Widgets Magazine 

16
Oct / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


പിണറായിയുടെ നഗ്നമായ അഴിമതിക്കെതിരെ ഹൈക്കോടതിയിലെത്തിയ അഡ്വ കെ എം ഷാജഹാനെ ‘ശല്യക്കാരനായ വ്യവഹാരി’ എന്നാണ് വിശേഷിപ്പിച്ചത്..പിണറായിയെ വെള്ളം കുടിപ്പിച്ച സിംഹം !.


സുഹൈല്‍ സജീവിന്‍റെ ശരീരത്തില്‍ അനുവദനീയമായതിലും അഞ്ചിരട്ടി മദ്യം... സാമ്പിള്‍ റിപ്പോര്‍ട്ട് ഞെട്ടിപ്പിക്കുന്നത്..വണ്ടി ഇടിപ്പിച്ചത് കുടിച്ച് ബോധമില്ലാതെ തന്നെ..ഇന്ന് ജാമ്യം കിട്ടി പുറത്തിറങ്ങും..?!


സംസ്ഥാനത്ത് തുലാവർഷമെത്തി.... എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ് നൽകി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം...ഞായറാഴ്ച വരെ വ്യാപക മഴയ്ക്ക് സാധ്യത


അർദ്ധരാത്രിയിൽ നിലവിളി കേട്ട് ഓടിയെത്തിയ സഹോദരൻ കണ്ടത് ഭീകര ദൃശ്യം; തൃശൂരിൽ ഇരട്ടക്കൊലപാതകം: ആൺ സുഹൃത്തുക്കളുമായുള്ള കൂട്ടുകെട്ടും, പുറത്ത് പോകുന്നതും വിലക്കിയിട്ടും, തുടർന്നെന്ന് ആരോപണം; പിന്നാലെ കൊലപാതകം: ആ നാലര വയസുകാരനെ എന്തിന് കൊലപ്പെടുത്തി?


'കോടതിയെപ്പോലും പറ്റിക്കാൻ വ്യക്തമായ പ്ലാൻ'; ബോസ്റ്റൽ സ്കൂൾ വിവാദത്തിലും ശശികലയുടെ പ്രസ്താവനയിലും രൂക്ഷ വിമർശനവുമായി ഭാഗ്യലക്ഷ്മി...

എൻഡോസൾഫാൻ നഷ്ടപരിഹാരം; 2 കമ്പനി എം.ഡി മാർക്കെതിരെ നടപടിക്കുത്തരവ്, ജൂലൈ 2 നകം കാര്യ വിവര പത്രിക ഹാജരാക്കാൻ അന്ത്യശാസനം

04 JUNE 2020 04:53 PM IST
മലയാളി വാര്‍ത്ത

More Stories...

കോൺഗ്രസിലെ മരമണ്ടന്മാരെ കത്തിച്ച് ജിന്റോ ജോണ്‍..!EX മുഖ്യന്റെ ശിങ്കടികൾ ചത്തു..സതീശനോട്, ഇത് ജനം പറയാൻ ആഗ്രഹിച്ചത്

മിനികൂപ്പര്‍ ഇടിച്ച് മൂന്നുപേരുടെ മരണത്തിനിടയാക്കിയ സംഭവം; പ്രതികളുടെ ജാമ്യത്തില്‍ വിധി നാളെ

പാമ്പള ഡാമിന് സമീപം കത്തിക്കരിഞ്ഞനിലയില്‍ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

പിണറായിയുടെ നഗ്നമായ അഴിമതിക്കെതിരെ ഹൈക്കോടതിയിലെത്തിയ അഡ്വ കെ എം ഷാജഹാനെ ‘ശല്യക്കാരനായ വ്യവഹാരി’ എന്നാണ് വിശേഷിപ്പിച്ചത്..പിണറായിയെ വെള്ളം കുടിപ്പിച്ച സിംഹം !.

