പട്ടാപകൽ വീടിനുള്ളിൽ കുളിപ്പിക്കുന്നതിനായി വസ്ത്രം മാറ്റി എണ്ണ തേപ്പിച്ചു ഹാളിൽ നിർത്തിയിരുന്ന മൂന്നര വയസുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ ..കോട്ടയം ഗാന്ധിനഗർ സ്വദേശിനിയായ വീട്ടമ്മയുടെ പരാതിയിലാണ് 28 കാരനായ യുവാവിനെ അറസ്റ്റ് ചെയ്തത്

പരാതിക്കാരിയും കുടുംബവും പ്രതിയുടെ വീടിന് സമീപത്ത് വാടകയ്ക്ക് താമസിക്കുന്നവരാണ് . ഇന്നലെ ഉച്ചയ്ക്കു വീട്ടിലെ ജോലിക്കാരി കുട്ടിയെ കുളിപ്പിക്കുന്നതിനായി വസ്ത്രം മാറ്റി എണ്ണ തേപ്പിച്ചു ഹാളിൽ നിർത്തിയിരുന്നു. തുടർന്നു വേലക്കാരി അടുക്കളയിലേക്കു പോയ തക്കത്തിനാണ് പ്രതി വീടിനകത്തു കയറിപ്പറ്റിയത് . വേലക്കാരി തിരികെ വരുമ്പോൾ ആണ് പ്രതി കുട്ടിയെ ശാരീരികമായി പീഡിപ്പിക്കാൻ ശ്രമിക്കുന്നത് കണ്ടതെന്ന് പരാതിയിൽ പറയുന്നു . വേലക്കാരിയെ കണ്ട ഉടൻ പ്രതി ഓടി രക്ഷപ്പെട്ടു.
തുടർന്നു കുട്ടിയിൽ നിന്നു വിവരങ്ങൾ ചോദിച്ച് മനസിലാക്കിയ ശേഷം ഗാന്ധിനഗർ പോലീസിൽ പരാതി നൽകുകയായിരുന്നു. രാത്രിയോടെ പ്രതിയെ പിടികൂടി.
https://www.facebook.com/Malayalivartha