Widgets Magazine
05
Jul / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

2030 ഓടെ തൊഴിലിടങ്ങളിൽ തൊഴിൽ അപകടങ്ങളും തൊഴിൽജന്യരോഗങ്ങളും ഇല്ലാതാക്കുക; അന്താരാഷ്ട്ര തൊഴിൽ സംഘടനയുമായി ചേർന്ന് സംസ്ഥാന തൊഴിൽ ആരോഗ്യ സുരക്ഷിതത്വ കർമ്മ പദ്ധതി, തൊഴിൽ മന്ത്രി വി ശിവൻകുട്ടി

03 JULY 2021 12:56 PM IST
മലയാളി വാര്‍ത്ത

More Stories...

സംസ്ഥാനത്ത് ഇന്ന് ആറു ജില്ലകളില്‍ യെലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദം തീവ്ര ന്യൂനമര്‍ദമായി ശക്തിപ്രാപിച്ചു...

സ്വര്‍ണം സ്ഥാപന ഉടമ അറിയാതെ തിരിമറി നടത്തിയിരുന്നവരാണ് ആത്മഹത്യക്ക് ശ്രമിച്ചവരും പ്രതിയാക്കപ്പെട്ട് പിടിയിലായ സിന്ധുവും

വിമാന യാത്രയ്ക്കിടെ നെഞ്ചുവേദന അനുഭവപ്പെട്ട യാത്രക്കാരന് തൃശൂര്‍ സ്വദേശിക്ക് ദാരുണാന്ത്യം

എല്ലാത്തിനെയും ഞാൻ കൊല്ലും..! ആര്യനാട് CIA കസേരയ്ക്ക് അടിച്ച് തലപിളർത്തി യദു.. സ്റ്റേഷനിൽ കയറി വിളയാട്ടം

രാഷ്ട്രപതിയുടെ പൈലറ്റിന്റെ അമ്മയുടെ ഫ്രോഡ് പണി ഗതികെട്ട് അഞ്ജുവും മരിച്ചു വീട് വളഞ്ഞ് സിന്ധുവിന്റെ അറസ്റ്റ്

അന്താരാഷ്ട്ര തൊഴിൽ സംഘടനയുമായി ചേർന്ന് സംസ്ഥാന തൊഴിൽ ആരോഗ്യ സുരക്ഷിതത്വ കർമ്മ പദ്ധതി തയ്യാറാക്കുന്ന കാര്യം പരിഗണനയിൽ ഉണ്ടെന്ന് പൊതുവിദ്യാഭ്യാസ - തൊഴിൽ മന്ത്രി വി ശിവൻകുട്ടി. തിരുവനന്തപുരത്ത് ഫാക്ടറീസ് ആൻഡ് ബോയ്ലേഴ്സ് വകുപ്പിന്റെ സേഫ്റ്റി അവാർഡുകൾ വിതരണം ചെയ്യുകയായിരുന്നു മന്ത്രി.ചെറുകിട -ഇടത്തരം മേഖലയിൽ ജോലി ചെയ്യുന്ന തൊഴിലാളികളെ അപകടങ്ങളിൽ നിന്നും തൊഴിൽജന്യ രോഗങ്ങളിൽ നിന്നും സംരക്ഷിക്കുന്നതിനുവേണ്ടി WISE എന്ന പദ്ധതി അന്താരാഷ്ട്ര തൊഴിൽ സംഘടനയുമായി ചേർന്ന് നടപ്പിലാക്കാനും വകുപ്പ് ആലോചിക്കുന്നുണ്ട്.

2030 ഓടെ തൊഴിലിടങ്ങളിൽ തൊഴിൽ അപകടങ്ങളും തൊഴിൽജന്യരോഗങ്ങളും ഇല്ലാതാക്കുക എന്നതാണ് ഐക്യരാഷ്ട്രസഭയുടെ സുസ്ഥിര വികസന ലക്ഷ്യം.കൂടാതെ 2010-ലെ ദേശീയ നയത്തിന്റെ വിവിധ ലക്ഷ്യങ്ങളിൽ മുഖ്യലക്ഷ്യം വ്യവസായശാലകളിലെ തൊഴിലാളികളുടെ ആരോഗ്യം, സുരക്ഷിതത്വം, ക്ഷേമം എന്നിവ
ഉറപ്പുവരുത്തുക എന്നതാണ്.