സിഎംആർഎൽ-എക്‌സാലോജിക് ഇടപാട് കേസ്... പിണറായി വിജയന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ സമൻസ്, അടുത്തയാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകാൻ നിർദേശം

കാസർഗോഡ് ജില്ലയെയും സമീപ ജില്ലയെയും ജീവ നാശത്താലും കൃഷി നാശത്താലും ദുരിതക്കയത്തിലാഴ്ത്തിയ എൻഡോസൾഫാൻ കീടനാശിനി പ്രയോഗത്തിൽ മരണപ്പെട്ടവരുടെ ആശ്രിതർക്കും അംഗവൈകല്യം സംഭവിച്ചവർക്കും കൃഷി നാശം സംഭവിച്ചവർക്കും സർക്കാർ നേരിട്ട് നൽകിയ 161 കോടി രൂപ 15 കൊലയാളി കമ്പനികളിൽ നിന്നും ഈടാക്കി കിട്ടണമെന്നാവശ്യപ്പെട്ട് സർക്കാർ സമർപ്പിച്ച കേസിൽ പ്ലാന്റേഷൻ കോർപ്പറേഷനടക്കം 13 കമ്പനികളുടെ മാനേജിംഗ് ഡയറക്ടർമാർ ജൂലൈ 2 നകം കാര്യ വിവര പത്രിക കോടതിയിൽ ഹാജരാക്കാൻ തിരുവനന്തപുരം മൂന്നാം സബ് കോടതി അന്ത്യശാസനം നൽകി. സിവിൾ നടപടി ക്രമത്തിലെ ഉത്തരവ് 8 ചട്ടം 1 പ്രകാരം പ്രതിക്ക് സമൻസ് കൈപ്പറ്റി 30 ദിവസത്തിനകം കാര്യ വിവര പത്രിക സമർപ്പിക്കാഞ്ഞതിനാലാണ് കോടതിയുടെ അന്ത്യശാസനം.

സംസ്ഥാന സർക്കാരിന് വേണ്ടി തിരുവനന്തപുരം ജില്ലാ കളക്ടർ വാദിയായി ഫയൽ ചെയ്ത നഷ്ടപരിഹാരക്കേസിലാണ് പ്രതികളായ 14 കമ്പനി മേധാവിമാരോട് കോടതിയിൽ ഹാജരാകാൻ സബ് കോടതി ഉത്തരവിട്ടത്. അതേ സമയം സമൻസ് കൈപ്പറ്റിയിട്ടും കോടതിയിൽ ഹാജരാകാത്ത കേസിലെ മറ്റു പ്രതികളായ രണ്ടു കമ്പനി എം.ഡി മാരെ സബ് ജഡ്ജി സി.ആർ.ബിജുകുമാർ എക്സ്പാർട്ടിയാക്കി ഉത്തരവിട്ടു. എട്ടാം പ്രതിയായ കർണാടക സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് മാർക്കറ്റിംഗ് ഫെഡറേഷൻ ലിമിറ്റഡ് കമ്പനി എം.ഡി , പതിമൂന്നാം പ്രതി മധുസൂദൻ ഇൻഡസ്ട്രീസ് കമ്പനി എം.ഡി എന്നിവരെയാണ് ഹാജരാകാത്ത വീഴ്ചക്ക് അവർക്ക് ഒന്നും പറയാനില്ലെന്ന നിഗമനത്തിൽ (അവരുടെ ഭാഗം കേൾക്കാതെ) അവർക്കെതിരെ നഷ്ടപരിഹാര വിധിന്യായം പുറപ്പെടുവിക്കുന്നതിന് മുന്നോടിയായി എക്സ്പാർട്ടിയാക്കി ഉത്തരവ് പുറപ്പെടുവിച്ചത്. സിവിൾ നടപടി ക്രമത്തിലെ ഓർഡർ 9 റൂൾ 6 പ്രകാരമാണ് രണ്ടു പ്രതികളെയും എക്സ്സ്പാർട്ടിയാക്കിയത്. അന്യായപ്പട്ടിക സംഖ്യയായ 161 കോടി രൂപയുടെ 1 /15 തുക വീതം പ്രതികളിൽ നിന്ന് ഈടാക്കിയെടുക്കുന്നതിന് മുന്നോടിയായാണ് എക്സ് പാർട്ടിയാക്കി ഉത്തരവ് പുറപ്പെടുവിച്ചത്.

