Widgets Magazine
03
Feb / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ശാരീരിക പരിമിതികളെ നേരിടുന്ന എട്ടാം ക്ലാസ് വരെയുള്ള കുട്ടികൾക്ക് ഭക്ഷ്യ കിറ്റുകൾ വിതരണം ചെയ്യാൻ നിർദേശം; സ്കൂൾ തുറന്നു പ്രവർത്തിക്കുന്നതുവരെ നൽകുമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ്

03 JULY 2021 12:33 PM IST
മലയാളി വാര്‍ത്ത

More Stories...

15 മിനിട്ട് ദൈർഘ്യമുള്ള ഫോൺകോൾ നടിമാരും MLAയും കുടുങ്ങും ഡയറിയിൽ റോയി അവശേഷിപ്പിച്ച തെളിവ്; ആത്മ​ഹത്യയുടെ ചുരുളഴിയുന്നു

മന്ത്രി റിയാസ് ബേപ്പൂരിലേക്കില്ല? പി.വി. അൻവർ പേടി... പിണറായി ഇല്ലെങ്കിൽ ധർമ്മടത്ത് സാധ്യത

സതീഷന്റെ നെഞ്ച് ഇടിച്ച് കലക്കി രാഹുൽ പാലക്കാട് ഇറങ്ങും..? കൈപ്പത്തി ചിഹ്നത്തിൽ ഷാഫി..! അമ്പോ വമ്പൻ നീക്കം കലാപം..?

ശേ,മാസ്സ് അടിക്കാൻ വന്ന പ്രതിഭ ചേച്ചി ചമ്മി നാറി..! ശിവൻകുട്ടിയും മുഖ്യനും ഞെട്ടി ഡയസിലേക്ക് ചാടിക്കയറി കുഴൽനാടൻ!

നിയമസഭയിൽ പ്രതിപക്ഷ അംഗങ്ങൾ വാച്ച് ആൻഡ് വാർഡിനെ വടി കൊണ്ട് അടിച്ചുവെന്ന് ആരോപിച്ച് മുഖ്യമന്ത്രി... ശബരിമല സ്വർണക്കൊള്ളയിൽ പ്രതിപക്ഷ പ്രതിഷേധത്തിനിടെയുണ്ടായ നാടകീയ സംഭവങ്ങൾക്ക് പിന്നാലെയാണ് മുഖ്യമന്ത്രിയുടെ ആരോപണം

കോവിഡ് 19ന്റെ പശ്ചാത്തലത്തിൽ ഒന്നു മുതൽ എട്ടാം ക്ലാസ് വരെയുള്ള കാഴ്ച, കേൾവി പരിമിതികളുള്ള ഭിന്നശേഷി കുട്ടികൾക്കും ശാരീരിക പ്രയാസങ്ങൾ മൂലം വീടിനുള്ളിൽ തുടർന്ന് അധ്യാപകരുടെ സഹായത്തോടെ വിദ്യാഭ്യാസം നേടുന്ന കുട്ടികൾക്കും സ്കൂൾ തുറന്നു പ്രവർത്തിക്കുന്നതുവരെ ഭക്ഷ്യ ഭദ്രതാ അലവൻസ് ഭക്ഷ്യകിറ്റുകളായി വിതരണം ചെയ്യും. ഇത് സംബന്ധിച്ച ഉത്തരവ് പൊതുവിദ്യാഭ്യാസ വകുപ്പ് പുറപ്പെടുവിച്ചു.

കോവിഡ് 19 ന്റെ പശ്ചാത്തലത്തിൽ സ്കൂളുകൾ തുറന്നു പ്രവർത്തിക്കാത്തതിനാൽ സ്കൂൾ ഉച്ചഭക്ഷണ പദ്ധതിയിൽ ഉൾപ്പെട്ട സംസ്ഥാനത്തെ എല്ലാ സ്കൂൾ കുട്ടികൾക്കും സപ്ലൈകോയുടെ സഹകരണത്തോടെ ഭക്ഷ്യക്കിറ്റുകൾ വിതരണം ചെയ്യുന്നുണ്ട്. സർക്കാർ, എയ്ഡഡ് വിദ്യാലയങ്ങളിലെ എട്ടാം ക്ലാസ്സ് വരെയുള്ള വിദ്യാർത്ഥികളാണ് സ്കൂൾ ഉച്ചഭക്ഷണ പദ്ധതിയുടെ അർഹതാപട്ടികയിൽ ഉൾപ്പെട്ടിരുന്നത്..

മാനസിക വെല്ലുവിളികൾ നേരിടുന്ന കുട്ടികൾ പഠിക്കുന്ന ബഡ്സ് / സ്പെഷ്യൽ വിദ്യാലയങ്ങളും ഇതിൽ ഉൾപ്പെടുന്നുണ്ട്.എന്നാൽ, കാഴ്ച, കേൾവി പരിമിതികളുള്ള ഭിന്നശേഷി കുട്ടികൾ പഠിക്കുന്ന സ്പെഷ്യൽ സ്കൂളുകൾ ഉച്ചഭക്ഷണ പദ്ധതിയുടെ പരിധിയിൽ വരുന്നുണ്ടായിരുന്നില്ല. സർക്കാർ, എയ്ഡഡ് മേഖലകളിലായി 43 സ്കൂളുകളാണ് ഈ വിഭാഗത്തിൽ വരുന്നത്.

