍ച്ചാസമയത്ത് വീടിനു പുറത്ത് മൊെബെല്‍ ഫോണില്‍ സംസാരിച്ചുനിന്ന മഞ്ജുഷയെ അയല്‍വാസികളും തിരിച്ചറിഞ്ഞു. ഇരുവരെയും ഇന്നു കോടതിയില്‍ ഹാജരാക്കും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഹരിയാന്‍വി ഗായകനും യൂട്യൂബറുമായ അങ്കിത് ബല്യാന്‍ വെടിയേറ്റ് മരിച്ചു  (9 hours ago)

ഓട്ടോ ഡ്രൈവറുടെ ആത്മഹത്യ: നടുക്കവും വിഷമവും തോന്നി, ഷൗക്കത്തലിയുടെ മരണം നമ്മുടെ പരാജയം  (9 hours ago)

നേപ്പാളിനെ ആശങ്കപ്പെടുത്തി മുന്നറിയിപ്പുമായി ചൈന  (10 hours ago)

കേരളത്തിൽ നിന്നുള്ളവരുമായി ബന്ധപ്പെടാൻ കഴിഞ്ഞില്ല...നേപ്പാളിലെ മിന്നൽ പ്രളയം; മരണ സംഖ്യ 270ആയി ഉയർന്നു  (10 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയത്തിന് സാധ്യത....പുതുതായി രൂപപ്പെട്ട തടാകത്തിന്റെ മൺതിട്ട 72 മണിക്കൂറിനകം ഏതുനിമിഷവും തകരാൻ സാധ്യത  (10 hours ago)

ഇന്ത്യയ്ക്ക് തലയ്ക്ക് മുകളിൽ ചൈനയുടെ 'ടൈം ബോംബ്'! ജല ബോംബ് പിളർന്നാൽ രാജ്യം അപ്രത്യക്ഷം.. മുന്നറിയിപ്പ്!  (10 hours ago)

ഹോട്ടലില്‍ മന്തിക്കൊപ്പം അധികം റൈസ് ആവശ്യപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് മര്‍ദനം; കടയുടമയടക്കം മൂന്ന് പേര്‍ കസ്റ്റഡിയില്‍  (10 hours ago)

റിയാദില്‍ ചികിത്സയിലിരിക്കെ ഇറങ്ങിപ്പോയ മലയാളി യുവാവ് മരിച്ച നിലയില്‍  (10 hours ago)

പ്രവാസിയെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച് പണം കവര്‍ന്ന സംഭവം: ഒളിവില്‍പോയ 12 പേര്‍ക്കെതിരെ കേസെടുത്ത് പൊലീസ്  (11 hours ago)

ഓട്ടോ ഡ്രൈവര്‍ ജീവനൊടുക്കിയ സംഭവം ; ഗതാഗത വകുപ്പ് സെക്രട്ടറി ടി.വി അനുപമ അന്വേഷിക്കും  (12 hours ago)

പരിശീലന വിമാനം തകര്‍ന്ന് ട്രെയിനി പൈലറ്റിനും ഇന്‍സ്ട്രക്ടര്‍ക്കും ദാരുണാന്ത്യം  (12 hours ago)

വാഹനത്തിന് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചില്ല; ഓട്ടോ ഡ്രൈവര്‍ ജീവനൊടുക്കി  (14 hours ago)

കാറിടിച്ച് വഴിയാത്രക്കാരന്‍ മരിച്ച സംഭവത്തില്‍ ഡിവൈഎഫ്‌ഐ നേതാവുള്‍പ്പെടെ രണ്ടുപേര്‍ അറസ്റ്റില്‍  (15 hours ago)

നേപ്പാളിലെ മിന്നല്‍ പ്രളയം: വെള്ളപ്പൊക്കത്തില്‍ മരണസംഖ്യ 270 കടന്നു  (15 hours ago)

എംഐടി-ഡബ്ല്യുപിയുവിൽ റെക്കോർഡ് പ്ലേസ്‌മെന്റ്...  (15 hours ago)

Malayali Vartha Recommends