Widgets Magazine
03
Feb / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

'ആനി ശിവയെ പോലുള്ളവര്‍ സ്ത്രീ സമൂഹത്തിനു അഭിമാനമാകുമ്പോൾ സി.കെ ആശയെ പോലുള്ളവര്‍ സ്ത്രീകള്‍ക്കാകെ അപമാനകരമാണ് എന്ന് പറയാതെ വയ്യ...' ബിജെപി സംസ്ഥാന സെക്രട്ടറി രേണു സുരേഷ് കുറിക്കുന്നു

03 JULY 2021 11:04 AM IST
മലയാളി വാര്‍ത്ത

More Stories...

15 മിനിട്ട് ദൈർഘ്യമുള്ള ഫോൺകോൾ നടിമാരും MLAയും കുടുങ്ങും ഡയറിയിൽ റോയി അവശേഷിപ്പിച്ച തെളിവ്; ആത്മ​ഹത്യയുടെ ചുരുളഴിയുന്നു

മന്ത്രി റിയാസ് ബേപ്പൂരിലേക്കില്ല? പി.വി. അൻവർ പേടി... പിണറായി ഇല്ലെങ്കിൽ ധർമ്മടത്ത് സാധ്യത

സതീഷന്റെ നെഞ്ച് ഇടിച്ച് കലക്കി രാഹുൽ പാലക്കാട് ഇറങ്ങും..? കൈപ്പത്തി ചിഹ്നത്തിൽ ഷാഫി..! അമ്പോ വമ്പൻ നീക്കം കലാപം..?

ശേ,മാസ്സ് അടിക്കാൻ വന്ന പ്രതിഭ ചേച്ചി ചമ്മി നാറി..! ശിവൻകുട്ടിയും മുഖ്യനും ഞെട്ടി ഡയസിലേക്ക് ചാടിക്കയറി കുഴൽനാടൻ!

നിയമസഭയിൽ പ്രതിപക്ഷ അംഗങ്ങൾ വാച്ച് ആൻഡ് വാർഡിനെ വടി കൊണ്ട് അടിച്ചുവെന്ന് ആരോപിച്ച് മുഖ്യമന്ത്രി... ശബരിമല സ്വർണക്കൊള്ളയിൽ പ്രതിപക്ഷ പ്രതിഷേധത്തിനിടെയുണ്ടായ നാടകീയ സംഭവങ്ങൾക്ക് പിന്നാലെയാണ് മുഖ്യമന്ത്രിയുടെ ആരോപണം

അതിജീവനത്തിന്റെ പ്രതീകമായി സബ് ഇന്‍സ്‌പെക്ടര്‍ പദവിയിലെത്തി കേരളത്തിന്റെ ആകെ അഭിമാനമായി മാറിയിരിക്കുകയാണ് ആനി ശിവ. എന്നാൽ പ്രബേഷന്‍ കാലത്ത് ഇടത് എംഎല്‍എ സി.കെ.ആശ ഓഫിസില്‍ വിളിച്ചു വരുത്തി സല്യൂട്ട് ചെയ്യിച്ചെന്ന ആരോപണവും ഇതോടൊപ്പം ഏറെ ചർച്ചയായി മാറി. ബിജെപി സംസ്ഥാന സെക്രട്ടറി രേണു സുരേഷാണ് ഇക്കാര്യം പോസ്റ്റ് ചെയ്തത്.

ആനി ശിവയോട് ഇത്രയും മോശമായി പെരുമാറാനും കഴിയും എന്ന് കാണിച്ചു തന്ന ഇടത് എംഎല്‍എ വൈക്കത്ത് ഉണ്ടെന്നു കേള്‍ക്കുന്നുവെന്നാണ് രേണു സുരേഷ് ഫേസ്ബുക്കില്‍ കുറിച്ചത് തന്നെ. രാത്രി ഡ്യൂട്ടി കഴിഞ്ഞു താമസ സ്ഥലത്തേക്കു പോകുന്നതിനിടെ എംഎല്‍എയെ കണ്ടപ്പോള്‍ ആനി ശിവ സല്യൂട്ട് ചെയ്തില്ലെന്ന കാരണത്തില്‍ പിറ്റേന്ന് വിളിച്ചു വരുത്തി സല്യൂട്ട് ചെയ്യിച്ചെന്നാണ് ആരോപണം ഉയർന്നത്. തിരഞ്ഞെടുപ്പിന് മുന്‍പ് ആനി ശിവ വൈക്കം പൊലീസ് സ്റ്റേഷനില്‍ പ്രബേഷന്‍ എസ്‌ഐ ആയി ജോലി ചെയ്യുന്ന കാലത്തായിരുന്നു സംഭവം നടന്നത് എന്നാണ് പറയുന്നത്.

