Widgets Magazine
28
Aug / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഭൂമിക്കടിയിൽ തുടങ്ങിയ ചലനം, തകർന്നുവീണ ഹിമാനി; നേപ്പാളിനെ നടുക്കിയ മഹാപ്രളയത്തിന് പിന്നിലെ യഥാർത്ഥ കാരണങ്ങൾ പുറത്ത്...!


ജാഗ്രതൈ! വരും മണിക്കൂറുകളിൽ ശക്തമായ കാറ്റും മഴയും; തീരദേശങ്ങളിൽ 'കള്ളക്കടൽ' ജാഗ്രതാ നിർദ്ദേശം ...


കാക്കൂരിൽ വിവാഹ ബസ് പെട്രോൾ പമ്പിലേക്ക് മറിഞ്ഞു; വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്..!


ഞെട്ടിപ്പിക്കുന്ന ഉപഗ്രഹ ദൃശ്യം... നേപ്പാളിൽ പ്രളയദുരന്തം; നിമിഷങ്ങൾകൊണ്ട് നിലംപൊത്തി കെട്ടിടങ്ങൾ, ഒലിച്ചുപോയി ​ഗ്രാമങ്ങൾ; 157 മരണം; 133 ഇന്ത്യക്കാരടക്കം 750-ഓളം പേരെ കാണാതായി, ഇന്ത്യയിലും ജാഗ്രത


ഓണത്തിന്‍റെ നിറക്കാഴ്ചകള്‍ക്ക് കലയുടെ ചാരുത; കനകക്കുന്നില്‍ ആഘോഷത്തിന്‍റെ പൂക്കാലം

സ്ഥാനാര്‍ത്ഥി നിര്‍ണയം പൂര്‍ത്തീകരിച്ച് എല്‍.ഡി.എഫ് ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രചരണത്തില്‍ ഒരു ചുവട് മുന്നിലായി, 20 ലോക്‌സഭാ മണ്ഡലങ്ങളിലെയും സ്ഥാനാര്‍ത്ഥികളുടെ പേരും വിവരങ്ങളും കണ്‍വീനര്‍ വൈക്കംവിശ്വന്‍ പ്രഖ്യാപിച്ചു

08 MARCH 2019 06:31 PM IST
മലയാളി വാര്‍ത്ത

സ്ഥാനാര്‍ത്ഥി നിര്‍ണയം പൂര്‍ത്തീകരിച്ച് എല്‍.ഡി.എഫ് ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രചരണത്തില്‍ ഒരു ചുവട് മുന്നിലായി. 20 ലോക്‌സഭാ മണ്ഡലങ്ങളിലെയും സ്ഥാനാര്‍ത്ഥികളുടെ പേരും വിവരങ്ങളും കണ്‍വീനര്‍ വൈക്കംവിശ്വന്‍ പ്രഖ്യാപിച്ചു. പൊന്നാനിയില്‍ സ്ഥാനാര്‍ത്ഥിത്വം അവസാന നിമിഷം വരെ ആശയക്കുഴപ്പം ഉണ്ടായിരുന്നെങ്കിലും സിപിഎം പൊന്നാനി പാര്‍ലമെന്റ് മണ്ഡലം കമ്മിറ്റി വീണ്ടും പിവി അന്‍വര്‍ എം.എല്‍.എയുടെ പേര് നിര്‍ദ്ദേശിച്ചതോടെ അനിശ്ചിതത്വം നീങ്ങി. എം.എല്‍.എമാരും പോരിനിറങ്ങുന്നതോടെ മത്സരം പൊടിപാറും. കാസര്‍കോട് സിറ്റിംഗ് എം.പി പി കരുണാകരന്‍ ഒഴികെയുള്ള സിറ്റിംഗ് എം.പിമാരെല്ലാം മത്സരത്തിനുണ്ട്.

