Widgets Magazine
28
Aug / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഭൂമിക്കടിയിൽ തുടങ്ങിയ ചലനം, തകർന്നുവീണ ഹിമാനി; നേപ്പാളിനെ നടുക്കിയ മഹാപ്രളയത്തിന് പിന്നിലെ യഥാർത്ഥ കാരണങ്ങൾ പുറത്ത്...!


ജാഗ്രതൈ! വരും മണിക്കൂറുകളിൽ ശക്തമായ കാറ്റും മഴയും; തീരദേശങ്ങളിൽ 'കള്ളക്കടൽ' ജാഗ്രതാ നിർദ്ദേശം ...


കാക്കൂരിൽ വിവാഹ ബസ് പെട്രോൾ പമ്പിലേക്ക് മറിഞ്ഞു; വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്..!


ഞെട്ടിപ്പിക്കുന്ന ഉപഗ്രഹ ദൃശ്യം... നേപ്പാളിൽ പ്രളയദുരന്തം; നിമിഷങ്ങൾകൊണ്ട് നിലംപൊത്തി കെട്ടിടങ്ങൾ, ഒലിച്ചുപോയി ​ഗ്രാമങ്ങൾ; 157 മരണം; 133 ഇന്ത്യക്കാരടക്കം 750-ഓളം പേരെ കാണാതായി, ഇന്ത്യയിലും ജാഗ്രത


ഓണത്തിന്‍റെ നിറക്കാഴ്ചകള്‍ക്ക് കലയുടെ ചാരുത; കനകക്കുന്നില്‍ ആഘോഷത്തിന്‍റെ പൂക്കാലം

തിന്നാന്‍ വേണ്ടിപോലും ഒരു കോഴിയെ അവന്‍ കൊന്നിട്ടുണ്ടാവില്ല; സിനിമയും നാടകവും സ്വപ്‌നം കണ്ടിരുന്നവനെ അവസാനമായി കാണുന്നത് കമിഴ്ന്നു കിടക്കുന്ന ഈ നിലയില്‍

08 MARCH 2019 05:12 PM IST
മലയാളി വാര്‍ത്ത

കൊല്ലപ്പെട്ട മാവോയിസ്റ്റ് നേതാവ് സിപി ജലീലിനെക്കുറിച്ച് സഹപാഠിയുടെ കുറിപ്പ് സോഷ്യല്‍ മീഡിയയില്‍ കണ്ണീരാകുന്നു. 

അവനെന്റെ സഹപാഠിയായിരുന്നു..
പ്രീഡിഗ്രി ആദ്യ പാദം, രണ്ടാം വര്‍ഷം അവനെ കണ്ടതേ ഇല്ല...

പഠനമുപേക്ഷിച്ച് ചില്ലറ ജോലികളുമായി തിരിയുന്ന കാലം...
പാണ്ടിക്കാടെന്ന ചെറിയ അങ്ങാടിയിലൂടെ കടന്നുപോകുമ്പോഴെല്ലാം ശ്രദ്ധിച്ചു ചുമരുകളില്‍ കൈ കൊണ്ടെഴുതി പതിച്ച പോസ്റ്ററുകള്‍... ജനകീയ പ്രതികരണവേദി എന്നോ മറ്റോ ആയിരുന്നു അന്ന് അതില്‍ .

ഒരു ദിവസം പാണ്ടിക്കാടിറങ്ങി, കവലയിലൂടെ നടക്കുമ്പോള്‍ ഒരു മെഡിക്കല്‍ ഷോപ്പിലെ sales man ന്റെ രൂപത്തില്‍ അവന്‍,
സംസാരിച്ചുകൊണ്ടിരിക്കെ അവിടെക്കാണുന്ന പോസ്റ്ററുകളെക്കുറിച്ചും തിരക്കി...
അങ്ങിനെ ഞങ്ങള്‍ പഴയതില്‍ കൂടുതല്‍ അറിഞ്ഞു തുടങ്ങി... പോസ്റ്ററുകള്‍ക്ക് പുറകിലെ കരങ്ങളെയും .

എന്റെ സാധാരണ ജീവിതത്തിലേയ്ക്ക് സമൂഹവും സാഹിത്യവും രാഷ്ട്രീയവും കൂടുതലായി കയറിയിറങ്ങിത്തുടങ്ങി...
സൗഹൃദങ്ങള്‍, ചര്‍ച്ചകള്‍..
പതിയെ പാണ്ടിക്കാട് എന്റെ സായാഹ്നങ്ങളുടെ അവകാശിയായി .