രേണു സുരേഷിന്റെ പോസ്റ്റിന്റെ പൂര്‍ണരൂപം-

ആനി ശിവയോട് ഇത്രയും മോശമായി പെരുമാറാനും ഞങ്ങള്‍ക്ക് കഴിയും എന്ന് കാണിച്ച്‌ തന്ന ഒരു ഇടത് എംഎല്‍എ അങ്ങ് വൈക്കത്ത് ഉണ്ടെന്ന് കേള്‍ക്കുന്നു. കേട്ട കഥകള്‍ സത്യമാണെങ്കില്‍ വൈക്കം എംഎല്‍എ പരസ്യമായി മാപ്പ് പറയണം. ഇന്ന് വൈകിട്ട് യാദൃശ്ചികമായാണ് @TrollVaikom എന്ന ഫേസ്ബുക് ഗ്രൂപ്പില്‍ വന്ന ഈ പോസ്റ്റ് ശ്രദ്ധയില്‍ പെട്ടത്...

ഒരു കൗതുകം തോന്നിയാണ് വൈക്കത്തുള്ള പാര്‍ട്ടി സുഹൃത്തുക്കളെ വിളിച്ചു കാര്യം അന്വേഷിച്ചത്...

അപ്പോള്‍ ആണ് സ്ത്രീ ശാക്തീകരണം എന്ന് നാഴികയ്ക്ക് നാല്‍പ്പതു വട്ടം വിളിച്ചു പറയുന്ന ഇടതുപക്ഷ മുന്നണിയുടെ MLA യും, സര്‍വ്വോപരി സ്ത്രീയുമായ #VaikomMLA ശ്രീമതി #CKAsha യുടെ ഇടുങ്ങിയ ചിന്താഗതിയും അധികാരം മത്തുപിടിപ്പിച്ച ധാര്‍ഷ്ട്യത്തിന്റെയും കഥ അറിയാന്‍ സാധിച്ചത്.. ദുരിതങ്ങളെയും, പരാജയങ്ങളെയും എല്ലാം പടവെട്ടി തോല്‍പിച്ച സ്ത്രീസമൂഹത്തിന് ഏറെ അഭിമാനിക്കാവുന്ന നേട്ടം കൈവരിച്ച ആനി ശിവ വൈക്കം പോലീസ്സ്റ്റേഷനില്‍ ജോലി ചെയ്യുന്ന സമയം. രാത്രി ഡ്യൂട്ടി കഴിഞ്ഞു ഭക്ഷണവും വാങ്ങി വര്‍ക്കിംഗ് വിമന്‍സ് ഹോസ്റ്റലിലേക്ക് നടന്നു പോകുമ്ബോള്‍ (ഡ്യൂട്ടിയില്‍ അല്ല, ഫുള്‍ യൂണിഫോമിലും അല്ല ) സ്ഥലം MLA ശ്രീമതി CK ആശ തന്റെ വാഹനത്തില്‍ എതിരെ വരികയും ആനി ശിവയുടെ സമീപം വാഹനം നിര്‍ത്തുകയും ചെയ്തു. രാത്രിയതുകാരണവും, വൈക്കത്തു ജോയിന്‍ ചെയ്തിട്ട് അധികം ദിവസം ആവാത്തതിനാലും MLAയെ വ്യക്തിപരമായി അറിയാത്തതിനാലും SI ആനി ശിവ സല്യൂട്ട് നല്‍കിയില്ല. മാത്രമല്ല ഔദ്യോഗിക വേഷത്തില്‍ ഡ്യൂട്ടി സമയത്തു മാത്രം സല്യൂട്ട് ചെയ്താല്‍ മതി. അല്ലാത്ത സമയം ഒരു സിവിലിയന്‍ മാത്രമേ ആകുന്നുള്ളു എന്നതാണ് വാസ്തവം.

എന്നാല്‍ അറിയുവാന്‍ സാധിച്ചത് MLA അടുത്ത ദിവസം SI യെ നേരിട്ട് വിളിച്ചു വരുത്തി സല്യൂട്ട് ചെയ്യിച്ചു എന്നും ആണ്. മാത്രമല്ല പ്രോട്ടോകോള്‍ ലംഘനം നടത്തി എന്ന് പറഞ്ഞു മുഖ്യമന്ത്രിക്ക് പരാതിയും നല്‍കി.അറിഞ്ഞ വിവരങ്ങള്‍ സത്യമാണ് എങ്കില്‍ എത്ര ഹീനമായ മനസ്സാണ് വൈക്കം MLA യുടേത് എന്ന് ഞാന്‍ അദ്ഭുതപെട്ടുപോവുകയാണ്.

