കടുത്ത പ്രശ്നങ്ങളുള്ള സ്ത്രീകളെ ഒറ്റയ്ക്ക് ഒരു മുറിയിൽ ഇരുത്തി ചികിത്സ; ചികിത്സാ മുറിയില്‍ നിന്ന് കണ്ടെടുത്തത് നിരവധി ഗര്‍ഭ നിരോധന ഉറകള്‍: കുടുംബ പ്രശ്‌ന പരിഹാരത്തിനെത്തിയ വീട്ടമ്മയെ പീഡിപ്പിക്കാൻ ശ്രമിച്ച മതപണ്ഡിതനെതിരെ സമാനമായ നിരവധി പരാതികൾ; വ്യാജ-ആത്മീയ ചികിത്സയും മന്ത്രവാദവുമായി കറങ്ങി നടന്നത് ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ മെമ്പര്‍ ബോർഡുള്ള വാഹനത്തിൽ

ആത്മീയ ചികിത്സയുടെ മറവിൽ കുടുംബ പ്രശ്‌ന പരിഹാരത്തിനെത്തിയ വീട്ടമ്മയെ പീഡിപ്പിക്കാൻ ശ്രമിച്ച ഇസ്ലാംമത പണ്ഡിതന്‍ കറുകപ്പൂത്തൂർ സ്വദേശി സെയ്ത് ഹസ്സനെതിരെ സമാനമായ നിരവധി പരാതി ലഭിച്ചതായി പൊലീസ്. ചാലിശ്ശേരി സ്വദേശിയായ യുവതി കുടുംബ പ്രശ്നങ്ങൾക്ക് പരിഹാരം കാണാനായി സെയ്ത് ഹസ്സന്റെയടുത്ത് മൂന്നാം തവണ എത്തിയപ്പോഴാണ് പീഡന ശ്രമം നടന്നത്. സംഭവത്തിൽ കഴിഞ്ഞ ദിവസമാണ് ഇയാൾ പോലീസ് പിടിയിലായത്. സ്ത്രീകളെ ഒറ്റയ്ക്ക് മുറിയിലിരുത്തി ചികിത്സിക്കുന്ന സെയ്ത് ഹസ്സൻ വീട്ടമ്മയെ പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു.
വാതിൽ തുറന്നു പുറത്തേക്കോടിയ യുവതി കൂടെ ഉണ്ടായിരുന്നവരെ ഒന്നും അറിയിക്കാതെ വീട്ടിലേയ്ക്ക് പോവുകയായിരുന്നു. പിന്നീട് സംഭവം അറിഞ്ഞ പൊലീസ് യുവതിയോടു വിവരം ചോദിച്ച് അറിഞ്ഞു കേസെടുക്കുകയായിരുന്നു. ദാമ്പത്യ പ്രശ്നങ്ങൾ, മാനസിക പ്രശ്നങ്ങൾ എന്നിവയ്ക്ക് ഇയാൾ മന്ത്രവാദം നടത്തുകയും മരുന്നു നൽകുകയും ചെയ്തിരുന്നു.
മതിയായ യോഗ്യതകൾ ഇല്ലാതെയായിരുന്നു ഇയാളുടെ ചികിത്സകൾ. കടുത്ത പ്രശ്നങ്ങളുള്ള സ്ത്രീകളെ ഒറ്റയ്ക്ക് ഒരു മുറിയിൽ വച്ചു ചികിത്സിക്കും. ഇത്തരത്തിൽ ചികിത്സിക്കുന്നതിനിടെയായിരുന്നു യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ചത്. ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ മെമ്പര്‍ എന്നെഴുതിയ ബോര്‍ഡുള്ള വാഹനത്തിലായിരുന്നു പ്രതിയുടെ യാത്ര മുഴുവൻ. ഈ വാഹനവും പോലീസ് പിടിച്ചെടുത്ത് ബോര്‍ഡ് അഴിപ്പിച്ചു. ഇയാൾക്കെതിരെ 10 വര്‍ഷം മുമ്പ് ചങ്ങരംകുളം പോലീസ് ഇയാള്‍ക്കെതിരെ കേസെടുത്തിരുന്നു.
വ്യാജ-ആത്മീയ ചികിത്സക്കാര്‍ക്കെതിരെ ജാഗ്രത പാലിക്കണമെന്ന് പൊലീസ് അറിയിച്ചു. ജീവന് അപകടം വരുത്തുന്ന മരുന്നുകളും മന്ത്രവാദവും പ്രതി നടത്തിയിരുന്നതായി പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തി. പ്രതിയുടെ പേരിലുള്ള ഇന്റർനാഷണൽ ഹ്യൂമൺ റെയ്റ്റ്സ് കമ്മീഷൻ പ്രവാസി വിങ്ങ് സ്റ്റേറ്റ് പ്രസിഡന്റ് എന്ന ഐ.ഡി കാർഡും ചികിത്സാ കേന്ദ്രത്തില്‍ നിന്ന് കണ്ടെടുത്തു. വ്യാജ ചികിത്സ സംബന്ധിച്ച് വിശദമായ അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു.
https://www.facebook.com/Malayalivartha


























