കാട്ടില്‍ കയറാതെ 4 ദിവസമായി കരുവാരകുണ്ടില്‍ നിലയുറപ്പിച്ചൊരു ആന!
മലപ്പുറം ജില്ലയിലെ കല്‍ക്കുണ്ട് ആര്‍ത്തലക്കുന്നില്‍ കോളനിക്കു സമീപം വ്യക്തിയുടെ റബര്‍ത്തോട്ടത്തില്‍ നിലയുറപ്പിച്ച മോഴയാനയ്ക്കു 4 ദിവസം കഴിഞ്ഞിട്ടും കാട്ടിലേക്കു കയറാനായില്ല.
രാത്രിയില്‍ ആനയ്ക്കു കാവല്‍ ഉണ്ടാകുമെന്നും ചീഫ് ഫോറസ്റ്റ് വെറ്ററിനറി ഓഫിസര്‍ അരുണ്‍ സക്കറിയ ഇന്ന് സ്ഥലത്തെത്തി ആനയുടെ രോഗനിര്‍ണയം നടത്തുമെന്നും റേഞ്ച് ഓഫിസര്‍ അജയ്ഘോഷ് അറിയിച്ചതിനെത്തുടര്‍ന്നാണ് ജനം പിരിഞ്ഞുപോയത്. കാട്ടാനയുടെ കാവല്‍ നിര്‍ത്തി, കാട്ടിലേക്കു കയറ്റിവിടാന്‍ വനപാലകര്‍ ശ്രമിക്കുന്നത് നാട്ടുകാര്‍ തടഞ്ഞിരുന്നു.
ഈ ആനയാണ് കഴിഞ്ഞ 2 ആഴ്ചയ്ക്കുള്ളില്‍ കല്ക്കുണ്ടിലും കമ്പിപ്പാലത്തും ആര്ത്തലയിലും ഇറങ്ങി നാശം വിതച്ചതെന്നു സംശയിക്കുന്നു. അസുഖം ബാധിച്ചു അവശനായതിനാലാവണം ആനയുടെ അടുത്തേക്കു ചെല്ലുമ്പോള്‍ ദുര്‍ഗന്ധമുണ്ട്. പടക്കം പൊട്ടിച്ചും മറ്റും ആനയെ വനത്തിലേക്കു കയറ്റാന്‍ ശ്രമിച്ചാലും പോകാന്‍ ആനയ്ക്കു ശേഷിയില്ല. ഇതിനിടയില്‍ താഴെ കല്‍ക്കുണ്ട് അങ്ങാടിയിലേക്ക് ഈ കാട്ടാന ഇറങ്ങാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല.
സൈലന്റ് വാലി ഡപ്യൂട്ടി റേഞ്ച് ഓഫിസര്‍ എ.എം.മുഹമ്മദ് ഹാഷിമിന്റയും കരുവാരകുണ്ട് ഡപ്യൂട്ടി റേഞ്ച് ഓഫിസര്‍ ശശികുമാര്‍ ചെങ്കല്വീട്ടിലിന്റെയും നേതൃത്വത്തില്‍ വനപാലകര്‍ സ്ഥലത്ത് ക്യാംപ് ചെയ്യുന്നുണ്ട്. നിലമ്പൂരില്‍നിന്ന് ബിഎഫ്ഒ രാജീവ് പാമ്പലത്തിന്റെ നേതൃത്വത്തില്‍ ആര്‍ആര്‍ടിയും സ്ഥലത്തെത്തിയിരുന്നു.
https://www.facebook.com/Malayalivartha