Widgets Magazine
05
Jul / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

സുരേന്ദ്രന്‍ ചിരിച്ചു തള്ളിയ ബാലശങ്കര്‍ സുരേന്ദ്രനെ നയിക്കുമോ? ബി ജെ പിയില്‍ വരുന്നത് സമഗ്ര മാറ്റം

03 JULY 2021 10:38 AM IST
മലയാളി വാര്‍ത്ത

More Stories...

സംസ്ഥാനത്ത് ഇന്ന് ആറു ജില്ലകളില്‍ യെലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദം തീവ്ര ന്യൂനമര്‍ദമായി ശക്തിപ്രാപിച്ചു...

സ്വര്‍ണം സ്ഥാപന ഉടമ അറിയാതെ തിരിമറി നടത്തിയിരുന്നവരാണ് ആത്മഹത്യക്ക് ശ്രമിച്ചവരും പ്രതിയാക്കപ്പെട്ട് പിടിയിലായ സിന്ധുവും

വിമാന യാത്രയ്ക്കിടെ നെഞ്ചുവേദന അനുഭവപ്പെട്ട യാത്രക്കാരന് തൃശൂര്‍ സ്വദേശിക്ക് ദാരുണാന്ത്യം

എല്ലാത്തിനെയും ഞാൻ കൊല്ലും..! ആര്യനാട് CIA കസേരയ്ക്ക് അടിച്ച് തലപിളർത്തി യദു.. സ്റ്റേഷനിൽ കയറി വിളയാട്ടം

രാഷ്ട്രപതിയുടെ പൈലറ്റിന്റെ അമ്മയുടെ ഫ്രോഡ് പണി ഗതികെട്ട് അഞ്ജുവും മരിച്ചു വീട് വളഞ്ഞ് സിന്ധുവിന്റെ അറസ്റ്റ്

ചെങ്ങന്നൂരില്‍ സീറ്റ് വേണമെന്നാവശ്യപ്പെട്ടപ്പോള്‍ കെ.സുരേന്ദ്രന്‍ പരിഹസിച്ച ആര്‍ എസ് എസ് നേതാവ് ആര്‍. ബാലശങ്കറിനെ ബി ജെ പി സംസ്ഥാന പ്രസിഡന്റ് സ്ഥാനത്തേക്ക് പരിഗണിക്കുന്നു.

സ്വാര്‍ത്ഥ -സാമ്പത്തിക താത്പര്യങ്ങളില്ലാത്ത ഒരാളെ സംസ്ഥാന അധ്യക്ഷനാക്കണമെന്ന ദേശീയ നേതൃത്വത്തിന്റെ തീരുമാനമാണ് ആര്‍.ബാലശങ്കറില്‍ എത്തിനില്‍ക്കുന്നത്. ബാലശങ്കറെ വെട്ടാന്‍ കെ.സുരേന്ദ്രന്‍ രംഗത്തുണ്ടെങ്കിലും വി.മുരളീധരന്റെ പിന്തുണ പോലും കിട്ടുന്നില്ല. മുരളീധരന്‍ തന്റെ കേന്ദ്ര മന്ത്രി സ്ഥാനം നിലനിര്‍ത്താനുള്ള നെട്ടോട്ടത്തിലാണ്. സ്ഥാനാര്‍ത്ഥികള്‍ തോറ്റ സംസ്ഥാനങ്ങളിലെ കേന്ദ്രമന്ത്രിമാര്‍ക്ക് ഇളക്കം തട്ടുമെന്നാണ് പറയപ്പെടുന്നത്.

 



സംസ്ഥാന ബി.ജെ.പി. നേതൃത്വത്തില്‍ അധികം വൈകാതെ അഴിച്ചുപണി ഉണ്ടാകും. സംസ്ഥാന നേതൃത്വത്തില്‍ മാറ്റം വേണമെന്ന് കേന്ദ്രനേതൃത്വം തീരുമാനിച്ചുകഴിഞ്ഞു. അധ്യക്ഷ സ്ഥാനത്തേക്ക് സ്വീകാര്യതയുള്ള ഒരു വ്യക്തിയെ കണ്ടെത്താനായാല്‍ ആ നിമിഷം പ്രഖ്യാപനമുണ്ടാകുമെന്നാണ് കേന്ദ്രനേതൃത്വം വ്യക്തമാക്കുന്നത്.

