Widgets Magazine
28
Aug / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഭൂമിക്കടിയിൽ തുടങ്ങിയ ചലനം, തകർന്നുവീണ ഹിമാനി; നേപ്പാളിനെ നടുക്കിയ മഹാപ്രളയത്തിന് പിന്നിലെ യഥാർത്ഥ കാരണങ്ങൾ പുറത്ത്...!


ജാഗ്രതൈ! വരും മണിക്കൂറുകളിൽ ശക്തമായ കാറ്റും മഴയും; തീരദേശങ്ങളിൽ 'കള്ളക്കടൽ' ജാഗ്രതാ നിർദ്ദേശം ...


കാക്കൂരിൽ വിവാഹ ബസ് പെട്രോൾ പമ്പിലേക്ക് മറിഞ്ഞു; വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്..!


ഞെട്ടിപ്പിക്കുന്ന ഉപഗ്രഹ ദൃശ്യം... നേപ്പാളിൽ പ്രളയദുരന്തം; നിമിഷങ്ങൾകൊണ്ട് നിലംപൊത്തി കെട്ടിടങ്ങൾ, ഒലിച്ചുപോയി ​ഗ്രാമങ്ങൾ; 157 മരണം; 133 ഇന്ത്യക്കാരടക്കം 750-ഓളം പേരെ കാണാതായി, ഇന്ത്യയിലും ജാഗ്രത


ഓണത്തിന്‍റെ നിറക്കാഴ്ചകള്‍ക്ക് കലയുടെ ചാരുത; കനകക്കുന്നില്‍ ആഘോഷത്തിന്‍റെ പൂക്കാലം

സീറ്റ് തന്ന് വന്‍ ഭൂരിപക്ഷത്തില്‍ തോല്‍പ്പിച്ച യു.ഡി.എഫില്‍ നിന്ന് എല്‍.ഡി.എഫിലെത്തിയ വീരേന്ദ്രകുമാറും മകന്‍ ശ്രേയാംസ്‌കുമാറും സീറ്റ് പോയിട്ട് സീറ്റ് ചര്‍ച്ച പോലും നടത്താനാവാതെ എല്‍.ഡി.എഫില്‍ കഴിയുന്നു

08 MARCH 2019 04:35 PM IST
മലയാളി വാര്‍ത്ത

കക്ഷത്തിലിരുന്നത് പോയി, ഉത്തരത്തിലിരുന്നത് എടുക്കാനും പറ്റിയില്ല. ഈ പഴഞ്ചൊല്ല് ഇപ്പോള്‍ അന്വര്‍ത്ഥമാക്കുന്നത് ലോക് താന്ത്രിക് നേതാവ് എം.പി വീരേന്ദ്രകുമാറിനാണ്. പിണറായിയുടെ ഏകാധിപത്യം കാരണം യു.ഡി.എഫിലേക്ക് വീരനും മകന്‍ ശ്രേയാംസും ചേക്കേറിയപ്പോള്‍ രണ്ട് സീറ്റാണ് ലഭിച്ചത്. ആ സന്തോഷത്തിന് അല്‍പ്പായുസേ ഉണ്ടായിരുന്നുള്ളൂ. രണ്ട് സീറ്റിലും വന്‍ഭൂരിപക്ഷത്തോടെ തോറ്റു. തോറ്റെന്ന് പറയുന്നതിനേക്കാള്‍ കോണ്‍ഗ്രസ് തോല്‍പ്പിച്ചു എന്ന് പറയുന്നതാവും ശരി. എല്‍.ഡി.എഫിനൊപ്പം നിന്നപ്പോള്‍ വയനാട് നിയമസഭാ മണ്ഡലത്തില്‍ നിന്ന് സ്ഥിരമായി ജയിച്ചിരുന്ന ശ്രേയാംസ്‌കുമാര്‍ കഴിഞ്ഞ തവണ എട്ട് നിലയില്‍ പൊട്ടി. പാലക്കാട് മണ്ഡലത്തില്‍ വെറുതെ നിന്നാമതിയെന്നാണ് യുഡിഎഫ് പറഞ്ഞത്. അത് പണി പാലും വെള്ളത്തില്‍ തരാനാണെന്ന് വീരേന്ദ്രകുമാര്‍ സ്വപ്‌നത്തില്‍ പോലും കരുതിയില്ല. 

