പതിനെട്ടാം വയസ്സിൽ ഒന്നിച്ച് ജീവിക്കാൻ തുടങ്ങി; നിയമപരമായി വിവാഹം രജിസ്റ്റര്‍ ചെയ്യാന്‍ പലവതണ പറഞ്ഞിട്ടും ഭർത്താവ് തയ്യാറായില്ല, കുറഞ്ഞത് 30 പവൻ സ്ത്രീധനം വേണമെന്ന് പറഞ്ഞ് പ്രശ്നങ്ങൾ തുടങ്ങിയത് ഭർതൃമാതാവ്... ഒടുവിൽ രണ്ടാമത്തെ കുഞ്ഞിനെ ഭ്രൂണഹത്യ ചെയ്യാന്‍ നിര്‍ബന്ധിപ്പിച്ചു, വീട്ടില്‍ നിന്ന് തല്ലിപുറത്താക്കി!! മറ്റൊരു സ്ത്രീയെ വിവാഹം കഴിച്ച് ജീവിക്കുന്ന ഭർത്താവിനെതിരെ യുവതി രംഗത്ത്

കാസർകോഡ് സ്ത്രീധനം ആവശ്യപ്പെട്ട് ക്രൂരമായി മര്‍ദ്ദിച്ചെന്ന പരാതിയുമായി ഇരുപത്തേഴുകാരി രംഗത്ത്. രണ്ടാമത്തെ കുഞ്ഞിനെ ഭ്രൂണഹത്യ ചെയ്യാന്‍ നിര്‍ബന്ധിച്ചുവെന്നും ഭര്‍ത്താവ് തന്നെ വീട്ടില്‍ നിന്ന് തല്ലിപുറത്താക്കിയെന്നും യുവതിയുടെ പരാതിയിൽ പറയുന്നു. കാസര്‍കോട് കൊട്ടോടി സ്വദേശിയായ ഇരുപത്തേഴുകാരിയാണ് ഭര്‍ത്താവിനും കുടുംബത്തിനുമെതിരെ പരാതിയുമായി രംഗത്ത് എത്തിയിരിക്കുന്നത്.
18ാം വയസിലാണ് റസീനയും ഷാക്കിറും വിഹാഹം കാഴ്ച്ച തീരുമാനിക്കുന്നത്. തുടർന്ന് ഒന്നിച്ചു ജീവിക്കാന്‍ തുടങ്ങിയതോടെ സ്ത്രീധനത്തിന്റെ പേരിലുള്ള പ്രശ്നങ്ങള്‍ ആരംഭിച്ചത്. മുപ്പത് പവനെങ്കിലും കുറഞ്ഞത് നല്‍കണമെന്നാവശ്യപ്പെട്ട് ആദ്യം കുത്തുവാക്കുകളും ചീത്തവിളിയും ആരംഭിക്കുന്നത് ഭര്‍തൃമാതാവാണ്. പിന്നീട് ഭര്‍ത്താവും സ്ത്രീധനം ആവശ്യപ്പെട്ട് മര്‍ദ്ദിക്കാന്‍ തുടങ്ങി.
മൂന്ന് വര്‍ഷം മുമ്പ് സ്ത്രീധന പീഡനം ആരോപിച്ച് റസീന പെലീസില്‍ പരാതി നല്‍കിയിരുന്നു. ഇനി പ്രശ്നങ്ങളുണ്ടാവില്ലെന്നും ഭാര്യയേയും കുഞ്ഞിനെയും നന്നായി നോക്കാമെന്നും ഷാക്കിര്‍ നല്‍കിയ ഉറപ്പില്‍ റസീനയുടെ പരാതിയിലുണ്ടായിരുന്ന പൊലീസ് കേസ് ഒത്തുതീര്‍പ്പായി. പക്ഷെ നിയമപരമായി വിവാഹം രജിസ്റ്റര്‍ ചെയ്യാന്‍ പലവതണ പറഞ്ഞിട്ടും ഷാക്കിര്‍ തയ്യാറായില്ലെന്ന് റസീന പറയുന്നു.
ഭര്‍തൃവീട്ടില്‍ നിന്ന് പുറത്താക്കിയതോടെ രണ്ട് കുഞ്ഞുങ്ങളെ പോറ്റാന്‍ വഴിയില്ലാതെ ഗതികേടിലാണെന്നും റസീന പറയുന്നു. രോഗികളായ അച്ഛനും അമ്മയുമുള്‍പ്പെടെ റസീനയുടെ വീട്ടിലാര്‍ക്കും വരുമാനമില്ല. മറ്റൊരു സ്ത്രീയെ വിവാഹം കഴിച്ച് ജീവിക്കുന്ന ഷാക്കിറിനെതിരെ കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് റസീന.
https://www.facebook.com/Malayalivartha



























