Widgets Magazine
03
Feb / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

മദ്യത്തിന് ഞാൻ നികുതി കൊടുക്കുന്നുണ്ട്, പിന്നെന്തിന് കെഎസ്ആർടിസി ബസിൽ ടിക്കറ്റെടുക്കണം? മലപ്പുറത്ത് ടിക്കറ്റെടുക്കാൻ വിസമ്മതിച്ച കുടിയനെ ഇറക്കിവിട്ടതിൽ പ്രകോപിതനായി കെഎസ്ആർടിസി ബസിന് നേരെ കല്ലേറ്:- ആക്രമണത്തിൽ കണ്ടക്ടർക്ക് 23 തുന്നൽ

03 JULY 2021 11:41 AM IST
മലയാളി വാര്‍ത്ത

More Stories...

15 മിനിട്ട് ദൈർഘ്യമുള്ള ഫോൺകോൾ നടിമാരും MLAയും കുടുങ്ങും ഡയറിയിൽ റോയി അവശേഷിപ്പിച്ച തെളിവ്; ആത്മ​ഹത്യയുടെ ചുരുളഴിയുന്നു

മന്ത്രി റിയാസ് ബേപ്പൂരിലേക്കില്ല? പി.വി. അൻവർ പേടി... പിണറായി ഇല്ലെങ്കിൽ ധർമ്മടത്ത് സാധ്യത

സതീഷന്റെ നെഞ്ച് ഇടിച്ച് കലക്കി രാഹുൽ പാലക്കാട് ഇറങ്ങും..? കൈപ്പത്തി ചിഹ്നത്തിൽ ഷാഫി..! അമ്പോ വമ്പൻ നീക്കം കലാപം..?

ശേ,മാസ്സ് അടിക്കാൻ വന്ന പ്രതിഭ ചേച്ചി ചമ്മി നാറി..! ശിവൻകുട്ടിയും മുഖ്യനും ഞെട്ടി ഡയസിലേക്ക് ചാടിക്കയറി കുഴൽനാടൻ!

നിയമസഭയിൽ പ്രതിപക്ഷ അംഗങ്ങൾ വാച്ച് ആൻഡ് വാർഡിനെ വടി കൊണ്ട് അടിച്ചുവെന്ന് ആരോപിച്ച് മുഖ്യമന്ത്രി... ശബരിമല സ്വർണക്കൊള്ളയിൽ പ്രതിപക്ഷ പ്രതിഷേധത്തിനിടെയുണ്ടായ നാടകീയ സംഭവങ്ങൾക്ക് പിന്നാലെയാണ് മുഖ്യമന്ത്രിയുടെ ആരോപണം

മലപ്പുറം പുത്തനത്താണിയിൽ മദ്യപാനിയുടെ ആക്രമണത്തിൽ കെഎസ്ആർടിസി കണ്ടക്ടർക്ക് സാരമായി പരിക്കേറ്റു. പാല ഡിപ്പോയിലെ കണ്ടക്ടർ സന്തോഷിനാണ് ആക്രമണത്തിൽ പരിക്കേറ്റത്. മദ്യപിച്ച് ബസിൽ കയറിയ മദ്യപാനി ടിക്കറ്റെടുക്കാൻ വിസമ്മതിച്ചതോടെ ബസ് ജീവനക്കാരും മറ്റ് യാത്രക്കാരും ചേർന്ന് ഇയാളെ ബസിൽ നിന്ന് ഇറക്കിവിടുകയായിരുന്നു. ഇതിന്റെ പ്രതികാരമെന്നോണമാണ് പ്രതി കല്ലെറിഞ്ഞത്. കോഴിക്കോട് നിന്ന് പാലായിലേക്ക് പോകുകയായിരുന്ന ഫാസ്റ്റ് പാസഞ്ചര്‍ ബസിൽ നടന്ന ആക്രമണത്തിൽ കണ്ടക്ടർ സന്തോഷിന് 23 തുന്നലാണ് ഇടേണ്ടിവന്നത്.

