താഴത്തങ്ങാടി കൊലപാതകത്തില് പോലീസ് ആദ്യം മുതല് സംശയിച്ചത് കുടുംബവുമായി അടപ്പമുള്ളവരെ.... ആയിരത്തോളം മൊബൈല് ഫോണ് കോള് വിവരങ്ങള് ശേഖരിച്ചു, പ്രത്യേക സംഘം അഞ്ചായി തിരിഞ്ഞായിരുന്നു അന്വേഷണം നടത്തി, പണമിടപാടുമായുള്ള തര്ക്കമാണ് കൊലപാതകത്തിന് ഇടയാക്കിയതെന്ന് സൂചന

താഴത്തങ്ങാടി കൊലപാതകത്തില് പോലീസ് ആദ്യം മുതല് സംശയിച്ചത് കുടുംബവുമായി അടപ്പമുള്ളവരെ.... ആയിരത്തോളം മൊബൈല് ഫോണ് കോള് വിവരങ്ങള് ശേഖരിച്ചു, പ്രത്യേക സംഘം അഞ്ചായി തിരിഞ്ഞായിരുന്നു അന്വേഷണം നടത്തി, പണമിടപാടുമായുള്ള തര്ക്കമാണ് കൊലപാതകത്തിന് ഇടയാക്കിയതെന്ന് സൂചന.
അന്വേഷണം തുടങ്ങിയതു മുതല് പോലീസ് കുടുംബവുമായി അടുപ്പവും പരിചയവുമുള്ളവരുടെ പട്ടിക തയ്യാറാക്കാന് തുടങ്ങി. സംഭവത്തിന് പിന്നില് പുറത്തു നിന്നുള്ളവരായിരുന്നുവെങ്കില് ദമ്പതിമാരുടെ ചെറുത്തുനില്പ്പ് പുറം ലോകം അറിഞ്ഞേനെ. എന്നാല്, അത്തരത്തിലുള്ള ഒരുശബ്ദവും പരിസരവാസികള് കേട്ടില്ല. അടുപ്പമുള്ള വ്യക്തി വീട്ടിലേക്ക് ചെന്നതിനുശേഷം ദമ്പതിമാരുമായി കലഹത്തില് ഏര്പ്പെടുകയും അത് കൊലപാതകത്തില് കലാശിക്കുകയും ചെയ്തതായാണ് പോലീസിന്റെ പ്രാഥമിക നിഗമനം.ചൊവ്വാഴ്ച രാവിലെ പോലീസ് പരിസരത്തുള്ള എട്ടോളം പേരില്നിന്ന് വിവരങ്ങള് ശേഖരിച്ചിരുന്നു.
ആയിരത്തോളം മൊബൈല് ഫോണ് കോള് വിവരങ്ങള് ശേഖരിക്കുകയും ചെയ്തു. കൃത്യം നടത്തിയശേഷം പുറത്തേക്ക് പോയ കാറില് ഒരാള് മാത്രമാണ് ഉണ്ടായിരുന്നതെന്ന വിവരവും ലഭിച്ചു. ജില്ലാ അതിര്ത്തിയിലെ പെട്രോള് പമ്പില് ഇന്ധനം നിറയ്ക്കാന് വാഹനം ചെന്നതിന്റെ ദൃശ്യവും ലഭിച്ചു.ആക്രമണത്തില് ഗുരുതരമായി പരിക്കേറ്റ മുഹമ്മദ് സാലിയുമായി സാമ്പത്തിക ഇടപാടുകള് നടത്തിയ വ്യക്തികളുടെ വിവരങ്ങളും ഇവരുമായി നടത്തിയ പണമിടപാടിന്റെ വിവരങ്ങളും പോലീസ് ശേഖരിച്ചിരുന്നു.
താഴത്തങ്ങാടി കൊലപാതകത്തില് 48 മണിക്കൂറിനുള്ളില് പ്രതിയിലേക്ക് നിര്ണായക സൂചന ലഭിക്കാനിടയാക്കിയത് പോലീസിന്റെ ചിട്ടയായ അന്വേഷണം. പ്രത്യേക സംഘം അഞ്ചായി തിരിഞ്ഞായിരുന്നു അന്വേഷണം. മൂന്നു സി.ഐ. മാരുടെയും രണ്ടു ഡിവൈ.എസ്.പി.മാരുടെയും നേതൃത്വത്തിലായിരുന്നു അന്വേഷണം. ഓരോ സംഘത്തിനും ഓരോ ജോലിയും വിഭജിച്ചുനല്കി. ജില്ലാ ക്രൈം ബ്രാഞ്ച് ഡിവൈ.എസ്.പി. ഗിരീഷ് പി.സാരഥി, കോട്ടയം ഡിവൈ.എസ്.പി. ആര്.ശ്രീകുമാര്, കോട്ടയം വെസ്റ്റ് എസ്.എച്ച്.ഒ. എം.ജെ.അരുണ്, കുമരകം എസ്.എച്ച്.ഒ. ബാബു സെബാസ്റ്റ്യന്, പാമ്പാടി എസ്.എച്ച്.ഒ. യു.ശ്രീജിത്ത് എന്നിവര്ക്കായിരുന്നു നേതൃത്വം.
കുമരകം, താഴത്തങ്ങാടി, ഇല്ലിക്കല്, ചെങ്ങളം ഭാഗങ്ങളിലെ ക്രമിനല് പശ്ചാത്തലമുള്ളവരെ മുഴുവന് പോലീസ് വിളിപ്പിച്ചിരുന്നു. പോലീസ് നായ ഓടിച്ചെന്ന താഴത്തങ്ങാടി പാലത്തിന് സമീപം സംഭവദിവസം സംശയകരമായി കണ്ടവരുടെ വിവരങ്ങളും ശേഖരിച്ചിരുന്നു.
"
https://www.facebook.com/Malayalivartha



























