മുന്ഗണനേതര വിഭാഗക്കാര്ക്കുള്ള അധിക വിഹിതം അരി തിങ്കള് മുതല് വിതരണം ചെയ്യും

മുന്ഗണനേതരക്കാരിലെ പൊതുവിഭാഗം സബ്സിഡി (നീല കാര്ഡ്), പൊതുവിഭാഗം (വെള്ള കാര്ഡ്) റേഷന് കാര്ഡ് ഉടമകള്ക്ക് ഈ മാസവും അധിക വിഹിതമായി 10 കിലോ അരി കിലോയ്ക്കു 15 രൂപ നിരക്കില് ലഭിക്കും. ഇത് 8 മുതല് വിതരണം ചെയ്യുമെന്നു സിവില് സപ്ലൈസ് ഡയറക്ടര് അറിയിച്ചു.
മുന്ഗണന വിഭാഗത്തിലെ അന്ത്യോദയ അന്നയോജന (എഎവൈ- മഞ്ഞ കാര്ഡ്), പിഎച്ച്എച്ച് (പിങ്ക് കാര്ഡ്) വിഭാഗക്കാര്ക്കു കേന്ദ്ര പദ്ധതിയായ പിഎംജികെഎവൈ പ്രകാരം ഒരു കിലോ പയര് അല്ലെങ്കില് കടല സൗജന്യമായി ലഭിക്കും. 21 മുതല് ഇരുവിഭാഗത്തിലെയും കാര്ഡുകളിലെ ഓരോ അംഗത്തിനും 5 കിലോ അരി വീതം സൗജന്യമായും ലഭിക്കും. ഏപ്രില്, മേയ് മാസങ്ങളില് ലഭിക്കാത്തവര്ക്ക് അതുകൂടി ചേര്ത്തു 3 കിലോ ലഭിക്കും.
ഈ മാസത്തെ സാധാരണ റേഷന് വിഹിതം:
വെള്ള കാര്ഡ്: കാര്ഡിന് 2 കിലോ അരി കിലോയ്ക്ക് 10.90 രൂപ നിരക്കില്.
നീല, വെള്ള കാര്ഡുകാര്ക്കു കിലോയ്ക്കു 17 രൂപ നിരക്കില് ലഭ്യതയ്ക്കനുസരിച്ച് ഒരു കിലോ മുതല് 3 കിലോ വരെ ആട്ട.
വൈദ്യുതീകരിക്കാത്ത വീടുകള്ക്ക് 4 ലീറ്റര് മണ്ണെണ്ണയും വൈദ്യുതീകരിച്ചതിന് അര ലീറ്റര് മണ്ണെണ്ണയും ലീറ്ററിന് 20 രൂപ നിരക്കില്.
എഎവൈ (മഞ്ഞ കാര്ഡ്): 30 കിലോ അരിയും 5 കിലോ ഗോതമ്പും സൗജന്യമായും ഒരു കിലോ പഞ്ചസാര 21 രൂപയ്ക്കും.
പിങ്ക് കാര്ഡ്: ഓരോ അംഗത്തിനും 4 കിലോ അരിയും ഒരു കിലോ ഗോതമ്പും കിലോയ്ക്ക് 2 രൂപ നിരക്കില്.
നീല കാര്ഡ്: ഓരോ അംഗത്തിനും 2 കിലോ അരി വീതം കിലോയ്ക്കു 4 രൂപ നിരക്കില്.
ജന്ധനിലേക്ക് 500 രൂപ: മൂന്നാം ഗഡു വിതരണം നാളെ മുതല്
വനിതകളുടെ ജന്ധന് അക്കൗണ്ടില് കേന്ദ്ര സര്ക്കാര് പ്രതിമാസം 500 രൂപ വീതം നിക്ഷേപിക്കുന്ന പദ്ധതിയുടെ മൂന്നാം ഗഡു വിതരണം നാളെ ആരംഭിക്കും. അക്കൗണ്ട് നമ്പര് 0, 1 സംഖ്യകളില് അവസാനിക്കുന്നവരാണ് നാളെ ബാങ്ക് ശാഖയില് എത്തേണ്ടത്. 2, 3 സംഖ്യക്കാര് 6ന്; 4, 5 - 8ന്; 6, 7 - 9ന്; 8, 9 - 10ന്. ഈ ദിവസങ്ങളില് പണം പിന്വലിച്ചില്ലെങ്കിലും തുക അക്കൗണ്ടിലുണ്ടാകും.
https://www.facebook.com/Malayalivartha



