പാലക്കാട്ടെയും വയനാട്ടിലെയും ക്ഷീണം തീര്‍ക്കാന്‍ വീരേന്ദ്രകുമാറിന് രാജ്യസഭാ സീറ്റ് സമ്മാനിച്ചെങ്കിലും കാലാവധി തീരുംമുമ്പ് എം.പി സ്ഥാനം വലിച്ചെറിഞ്ഞ് പഴയ ലാവണത്തിലെത്തി. മുമ്പ് എല്‍.ഡി.എഫിലുണ്ടായിരുന്നപ്പോള്‍ വടകര ലോക്‌സഭാ മണ്ഡലത്തില്‍ നിന്ന് വീരേന്ദ്രകുമാര്‍ നിരവധി തവണ ലോക്‌സഭയില്‍ എത്തിയിട്ടുണ്ട്. എന്നാല്‍ യു.ഡി.എഫില്‍ ചേക്കേറിയപ്പോള്‍ ആ സീറ്റ് നഷ്ടപ്പെട്ടു. കഴിഞ്ഞ രണ്ട് തവണയും മുല്ലപ്പള്ളി രാമചന്ദ്രനാണ് അവിടെ നിന്ന് ജയിച്ചത്. അങ്ങനെ മുന്നണി മാറ്റം വലിയ നഷ്ടമാണെന്ന് വീരന്‍ തിരിച്ചറിഞ്ഞു. അതോടെ അന്ന് വരെ പിണറായി വിജയനെതിരെ പറഞ്ഞ ആരോപണങ്ങളും ആക്ഷേപങ്ങളും അപ്പിടി വിഴുങ്ങി. എ.കെ.ജി സെന്ററില്‍ ചെന്ന് കോടിയേരിയേയും പിണറായിയേയും സാഷ്ടാംഗം പ്രണമിച്ചു. അപ്പോഴേക്കും വീരന്റെ ഉള്ളില്‍ വടകര സീറ്റ് മോഹ മഞ്ഞയായി വിടര്‍ന്നിരുന്നു.

യു.ഡി.എഫിന്റെ വള്ളത്തില്‍ നിന്ന് എല്‍.ഡി.എഫ് എന്ന കെട്ടുവള്ളത്തിലേക്ക് കാലുമാറ്റിയ വീരന്‍ പക്ഷെ, എരിതീയില്‍ നിന്ന് വറചട്ടിയില്‍ വീണ അവസ്ഥയിലാണിപ്പോള്‍. വടകര ലോക്‌സഭാ സീറ്റ് വേണമെന്ന ആവശ്യം പരിഗണിക്കുന്നത് പോകട്ടെ ചര്‍ച്ചയ്ക്ക് പോലും സി.പി.എം തയ്യാറായില്ല. അതോടെ പ്രതിപക്ഷനേതാവ് ചെന്നിത്തല ട്രോളാന്‍ തുടങ്ങി. യു.ഡി.എഫിലുണ്ടായിരുന്നപ്പോള്‍ രണ്ട് നിയമസഭാ സീറ്റും രാജ്യസഭാ സീറ്റും നല്‍കിയിരുന്നു. ഇപ്പോള്‍ ഒന്നുമില്ലാത്ത ഗതിയിലായെന്നും ചെന്നിത്തല പരിഹസിച്ചു. അതിന് വീരേന്ദ്രകുമാര്‍ നല്‍കിയ മറുപടി ഏശിയുമില്ല. വീരേന്ദ്രകുമാര്‍ കുടെ നിന്നിട്ട് കാലുവാരിയപ്പോള്‍ ആദ്യം രംഗത്തെത്തിയതും ചെന്നിത്തലയായിരുന്നു. 

യു.ഡി.എഫിലുണ്ടായിരുന്നപ്പോള്‍ പിണറായിക്കെതിരെ വീരേന്ദ്രകുമാര്‍ നടത്തിയ ഓപ്പറേഷനുകള്‍ ഒന്നൊന്നായി മു്ല്ലപ്പള്ളി രാമചന്ദ്രന്‍ അടക്കമുള്ളവര്‍ പുറത്ത് വിട്ട് തുടങ്ങിയിട്ടുണ്ട്. മുല്ലപ്പള്ളി കേന്ദ്ര ആഭ്യന്തര സഹമന്ത്രിയായിരുന്നപ്പോള്‍ ലാവ്‌ലിന്‍ കേസില്‍ പിണറായിക്കെതിരെ സി.ബി.ഐ അന്വേഷണം നടത്തണമെന്നും എങ്ങനെയും അകത്താക്കണമെന്നും വീരേന്ദ്രകുമാര്‍ നിരന്തരം ആവശ്യപ്പെടുമായിരുന്നെന്ന് മുല്ലപ്പള്ളി പരസ്യമാക്കി. അതോടെ എന്ത് മറുപടിപറയുമെന്ന് അറിയാതെ വെട്ടിലായ വീരനെ രക്ഷിക്കാന്‍ സാക്ഷാല്‍ പിണറായി തന്നെ രംഗത്തെത്തി. നിങ്ങള്‍ തമ്മില്‍ നല്ല ബന്ധത്തിലായിരുന്നപ്പോള്‍ പലതും പറഞ്ഞിട്ടുണ്ടാവും ഇതല്ല ഇതിനപ്പുറത്തെ കാര്യങ്ങള്‍ എനിക്കറിയാം അതൊന്നും പരസ്യമായി പറയുന്നത് ശരിയല്ലെന്നും പിണറായി മുല്ലപ്പള്ളിക്ക് മറുപടി നല്‍കി. അപ്പോഴും വീരന്‍ മോഹിച്ചു, വടകര സീറ്റ് പിണറായി കയ്യില്‍വെച്ച് തരുമായിരിക്കും. പക്ഷെ, കോണ്‍ഗ്രസിനെ പോലെ പിണറായി തേച്ചില്ല, പകരം സീറ്റ് ചര്‍ച്ചയ്ക്ക് പോലും തയ്യാറായില്ല.

