സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം! കടമ്പഴിപ്പുറം ചെട്ടിയാംകുളം സ്വദേശി മീനാക്ഷി അമ്മാൾ ആണ് മരിച്ചത്
കേരളത്തിൽ വീണ്ടും കോവിഡ് മരണം. കടമ്പഴിപ്പുറം ചെട്ടിയാംകുളം സ്വദേശി മീനാക്ഷി അമ്മാൾ ആണ് മരിച്ചത്. 73 വയസ്സായിരുന്നു. മീനാക്ഷി അമ്മാൾ മെയ് 25 ആയിരുന്നു ചെന്നൈയിൽ നിന്നും നാട്ടിലെത്തിയത്.
പ്രമേഹം ന്യൂമോണിയ രോഗങ്ങൾ ഉണ്ടായിരുന്നു. ശ്രീകൃഷ്ണപുരത്തെ സഹോദരന്റെ വീട്ടിൽ ഹോം ക്വാറന്റൈനെ ആയിരുന്നു ഇവർ. മെയ് 23 കടുത്ത പനിയെ തുടർന്ന് ആശുപത്രിയിലെക്ക് മാറ്റിയിരുന്നു. വാർധക്യ സംബന്ധമായ രോഗങ്ങൾ ഉണ്ടായിരുന്നു. അടക്കം വൈകാതെ തന്നെ കോവിഡ് ചട്ടങ്ങൾ പാലിച്ച് ഇവരുടെ സംസ്കാര ചടങ്ങുകൾ നടത്തും. ഇതോടെ സംസ്ഥാനത്തെ ആകെ കോവിഡ് മരണം 12 ആയി.
https://www.facebook.com/Malayalivartha