പൊലീസ് വെടിവയ്പില്‍ കൊല്ലപ്പെട്ട മാവോയിസ്റ്റ് സിപി ജലീലിന്റെ മൃതദേഹം സംസ്കരിച്ചു

വയനാട് വൈത്തിരിയില്‍ പൊലീസ് വെടിവയ്പില്‍ കൊല്ലപ്പെട്ട മാവോയിസ്റ്റ് സിപി ജലീലിന്റെ സംസ്കാരം മലപ്പുറം പാണ്ടിക്കാട്ടെ വീട്ടുവളപ്പില്‍ നടന്നു. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ഉച്ച കഴിഞ്ഞാണ് മൃതദേഹം ബന്ധുക്കള്‍ ഏറ്റുവാങ്ങിയത്. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നിന്ന് കനത്ത പൊലീസ് അകമ്ബടിയിലാണ് സി പി ജലീലിന്റെ മൃതദേഹം വീട്ടിലെത്തിച്ചത്.
തല തുളച്ച വെടിയുണ്ട മാവോയിസ്റ്റ് ജലീലീന്റെ മരണകാരണമായെന്നാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. വൈത്തിരി ഉപവന്‍ റിസോര്‍ട്ടില്‍ നിന്നും ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയ മൃതദേഹം ഇന്നലെ വൈകിട്ടാണ് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റിയത്. ആശുപത്രി മോര്‍ച്ചറിക്ക് സമീപം പൊലീസ് ശക്തമായ സുരക്ഷ ഒരുക്കിയിരുന്നു.
മൃതദേഹത്തിനൊപ്പം തണ്ടര്‍ബോള്‍ട്ട് സംഘവും മെഡിക്കല്‍ കോളജിലെത്തി. ഇന്നലെത്തന്നെ പോസ്റ്റ്മോര്‍ട്ടം നടത്താന്‍ ആലോചിച്ചിരുന്നെങ്കിലും ഉന്നത തല ചര്‍ച്ചയില്‍ ഇന്ന് രാവിലെ നടത്താന്‍ തീരുമാനിക്കുകയായിരുന്നു. കേരളം കര്‍ണ്ണാടകം തമിഴ്നാട് എന്നിവയുള്‍പ്പെടുന്ന മാവോയിസ്റ്റ് പശ്ചിമഘട്ട സോണല്‍കമ്മറ്റിയില്‍ 4 ദളങ്ങളുണ്ട്. ഇതിലെ കബനീദളത്തിന്റെ പ്രവര്‍ത്തകനാണ് കൊല്ലപ്പെട്ട സി പി ജലീല്‍. വിക്രം ഗൗഡയാണ് ഈ ദളത്തിന്റെ തലവന്‍.
https://www.facebook.com/Malayalivartha

























