രക്ഷപ്പെട്ടത് അത്ഭുതകരമായി..... റബര്‍ ടാപ്പിങ്ങിനിടെ അപ്രതീക്ഷിതമായി കടുവയുടെ ആക്രമണത്തില്‍ തൊഴിലാളിക്ക് പരിക്ക്... കടുവയുടെ ശബ്ദം കേട്ട് ഹുസൈന്‍ നിലവിളിച്ചു കൊണ്ട് പുറത്തേക്കോടി, ചാടി പിടിക്കാനുള്ള കടുവയുടെ ശ്രമം പാളി, ഒടുവില്‍.....

രക്ഷപ്പെട്ടത് അത്ഭുതകരമായി...റബര്‍ ടാപ്പിങ്ങിനിടെ അപ്രതീക്ഷിതമായി കടുവയുടെ ആക്രമണത്തില്‍ തൊഴിലാളിക്ക് പരിക്ക്. പാലക്കാട് എടത്തനാട്ടുകരയിലാണ് ടാപ്പിംഗ് തൊഴിലാളിയായ യുവാവിന് നേരെ കടുവയുടെ ആക്രമണം ഉണ്ടായത്.
എടത്തനാട്ടുകര ഉപ്പുകുളം സ്വദേശി ഹുസൈനാണ് കടുവയുടെ ആക്രമണത്തില്‍ പരിക്കേറ്റത്. ഇന്ന് രാവിലെ എട്ടുമണിയോടെയാണ് സംഭവമുണ്ടായത്.പുലര്‍ച്ചെ ടാപ്പിംഗ് കഴിഞ്ഞ് പിന്നീട് പാല്‍ എടുക്കാന്‍ എസ്റ്റേറ്റില്‍ നില്‍ക്കുമ്പോാഴായിരുന്നു കടുവയുടെ ആക്രമണം.
കടുവയുടെ ശബ്ദം കേട്ട് ഹുസൈന്‍ നിലവിളിച്ചു കൊണ്ട് എസ്റ്റേറ്റില്‍ നിന്നും പുറത്തേയ്ക്ക് ഓടി. ചാടി പിടിക്കാനുള്ള കടുവയുടെ ശ്രമം പാളി... ഹുസൈന്‍ തെറിച്ച് വീണു. ഈ സമയം ഹുസൈന്റെ കരച്ചില്‍ കേട്ട് ഓടി കൂടിയ മറ്റ് തൊഴിലാളികളും നാട്ടുകാരുമാണ് ഇദ്ദേഹത്തെ രക്ഷപ്പെടുത്തിയത്.
കടുവയുടെ ആക്രമണത്തില്‍ ഹുസൈന്റെ പുറത്ത് മുറിവേറ്റിട്ടുണ്ട്. കടുവയുടെ നഖം കൊണ്ടാണ് മുറിഞ്ഞിട്ടുള്ളത്. എന്നാല്‍ പരിക്ക് ഗുരുതരമല്ല. ഇയാളെ മണ്ണാര്‍ക്കാട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ആക്രമണത്തിന്റെ ഞെട്ടലിലാണ് ഹുസൈന്‍. വര്‍ഷങ്ങളായി ടാപ്പിംഗ് തൊഴിലാളിയായി ജോലി ചെയ്യുന്ന ഹുസൈന് ആദ്യമായാണ് ഇത്തരമൊരു അനുഭവം. ഈ മേഖലയില്‍ മാസങ്ങളായി വന്യമൃഗശല്യമുണ്ടെന്ന് നാട്ടുകാര്‍ പറയുന്നു. നിരവധി വളര്‍ത്തുമൃഗങ്ങളെ വന്യമൃഗങ്ങള്‍ കൊന്നിട്ടുണ്ട്.
അതേസമയം കഴിഞ്ഞ ദിവസം രണ്ടു പശുക്കളെ പുലി കടിച്ചു കൊന്നിരുന്നു. പുലിപ്പേടിയില്‍ രാത്രി പുറത്ത് ഇറങ്ങാന്‍ കഴിയാത്ത സാഹചര്യമാണെന്നും നാട്ടുകാര്‍ പറയുന്നു.
എന്നാല്‍ വനം വകുപ്പ് കാര്യമായ നടപടികള്‍ സ്വീകരിക്കാത്തതിനെതിരെ സമരത്തിനൊരുങ്ങുകയാണ് നാട്ടുകാര്‍. കടുവയ്ക്ക് പുറമെ ഈ മേഖലയില്‍ പുലി ശല്യം ഏറെ രൂക്ഷമാണ്. ഇവയെ പിടികൂടാന്‍ കൂടുകള്‍ സ്ഥാപിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
"
https://www.facebook.com/Malayalivartha