ആനി ശിവയെ പോലുള്ളവര്‍ സ്ത്രീ സമൂഹത്തിനു അഭിമാനമാകുമ്ബോള്‍ CK ആശയെ പോലുള്ളവര്‍ സ്ത്രീകള്‍ക്കാകെ അപമാനകരമാണ് എന്ന് പറയാതെ വയ്യ... രാജ്യത്തിന്റെ പ്രധാനമന്ത്രി ജനങ്ങളെ അഭിസംബോധന ചെയ്യുമ്ബോള്‍ #feeling_irritated എന്ന് ഫേസ്ബുക് പോസ്റ്റിട്ട ഒരു ജനപ്രധിനിധിയില്‍ നിന്നും ഇതില്‍ കൂടുതല്‍ ഒന്നും പ്രതീക്ഷിക്കുന്നതിലും അര്‍ത്ഥമില്ല??

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

15 മിനിട്ട് ദൈർഘ്യമുള്ള ഫോൺകോൾ ,നടിമാരും MLAയും കുടുങ്ങും ഡയറിയിൽ റോയി അവശേഷിപ്പിച്ച തെളിവ്  (54 minutes ago)

ഇനി അവൻ സംസാരിക്കട്ടെ!! ഹാഷ്മിയെ ചൊറിയാൻ വന്ന ലക്ഷ്മി പത്മയെ വലിച്ച് കീറി ഒട്ടിച്ച് ആയിശ  (1 hour ago)

മന്ത്രി റിയാസ് ബേപ്പൂരിലേക്കില്ല? പി.വി. അൻവർ പേടി... പിണറായി ഇല്ലെങ്കിൽ ധർമ്മടത്ത് സാധ്യത  (1 hour ago)

സതീഷന്റെ നെഞ്ച് ഇടിച്ച് കലക്കി രാഹുൽ പാലക്കാട് ഇറങ്ങും..? കൈപ്പത്തി ചിഹ്നത്തിൽ ഷാഫി..! അമ്പോ വമ്പൻ നീക്കം കലാപം..?  (2 hours ago)

ശേ,മാസ്സ് അടിക്കാൻ വന്ന പ്രതിഭ ചേച്ചി ചമ്മി നാറി..! ശിവൻകുട്ടിയും മുഖ്യനും ഞെട്ടി ഡയസിലേക്ക് ചാടിക്കയറി കുഴൽനാടൻ!  (2 hours ago)

സ്പീക്കറുടെ മുഖംമറച്ച് അന്ധനെപോലെയാക്കി ജനാധിപത്യം കൈകാര്യം ചെയ്യുന്നത് ശരിയാണോ. പ്രതിപക്ഷ നേതാവ് അത് പരിശോധിക്കണമെന്നും സ്പീക്കർ ...  (2 hours ago)

ശബരിമല സ്വർണക്കൊള്ള കേസിൽ തന്ത്രി കണ്ഠരര് രാജീവരുടെ ജാമ്യഹർജി... ഫെബ്രുവരി 9ന് വിശദമായ വാദം കേൾക്കും  (2 hours ago)

ചെന്നൈയിലെ വീട്ടിലെ ശുചിമുറിയിൽ കുഴഞ്ഞു വീണ നിലയിൽ...  (2 hours ago)

പ്രവാസം മതിയാക്കി നാട്ടിലേക്ക് മടങ്ങിയ മലപ്പുറം സ്വദേശി നിര്യാതനായി  (3 hours ago)

വീണ ജോർജിന്റെ മൈക്ക് തൂക്കി അടിച്ച് സതീശൻ...! മന്ത്രി രജേഷിന്റെ വാ അടപ്പിച്ചു ഡയസ് നിറഞ്ഞ് watch and ward  (3 hours ago)

നെടുമങ്ങാട് ഡിപ്പോയിൽ ഡ്രൈവിങ് സ്കൂൾ...  (3 hours ago)

ഇജ്ജ് ഒന്ന് അടങ്ങ് ഹാഷ്മി രാഹുൽ ഒന്ന് പറയട്ടേ...! ദേ ലക്ഷ്മി പത്മ വീണ്ടും...! കുരു പൊട്ടിക്കലിൻ ചാറ്റ് പുറത്ത്..!  (3 hours ago)

ശബരിമല സ്വർണക്കൊള്ളക്കേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ അഡ്‌മിനിസ്‌ട്രേറ്റീവ് ഓഫീസർ മുരാരി ബാബുവിനെ ഇഡി ചോദ്യം ചെയ്യുന്നു  (3 hours ago)

Bla പെണ്‍ചാവേറുകള്‍ പാക്കിസ്ഥാനെ വിറപ്പിക്കുന്നു  (4 hours ago)

ഉന്നത പദവി, വാഹന ഭാഗ്യം! ചിങ്ങം രാശിക്കാർക്ക് ഇന്ന് സുവർണ്ണ കാലം!  (4 hours ago)

Malayali Vartha Recommends