 
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ മഴയ്ക്ക് സാധ്യത; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്  (4 minutes ago)

സമസ്തയെ ലീഗിൽ നിന്നും അടർത്തിയെടുക്കാൻ പിണറായി വിജയന്റെ നേതൃത്വത്തിൽ ശ്രമം; സമസ്ത നേതാവ് ഉമർ ഫൈസി മുക്കത്തെ സഹായിക്കാൻ സമസ്തയുമില്ല ലീഗുമില്ല സി പി എമ്മുമില്ല  (9 minutes ago)

72 മണിക്കൂറിനുള്ളിൽ ആ DAM പൊട്ടും..!ജനങ്ങൾ ഒഴിയണം ചൈനയുടെ മുന്നറിയിപ്പ് , 'ഹൈ' ALERT 4 ജില്ലകൾ ഒഴിപ്പിച്ചു..!  (17 minutes ago)

ഹരിയാന്‍വി ഗായകനും യൂട്യൂബറുമായ അങ്കിത് ബല്യാന്‍ വെടിയേറ്റ് മരിച്ചു  (10 hours ago)

ഓട്ടോ ഡ്രൈവറുടെ ആത്മഹത്യ: നടുക്കവും വിഷമവും തോന്നി, ഷൗക്കത്തലിയുടെ മരണം നമ്മുടെ പരാജയം  (10 hours ago)

നേപ്പാളിനെ ആശങ്കപ്പെടുത്തി മുന്നറിയിപ്പുമായി ചൈന  (10 hours ago)

കേരളത്തിൽ നിന്നുള്ളവരുമായി ബന്ധപ്പെടാൻ കഴിഞ്ഞില്ല...നേപ്പാളിലെ മിന്നൽ പ്രളയം; മരണ സംഖ്യ 270ആയി ഉയർന്നു  (10 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയത്തിന് സാധ്യത....പുതുതായി രൂപപ്പെട്ട തടാകത്തിന്റെ മൺതിട്ട 72 മണിക്കൂറിനകം ഏതുനിമിഷവും തകരാൻ സാധ്യത  (11 hours ago)

ഇന്ത്യയ്ക്ക് തലയ്ക്ക് മുകളിൽ ചൈനയുടെ 'ടൈം ബോംബ്'! ജല ബോംബ് പിളർന്നാൽ രാജ്യം അപ്രത്യക്ഷം.. മുന്നറിയിപ്പ്!  (11 hours ago)

ഹോട്ടലില്‍ മന്തിക്കൊപ്പം അധികം റൈസ് ആവശ്യപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് മര്‍ദനം; കടയുടമയടക്കം മൂന്ന് പേര്‍ കസ്റ്റഡിയില്‍  (11 hours ago)

റിയാദില്‍ ചികിത്സയിലിരിക്കെ ഇറങ്ങിപ്പോയ മലയാളി യുവാവ് മരിച്ച നിലയില്‍  (11 hours ago)

പ്രവാസിയെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച് പണം കവര്‍ന്ന സംഭവം: ഒളിവില്‍പോയ 12 പേര്‍ക്കെതിരെ കേസെടുത്ത് പൊലീസ്  (12 hours ago)

ഓട്ടോ ഡ്രൈവര്‍ ജീവനൊടുക്കിയ സംഭവം ; ഗതാഗത വകുപ്പ് സെക്രട്ടറി ടി.വി അനുപമ അന്വേഷിക്കും  (13 hours ago)

പരിശീലന വിമാനം തകര്‍ന്ന് ട്രെയിനി പൈലറ്റിനും ഇന്‍സ്ട്രക്ടര്‍ക്കും ദാരുണാന്ത്യം  (13 hours ago)

വാഹനത്തിന് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചില്ല; ഓട്ടോ ഡ്രൈവര്‍ ജീവനൊടുക്കി  (15 hours ago)

Malayali Vartha Recommends