പൊന്നാനിയില്‍ പിവി അന്‍വര്‍, ആലപ്പുഴയില്‍ എഎം ആരിഫ് ,പത്തനംതിട്ടയില്‍ വീണ ജോര്‍ജ്ജ്, കോഴിക്കോട്ട് എ പ്രദീപ് കുമാര്‍ എന്നീ് എംഎല്‍എമാരാണ് പാര്‍ലമെന്റ് പോരാട്ടത്തിന് കളത്തിലിറങ്ങുന്നത്. സി.പി.എമ്മിന്റെ നാല് ജില്ലാ സെക്രട്ടറിമാരും സ്ഥാനാര്‍ത്ഥികളായി. കോട്ടയം ജില്ലാ സെക്രട്ടറി വിഎന്‍ വാസവന്‍ കോട്ടയത്തും കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജന്‍ വടകരയിലും എറണാകുളം ജില്ലാ സെക്രട്ടറി പി.രാജീവ് എറണാകുളത്തും കൊല്ലം ജില്ലാ സെക്രട്ടറി കെഎന്‍ ബാലഗോപാല്‍ കൊല്ലത്തും മത്സരിക്കും. സി.പി.യുടെ നെടുമങ്ങാട് എംഎല്‍എ സി ദിവാകരനും അടൂര്‍ എംഎല്‍എ ചിറ്റയം ഗോപകുമാറും സ്ഥാനാര്‍ത്ഥി പട്ടികയിലുണ്ട്. തൃശൂരില്‍ മുന്‍ എം.എല്‍.എ രാജാജി മാത്യൂവും വയനാട് സി.പി സുനീറുമാണ് സ്ഥാനാര്‍ത്ഥികള്‍.

പുതുതായി മുന്നണിയിലെത്തിയ വീരേന്ദ്രകുമാറിന്റെ ലോക് താന്ത്രിക് ജനതാദളിലും ആര്‍. ബാലകൃഷ്ണപിള്ളയുടെ പാര്‍ട്ടിക്കും ഐ.എന്‍.എല്ലിനും ജനാധിപത്യ കേരളാ കോണ്‍ഗ്രസിനും എന്‍.സി.പിക്കും മറ്റ് ഘടക കക്ഷികള്‍ക്കൊന്നും ഇത്തവണ സീറ്റില്ല. അതില്‍ അവര്‍ക്ക് കടുത്ത അതൃപ്തിയുണ്ട്. കഴിഞ്ഞ തവണ കോട്ടയം സീറ്റ് ജനതാദള്‍ എസിന് നല്‍കിയിരുന്നു. എന്‍.സി.പി പത്തനംതിട്ട സീറ്റ് ആവശ്യപ്പെട്ടിരുന്നു. വീരേന്ദ്രകുമാര്‍ വടകരയാണ് ആവശ്യപ്പെട്ടത്. എന്നാല്‍ സി.പി.ഐയുടെ നാല് സീറ്റില്‍ ഒഴികെയുള്ള 16 സീറ്റിലും സി.പി.എം അവരുടെയും പൊതുസ്വതന്ത്രരേയും മത്സരത്തിനിറക്കുകയായിരുന്നു. സീറ്റ് ലഭിക്കാത്ത എതിര്‍പ്പ് ജെഡിഎസും എല്‍ജെഡിയും ഇടത് മുന്നണി യോഗത്തില്‍ അറിയിച്ചു. തര്‍ക്കങ്ങളില്ലെന്നും മുന്നണിയുടെ ഐക്യത്തിന് വേണ്ടി ഒരുമിച്ച് നില്‍ക്കുമെന്നും ഘടക കക്ഷി നേതാക്കള്‍ പ്രതികരിച്ചു.


ഇടത് മുന്നണിയുടെ സ്ഥാനാര്‍ത്ഥി പട്ടിക ഇങ്ങനെ:

തിരുവനന്തപുരം സി ദിവാകരന്‍ (സിപിഐ)
ആറ്റിങ്ങല്‍ എ സമ്പത്ത്
കൊല്ലം കെഎന്‍ ബാലഗോപാല്‍
പത്തനംതിട്ട വീണ ജോര്‍ജ്ജ്
മാവേലിക്കര ചിറ്റയം ഗോപകുമാര്‍ (സിപിഐ)
ആലപ്പുഴ എഎം ആരിഫ്
ഇടുക്കി ജോയിസ് ജോര്‍ജ്ജ്
കോട്ടയം വിഎന്‍ വാസവന്‍
എറണാകുളം പി രാജീവ്
ചാലക്കുടി ഇന്നസെന്റ്
തൃശൂര്‍ രാജാജി മാത്യു തോമസ് (സിപിഐ)
ആലത്തൂര്‍ പി കെ ബിജു
പാലക്കാട് എംബി രാജേഷ്
പൊന്നാനി പിവി അന്‍വര്‍
മലപ്പുറം വി പി സാനു
കോഴിക്കോട് എ പ്രദീപ് കുമാര്‍
വടകര പി ജയരാജന്‍
വയനാട് പിപി സുനീര്‍ (സിപിഐ)
കണ്ണൂര്‍ പികെ ശ്രീമതി
കാസര്‍കോട് കെപി സതീഷ് ചന്ദ്രന്‍ 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ മഴയ്ക്ക് സാധ്യത; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്  (6 minutes ago)

