അർദ്ധരാത്രി പെൺകുട്ടിയെ തനിക്കൊപ്പം ഇറക്കിവിടണമെന്ന് ആവശ്യപ്പെട്ട് യുവാവിന്റെ പരാക്രമം; വീട്ടുകാരെ ഭീഷണിപ്പെടുത്തി ജനല്‍ ഗ്ലാസുകള്‍ അടിച്ചുപൊട്ടിച്ച് പെട്രോള്‍ കുപ്പി കാണിച്ച് ഗുണ്ടായിസം:- പിടികൂടാൻ പോലീസ് എത്തിയപ്പോൾ സംഭവിച്ചത് ഇങ്ങനെ

അയിരൂരില്‍ അർദ്ധരാത്രി പ്രണയാഭ്യര്‍ത്ഥന നിരസിച്ച പെണ്‍കുട്ടിയുടെ വീട്ടില്‍ അതിക്രമിച്ചു കടന്ന് ഭീഷണി മുഴക്കിയ യുവാവ് അറസ്റ്റില്‍. നടത്തറ സ്വദേശി നൗഫലാണ് അറസ്റ്റിലായത്. രാത്രി വീട്ടിൽ കയറിയ നൗഫൽ പെൺകുട്ടിയെ തനിക്കൊപ്പം ഇറക്കിവിടണമെന്ന് ആവശ്യപ്പെട്ടായിരുന്നു ബഹളം ഉണ്ടാക്കിയത്. തർക്കത്തിന് ഇടയിൽ നൗഫല്‍ വീടിന്റെ ജനല്‍ ഗ്ലാസുകള്‍ അടിച്ചുപൊട്ടിക്കുകയും കൈയില്‍ കരുതിയ പെട്രോള്‍ കുപ്പി കാണിച്ചു വീട്ടുകാരെ ഭീഷണിപ്പെടുത്തുകയുമായിരുന്നു.
ഇതിന് പുറമേ വീട്ടിലെ സാധനങ്ങളും ഇയാള്‍ നശിപ്പിച്ചതായാണ് വിവരം. സംഭവത്തില്‍ പെണ്‍കുട്ടിയുടെ കുടുംബം നല്‍കിയ പരാതിയിലാണ് നൗഫലിനെ പോലീസ് അറസ്റ്റ് ചെയ്തത്. പിടികൂടാനെത്തിയ പോലീസിനെയും നൗഫല്‍ ആക്രമിച്ചു.
https://www.facebook.com/Malayalivartha



























