വനിതാ ഡോക്ടര്‍ക്ക് സമ്ബര്‍ക്കം മൂലം കോവിഡ്; പകർന്നത് രോഗിയിൽ നിന്നും
കാസര്‍കോട് ജനറല്‍ ആശുപത്രിയിലെ വനിതാ ഡോക്ടര്‍ക്ക് സമ്ബര്‍ക്കം മൂലം കോവിഡ് സ്ഥിരീകരിച്ചു. പരിശോധനക്കെത്തിയ രോഗിയുടെ സ്രവം എടുക്കുന്നതിനിടെ ഇയാള്‍ ഛര്‍ദിക്കുകയായിരുന്നു. ഇതേ തുടർന്ന് പരിശോധനയില്‍ ഇയാള്‍ക്കും വനിതാ ഡോക്ടര്‍ക്കും കോവിഡ് സ്ഥിരീകരിക്കുകയും ചെയ്തു.
കഴിഞ്ഞ വ്യാഴാഴ്ചയായിരുന്നു ഇതര സംസ്ഥാനത്തുനിന്നെത്തിയ വ്യക്തി കോവിഡ് പരിശോധനക്കായി ജനറല്‍ ആശുപത്രിയിലെത്തിയത്. ഇയാളുടെ സ്രവം എടുക്കുന്നതിനിടെ ഛര്‍ദിച്ചതോടെ ഡോക്ടറെ നീരീക്ഷണത്തിലാക്കി സ്രവം പരിശോധനക്കയക്കുകയും ചെയ്തു . ഞായറാഴ്ച രാവിലെ തന്നെ ഡോക്ടര്‍ക്ക് കോവിഡ് സ്ഥിരീകരിച്ച് റിപ്പോര്‍ട്ട് വന്നെങ്കിലും ജനറൽ ആശുപത്രി അധികൃതരും ജില്ല മെഡിക്കൽ ഓഫിസും സംഭവം ഒതുക്കിവെക്കുകയായിരുന്നെന്നാണ് ആരോപണം ഉയരുന്നു .
https://www.facebook.com/Malayalivartha