72 മണിക്കൂറിനുള്ളിൽ ആ DAM പൊട്ടും..!ജനങ്ങൾ ഒഴിയണം ചൈനയുടെ മുന്നറിയിപ്പ് , 'ഹൈ' ALERT 4 ജില്ലകൾ ഒഴിപ്പിച്ചു..!  (19 minutes ago)

ഹരിയാന്‍വി ഗായകനും യൂട്യൂബറുമായ അങ്കിത് ബല്യാന്‍ വെടിയേറ്റ് മരിച്ചു  (10 hours ago)

ഓട്ടോ ഡ്രൈവറുടെ ആത്മഹത്യ: നടുക്കവും വിഷമവും തോന്നി, ഷൗക്കത്തലിയുടെ മരണം നമ്മുടെ പരാജയം  (10 hours ago)

നേപ്പാളിനെ ആശങ്കപ്പെടുത്തി മുന്നറിയിപ്പുമായി ചൈന  (10 hours ago)

കേരളത്തിൽ നിന്നുള്ളവരുമായി ബന്ധപ്പെടാൻ കഴിഞ്ഞില്ല...നേപ്പാളിലെ മിന്നൽ പ്രളയം; മരണ സംഖ്യ 270ആയി ഉയർന്നു  (11 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയത്തിന് സാധ്യത....പുതുതായി രൂപപ്പെട്ട തടാകത്തിന്റെ മൺതിട്ട 72 മണിക്കൂറിനകം ഏതുനിമിഷവും തകരാൻ സാധ്യത  (11 hours ago)

ഇന്ത്യയ്ക്ക് തലയ്ക്ക് മുകളിൽ ചൈനയുടെ 'ടൈം ബോംബ്'! ജല ബോംബ് പിളർന്നാൽ രാജ്യം അപ്രത്യക്ഷം.. മുന്നറിയിപ്പ്!  (11 hours ago)

ഹോട്ടലില്‍ മന്തിക്കൊപ്പം അധികം റൈസ് ആവശ്യപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് മര്‍ദനം; കടയുടമയടക്കം മൂന്ന് പേര്‍ കസ്റ്റഡിയില്‍  (11 hours ago)

റിയാദില്‍ ചികിത്സയിലിരിക്കെ ഇറങ്ങിപ്പോയ മലയാളി യുവാവ് മരിച്ച നിലയില്‍  (11 hours ago)

പ്രവാസിയെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച് പണം കവര്‍ന്ന സംഭവം: ഒളിവില്‍പോയ 12 പേര്‍ക്കെതിരെ കേസെടുത്ത് പൊലീസ്  (12 hours ago)

ഓട്ടോ ഡ്രൈവര്‍ ജീവനൊടുക്കിയ സംഭവം ; ഗതാഗത വകുപ്പ് സെക്രട്ടറി ടി.വി അനുപമ അന്വേഷിക്കും  (13 hours ago)

പരിശീലന വിമാനം തകര്‍ന്ന് ട്രെയിനി പൈലറ്റിനും ഇന്‍സ്ട്രക്ടര്‍ക്കും ദാരുണാന്ത്യം  (13 hours ago)

വാഹനത്തിന് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചില്ല; ഓട്ടോ ഡ്രൈവര്‍ ജീവനൊടുക്കി  (15 hours ago)

കാറിടിച്ച് വഴിയാത്രക്കാരന്‍ മരിച്ച സംഭവത്തില്‍ ഡിവൈഎഫ്‌ഐ നേതാവുള്‍പ്പെടെ രണ്ടുപേര്‍ അറസ്റ്റില്‍  (16 hours ago)

Malayali Vartha Recommends