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ ഒന്ന് മുതൽ എട്ടാം ക്ലാസ്സുവരെ എൻറോൾ ചെയ്തിട്ടുള്ള ഏകദേശം 4800 കുട്ടികൾ ശാരീരിക അവശതകൾ/പ്രയാസങ്ങൾ മൂലം ചുമതലപ്പെട്ട റിസോഴ്സ് അദ്ധ്യാപകരുടെ സഹായത്തോടെ വീടുകളിൽ തന്നെ തുടർന്ന് വിദ്യാഭ്യാസം നേടുന്നവരാണ്. സ്കൂളുകളിൽ ഹാജരാകുവാൻ കഴിയാത്ത ഈ കുട്ടികളെ സ്വാഭാവികമായും ഉച്ചഭക്ഷണ പദ്ധതിയുടെ ഫീഡിങ് ലിസ്റ്റിൽ ഉൾപ്പെടുത്താറില്ലായിരുന്നു.ഈ പശ്ചാത്തലത്തിൽ ആണ് സർക്കാർ ഇക്കാര്യം വിശദമായി പരിശോധിച്ച് ഈ വിഭാഗങ്ങൾക്ക് കൂടി ഭക്ഷ്യകിറ്റുകൾ വിതരണം ചെയ്യാൻ തീരുമാനിച്ചത് .ഭക്ഷ്യകിറ്റുകൾ കുട്ടികൾക്ക് യഥാസമയം വിതരണം ചെയ്തിട്ടുണ്ടെന്ന കാര്യം ബന്ധപ്പെട്ട ഉദ്യോഗസ്ഥൻ ഉറപ്പാക്കണമെന്നും ഉത്തരവിൽ പറയുന്നു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

15 മിനിട്ട് ദൈർഘ്യമുള്ള ഫോൺകോൾ ,നടിമാരും MLAയും കുടുങ്ങും ഡയറിയിൽ റോയി അവശേഷിപ്പിച്ച തെളിവ്  (54 minutes ago)

ഇനി അവൻ സംസാരിക്കട്ടെ!! ഹാഷ്മിയെ ചൊറിയാൻ വന്ന ലക്ഷ്മി പത്മയെ വലിച്ച് കീറി ഒട്ടിച്ച് ആയിശ  (1 hour ago)

മന്ത്രി റിയാസ് ബേപ്പൂരിലേക്കില്ല? പി.വി. അൻവർ പേടി... പിണറായി ഇല്ലെങ്കിൽ ധർമ്മടത്ത് സാധ്യത  (1 hour ago)

സതീഷന്റെ നെഞ്ച് ഇടിച്ച് കലക്കി രാഹുൽ പാലക്കാട് ഇറങ്ങും..? കൈപ്പത്തി ചിഹ്നത്തിൽ ഷാഫി..! അമ്പോ വമ്പൻ നീക്കം കലാപം..?  (2 hours ago)

ശേ,മാസ്സ് അടിക്കാൻ വന്ന പ്രതിഭ ചേച്ചി ചമ്മി നാറി..! ശിവൻകുട്ടിയും മുഖ്യനും ഞെട്ടി ഡയസിലേക്ക് ചാടിക്കയറി കുഴൽനാടൻ!  (2 hours ago)

സ്പീക്കറുടെ മുഖംമറച്ച് അന്ധനെപോലെയാക്കി ജനാധിപത്യം കൈകാര്യം ചെയ്യുന്നത് ശരിയാണോ. പ്രതിപക്ഷ നേതാവ് അത് പരിശോധിക്കണമെന്നും സ്പീക്കർ ...  (2 hours ago)

ശബരിമല സ്വർണക്കൊള്ള കേസിൽ തന്ത്രി കണ്ഠരര് രാജീവരുടെ ജാമ്യഹർജി... ഫെബ്രുവരി 9ന് വിശദമായ വാദം കേൾക്കും  (2 hours ago)

ചെന്നൈയിലെ വീട്ടിലെ ശുചിമുറിയിൽ കുഴഞ്ഞു വീണ നിലയിൽ...  (2 hours ago)

പ്രവാസം മതിയാക്കി നാട്ടിലേക്ക് മടങ്ങിയ മലപ്പുറം സ്വദേശി നിര്യാതനായി  (3 hours ago)

വീണ ജോർജിന്റെ മൈക്ക് തൂക്കി അടിച്ച് സതീശൻ...! മന്ത്രി രജേഷിന്റെ വാ അടപ്പിച്ചു ഡയസ് നിറഞ്ഞ് watch and ward  (3 hours ago)

നെടുമങ്ങാട് ഡിപ്പോയിൽ ഡ്രൈവിങ് സ്കൂൾ...  (3 hours ago)

ഇജ്ജ് ഒന്ന് അടങ്ങ് ഹാഷ്മി രാഹുൽ ഒന്ന് പറയട്ടേ...! ദേ ലക്ഷ്മി പത്മ വീണ്ടും...! കുരു പൊട്ടിക്കലിൻ ചാറ്റ് പുറത്ത്..!  (3 hours ago)

ശബരിമല സ്വർണക്കൊള്ളക്കേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ അഡ്‌മിനിസ്‌ട്രേറ്റീവ് ഓഫീസർ മുരാരി ബാബുവിനെ ഇഡി ചോദ്യം ചെയ്യുന്നു  (3 hours ago)

Bla പെണ്‍ചാവേറുകള്‍ പാക്കിസ്ഥാനെ വിറപ്പിക്കുന്നു  (4 hours ago)

ഉന്നത പദവി, വാഹന ഭാഗ്യം! ചിങ്ങം രാശിക്കാർക്ക് ഇന്ന് സുവർണ്ണ കാലം!  (4 hours ago)

Malayali Vartha Recommends