മദ്യപിച്ച്‌ ലക്കുകെട്ട് ബസില്‍ കയറിയ മദ്യപാനി ബസ് ചാർജ് നല്‍കാന്‍ പണമില്ലെന്ന് പറഞ്ഞു. മദ്യം വാങ്ങുമ്പോൾ നികുതി കൊടുക്കുന്നുണ്ടെന്നും ഇയാള്‍ പറഞ്ഞു. മറ്റു യാത്രക്കാരും ബസ് ജീവനക്കാരും ചേര്‍ന്ന് ഇറക്കിവിട്ടതിന്‍റെ പ്രകോപനത്തില്‍ ഇയാള്‍ കണ്ടക്ടര്‍ക്ക് നേരെ കല്ലറിയുകയായിരുന്നു. കല്ലേറില്‍ ബസിന്‍റെ ചില്ലു തകര്‍ന്നിട്ടുണ്ട്. പരിക്കേറ്റ സന്തോഷിനെ കോട്ടയ്ക്കലിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചാണ് ചികിത്സ നല്‍കിയത്.

കഴിഞ്ഞ ദിവസമായിരുന്നു പുത്തനത്താണിയില്‍ നിന്ന് കയറിയ യാത്രക്കാരൻ മദ്യലഹരിയിൽ അക്രമാസക്തനായത്. ബസ് ചാർജ് നൽകാതെ യാത്ര ചെയ്യാനാകില്ലെന്ന് പറഞ്ഞതോടെ മദ്യത്തിന് നികുതി കൊടുക്കുന്നുണ്ടെന്നും പിന്നെന്തിന് ഞാൻ ബസിൽ ടിക്കറ്റെടുക്കണമെന്നും ചോദിച്ച് ബഹളം ഉണ്ടാക്കുകയായിരുന്നു. ഇതോടെ യാത്രക്കാരും ബസ് കണ്ടക്ടറും, ഡ്രൈവറും യാത്രക്കാരും ചേര്‍ന്ന് ഇയാളെ ഇറക്കിവിട്ടു. ഇതില്‍ പ്രകോപിതനായാണ് അക്രമി കല്ലെടുത്ത് എറിഞ്ഞത്. ബസിന്‍റെ പിന്‍ഭാഗത്തെ ചില്ല തുളച്ചു വന്ന കല്ലാണ് സന്തോഷിന്‍റെ വായില്‍ കൊണ്ടത്. തിരിഞ്ഞിരുന്നുവെങ്കില്‍ കല്ല് തലയില്‍ പതിക്കുമായിരുന്നുവെന്നും വലിയ അപകടം സംഭവിക്കുമായിരുന്നുവെന്നും കണ്ടക്ടർ പറയുന്നു.

സംഭവത്തില്‍ കോട്ടയ്ക്കല്‍ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങിയിട്ടുണ്ട്. പ്രതിയെ കണ്ടെത്താനുള്ള ശ്രമം തുടരുകയാണെന്ന് പൊലീസ് അറിയിച്ചു. അക്രമത്തിന് പിന്നില്‍ പുത്തനത്താണി സ്വദേശിയാണെന്ന് സംശയിക്കുന്നതായി പൊലീസ് പറയുന്നു. പുത്തനത്താണി ബസ് സ്റ്റോപ്പിനോട് ചേര്‍ന്ന കടകളിലെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് പരിശോധിച്ചു. പുലര്‍ച്ചെ നടന്ന സംഭവത്തില്‍ പ്രതിക്ക് അനായാസം ഓടി രക്ഷപെടാന്‍ സാധിച്ചുവെന്ന് പൊലീസ് പറയുന്നു. കണ്ടക്ടര്‍ക്ക് ഏറ് കിട്ടിയുടന്‍ പുറത്തിറങ്ങി നോക്കിയെങ്കിലും ഇയാളെ കാണാന്‍ സാധിച്ചില്ലെന്നാണ് യാത്രക്കാര്‍ പറയുന്നത്. അന്വേഷണം ഊര്‍ജിതമാക്കിയതായും ഉടന്‍ പിടികൂടുമെന്നും പൊലീസ് അറിയിച്ചു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