കോടതിയിൽ ഹാജരായ ഒന്നാം പ്രതി ബെയർ ഇന്ത്യ ലിമിറ്റഡ് കമ്പനി എം.ഡി സിവിൾ നിയമ നടപടി ക്രമത്തിലെ ഓർഡർ 8 റൂൾ 1 പ്രകാരം തർക്കം കാണിച്ച് കാര്യ വിവര പത്രിക സമർപ്പിച്ചു.
നാനൂറോളം പേരുടെ മരണത്തിനിടയാക്കിയ എൻഡോസൾഫാൻ കീടനാശിനിയുടെ നിർമ്മാണ കമ്പനികളായ ബെയർ ഇന്ത്യ ലിമിറ്റഡ്, ഹിന്ദുസ്ഥാൻ ഇൻസെക്റ്റിസൈഡ്സ് ലിമിറ്റഡ്, റാലിസ് ലിമിറ്റഡ്, ക്രോപ് കെയർ, ഭാരത് പൾവേർസിംഗ് മിൽസ് ലിമിറ്റഡ്, ബീക്കെ പെസ്റ്റിസൈഡ് സ് പ്രൈവറ്റ് ലിമിറ്റഡ്, കാർഡമം പ്രോസസ്സിംഗ് ആന്റ് മാർക്കറ്റിംഗ്, കർണാടക സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് മാർക്കറ്റിംഗ് ഫെഡറേഷൻ ലിമിറ്റഡ്, കിൽപെസ്റ്റ് പ്രൈവറ്റ് ലിമിറ്റഡ്, ലൂപ്പിൻ ആഗ്രോ കെമിക്കൽസ് ( ഇന്ത്യ ) ലിമിറ്റഡ്, ഹിന്ദുസ്ഥാൻ ആന്റിബയോട്ടിക്സ് ലിമിറ്റഡ്, കർണ്ണാടക ആന്റിബയോട്ടിക്സ് ആന്റ് ഫാർമസ്യൂട്ടിക്കൽസ് ലിമിറ്റഡ്, മധുസൂധൻ ഇൻഡസ്ട്രീസ്, ബ്ലൂ ക്രിസ്റ്റൽ ആഗ്രോ കെമിക്കൽസ് ലിമിറ്റഡ്, ഷാ വാലസ് ആൻറ് കമ്പനി ലിമിറ്റഡ്, പൊതുമേഖലാ കമ്പനിയായ പ്ലാന്റേഷൻ കോർപ്പറേഷൻ കേരള ലിമിറ്റഡ് എന്നിവരാണ് നഷ്ട പരിഹാരക്കേസിലെ 1 മുതൽ 16 വരെയുള്ള പ്രതികൾ.

സംസ്ഥാന ഭരണ സിരാ കേന്ദ്രമായ ഗവ. സെക്രട്ടറിയേറ്റ് സ്ഥിതി ചെയ്യുന്നത് തിരുവനന്തപുരം സബ് കോടതിയുടെ അധികാര പരിധിയിലുള്ള വില്ലേജതിർത്തിക്കകമായതിനാലാണ് കേസ് തിരുവനന്തപുരം സബ് കോടതി ഫയലിൽ സ്വീകരിച്ചത്. പ്ലാന്റേഷൻ കോർപ്പറേഷന്റെ അധീനതയിൽ കാസർഗോഡ് ജില്ലയിലുള്ള കശുമാവ് അടക്കമുള്ള തോട്ടങ്ങളിലാണ് മാരക വിഷാംശമടങ്ങിയ കീടനാശിനിയായ എൻഡോസൾഫാൻ തളിച്ചത്. 2000 - 2002 വർഷം വരെയാണ് കീടനാശിനി തളിച്ചത്. എന്നാൽ 2003 ൽ മാത്രമാണ് എൻഡോസൾഫാൻ നിരോധനം സംസ്ഥാന സർക്കാർ കൊണ്ടു വന്നത്. എന്നിട്ടും കമ്പനികളുടെ സ്വാധീനം മൂലം നിരോധനം ഫലപ്രദമായി നടപ്പിലാക്കാൻ സംസ്ഥാന സർക്കാരിനായില്ല. വിഷാംശം, ശ്വസിച്ച 400 ഓളം ജനങ്ങൾ മരണപ്പെടുകയും അനവധി പേർക്ക് അംഗവൈകല്യങ്ങൾ സംഭവിക്കുകയും ചെയ്തു. കൂടാതെ ജനിച്ച കുഞ്ഞുങ്ങൾക്ക് വരെ അംഗ ഭംഗങ്ങളുണ്ടാകുകയും മരണത്തോടും ജീവിതത്തോടും മല്ലിട്ട് ഭിന്നശേഷിക്കാരായും ജീവശ്ച്ചവമായി മാറുകയും ചെയ്തു.