സംസ്ഥാന നേതൃത്വത്തിന്റെ കാര്യത്തില്‍ കേന്ദ്രനേതൃത്വത്തിന് അസംതൃപ്തിയുണ്ട്. പുതിയ സംസ്ഥാന അധ്യക്ഷന്‍ എല്ലാ വിഭാഗങ്ങളെയും ഒന്നിപ്പിച്ച് കൊണ്ടുപോവാന്‍ കഴിയുന്ന ഒരാളായിരിക്കണമെന്ന് കേന്ദ്ര നേതൃത്വം ആഗ്രഹിക്കുന്നു. അത് ഗ്രൂപ്പ് കളി തകര്‍ക്കുന്ന കേരളത്തില്‍ നിന്ന് ആകാതിരിക്കുന്നതാണ് നല്ലതെന്ന് കേന്ദ്ര നേതൃത്വം കരുതുന്നു. കേരളത്തില്‍ നിന്ന് കേന്ദ്രനേത്യത്വത്തിന്റെ പരിഗണനയിലുള്ള പേര് കുമ്മനത്തിന്റെതാണ്. എന്നാല്‍ സന്യാസി തുല്യതായ കുമ്മനത്തിന് കേരളത്തിലെ ചെങ്കീരികളെ നയിക്കാന്‍ കഴിയില്ലെന്നാണ് കേന്ദ്രത്തിന്റെ വിശ്വാസം.

 



വരുന്ന ലോക്‌സഭ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിയെ കേരളത്തില്‍ നയിക്കാന്‍ കഴിയുന്ന ഒരാളെയാണ് കേന്ദ്ര നേതൃത്വം അന്വേഷിക്കുന്നത്. കോണ്‍ഗ്രസ് നേതാവ് ശശി തരൂരിനെപ്പോലെയുള്ള ഒരാളാണ് കേരളത്തില്‍ ബി.ജെ.പിയെ നയിക്കേണ്ടതെന്നാണ് അഖിലേന്ത്യ നേതൃത്വം വിലയിരുത്തുന്നത്. ഇങ്ങനെയൊരാളെ കിട്ടിക്കഴിഞ്ഞാല്‍ നേതൃമാറ്റത്തിന് പിന്നെ താമസമുണ്ടാവില്ല. ശശി തരൂരിനെ ബി ജെ പി നേതൃത്വത്തിന് വലിയ മതിപ്പാണ്.വിദ്യാ സമ്പന്നതയും രാഷ്ട്രീയവും ഇടിച്ചു നില്‍ക്കുന്ന ഒരാളാണ് കേന്ദ്രത്തിന്റെ സ്വപ്നം.അത് ബാലശങ്കറിനുണ്ടെന്നാണ് കേന്ദ്ര നേതൃത്വം കരുതുന്നത്.

നിയമസഭ തിരഞ്ഞെടുപ്പില്‍ അവര്‍ണ വോട്ടുകള്‍ക്ക് പുറമേ സവര്‍ണ്ണ വോട്ടുകളിലും കാര്യമായ ചോര്‍ച്ചയുണ്ടായിട്ടുണ്ടെന്നാണ് ബി.ജെ.പി. അഖിലേന്ത്യ നേതൃത്വത്തിന് ലഭിച്ചിട്ടുള്ള തിരഞ്ഞെടുപ്പ് വിശകലന റിപ്പോര്‍ട്ടുകളിലുള്ളത്. ന്യൂനപക്ഷ വോട്ടുകള്‍ ആകര്‍ഷിക്കുന്നതിനും കേരളത്തില്‍ ബി.ജെ.പിക്കായിട്ടില്ല. ഇതര സംസ്ഥാനങ്ങള്‍ പോലെയല്ല കേരളമെന്നും കേരളത്തില്‍ ചുരുങ്ങിയത് ക്രിസ്ത്യന്‍ വിഭാഗത്തെയെങ്കിലും കൂടെക്കൂട്ടാന്‍ പാര്‍ട്ടിക്കാവുന്നില്ലെങ്കില്‍ തിരഞ്ഞെടുപ്പില്‍ നേട്ടമുണ്ടാക്കാനാവില്ലെന്നുമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സി.വി. ആനന്ദബോസ് നേരിട്ട് സമര്‍പ്പിച്ച തിരഞ്ഞെടുപ്പ് വിശകലനത്തില്‍ പറയുന്നു

 



ബി.ജെ.പി. സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന് നിറഞ്ഞ പിന്തുണയാണ് ഇക്കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പില്‍ കേന്ദ്ര നേതൃത്വം നല്‍കിയത്. സ്ഥാനാര്‍ത്ഥികളെ തിരഞ്ഞെടുക്കുന്നതില്‍ സുരേന്ദ്രന് വലിയ സ്വാതന്ത്ര്യമുണ്ടായിരുന്നു. രണ്ടു മണ്ഡലങ്ങളില്‍ മത്സരിക്കാന്‍ സുരേന്ദ്രന് അനുമതി നല്‍കി.എന്നാല്‍ കേന്ദ്ര നേതൃത്വത്തിന്റെ എല്ലാ ശ്രമങ്ങളും വിഫലമാകുന്ന തരത്തില്‍ വലിയ പരാജയമാണ് സംഭവിച്ചത്.