ജീവിതത്തിന്റെ ഗതികളെ നിര്‍ണ്ണയിക്കുന്ന സംവാദങ്ങളില്‍ ഞങ്ങളുടെ സഞ്ചാരം എന്നും സമാന്തരമായി...
ഞാന്‍ എന്നിലേയ്ക്ക് സഞ്ചരിച്ച് തുടങ്ങുമ്പോള്‍ അവന്‍ സമൂഹത്തിലേയ്ക്കും സഞ്ചരിച്ച് തുടങ്ങിയിരുന്നു...
പതിയെ പതിയെ അവരുടെ കൂടിച്ചേരലുകളില്‍ അപരിചിത മുഖങ്ങള്‍ വന്നു തുടങ്ങി...
കാര്യങ്ങള്‍ക്ക് നിഗൂഡത കനം വച്ചു...

അവസാനിയ്ക്കാത്ത ഞങ്ങളുടെ ചര്‍ച്ചകള്‍ ഇരുവഴി പിരിഞ്ഞു....
ഞാന്‍ ആശ്രമങ്ങളിലേയ്ക്ക് സഞ്ചരിച്ചു തുടങ്ങിയപ്പോള്‍ അവന്‍ സഹ്യന്റെ പച്ചകളിലെവിടെയോ പോയെന്ന് പറഞ്ഞു കേട്ടു...
അപൂര്‍വ്വമായി ഒരു തവണ മാത്രമേ പിന്നീട് കണ്ടതുള്ളൂ...

അവന്റെ വീട് എന്നും ചര്‍ച്ചകളുടെ താവളമായിരുന്നു.... ലെനിനും മാവോയും ചുമരിലും അടുക്കിവച്ച പുസ്തകങ്ങളിലും സജീവമായിരുന്നു ,
അവന്റെ അനിയന്മാരോരുത്തരും ചര്‍ച്ചകളും പുസ്തകങ്ങളും കണ്ടും കേട്ടും വളര്‍ന്നു...
ഓരോരുത്തരായി വിപ്ലവത്തിന്റെ ചുവന്ന സഞ്ചാരത്തിന്റെ ഇളമുറക്കാരായി..

അവന്റെ സഹോദരന്മാരെ പല വഴിയില്‍ കണ്ടുമുട്ടി...
നാടകവും സിനിമയും ആയിരുന്നു അവരില്‍ മൂന്നാമനായ ജലീലില്‍ കണ്ടത് , വിപ്ലവത്തോട് ഒരു അനുഭാവം മാത്രം...
പിന്നീട് കാണുമ്പോള്‍ ആ അനുഭാവം ശക്തിയാര്‍ജ്ജിച്ച് തുടങ്ങിയിരുന്നു...

ഇന്ന് fb യില്‍ കമിഴ്ന്ന് കിടക്കുന്ന ആ രൂപം കാണുമ്പോള്‍.. ജലീല്‍ ജലീലില്‍ നിന്ന് മോചനം പ്രാപിച്ച് കഴിഞ്ഞു...

രാജ്യത്തിന്റെ അതിര്‍വരമ്പുകള്‍ക്കപ്പുറം അദ്ധ്വാനിയ്ക്കുന്ന കഷ്ടപ്പെടുന്ന മുഴുവന്‍ മനുഷ്യര്‍ക്കു വേണ്ടിയും,
പ്രകൃതിയ്ക്കും മനുഷ്യര്‍ക്കുമെതിരെയുള്ള എല്ലാ ചൂഷണങ്ങള്‍ക്കും എതിരെ അവന്‍ കമിഴ്ന്ന്...

അവരുടെ മാര്‍ഗ്ഗങ്ങള്‍ ഒരിയ്ക്കലും എനിയ്ക്കഭികാമ്യമായിരുന്നില്ല... പക്ഷേ അവന്‍ കമിഴ്ന്നു കിടക്കുന്നത് തീര്‍ച്ചയായും അവനു വേണ്ടി മാത്രമല്ലെന്ന അറിവ്....
ദു:ഖം അവരാഗ്രഹിയ്ക്കുന്നുണ്ടാവാന്‍ വഴിയില്ല... പക്ഷേ .