ആഗോളതലത്തിൽ തന്നെ ഉണ്ടായിട്ടുള്ള 'വിഷൻ സീറോ ആക്സിഡന്റ്‌സ്' എന്ന ലക്ഷ്യം മുൻനിർത്തി എല്ലാ രാജ്യങ്ങളും അതിനാവശ്യമായ തൊഴിൽ ആരോഗ്യ സുരക്ഷിതത്വ നടപടികൾ സ്വീകരിക്കേണ്ടതായി വരുന്നുണ്ട് . പ്രസ്തുത ലക്ഷ്യം കൈവരിക്കുന്നതിന്റെ ഭാഗമായിട്ടാണ് നമ്മുടെ സംസ്ഥാനത്ത് ഫാക്ടറീസ് & ബോയിലേഴ്സ് വകുപ്പ് എല്ലാ വർഷവും ദേശീയ സുരക്ഷിതത്വ ദിനത്തോടനുബന്ധിച്ച് സുരക്ഷിതത്വത്തിൽ ഉന്നതനിലവാരം പുലർത്തുന്ന വ്യവസായശാലകൾക്കും ജീവനക്കാർക്കും വിവിധ കാറ്റഗറികളിലായി സേഫ്റ്റി അവാർഡുകൾ നൽകി വരുന്നത്.

ഓരോ വ്യവസായ ശാലയും പ്രവർത്തിക്കുന്ന സാഹചര്യവും വ്യവസായ
അന്തരീക്ഷവും വ്യത്യസ്ഥമാണ്. വളരെയധികം സങ്കീർണ്ണമായി പ്രവർത്തിക്കുന്ന സ്ഥാപനങ്ങളിൽ അപകടസാധ്യതയും കൂടുതലാണ്. ആയതിനാൽ അപകടരഹിതമായി പ്രവർത്തിക്കാൻ ധാരാളം അധ്വാനവും പ്രത്യേക ശ്രദ്ധയും ഓരോ ഫാക്ടറിയിലും ഉണ്ടാകേണ്ടതുണ്ട്. അതിനുവേണ്ടി പ്രോത്സാഹനം നൽകേണ്ടത് ഗവൺമെന്റിന്റെ കടമയാണ് എന്നും മന്ത്രി വ്യക്തമാക്കി.

കേരളത്തിൽ ചെറുതും വലുതുമായി 29,459-ൽ അധികം ഫാക്ടറികൾ, ഫാക്ടറി നിയമപ്രകാരം രജിസ്റ്റർ ചെയ്തിട്ടുണ്ട്. വ്യത്യസ്തമായ നിർമ്മാണ പ്രക്രിയകൾ ഉള്ളതും അത്യധികം അപകട സാധ്യതയുള്ളതുമായ ഫാക്ടറികളും ഇക്കൂട്ടത്തിലുണ്ട്. എണ്ണത്തിൽ വളരെ വ്യത്യസ്തത പുലർത്തുന്ന ഫാക്ടറികൾ അവാർഡിനായി പരിഗണിക്കുമ്പോൾ ഒരേ മാനദണ്ഡം ഉപയോഗിക്കുന്നത് നീതിയുക്തമല്ല. അതിനാൽ അവാർഡിന് പരിഗണിക്കുന്നതിനായി ജോലിക്കാരുടെ എണ്ണം അനുസരിച്ച് ഫാക്ടറികളെ 5 വിഭാഗങ്ങളായി തരംതിരിച്ചിരിച്ചാണ് അവാർഡിനായി പരിഗണിക്കുന്നത്.

