കൊലപ്പെടുത്താനുള്ള ഉദ്ദേശ്യത്തോടെ വാക്കത്തിയുമായി രാവിലെ തന്നെ ശ്യാമളയുടെ വീട്ടിലെത്തി! സാഹചര്യം അനുകൂലം അല്ലാതിരുന്നതിനാല്‍ മടങ്ങി; വീണ്ടും ഉച്ചയോടെ വീട്ടിലെത്തി; ആദ്യ വെട്ടിൽ യുവതി തടുത്തതോടെ പക കൂടി; പിന്‍വശത്തെ വാതിലിലൂടെ പുറത്തേക്കു ഓടിയ ശ്യാമളയെ പിന്തുടര്‍ന്നും വെട്ടി... ഒടുക്കം പോലീസ് സ്റ്റേഷനിൽ എത്തി ഞാനൊരാളെ വെട്ടിയെന്ന് നിര്‍വികാരനായി പറഞ്ഞപ്പോൾ അമ്പരന്ന് പോലീസ് സംഘം; പിറവം കൊലപാതകം പൊലീസിനോട് വിവരിച്ച് പ്രതി ശിവരാജന്‍

ശ്യാമളയെ കൊലപ്പെടുത്തിയ രീതിയും ഇതിലേക്കു വഴി വച്ച സംഭവങ്ങളും ശിവരാജന്‍ പൊലീസിനോടു വിവരിച്ചതു തികച്ചും നിര്‍വികാരനായി. കൊലപ്പെടുത്താനുള്ള ഉദ്ദേശ്യത്തോടെയാണ് താന്‍ എത്തിയതെന്നു ഇയാള്‍ ആവര്‍ത്തിച്ചു.
വാക്കത്തിയും കരുതിയിരുന്നു. ഇന്നലെ രാവിലെയും ശ്യാമളയുടെ വീട്ടിനു സമീപം എത്തിയിരുന്നു. എന്നാല്‍ സാഹചര്യം അനുകൂലം അല്ലാതിരുന്നതിനാല്‍ മടങ്ങുകയായിരുന്നു. ഇതിനു ശേഷമാണു ഉച്ചയോടെ ഓട്ടോറിക്ഷയില്‍ വീണ്ടും എത്തിയത്.
സംസാരത്തിനിടെ ഉണ്ടായ വാക്കേറ്റത്തില്‍ വീടിനുള്ളില്‍ വച്ചു വെട്ടാന്‍ ശ്രമിച്ചെങ്കിലും ശ്യാമള കൈ ഉപയോഗിച്ചു തടുത്തു. ഇതിനിടയില്‍ പിന്‍വശത്തെ വാതിലിലൂടെ പുറത്തേക്കു ഓടിയ ശ്യാമളയെ പിന്തുടര്‍ന്നും വെട്ടി.
വര്‍ഷങ്ങളായി തനിക്കു ശ്യാമളയെ പരിചയം ഉണ്ടെന്നാണു പൊലീസിനോടു ഇയാള്‍ ആവര്‍ത്തിച്ചത്. ഇക്കാര്യങ്ങള്‍ ഉള്‍പ്പെടെ ഇയാളുടെ മൊഴിയില്‍ വിശദമായ അന്വേഷണം നടത്തുമെന്നു പൊലീസ് അറിയിച്ചു.
പട്ടാപ്പകല്‍ തിരക്കേറിയ ജനവാസമേഖലയില്‍ കൊലപാതകം നടന്നെന്ന വാര്‍ത്ത നാട്ടുകാര്‍ ഞെട്ടലോടെയാണ് കേട്ടത്. നഗരസഭയിലെ ഏറ്റവും ജനസാന്ദ്രത ഏറിയ പ്രദേശമാണ് പള്ളിക്കാവ്. പിറവത്തു പള്ളികളിലെ പെരുന്നാള്‍ ചടങ്ങുകള്‍ ആയിരുന്നതിനാല്‍ പല വീടുകളിലും ആളുണ്ടായിരുന്നില്ല.
സ്റ്റേഷനിലെ ഭൂരിഭാഗം സിവില്‍ പൊലീസ് ഓഫിസര്‍മാരും പെരുന്നാള്‍ സുരക്ഷാ ജോലിയിലായിരുന്നു. താന്‍ ഒരാളെ കൊലപ്പെടുത്തി എന്നു വെളിപ്പെടുത്തി ഒരാള്‍ സ്റ്റേഷനിലേക്കു കയറി വന്നതോടെ ജോലിയില്‍ ഉണ്ടായിരുന്ന പൊലീസുകാരും ആശയക്കുഴപ്പമായി. ഇതിനിടയില്‍ കൊല്ലപ്പെട്ട ശ്യാമളയുടെ മകനും കൊലപാതക വിവരം പൊലീസിനു കൈമാറി.
https://www.facebook.com/Malayalivartha























