Widgets Magazine
27
Mar / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ആറന്മുള നിയമസഭാ മണ്ഡലത്തില്‍ പോരാട്ടം കടുക്കുന്നു... അബിന്‍ വര്‍ക്കി പ്രചരണത്തില്‍ മുമ്പോട്ട് പോവുകയാണ്..കോളേജില്‍ വോട്ട് ചോദിക്കാനെത്തിയ അബിനെ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ തടയാനെത്തി..പിന്നീട് സംഭവിച്ചത്..


ബന്ദർ അബ്ബാസിൽ ആക്രമണം.. ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർ (IRGC) നാവിക കമാൻഡർ അലിറേസ ടങ്സീരി കൊല്ലപ്പെട്ടു.. , ഹോർമുസ് കടലിടുക്ക് അടയ്ച്ച പടത്തലവൻ..


കൊടുങ്ങല്ലൂർ ഭ്രൂണക്കേസ്: 'ആമി' എന്ന് പെട്ടിയിലൊളിപ്പിച്ച രഹസ്യം തേടി പോലീസ്; നഴ്സിംഗ് പഠനം പൂർത്തിയാക്കിയ യുവതി എന്തിനാണ് ഇത്രയും വലിയൊരു സാഹസത്തിന് മുതിർന്നത്?


സോണിയ ആശുപത്രിയിൽ തുടരുന്നു.. ഒരു സംഘം ഡോക്ടർമാർക്ക് ആൻറിബയോട്ടിക്കുകൾ നൽകുന്നുണ്ട്, നിലവിൽ അവരുടെ ആരോഗ്യനില സ്ഥിരമാണ്..ആരോഗ്യവിവരം പുറത്തുവിട്ട് അധികൃതർ..


സോണിയ ആശുപത്രിയിൽ തുടരുന്നു.. ഒരു സംഘം ഡോക്ടർമാർക്ക് ആൻറിബയോട്ടിക്കുകൾ നൽകുന്നുണ്ട്, നിലവിൽ അവരുടെ ആരോഗ്യനില സ്ഥിരമാണ്..ആരോഗ്യവിവരം പുറത്തുവിട്ട് അധികൃതർ..

തട്ടിപ്പുകാര്‍ പല രൂപത്തിലും ഭാവത്തിലും! ദുബായ് പോലീസിന്റെ നടക്കുന്നത് വമ്പന്‍ തട്ടിപ്പ്: ജാഗ്രതയോടിരിക്കുക!

03 JULY 2021 11:33 AM IST
മലയാളി വാര്‍ത്ത

പ്രവാസികളുടെ ശ്രദ്ധയ്ക്ക്... തട്ടിപ്പുകാര്‍ പല രൂപത്തിലും ഭാവത്തിലും..... ഇതൊന്നു അറിഞ്ഞിരിക്കുക.....
സാമ്പത്തിക തട്ടിപ്പുസംഘം ആളുകളെ കബളിപ്പിച്ച് പണം തട്ടാനായി യു.എ.ഇ. യിലെ പോലീസിന്റെ പേരും ഉപയോഗിക്കുന്നു എന്ന വിവരമാണ് ഇപ്പോള്‍ പുറത്തുവരുന്നത്.

 

രാജ്യത്തെ സര്‍ക്കാര്‍ വകുപ്പുകള്‍, ബാങ്കുകള്‍ എന്നിവയുടെ പേരുകള്‍ ദുരുപയോഗം ചെയ്ത് തട്ടിപ്പ് നടത്തുന്ന സംഘം തന്നെയാണ് തട്ടിപ്പ് രീതി വിവിധ എമിറേറ്റുകളിലെ പോലീസിന്റെ പേരിലും നടത്തുന്നത്. കണ്ണൂര്‍ സ്വദേശിക്കും ദുബായ് പോലീസിന്റെ പേരില്‍ വ്യാജ ഫോണ്‍വിളിയെത്തിയതായി പരാതി പറഞ്ഞു.

