എറണാകുളം ഉദയ0പേരൂരില്‍ മദ്യപാനിയായ മകനെ അച്ഛന്‍ വെട്ടിക്കൊലപ്പെടുത്തി

എറണാകുളം ഉദയ0പേരൂരില്‍ മദ്യപാനിയായ മകനെ അച്ഛന്‍ വെട്ടിക്കൊലപ്പെടുത്തി. എംഎല്‍എ റോഡിലെ താമസക്കാരനായ ഞാറ്റിയില്‍ സന്തോഷിനെയാണ് അച്ഛന്‍ സോമന്‍ വെട്ടിക്കൊന്നത്.
സോമനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇവര്‍ രണ്ട് പേര്‍ മാത്രമാണ് ഈ വീട്ടില്‍ താമസിച്ചിരുന്നത്. കാന്‍സര്‍ രോഗിയാണ് സോമന്‍. മകന്‍ സ്ഥിരമായി മദ്യപിച്ചെത്തി മര്‍ദ്ദിക്കുന്നതിനാല്‍ കുറേ നാളുകളായി സോമന്‍ മകളുടെ വീട്ടിലായിരുന്നു. ഈയിടെയാണ് ഇദ്ദേഹം വീട്ടിലേക്ക് മടങ്ങിയെത്തിയത്.
ഇന്നലെ ഉച്ചയോടെ മദ്യപിച്ച് വീട്ടിലെത്തിയ സന്തോഷ് തന്നെ മര്‍ദ്ദിച്ചതായി സോമന്‍ പറയുന്നു. ഇരുവരും തമ്മില്‍ വഴക്ക് പതിവാണെന്ന് അയല്‍വാസികളും പറയുന്നു.
രാത്രി 12ഓടെ കത്തിയെടുത്ത് സോമന്‍, സന്തോഷിനെ കുത്തുകയായിരുന്നു. അയല്‍വാസികള്‍ എത്തിയപ്പോള്‍ കുത്തേറ്റ് കിടക്കുന്ന സന്തോഷിനെയാണ് കണ്ടത്.
"
https://www.facebook.com/Malayalivartha























