പുലി റോഡിനു കുറുകെ ചാടിയതിനെ തുടര്‍ന്ന് സ്കൂട്ടര്‍ മറിഞ്ഞ് ഫോറസ്റ്റ് വാച്ചര്‍ക്ക് പരിക്ക്
ഇടമലയാര്‍ ഡാമിനു സമീപം പുലി റോഡിനു കുറുകെ ചാടിയതിനെ തുടര്‍ന്ന് സ്കൂട്ടര്‍ മറിഞ്ഞ് ഫോറസ്റ്റ് വാച്ചര്‍ക്ക് പരിക്കേറ്റു. വടാട്ടുപാറ കിഴക്കേചാലിച്ചിറ പൊടിയന് രാമനാണ് (58) പരിക്കേറ്റത്.ജോലിക്ക് പോകവെ ബുധനാഴ്ച രാവിലെ ഏഴോടെയാണ് സംഭവം. വഴിയോരത്തെ കാട്ടില്‍ ഒളിച്ചിരുന്ന പുലി പെട്ടെന്നു റോഡിനു കുറുകെ ചാടുകയായിരുന്നു.
പുലിയെ കണ്ടുപേടിച്ച് നിയന്ത്രണം വിട്ട് സ്കൂട്ടര്‍ മറിഞ്ഞു. തലക്ക് പരിക്കേറ്റ പൊടിയനെ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
https://www.facebook.com/Malayalivartha