 

 

പോലീസിന്റെ ലിങ്ക് അയച്ചുകൊടുത്തതിനുശേഷമായിരുന്നു തട്ടിപ്പ് ശ്രമം. ദുബായ് പോലീസിന്റെ കുറ്റാന്വേഷണ വിഭാഗത്തില്‍നിന്നാണ് വിളിക്കുന്നതെന്ന് പറയും. എന്നിട്ട് ആളുടെ ബാങ്ക് അക്കൗണ്ട്, മൊബൈല്‍ സിം കാര്‍ഡ് വിവരങ്ങള്‍ ചോദിക്കും . എന്നാല്‍ വിവരങ്ങള്‍ പോലീസ് സ്റ്റേഷനിലെത്തി നേരിട്ട് കൈമാറാമെന്ന് അറിയിച്ചപ്പോള്‍ കട്ട് ചെയ്യുകയായിരുന്നു.

 

ഇത്തരത്തില്‍ നിരന്തരം വിളികളും സന്ദേശങ്ങളും എത്തുന്നതായി പരാതികളുയരുന്നുണ്ട്. എമിറേറ്റ്, താമസസ്ഥലം, നാഷണാലിറ്റി, ജോലി എന്നിവയെല്ലാം ഈ കൂട്ടര്‍ ചോദിച്ച് മനസ്സിലാക്കും . ദുബായ് പോലീസില്‍നിന്ന് ഒരു ഒ.ടി.പി. നമ്പര്‍ അയക്കുമെന്നും അത് യാത്ര ചെയ്യുമ്പോള്‍ വിമാനത്താവളത്തിലെ ഇമിഗ്രേഷനില്‍ കാണിക്കണമെന്നും പറഞ്ഞ് വിശ്വാസ്യത നേടിയെടുക്കാനാവും ഇവര്‍ കിണഞ്ഞു പരിശ്രമിക്കുന്നത്. ബാങ്ക് അക്കൗണ്ട് വിവരങ്ങളിലേക്ക് ക്രമേണ ചോദ്യങ്ങളെത്തും. മൊബൈല്‍ നമ്പറില്‍നിന്നാണ് ഇത്തരക്കാരുടെ കോളുകള്‍ അധികവും എത്തുന്നത്. എന്തുകൊണ്ട് ഈ നമ്പറില്‍ വിളിക്കുന്നു എന്ന് തിരികെ ചോദിക്കുമ്പോള്‍ ദേഷ്യപ്പെട്ട് ഫോണ്‍ കട്ട് ചെയ്തുപോയ സംഭവങ്ങളുമുണ്ട്.

 



പലര്‍ക്കും ഇത്തരത്തില്‍ പണം നഷ്ടമായതായി പരാതിയുയരുന്നുണ്ട്. ജനങ്ങള്‍ ഇത്തരം തട്ടിപ്പിനിരയാകാതെ നോക്കണമെന്നും ജാഗ്രത പാലിക്കണമെന്നും യു.എ.ഇ. പോലീസ് ആവര്‍ത്തിച്ച് മുന്നറിയിപ്പ് നല്‍കുന്നു. ഏഷ്യന്‍ വംശജരാണ് ഭൂരിഭാഗവും ഇത്തരം തട്ടിപ്പുകള്‍ നടത്തുന്നതെന്നാണ് വിവരം.

 

വിളിക്കുന്ന നമ്പറിലേക്ക് തിരിച്ചുവിളിച്ചാല്‍ മൊബൈല്‍ ഓഫ് ചെയ്യുകയോ വിളി എടുക്കാതിരിക്കുകയോ ആണ് ഇവരുടെ രീതി. ലേബര്‍, എമിഗ്രേഷന്‍ വകുപ്പുകളുടെ ലോഗോ അടക്കം പ്രദര്‍ശിപ്പിച്ച് ഫോണ്‍ വിളിക്കുന്ന സംഘവുമുണ്ട്. തട്ടിപ്പിന് കൂടുതല്‍ വിശ്വാസ്യത ഉണ്ടാവാനാണ് ഇങ്ങനെ ചെയ്യുന്നത്.

 

 

ഇംഗ്ളീഷ്, ഹിന്ദി, ഉറുദു, അറബി തുടങ്ങിയ ഭാഷകളാണ് സംഘം കൂടുതലും ഉപയോഗിക്കുന്നത്. സംശയാസ്പദമായ കോളുകള്‍ ഉടന്‍ റിപ്പോര്‍ട്ട് ചെയ്യണമെന്നാണ് പോലീസ് നല്‍കുന്ന നിര്‍ദേശം. ഈ കാര്യങ്ങള്‍ ശ്രദ്ധിക്കുമല്ലോ. തട്ടിപ്പില്‍ അകപ്പെടാതെ മുന്‍കരുതല്‍ എടുക്കുക.