ഇതിന്റെ ഉത്തരവാദത്വത്തില്‍ നിന്ന് സുരേന്ദ്രന് ഒഴിഞ്ഞുമാറാനാവില്ലെന്ന നിലപാടിലാണ് കേന്ദ്രനേതൃത്വത്തിനുള്ളത്. മറ്റൊരു നിവ്യത്തിയുമില്ലാത്തത് കൊണ്ടാണ് സുരേന്ദ്രനെ ഇപ്പോഴും പ്രസിഡന്റായി തുടരാന്‍ അനുവദിക്കുന്നത്.



മുന്‍ ഐ.എ.എസ്. ഉദ്യോഗസ്ഥനെ ഉത്തര്‍പ്രദേശില്‍ ബി.ജെ.പി. വൈസ് പ്രസിഡന്റാക്കിയതുപോലെ കേരളത്തിലും പാര്‍ട്ടി നേതൃത്വത്തില്‍ ഒരു പ്രൊഫഷനലിനെ കൊണ്ടുവരാനുള്ള നീക്കം നടന്നിരുന്നു. ഒരു ഘട്ടത്തില്‍ ഇ ശ്രീധരനെ നേതൃ സ്ഥാനത്തേക്ക് പരിഗണിച്ചിരുന്നത്. എന്നാല്‍ ഇ ശ്രീധരന്‍ തോറ്റതോടെ അതിനുള്ള ശ്രമം ഉപേക്ഷിച്ചു.

ആര്‍.എസ്.എസ്. മുഖപ്രസിദ്ധീകരണമായ ഓര്‍ഗനൈസറിന്റെ എഡിറ്ററായിരുന്നു ആര്‍. ബാലശങ്കര്‍. ക്രിസ്ത്യന്‍ വിഭാഗങ്ങളോടും എന്‍.എസ്.എസ്. - എസ്.എന്‍.ഡി.പി. സംഘടനകളോടും ബാലശങ്കറിന് അടുപ്പം ഉണ്ട്. ബാലശങ്കര്‍ വരുന്നതിനോട് വി. മുരളീധരന്‍ - കെ. സുരേന്ദ്രന്‍ വിഭാഗത്തിന് കടുത്ത എതിര്‍പ്പുണ്ട്.

 



ഇക്കാര്യത്തില്‍ തീരുമാനമെടുക്കേണ്ടത് പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തര മന്ത്രി അമിത് ഷായുമാണ്. ആ തീരുമാനം നടപ്പാക്കുക എന്ന ഉത്തരവാദിത്വമായിരിക്കും ബി.ജെ.പി. അഖിലേന്ത്യ പ്രസിഡന്റ് ജെ.പി. നഡ്ഢയ്ക്കുണ്ടായിരിക്കുള്ളത്.

അടുത്തിടെ നടത്തിയ ഡല്‍ഹി യാത്രയില്‍ കെ. സുരേന്ദ്രന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്താന്‍ അനുമതി കിട്ടിയിരുന്നില്ല. ഇതിനെ സുരേന്ദ്രനോടുള്ള അത്യപ്തിയായി ബി ജെ പി കേന്ദ്ര നേതൃത്വം കരുതുന്നു.

 

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിവാഹം കഴിഞ്ഞ് മൂന്ന് മാസം തികയുന്നതിന് മുൻപ് ഡൽഹിയിൽ നവവധു കെട്ടിടത്തിന് മുകളിൽനിന്ന് വീണ് മരിച്ച സംഭവത്തിൽ ദുരൂഹതയാരോപിച്ച് കുടുംബം  (2 hours ago)

സംസ്ഥാനത്ത് ഇന്ന് ആറു ജില്ലകളില്‍ യെലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദം തീവ്ര ന്യൂനമര്‍ദമായി ശക്തിപ്രാപിച്ചു...  (2 hours ago)

ഡൽഹിയിലെ നജഫ്ഗഡിൽ കുടുംബതർക്കത്തിനിടെ ഭാര്യയെ അടുക്കളയിലെ തവ (ചട്ടി) കൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തിയ ശേഷം ഭർത്താവ് പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി  (2 hours ago)

