കൊല്ലത്ത് വീണ്ടും കൊലപാതകം.... മദ്യലഹരിയില്‍ യുവാവ് സുഹൃത്തിനെ തല്ലിക്കൊന്നു....സുഹൃത്ത് കസ്റ്റഡിയില്‍
കൊല്ലത്ത് ഉത്രയുടെ കൊലപാതക്കേസിന്റെ ഞെട്ടല്‍ മാറും മുമ്പേ വീണ്ടും കൊലപാതകം. അഞ്ചാലുംമൂട് കുരീപ്പുഴയില്‍ മദ്യലഹരിയില്‍ യുവാവ് സുഹൃത്തിനെ തല്ലിക്കൊന്നു. കുരീപ്പുഴ തണ്ടേക്കാട് കോളനിയില്‍ ജോസ് മാര്സലിന്(34) ആണ് മരിച്ചത്. സംഭവത്തില്‍ പ്രതി പ്രശാന്തിനെ അഞ്ചാലുംമൂട് പോലീസ് കസ്റ്റഡിയിലെടുത്തു. കഴിഞ്ഞദിവസം രാത്രി മദ്യപിക്കുന്നതിനിടെ ഇരുവരും തമ്മില്‍ വഴക്കുണ്ടായിരുന്നു.
പ്രശാന്തിനെ ജോസ് കളിയാക്കുകയും ചെയ്തു. ഇതിന്റെ വൈരാഗ്യമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് വിവരം. രാത്രി ജോസിന്റെ വീട്ടിലെത്തിയ പ്രശാന്ത് ഭക്ഷണം കഴിക്കുകയായിരുന്ന ജോസിനെ വിളിച്ചിറക്കി മര്‍ദിക്കുകയായിരുന്നു. ഒരു ജോലിയുടെ കാര്യം സംസാരിക്കാനെന്ന് പറഞ്ഞാണ് വീട്ടില്‍നിന്ന് വിളിച്ചിറക്കിയത്.
തുടര്‍ന്ന് ക്രൂരമായി മര്‍ദിച്ചെന്നാണ് വിവരം. ഇതിനുപിന്നാലെ പ്രശാന്ത് കടന്നുകളയുകയും ചെയ്തു. മൂക്കില്‍നിന്നും രക്തമൊലിച്ച് കിടന്ന ജോസിനെ വീട്ടുകാരാണ് ആശുപത്രിയിലെത്തിച്ചത്. പ്രതി മദ്യലഹരിയിലാണ് കൃത്യം നടത്തിയതെന്ന് പോലീസ് പറഞ്ഞു.
https://www.facebook.com/Malayalivartha