 

"
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

രണ്ടു ദിവസമായി കാണാതായ യുവതി അയല്‍വാസിയുടെ വീട്ടില്‍ മരിച്ച നിലയില്‍  (4 hours ago)

ലോഡ്ജ് മുറിയില്‍ ഹോട്ടല്‍ തൊഴിലാളി കൊല്ലപ്പെട്ട നിലയില്‍  (4 hours ago)

ഒരുമാസത്തെ പ്ലാനില്‍ 28 ദിവസങ്ങള്‍ മാത്രം; ടെലികോം കമ്പനികളുടെ കൊള്ള അവസാനിപ്പിക്കാന്‍ ട്രായ്  (4 hours ago)

യുഡിഎഫിന് ഇടയില്‍ ഒരു അഭിപ്രായവ്യത്യാസവുമില്ല; എന്തുവില കൊടുത്തും യുഡിഎഫ് സര്‍ക്കാര്‍ ഉണ്ടാക്കുകയാണ് ലക്ഷ്യമെന്ന് രമേശ് ചെന്നിത്തല  (4 hours ago)

മുഖ്യമന്ത്രിമാരുടെ അടിയന്തര യോഗം വിളിച്ച് പ്രധാനമന്ത്രി  (4 hours ago)

പ്രണയബന്ധം എതിര്‍ത്തതിന് അമ്മയെ കൊലപ്പെടുത്തി വീടിനുള്ളില്‍ കുഴിച്ചിട്ടു  (5 hours ago)

സുധീര്‍ കരമനയ്ക്ക് വേണ്ടി പ്രചാരണത്തിനിറങ്ങി ആന്റണി രാജു  (6 hours ago)

തമിഴക വെട്രി കഴകം തനിച്ച് മത്സരിക്കുമെന്ന് വിജയ് ; 234 മണ്ഡലങ്ങളിലേക്കുമുള്ള സ്ഥാനാര്‍ഥികളെ നാളെ പ്രഖ്യാപിക്കും  (6 hours ago)

വേനലവധി വെട്ടിക്കുറച്ചെന്ന പ്രചാരണം വ്യാജമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ്  (7 hours ago)

ചാണ്ടിയെ കണ്ട് പഠിക്ക്....! മന്ത്രി ചാണ്ടി ഫുൾ പവറിൽ എല്ലാവർക്കും ചാണ്ടി മതി ആ ഇതൊക്കെയാണ് സ്ഥാനാർത്ഥി..!  (7 hours ago)

2-ാം എയർബോൺ ഡിവിഷൻ പാരച്യൂട്ടിൽ പറന്നിറങ്ങി .... ഇറാൻ തീർന്നു..ഇനി ഇല്ല !! യുദ്ധം അവസാനിക്കുന്നു ... 5000 US സൈനികരെത്തി  (7 hours ago)

വിജ്ഞാപനം വന്നു ... ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് വൈറോളജിയിൽ അക്കൗണ്ടന്റ് & ഓഫീസ് അസിസ്റ്റന്റ് (OA)  (7 hours ago)

കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റില്‍ സീനിയര്‍ ഡെപ്യൂട്ടി ചീഫ് അക്കൗണ്ട്‌സ് ഓഫീസറാകാം ശമ്പളം ലക്ഷങ്ങള്‍  (8 hours ago)

ദിവസവും ബ്രെഡ് കഴിക്കുന്നവര്‍ ശ്രദ്ധിക്കുക  (8 hours ago)

ലുലു ഗ്രൂപ്പിൽ ജോലി വേണോ ? കോഴിക്കോടും മലപ്പുറത്തും ഒഴിവുകളുണ്ട് ; അഭിമുഖം മാത്രം എക്സ്പീരിയൻസ് വേണ്ട !! ഒന്ന് നോക്കിയാലോ ....?  (8 hours ago)

Malayali Vartha Recommends