സ്വര്‍ണം സ്ഥാപന ഉടമ അറിയാതെ തിരിമറി നടത്തിയിരുന്നവരാണ് ആത്മഹത്യക്ക് ശ്രമിച്ചവരും പ്രതിയാക്കപ്പെട്ട് പിടിയിലായ സിന്ധുവും  (2 hours ago)

വിമാന യാത്രയ്ക്കിടെ നെഞ്ചുവേദന അനുഭവപ്പെട്ട യാത്രക്കാരന് തൃശൂര്‍ സ്വദേശിക്ക് ദാരുണാന്ത്യം  (2 hours ago)

എംബാം ചെയ്യാതെ തലയറ്റ് ഖമേനി ഫ്രീസറിൽ...! ഇറാനിൽ 3000 പേർ പിടഞ്ഞ് മരിക്കും..പ്രവചനം ഇങ്ങനെ  (2 hours ago)

എല്ലാത്തിനെയും ഞാൻ കൊല്ലും..! ആര്യനാട് CIA കസേരയ്ക്ക് അടിച്ച് തലപിളർത്തി യദു.. സ്റ്റേഷനിൽ കയറി വിളയാട്ടം  (2 hours ago)

ഇറാന്‍ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിക്ക് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ ലക്ഷക്കണക്കിന് ജനങ്ങള്‍ തെരുവിലിറങ്ങിയ വിലാപയാത്രയില്‍  (2 hours ago)

രാഷ്ട്രപതിയുടെ പൈലറ്റിന്റെ അമ്മയുടെ ഫ്രോഡ് പണി ഗതികെട്ട് അഞ്ജുവും മരിച്ചു വീട് വളഞ്ഞ് സിന്ധുവിന്റെ അറസ്റ്റ്  (3 hours ago)

ഇറാനിൽ കൂട്ട കരച്ചിൽ അമേരിക്കയിൽ പൊട്ടിച്ചിരി നിനയൊക്കെ ഒരൊറ്റ ഷോട്ടിൽ ഇല്ലാതാക്കും ഇറാനികൾക്ക് അവസാന മുന്നറിയിപ്പ്..!  (3 hours ago)

ദുബായിൽ നിന്ന് കൊച്ചിയിലേക്ക് പുറപ്പെടേണ്ട വിമാനം തിരിച്ചിറക്കി..! പ്രവാസികൾ തിരിച്ചു പോയി യാത്രകൾ മാറ്റി..ഇനി നാട്ടിലേക്കില്ല  (3 hours ago)

ഇറാനിൽ വൻ ദുരന്തം 3000 പേർ പിടഞ്ഞ് ചാവും..! എംബാം ചെയ്യാതെ തലയറ്റ് ഖമേനി ഫ്രീസറിൽ..!ഉയിർപ്പ്..?  (3 hours ago)

മെഡിക്കൽ കോളേജുകളിലും വിവിധ ആശുപത്രികളിലും കോടികൾ മുടക്കി ഉപകരണങ്ങൾ വാങ്ങിയിട്ടും കാലങ്ങളായി ആരും തിരിഞ്ഞു നോക്കുന്നില്ല; സമഗ്രമായ വകുപ്പ് തല അന്വേഷണം നടത്തുമെന്ന് മന്ത്രി കെ.മുരളീധരൻ  (4 hours ago)

കെഎസ്ആർടിസി, കെഎസ്ഇബി, ജല അതോറിറ്റി തുടങ്ങിയ വകുപ്പുകളിൽ അംഗീകൃത തൊഴിലാളി സംഘടനകളുമായിപ്പോലും ആലോചിക്കാതെയാണ് സർക്കാർ ഏകപക്ഷീയമായ സ്ഥലംമാറ്റ നടപടികൾ ആരംഭിച്ചിരിക്കുന്നത്; ഇതിനെതിരെ ശക്തമായ പ്രതിഷേധം ഉ  (4 hours ago)

ഓപ്പറേഷൻ തൂഫാൻ; പോലീസ് മേധാവി നേരിട്ട്‌ നേതൃത്വം നൽകുന്ന പ്രത്യേക സ്പെഷ്യൽ ടാസ്‌ക് ഫോഴ്‌സ് രൂപീകരിക്കും; ലഹരി ശൃംഖലകൾ സംസ്ഥാന അതിർത്തികൾ കടന്നാണ് പ്രവർത്തിക്കുന്നതെന്ന് ആഭ്യന്തര വകുപ്പ് മന്ത്രി രമേശ്  (4 hours ago)

Malayali Vartha Recommends