2020 വർഷത്തെ സുരക്ഷാമികവിന്റെ അടിസ്ഥാനത്തിൽ 27 ഫാക്ടറികളാണ് അവാർഡിന് അർഹരായത്. ഓരോ മേഖലയിലും അപകടരഹിതമായി പ്രവർത്തിക്കുന്ന ഏറ്റവും മികച്ച ഫാക്ടറികൾക്കാണ് സേഫ്റ്റി അവാർഡ് നൽകിവരുന്നത്. ഇതിലൂടെ വൻകിട ഫാക്ടറികളും ചെറുകിട ഫാക്ടറികളും വ്യത്യസ്ത നിർമ്മാണ പ്രക്രിയയിൽ ഉൾപ്പെടുന്ന ഫാക്ടറികളും അവാർഡിന്റെ പരിധിയിൽ വരുന്നു.

സുരക്ഷാബോധവത്കരണ മികവിന്റെ അടിസ്ഥാനത്തിൽ സേഫ്റ്റി കമ്മിറ്റി, സേഫ്റ്റി ഓഫീസർ, വെൽഫെയർ ഓഫീസർ, മെഡിക്കൽ ഓഫീസർ, സേഫ്റ്റി വർക്കർ, ഗസ്റ്റ് വർക്കർ എന്നീ വ്യക്തിഗത കാറ്റഗറിയിലും അവാർഡ് നൽകുന്നുണ്ട്.അവാർഡുകൾ ഗതാഗത മന്ത്രി ആന്റണി രാജു, മുൻ എംപിയും ദേശീയ സുരക്ഷാ കൗൺസിൽ കേരളഘടകം വൈസ് ചെയർമാനുമായ കെ ചന്ദ്രൻപിള്ള തുടങ്ങിയവരുടെ സാന്നിധ്യത്തിൽ മന്ത്രി വി ശിവൻകുട്ടി വിതരണം ചെയ്തു.

സർക്കാർ നയത്തിന്റെ അടിസ്ഥാനത്തിൽ വ്യവസായശാലകളിലും
വാണിജ്യസ്ഥാപനങ്ങളിലും ഗ്രേഡിംഗ് സമ്പ്രദായം നടപ്പിലാക്കുന്നുണ്ട്. ഇതിന്റെ ഭാഗമായി വ്യവസായശാലകളിലെ തൊഴിലാളികളുടെ സുരക്ഷിതത്വം, ആരോഗ്യം, ക്ഷേമം എന്നിവ വിലയിരുത്തികൊണ്ട് പ്ലാറ്റിനം, ഡയമണ്ട്, ഗോൾഡൻ, സിൽവർ, ബ്രോൺസ് എന്നീ കാറ്റഗറികളിലായി ഗ്രേഡിംഗ് സമ്പ്രദായം നടപ്പിലാക്കുന്നുണ്ട്.ഇതിന്റെ അടിസ്ഥാനത്തിൽ
സംസ്ഥാനതല ഗ്രേഡിംഗ് സർട്ടിഫിക്കറ്റ് വിതരണവും നിർവഹിച്ചു.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിവാഹം കഴിഞ്ഞ് മൂന്ന് മാസം തികയുന്നതിന് മുൻപ് ഡൽഹിയിൽ നവവധു കെട്ടിടത്തിന് മുകളിൽനിന്ന് വീണ് മരിച്ച സംഭവത്തിൽ ദുരൂഹതയാരോപിച്ച് കുടുംബം  (2 hours ago)

സംസ്ഥാനത്ത് ഇന്ന് ആറു ജില്ലകളില്‍ യെലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദം തീവ്ര ന്യൂനമര്‍ദമായി ശക്തിപ്രാപിച്ചു...  (2 hours ago)

ഡൽഹിയിലെ നജഫ്ഗഡിൽ കുടുംബതർക്കത്തിനിടെ ഭാര്യയെ അടുക്കളയിലെ തവ (ചട്ടി) കൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തിയ ശേഷം ഭർത്താവ് പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി  (2 hours ago)

സ്വര്‍ണം സ്ഥാപന ഉടമ അറിയാതെ തിരിമറി നടത്തിയിരുന്നവരാണ് ആത്മഹത്യക്ക് ശ്രമിച്ചവരും പ്രതിയാക്കപ്പെട്ട് പിടിയിലായ സിന്ധുവും  (2 hours ago)