കാസർഗോട്ടെയും സമീപ ജില്ലയിലെയും എൻഡോസൾഫാൻ ദുരിതബാധിതർക്ക് അഞ്ചു ലക്ഷം രൂപയും ആജീവനാന്ത സൗജന്യ ചികിത്സയും നൽകണമെന്ന് 2017ൽ സുപ്രീം കോടതി ഉത്തരവിട്ടു. തുടർന്ന് കോടതി നിർദേശ പ്രകാരം മരണപ്പെട്ടവരുടെ ആശ്രിതർക്ക് 5 ലക്ഷം രൂപ വീതവും അംഗഭംഗം സംഭവിച്ചവർക്ക് 3 ലക്ഷം രൂപ വീതവുമാണ് സർക്കാർ നേരിട്ട് നഷ്ടപരിഹാരം നൽകിയത്. ഇപ്രകാരം സർക്കാരിന് ചെലവായ 161 കോടി രൂപ തിരിച്ചുപിടിക്കാനാണ് സിവിൾ കേസുമായി സർക്കാർ കോടതിയെ സമീപിച്ചത്. പ്ലാന്റേഷൻ കോർപ്പറേഷൻ വാദിയായി 15 നിർമ്മാണ കമ്പനികൾക്കെതിരെ ആദ്യം കോട്ടയം ജില്ലയിലെ സബ് കോടതിയിൽ നഷ്ട പരിഹാര കേസ് ഫയൽ ചെയ്തിരുന്നു. എന്നാൽ കുടിശ്ശിക കോടതി ഫീസായി മുദ്ര വില തീർത്ത് അടക്കാനുള്ള പണം പ്ലാന്റേഷൻ കോർപ്പറേഷന്റെ പക്കൽ ഇല്ലായിരുന്നു. അതിനാൽ കോട്ടയത്തെ കേസ് പിൻവലിച്ച ശേഷം സർക്കാർ വാദിയായി തിരുവനന്തപുരം കോടതിയിൽ പുതിയതായി കേസ് ഫയൽ ചെയ്യുകയായിരുന്നു.

പതിനാറാം പ്രതിയായ പ്ലാന്റേഷൻ കോർപ്പറേഷനിൽ നിന്നും സർക്കാർ നഷ്ടപരിഹാരം ആവശ്യപ്പെടുന്നില്ല. സിവിൾ നിയമപ്രകാരം അവശ്യ കക്ഷിയായി മാത്രം പ്രതിസ്ഥാനത്ത് ചേർത്തതാണ്. സിവിൾ നിയമ പ്രകാരം അവശ്യ കക്ഷികളെ കക്ഷി ചേർത്ത് കേസ് ഫയൽ ചെയ്യാത്ത പക്ഷം അക്കാരണത്താൽ തന്നെ കേസ് തള്ളിപ്പോകുന്നതാണ്. സിവിൾ നടപടി ക്രമത്തിലെ ഓർഡർ 1 റൂൾ 9 പ്രകാരമാണ് അവശ്യ കക്ഷിയെ കേസിൽ കക്ഷി ചേർക്കാത്ത പക്ഷവും അനാവശ്യമായി കക്ഷികളെ ( കേസുമായി ബന്ധമില്ലാത്തവരെ തെറ്റായി ) ചേർക്കുന്ന പക്ഷവും സിവിൾ കേസ് കോടതി തള്ളിക്കളയുന്നത്. പ്രതികൾക്കുള്ള സമൻസുത്തരവ് നടപ്പിലാക്കാൻ പ്രതികളുടെ വാസസ്ഥലം സ്ഥിതി ചെയ്യുന്ന സംസ്ഥാനങ്ങളിലെ അതിർത്തി ജില്ലാ കോടതിയിലെ നാസറേറ്റ് വിഭാഗത്തിലെ അമീൻമാരോട് തിരുവനന്തപുരം സബ് കോടതി ഉത്തരവിട്ടത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കോൺഗ്രസിലെ മരമണ്ടന്മാരെ കത്തിച്ച് ജിന്റോ ജോണ്‍..!EX മുഖ്യന്റെ ശിങ്കടികൾ ചത്തു..സതീശനോട്, ഇത് ജനം പറയാൻ ആഗ്രഹിച്ചത്  (2 minutes ago)

