'അല്പനെ മേയറാക്കിയാല്‍, അര്‍ദ്ധരാത്രി സല്യൂട്ട് ചോദിക്കും. കൊടി വച്ച കാറില്‍ പൊടി പറപ്പിച്ചു പോകുമ്പോള്‍ പൊലീസ് തീരെ ഗൗനിക്കുന്നില്ല, സല്യൂട്ട് അടിക്കുന്നില്ല. എസ്പിയോട് പറഞ്ഞു, ഐജിയോടും പറഞ്ഞു. ഫലമില്ല. അതുകൊണ്ട് ഡിജിപിക്കു പരാതി കൊടുത്തു. ഉത്തരവ് കാത്ത് തെക്കോട്ട് നോക്കി ഇരിക്ക്യാണ് ഗഡി...' പരിഹസിച്ച് അഡ്വ എ ജയശങ്കര്‍

പൊലീസുകാര്‍ സല്യൂട്ട് ചെയ്യുന്നില്ലെന്ന് കാണിച്ച് തൃശൂര്‍ മേയര്‍ എം.കെ.വര്‍ഗീസ് ഡി.ജി.പിക്ക് പരാതി നല്‍കുകയുണ്ടായി. പരാതിയിൽ സല്യൂട്ട് ചെയ്യാന്‍ ഉത്തരവിറക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. ഇപ്പോഴിതാ വിവാദത്തില്‍ പ്രതികരിച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് അഡ്വ എ ജയശങ്കര്‍.
അല്പനെ മേയറാക്കിയാല്‍, അര്‍ദ്ധരാത്രി സല്യൂട്ട് ചോദിക്കുമെന്ന് ജയശങ്കര്‍ പ്രതികരിച്ചു. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് അദ്ദേഹം രംഗത്തെത്തിയിരിക്കുന്നത്. മുമ്ബും ഒരു മേയറെയും പൊലീസ് സല്യൂട്ട് അടിച്ചിട്ടില്ലെന്നും, പൊലീസ് സ്റ്റാന്‍ഡിംഗ് ഓഡര്‍ പ്രകാരം മേയര്‍ക്കോ മുന്‍സിപ്പല്‍ ചെയര്‍മാനോ പഞ്ചായത്ത് പ്രസിഡന്റിനോ സല്യൂട്ട് അടിക്കാന്‍ വ്യവസ്ഥയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം ഇങ്ങനെ;
അല്പനെ മേയറാക്കിയാല്‍, അര്‍ദ്ധരാത്രി സല്യൂട്ട് ചോദിക്കും.
നെട്ടിശ്ശേരി ഡിവിഷനില്‍ കോണ്‍ഗ്രസ് റിബലായി ജയിച്ച് ഇടതുപക്ഷ പിന്തുണയോടെ മേയറായ പുങ്കനാണ് എംകെ വര്‍ഗീസ്. കൊടി വച്ച കാറില്‍ പൊടി പറപ്പിച്ചു പോകുമ്പോള്‍ പൊലീസ് തീരെ ഗൗനിക്കുന്നില്ല, സല്യൂട്ട് അടിക്കുന്നില്ല. എസ്പിയോട് പറഞ്ഞു, ഐജിയോടും പറഞ്ഞു. ഫലമില്ല. അതുകൊണ്ട് ഡിജിപിക്കു പരാതി കൊടുത്തു. ഉത്തരവ് കാത്ത് തെക്കോട്ട് നോക്കി ഇരിക്ക്യാണ് ഗഡി.
മുമ്പും ഒരു മേയറെയും പൊലീസ് സല്യൂട്ട് അടിച്ചിട്ടില്ല. അവര്‍ക്കാര്‍ക്കും പരാതി ഉണ്ടായില്ല. കാരണം, പൊലീസ് സ്റ്റാന്‍ഡിംഗ് ഓഡര്‍ പ്രകാരം മേയര്‍ക്കോ മുന്‍സിപ്പല്‍ ചെയര്‍മാനോ പഞ്ചായത്ത് പ്രസിഡന്റിനോ സല്യൂട്ട് അടിക്കാന്‍ വ്യവസ്ഥയില്ല. നഗരപിതാവിന്റെ വാഹനം കാണുമ്പോള്‍ തിരിഞ്ഞു നിന്നു പൃഷ്ഠം കാട്ടുന്ന തൃശൂര്‍ പൊലീസിന് ബിഗ് സല്യൂട്ട്!
https://www.facebook.com/Malayalivartha