വിമാന യാത്രയ്ക്കിടെ നെഞ്ചുവേദന അനുഭവപ്പെട്ട യാത്രക്കാരന് തൃശൂര്‍ സ്വദേശിക്ക് ദാരുണാന്ത്യം  (2 hours ago)

എംബാം ചെയ്യാതെ തലയറ്റ് ഖമേനി ഫ്രീസറിൽ...! ഇറാനിൽ 3000 പേർ പിടഞ്ഞ് മരിക്കും..പ്രവചനം ഇങ്ങനെ  (2 hours ago)

എല്ലാത്തിനെയും ഞാൻ കൊല്ലും..! ആര്യനാട് CIA കസേരയ്ക്ക് അടിച്ച് തലപിളർത്തി യദു.. സ്റ്റേഷനിൽ കയറി വിളയാട്ടം  (2 hours ago)

ഇറാന്‍ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിക്ക് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ ലക്ഷക്കണക്കിന് ജനങ്ങള്‍ തെരുവിലിറങ്ങിയ വിലാപയാത്രയില്‍  (2 hours ago)

രാഷ്ട്രപതിയുടെ പൈലറ്റിന്റെ അമ്മയുടെ ഫ്രോഡ് പണി ഗതികെട്ട് അഞ്ജുവും മരിച്ചു വീട് വളഞ്ഞ് സിന്ധുവിന്റെ അറസ്റ്റ്  (2 hours ago)

ഇറാനിൽ കൂട്ട കരച്ചിൽ അമേരിക്കയിൽ പൊട്ടിച്ചിരി നിനയൊക്കെ ഒരൊറ്റ ഷോട്ടിൽ ഇല്ലാതാക്കും ഇറാനികൾക്ക് അവസാന മുന്നറിയിപ്പ്..!  (3 hours ago)

ദുബായിൽ നിന്ന് കൊച്ചിയിലേക്ക് പുറപ്പെടേണ്ട വിമാനം തിരിച്ചിറക്കി..! പ്രവാസികൾ തിരിച്ചു പോയി യാത്രകൾ മാറ്റി..ഇനി നാട്ടിലേക്കില്ല  (3 hours ago)

ഇറാനിൽ വൻ ദുരന്തം 3000 പേർ പിടഞ്ഞ് ചാവും..! എംബാം ചെയ്യാതെ തലയറ്റ് ഖമേനി ഫ്രീസറിൽ..!ഉയിർപ്പ്..?  (3 hours ago)

മെഡിക്കൽ കോളേജുകളിലും വിവിധ ആശുപത്രികളിലും കോടികൾ മുടക്കി ഉപകരണങ്ങൾ വാങ്ങിയിട്ടും കാലങ്ങളായി ആരും തിരിഞ്ഞു നോക്കുന്നില്ല; സമഗ്രമായ വകുപ്പ് തല അന്വേഷണം നടത്തുമെന്ന് മന്ത്രി കെ.മുരളീധരൻ  (4 hours ago)

കെഎസ്ആർടിസി, കെഎസ്ഇബി, ജല അതോറിറ്റി തുടങ്ങിയ വകുപ്പുകളിൽ അംഗീകൃത തൊഴിലാളി സംഘടനകളുമായിപ്പോലും ആലോചിക്കാതെയാണ് സർക്കാർ ഏകപക്ഷീയമായ സ്ഥലംമാറ്റ നടപടികൾ ആരംഭിച്ചിരിക്കുന്നത്; ഇതിനെതിരെ ശക്തമായ പ്രതിഷേധം ഉ  (4 hours ago)

ഓപ്പറേഷൻ തൂഫാൻ; പോലീസ് മേധാവി നേരിട്ട്‌ നേതൃത്വം നൽകുന്ന പ്രത്യേക സ്പെഷ്യൽ ടാസ്‌ക് ഫോഴ്‌സ് രൂപീകരിക്കും; ലഹരി ശൃംഖലകൾ സംസ്ഥാന അതിർത്തികൾ കടന്നാണ് പ്രവർത്തിക്കുന്നതെന്ന് ആഭ്യന്തര വകുപ്പ് മന്ത്രി രമേശ്  (4 hours ago)

Malayali Vartha Recommends