മിനികൂപ്പര്‍ ഇടിച്ച് മൂന്നുപേരുടെ മരണത്തിനിടയാക്കിയ സംഭവം; പ്രതികളുടെ ജാമ്യത്തില്‍ വിധി നാളെ  (22 minutes ago)

ഇറാന്റെ ആണവ കേന്ദ്രം ആക്രമിച്ചേക്കുമെന്ന മുന്നറിയിപ്പുമായി ട്രംപ്  (35 minutes ago)

വോട്ട് തേടാന്‍ കുട്ടികളെ ഉപയോഗിക്കുന്ന പ്രവണതയെ രൂക്ഷമായി വിമര്‍ശിച്ച് മദ്രാസ് ഹൈക്കോടതി  (1 hour ago)

രാജ്യതലസ്ഥാനത്ത് അഭിജീത് ദീപ്‌കെയ്ക്ക് പിന്നാലെ നേഹ ബോറയും കസ്റ്റഡിയില്‍  (4 hours ago)

പാമ്പള ഡാമിന് സമീപം കത്തിക്കരിഞ്ഞനിലയില്‍ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്  (6 hours ago)

സൗദിയിലേക്ക് ഒക്‌ടോബര്‍ 20വരെ വിമാന സര്‍വീസുകള്‍ റദ്ദാക്കി എയര്‍ ഇന്ത്യ  (6 hours ago)

ജപ്പാനില്‍ ട്രെയിന്‍ തട്ടി മരിച്ച ദേവികയുടെ ചിതാഭസ്മം വീട്ടുകാര്‍ക്ക് കൈമാറി  (7 hours ago)

പിണറായിയെ വെള്ളം കുടിപ്പിച്ച സിംഹം !  (8 hours ago)

സിഎംആർഎൽ-എക്‌സാലോജിക് ഇടപാട് കേസ്... പിണറായി വിജയന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ സമൻസ്, അടുത്തയാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകാൻ നിർദേശം  (9 hours ago)

പണത്തിന്റെ അഹങ്കാരം തകർക്കും! കോടികളുടെ കള്ളക്കളി പൊളിക്കാൻ ആ കുടുംബങ്ങൾ ഒന്നിച്ചിറങ്ങി; ചെകുത്താന് ജാമ്യം കൊടുക്കരുതെന്ന് ആവശ്യം...  (10 hours ago)

സംസ്ഥാനത്ത് സ്വകാര്യ ബസുകൾ പണിമുടക്കിലേക്ക്... നവംബർ മൂന്ന് മുതൽ അനിശ്ചിതകാല പണിമുടക്ക് സമരം ആരംഭിക്കുമെന്ന് ഉടമകളുടെ സംയുക്ത സംഘടന  (10 hours ago)

കുരുമുളക് വിപണിയിൽ വില കുത്തനെ ഉയർന്നു....  (11 hours ago)

ബിഎസ്ഇ സെൻസെക്സ് 342.17 പോയിന്റ് അഥവാ 0.46 ശതമാനം നേട്ടത്തിൽ  (11 hours ago)

സങ്കടക്കാഴ്ചയായി.. കോവളത്ത് കുഴഞ്ഞു വീണ യുവാവും സഹായിക്കാൻ എത്തിയ അയൽവാസിയും മരിച്ചു  (11 hours ago)

Malayali Vartha Recommends