പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസ്; ഇമാം ഷെഫീക്ക് ഖാസിമിയെയും ഡ്രൈവര്‍ ഫാസിലിനെയും 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു

പെണ്‍കുട്ടിയെ പീഡിപ്പിച്ചതിന് അറസ്റ്റിലായ മുന്‍ ഇമാം ഷെഫീക്ക് ഖാസിമിയെയും ഡ്രൈവര്‍ ഫാസിലിനെയും 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. നെടുമങ്ങാട് ഒന്നാം മജിസ്ട്രേറ്റു കോടതിയാണ് റിമാന്‍ഡ് ചെയ്തത്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ അറസ്റ്റിലായ മുന്‍ ഇമാം ഷെഫീക് ഖാസ്മി കുറ്റം സമ്മതിച്ചതായി പൊലീസ് വ്യക്തമാക്കിയിരുന്നു. വീട്ടില്‍ വിടാമെന്ന് പറഞ്ഞാണ് പഠിക്കുന്ന സ്ഥാപനത്തില്‍ നിന്നും പെണ്‍കുട്ടിയെ ഇന്നോവ കാറില്‍ കയറ്റിയതെന്ന് ഷെഫീക്ക് ഖാസ്മി മൊഴി നല്‍കി.
പേപ്പാറയിലുള്ള വനത്തിനോടു ചേര്‍ന്നുള്ള പ്രദേശത്തുകൊണ്ടുപോയി, വാഹനത്തിനുള്ളില്‍ കുട്ടിയ കണ്ട് സ്ത്രീകള്‍ പ്രശ്നമുണ്ടാക്കിയപ്പോള്‍ രക്ഷപ്പെട്ടുവെന്നും പ്രതി മൊഴി നല്‍കിയിട്ടുണ്ട്. പൊലീസ് നേരത്തെ അറസ്റ്റു ചെയ്ത ഇമാമിന്‍റെ സഹോദരന്‍ നൗഷാദാണ് ഒളിവില്‍ പോകാനുള്ള സഹായം നല്‍കിയത്. ഷെഫീക്ക് ഖാസ്മി സ്വന്തം അക്കൗണ്ട് വഴി പണം ഇടപാടുപോലും നടത്തിയിരുന്നില്ല. നൗഷാദിന്‍റെ സുഹൃത്തുക്കളുടെ അക്കൗണ്ടുകള്‍ വഴിയാണ് പണം കൈമാറിയത്. നാഷദിന്‍റെ അറസ്റ്റിനുശേഷം ലഭിച്ച സൂചനയുടെ അടിസ്ഥാനത്തില്‍ ഒരു ലോഡ്ജില്‍ നിന്നും ലഭിച്ച സിസിടിവി ദൃശ്യങ്ങളാണ് ഇമാമിനെ കുരുക്കാന്‍ പൊലീസിനെ സഹായിച്ചത്. ഇന്നലെയാണ് മധുരയില്‍ നിന്നും ഇമാമിനൊപ്പം പിടികൂടിയ സഹായി ഫാസിലിനെയും പൊലീസ് കേസില്‍ പ്രതിചേര്‍ത്തു. അഞ്ചുപ്രതികള്‍ ഇതുവരെ അറസ്റ്റിലായതായി പൊലീസ് അറിയിച്ചു.
മൊബൈല്‍ ഫോണോ, സ്വന്തം ബാങ്ക് അക്കൗണ്ടുകളോ ഉപയോഗിക്കാതെ വിഗ്ദമായാണ് ഇമാം ഒളിവില്‍ താമസിച്ചിരുന്നതെന്ന് റൂറല്‍ എസ്പി ബി അശോകന്‍ പറഞ്ഞു. പെണ്‍കുട്ടിയുടെ പേര് സാമൂഹിക മധ്യമങ്ങള്‍ വഴി പ്രചരിപ്പിച്ചതിന് മറ്റൊരു കേസുകൂടി എടുത്തിട്ടുണ്ട്. ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ഡി അശോകന്‍റെ നേതൃത്വത്തിലുള്ള റൂറല്‍ ഷാഡോ പൊലീസാണ് പ്രതികളെ പിടികൂടിയത്. അതേ സമയം ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റിയുടെ സംരക്ഷണയിലുള്ള പെണ്‍കുട്ടിയെ അമ്മക്കൊപ്പം വിട്ടുനല്‍കാന്‍ ഹൈക്കോടതി ഉത്തരവിട്ടു. കുട്ടിയുടെ അമ്മ നല്‍കിയ ഹര്‍ജിലാണ് ഉത്തരവ്. അമ്മയുടെ കൂടെ പോകാനാണ് താല്പര്യമെന്ന് കഴിഞ്ഞ ദിവസം കുട്ടി കോടതിയെ അറിയിച്ചിരുന്നു.
https://www.facebook.com/Malayalivartha

