15 മിനിട്ട് ദൈർഘ്യമുള്ള ഫോൺകോൾ ,നടിമാരും MLAയും കുടുങ്ങും ഡയറിയിൽ റോയി അവശേഷിപ്പിച്ച തെളിവ്  (54 minutes ago)

ഇനി അവൻ സംസാരിക്കട്ടെ!! ഹാഷ്മിയെ ചൊറിയാൻ വന്ന ലക്ഷ്മി പത്മയെ വലിച്ച് കീറി ഒട്ടിച്ച് ആയിശ  (1 hour ago)

മന്ത്രി റിയാസ് ബേപ്പൂരിലേക്കില്ല? പി.വി. അൻവർ പേടി... പിണറായി ഇല്ലെങ്കിൽ ധർമ്മടത്ത് സാധ്യത  (1 hour ago)

സതീഷന്റെ നെഞ്ച് ഇടിച്ച് കലക്കി രാഹുൽ പാലക്കാട് ഇറങ്ങും..? കൈപ്പത്തി ചിഹ്നത്തിൽ ഷാഫി..! അമ്പോ വമ്പൻ നീക്കം കലാപം..?  (2 hours ago)

ശേ,മാസ്സ് അടിക്കാൻ വന്ന പ്രതിഭ ചേച്ചി ചമ്മി നാറി..! ശിവൻകുട്ടിയും മുഖ്യനും ഞെട്ടി ഡയസിലേക്ക് ചാടിക്കയറി കുഴൽനാടൻ!  (2 hours ago)

സ്പീക്കറുടെ മുഖംമറച്ച് അന്ധനെപോലെയാക്കി ജനാധിപത്യം കൈകാര്യം ചെയ്യുന്നത് ശരിയാണോ. പ്രതിപക്ഷ നേതാവ് അത് പരിശോധിക്കണമെന്നും സ്പീക്കർ ...  (2 hours ago)

ശബരിമല സ്വർണക്കൊള്ള കേസിൽ തന്ത്രി കണ്ഠരര് രാജീവരുടെ ജാമ്യഹർജി... ഫെബ്രുവരി 9ന് വിശദമായ വാദം കേൾക്കും  (2 hours ago)

ചെന്നൈയിലെ വീട്ടിലെ ശുചിമുറിയിൽ കുഴഞ്ഞു വീണ നിലയിൽ...  (2 hours ago)

പ്രവാസം മതിയാക്കി നാട്ടിലേക്ക് മടങ്ങിയ മലപ്പുറം സ്വദേശി നിര്യാതനായി  (3 hours ago)

വീണ ജോർജിന്റെ മൈക്ക് തൂക്കി അടിച്ച് സതീശൻ...! മന്ത്രി രജേഷിന്റെ വാ അടപ്പിച്ചു ഡയസ് നിറഞ്ഞ് watch and ward  (3 hours ago)

നെടുമങ്ങാട് ഡിപ്പോയിൽ ഡ്രൈവിങ് സ്കൂൾ...  (3 hours ago)

ഇജ്ജ് ഒന്ന് അടങ്ങ് ഹാഷ്മി രാഹുൽ ഒന്ന് പറയട്ടേ...! ദേ ലക്ഷ്മി പത്മ വീണ്ടും...! കുരു പൊട്ടിക്കലിൻ ചാറ്റ് പുറത്ത്..!  (3 hours ago)

ശബരിമല സ്വർണക്കൊള്ളക്കേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ അഡ്‌മിനിസ്‌ട്രേറ്റീവ് ഓഫീസർ മുരാരി ബാബുവിനെ ഇഡി ചോദ്യം ചെയ്യുന്നു  (3 hours ago)

Bla പെണ്‍ചാവേറുകള്‍ പാക്കിസ്ഥാനെ വിറപ്പിക്കുന്നു  (4 hours ago)

ഉന്നത പദവി, വാഹന ഭാഗ്യം! ചിങ്ങം രാശിക്കാർക്ക് ഇന്ന് സുവർണ്ണ കാലം!  (4 hours ago)

Malayali Vartha Recommends