Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ടി.പി ചന്ദ്രശേഖരനെ വധിച്ച ശേഷം സി.പി.എം കെ.കെ രമയെ മാനസികമായി വേട്ടയാടുകയാണെന്ന് വടകരയിലെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി കെ.മുരളീധരന്‍ ആരോപിച്ചു

01 APRIL 2019 04:00 PM IST
മലയാളി വാര്‍ത്ത

More Stories...

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം) പോളിറ്റ് ബ്യൂറോ

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിലവിളിച്ച് ഗർഭിണി,മരിച്ചു...!

ടി.പി ചന്ദ്രശേഖരനെ വധിച്ച ശേഷം സി.പി.എം കെ.കെ രമയെ മാനസികമായി വേട്ടയാടുകയാണെന്ന് വടകരയിലെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി കെ.മുരളീധരന്‍ ആരോപിച്ചു. പി.ജയരാജനെ കൊലയാളി എന്ന് വിളിച്ച കെ.കെ രമയ്‌ക്കെതിരെ കേസ് എടുത്ത സാഹചര്യത്തിലാണ് മുരളീധരന്റെ പ്രതികരണം. മാര്‍ച്ച് 17നാണ് രമ ഇത്തരത്തിലൊരു പരാമര്‍ശം നടത്തിയത്. അതിനെതിരെ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ തെരഞ്ഞെടുപ്പ് കമ്മീഷന് നല്‍കിയ പരാതിയിലാണ് കേസ് എടുക്കാന്‍ കോടതി ഉത്തരവിട്ടത്. പി.ജയരാജനെ പിന്തുണയ്ക്കാന്‍ സ്വന്തം സ്ഥാനാര്‍ത്ഥിയെ പോലും പിന്‍വലിച്ചവരാണ് ആര്‍.എം.പിക്കാര്‍. അതിനാല്‍ രമയ്ക്ക് എല്ലാ പിന്തുണയും നല്‍കുമെന്നും കെ.മുരളീധരന്‍ പറഞ്ഞു. 

രമക്കെതിരായ കേസ് നിയമപമായി നേരിടുമെന്നും മുരളീധരന്‍ കോഴിക്കോട് പറഞ്ഞു. രമയും യു.ഡി.എഫും യാഥാര്‍ത്ഥ്യമാണ് പറഞ്ഞത്. പക്ഷെ, രമയ്‌ക്കെതിരെ കേസെടുത്തു. വടകര ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് രമയ്‌ക്കെതിരെ കേസെടുക്കാമെന്ന് ഉത്തരവിട്ടത്. കോടിയേരി ബാലകൃഷ്ണന്‍ നല്‍കിയ പരാതിയിലാണ് നടപടി. 171 ജി വകുപ്പ് പ്രകാരം കേസെടുക്കാനാണ് മജിസ്‌ട്രേറ്റ് ഉത്തരവിട്ടത്. ജയരാജനെ കൊലയാളിയെന്ന് വിളിച്ചത് വോട്ടര്‍മാര്‍ക്കിടയില്‍ തെറ്റിദ്ധാരണ പരത്താനിടയുണ്ട്. ജനങ്ങള്‍ക്ക് മുന്നില്‍ അദ്ദേഹത്തെ അപകീര്‍ത്തിപ്പെടുത്തുകയാണ് ഇത്തരം പരാമര്‍ശങ്ങള്‍. തുടങ്ങിയ ആരോപണങ്ങളാണ് കോടിയേരി പരാതിയില്‍ ഉന്നയിച്ചത്. 

രമയുടെ പ്രസ്താവനയ്‌ക്കെതിരെ മാതൃകാ പെരുമാറ്റചട്ടപ്രകാരം നടപടി സ്വീകരിക്കണമെന്നും കോടിയേരി ബാലകൃഷ്ണന്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനും സംസ്ഥാന തെരഞ്ഞെടുപ്പ് ഓഫീസര്‍ക്കും നല്‍കിയ പരാതിയില്‍ ആവശ്യപ്പെട്ടു. കോടിയേരി പരാതി നല്‍കും മുമ്പ് ജയരാജന്‍ രമയ്‌ക്കെതിരെ വക്കീല്‍ നോട്ടീസ് അയച്ചിരുന്നു. കോഴിക്കോട് ആര്‍എംപി യോഗത്തിന് ശേഷം വാര്‍ത്താ സമ്മേളനം നടത്തിയപ്പോഴാണ് പി ജയരാജന്‍ 'കൊലയാളി'യാണെന്ന് കെ കെ രമ പ്രതികരിച്ചത്. വടകരയില്‍ നിന്ന് പി ജയരാജനെ മത്സരിപ്പിക്കാനുള്ള സി.പി.എം നീക്കം വോട്ടര്‍മാരോടുള്ള വെല്ലുവിളിയാണെന്നും അതിനെ എന്ത് വിലകൊടുത്തും എതിര്‍ക്കുമെന്ന് ആര്‍എംപി ആദ്യമേ വ്യക്തമാക്കിയിരുന്നു. 

പിണറായി വിജയന്‍ സംസ്ഥാന സെക്രട്ടറിയായിരിക്കെ സി.പി.എമ്മിന്റെ , വലത്പക്ഷവ്യതിയാനത്തെ തുടര്‍ന്നാണ് ടി.പി ചന്ദ്രശേഖരന്റെ നേതൃത്വത്തില്‍ ഒരു കൂട്ടം ആളുകള്‍ 2009ല്‍ ആര്‍.എം.പി രൂപീകരിച്ചത്. ഏറാമല പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം വീരേന്ദ്രകുമാറിന്റെ ജനതാദളിന് നല്‍കണമെന്ന സി.പി.എം സംസ്ഥാന നേൃത്വത്തിന്റെ തീരുമാനം ടി.പി ചന്ദ്രശേഖരനും വേണുവും അടക്കം അംഗീകരിച്ചില്ല. ആര്‍.എം.പി രൂപീകരിച്ച ശേഷം ഒഞ്ചിയം, ഏറാമല, ചോറോട് പഞ്ചായത്തുകളുടെ ഭരണം ആര്‍എംപി യു.ഡി.എഫ് സഹകരണത്തോടെ പിടിച്ചെടുത്തിരുന്നു. 2009ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വടകരയില്‍ സി.പി.എമ്മിലെ സിറ്റിംഗ് എം.പി പി.സതീദേവിയെ ആര്‍.എം.പി തോല്‍പ്പിക്കുകയും ചെയ്തു. തു്ടര്‍ന്നാണ് ചന്ദ്രശേഖരനെ വധിച്ചത്. 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (7 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (7 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (7 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (7 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (9 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (10 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (10 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (10 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (10 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (10 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (10 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (10 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (10 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (10 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (10 hours ago)

Malayali Vartha Recommends