തിന്നാനെങ്കിലും ഒരു കോഴിയെ അവന്‍ കൊന്നിട്ടുണ്ടോ എന്നറിഞ്ഞു കൂട...
നാടകവും, സിനിമയും സ്വപ്നം കണ്ടിരുന്നവന്‍...
തീവ്രവാദി എന്ന് നാം പറഞ്ഞു തള്ളുന്നവര്‍ നമുക്കിടയിലൊക്കെ ഉള്ള പച്ച മനുഷ്യരാണ്...
പലപ്പോഴും നമ്മേക്കാള്‍ പച്ചപ്പുള്ളവര്‍...

മാര്‍ഗ്ഗത്തിന്റെ ഈ ഘട്ടത്തില്‍ അവന്‍ അവനില്‍ ശൂന്യമായിരിയ്ക്കുന്നു .
അവന്‍ മാര്‍ഗ്ഗത്തിനു വേണ്ടിയുള്ളതായിരുന്നുവോ ?
അതോ മാര്‍ഗ്ഗം അവനു വേണ്ടിയുള്ള തോ ?

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ മഴയ്ക്ക് സാധ്യത; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്  (4 minutes ago)

72 മണിക്കൂറിനുള്ളിൽ ആ DAM പൊട്ടും..!ജനങ്ങൾ ഒഴിയണം ചൈനയുടെ മുന്നറിയിപ്പ് , 'ഹൈ' ALERT 4 ജില്ലകൾ ഒഴിപ്പിച്ചു..!  (17 minutes ago)

ഹരിയാന്‍വി ഗായകനും യൂട്യൂബറുമായ അങ്കിത് ബല്യാന്‍ വെടിയേറ്റ് മരിച്ചു  (10 hours ago)

ഓട്ടോ ഡ്രൈവറുടെ ആത്മഹത്യ: നടുക്കവും വിഷമവും തോന്നി, ഷൗക്കത്തലിയുടെ മരണം നമ്മുടെ പരാജയം  (10 hours ago)

നേപ്പാളിനെ ആശങ്കപ്പെടുത്തി മുന്നറിയിപ്പുമായി ചൈന  (10 hours ago)

കേരളത്തിൽ നിന്നുള്ളവരുമായി ബന്ധപ്പെടാൻ കഴിഞ്ഞില്ല...നേപ്പാളിലെ മിന്നൽ പ്രളയം; മരണ സംഖ്യ 270ആയി ഉയർന്നു  (10 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയത്തിന് സാധ്യത....പുതുതായി രൂപപ്പെട്ട തടാകത്തിന്റെ മൺതിട്ട 72 മണിക്കൂറിനകം ഏതുനിമിഷവും തകരാൻ സാധ്യത  (11 hours ago)

ഇന്ത്യയ്ക്ക് തലയ്ക്ക് മുകളിൽ ചൈനയുടെ 'ടൈം ബോംബ്'! ജല ബോംബ് പിളർന്നാൽ രാജ്യം അപ്രത്യക്ഷം.. മുന്നറിയിപ്പ്!  (11 hours ago)

ഹോട്ടലില്‍ മന്തിക്കൊപ്പം അധികം റൈസ് ആവശ്യപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് മര്‍ദനം; കടയുടമയടക്കം മൂന്ന് പേര്‍ കസ്റ്റഡിയില്‍  (11 hours ago)

റിയാദില്‍ ചികിത്സയിലിരിക്കെ ഇറങ്ങിപ്പോയ മലയാളി യുവാവ് മരിച്ച നിലയില്‍  (11 hours ago)

പ്രവാസിയെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച് പണം കവര്‍ന്ന സംഭവം: ഒളിവില്‍പോയ 12 പേര്‍ക്കെതിരെ കേസെടുത്ത് പൊലീസ്  (12 hours ago)

ഓട്ടോ ഡ്രൈവര്‍ ജീവനൊടുക്കിയ സംഭവം ; ഗതാഗത വകുപ്പ് സെക്രട്ടറി ടി.വി അനുപമ അന്വേഷിക്കും  (13 hours ago)

പരിശീലന വിമാനം തകര്‍ന്ന് ട്രെയിനി പൈലറ്റിനും ഇന്‍സ്ട്രക്ടര്‍ക്കും ദാരുണാന്ത്യം  (13 hours ago)

വാഹനത്തിന് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചില്ല; ഓട്ടോ ഡ്രൈവര്‍ ജീവനൊടുക്കി  (15 hours ago)

കാറിടിച്ച് വഴിയാത്രക്കാരന്‍ മരിച്ച സംഭവത്തില്‍ ഡിവൈഎഫ്‌ഐ നേതാവുള്‍പ്പെടെ രണ്ടുപേര്‍ അറസ്റ്റില്‍  (16 hours ago)

Malayali Vartha Recommends